Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : LongIslandCity

Viral

മിണ്ടാപ്രാണികളോട് കൊടുംക്രൂരത: നായ്ക്കളെ കാറിന് പിന്നിൽ കെട്ടി വലിച്ച വയോധികൻ വലയിൽ

മി​ണ്ടാ​പ്രാ​ണി​ക​ളോ​ട് മ​നു​ഷ്യ​ൻ കാ​ണി​ക്കു​ന്ന കൊ​ടും​ക്രൂ​ര​ത​യു​ടെ ന​ടു​ക്കു​ന്ന വാ​ർ​ത്ത​യാ​ണ് അ​മേ​രി​ക്ക​യി​ലെ ലോം​ഗ് ഐ​ല​ൻ​ഡ് സി​റ്റി​യി​ൽ നി​ന്നും പു​റ​ത്തു​വ​രു​ന്ന​ത്.

കാ​റി​ന് പി​ന്നി​ൽ ര​ണ്ട് നാ​യ്ക്ക​ളെ കെ​ട്ടി​യി​ട്ട് ക്രൂ​ര​മാ​യി റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച സം​ഭ​വ​ത്തി​ൽ 68 വ​യ​സു​കാ​ര​നാ​യ ഡാ​ൻ ബു​ജോ​ർ എ​ന്ന​യാ​ൾ​ക്കെ​തി​രെ അ​ധി​കൃ​ത​ർ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

ജ​നു​വ​രി നാ​ലി​ന് വൈ​കു​ന്നേ​രം തി​ര​ക്കേ​റി​യ ന​ഗ​ര​വീ​ഥി​യി​ൽ ന​ട​ന്ന ഈ ​ദാ​രു​ണ സം​ഭ​വം മ​റ്റൊ​രു കാ​ർ യാ​ത്രി​ക​ൻ ത​ന്‍റെ മൊ​ബൈ​ൽ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തു​ക​യും അ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പു​റം​ലോ​കം അ​റി​ഞ്ഞ​ത്.

കാ​റി​ന്‍റെ പി​ന്നി​ൽ ജ​ർ​മ്മ​ൻ ഷെ​പ്പേ​ർ​ഡ്, പി​റ്റ് ബു​ൾ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ്ക്ക​ളെ​യാ​ണ് പ്ര​തി കെ​ട്ടി​യി​ട്ട​ത്. അ​മി​ത​വേ​ഗ​ത​യി​ൽ പോ​യ കാ​റി​നൊ​പ്പം ഓ​ടി​യെ​ത്താ​ൻ ക​ഴി​യാ​തെ ഈ ​നാ​യ്ക്ക​ൾ റോ​ഡി​ലൂ​ടെ ഉ​ര​സു​ക​യും വ​ലി​യ വേ​ദ​ന അ​നു​ഭ​വി​ക്കു​ക​യും ചെ​യ്തു.

ഈ ​ക്രൂ​ര​ത ക​ണ്ടു​നി​ന്ന നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ കാ​റി​ലെ കെ​ട്ട​ഴി​ഞ്ഞു​പോ​യ നാ​യ്ക്ക​ളെ ഉ​ട​ൻ ത​ന്നെ കാ​റി​നു​ള്ളി​ലേ​ക്ക് ക​യ​റ്റി പ്ര​തി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ധി​കം വൈ​കാ​തെ ത​ന്നെ പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി.

പി​ടി​യി​ലാ​കു​ന്ന സ​മ​യ​ത്ത് ഇ​യാ​ളു​ടെ പ​ക്ക​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് പോ​ലും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി. പ​രി​ക്കേ​റ്റ നാ​യ്ക്ക​ളെ മൃ​ഗ​സം​ര​ക്ഷ​ണ സം​ഘ​ട​ന​യാ​യ എ​എ​സ്പി​സി​എ ഏ​റ്റെ​ടു​ക്കു​ക​യും അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തു.

വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ ജ​ർ​മ്മ​ൻ ഷെ​പ്പേ​ർ​ഡ് ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​യു​ടെ ക​ർ​ണ​പ​ട​ത്തി​ന് ത​ക​രാ​ർ സം​ഭ​വി​ച്ച​താ​യും പി​റ്റ് ബു​ൾ നാ​യ​യു​ടെ പാ​ദ​ങ്ങ​ളി​ലും ച​ർ​മ്മ​ത്തി​ലും ഗു​രു​ത​ര​മാ​യ മു​റി​വു​ക​ൾ ഉ​ള്ള​താ​യും വ്യ​ക്ത​മാ​യി.

മൃ​ഗ​ങ്ങ​ളോ​ടു​ള്ള ക്രൂ​ര​ത​യ്ക്കെ​തി​രെ ക്വീ​ൻ​സ് ഡി​സ്ട്രി​ക്റ്റ് അ​റ്റോ​ർ​ണി മെ​ലി​ൻ​ഡ കാ​റ്റ്‌​സ് ശ​ക്ത​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ഒ​ന്നി​ല​ധി​കം കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യി​ട്ടു​ള്ള പ്ര​തി​ക്കെ​തി​രാ​യ കേ​സ് മാ​ർ​ച്ച് അ​ഞ്ചി​ന് കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും. കു​റ്റം തെ​ളി​യി​ക്ക​പ്പെ​ട്ടാ​ൽ ഇ​യാ​ൾ​ക്ക് ഒ​രു വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​നാ​ണ് സാ​ധ്യ​ത.

Latest News

Up