Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M.A. Shahnas

രാ​ഹു​ലി​നെ​തി​രേ ഷാ​ഫി പ​റ​മ്പി​ല്‍ എം​പി​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു​താ​യി എം.​എ. ഷ​ഹ​നാ​സ്

കോ​ഴി​ക്കോ​ട്: കോ​ൺ​ഗ്ര​സ് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രേ ഉ​യ​രു​ന്ന പീ​ഡ​ന പ​രാ​തി​ക​ളി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വും ഏ​ഴു​ത്തു​കാ​രി​യു​മാ​യ എം.​എ. ഷ​ഹ​നാ​സ്. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ കൊ​ണ്ടു​വ​രു​ന്ന സ​മ​യ​ത്ത് ഷാ​ഫി പ​റ​മ്പ​ലി​നോ​ട്,

‘ഇ​വ​നെ പോ​ലെ​യു​ള്ള ആ​ളു​ക​ൾ വ​രു​മ്പോ​ൾ ന​മ്മു​ടെ​യൊ​ക്കെ പെ​ൺ​കു​ട്ടി​ക​ൾ ചൂ​ഷ​ണം ചെ​യ്യ​പ്പെ​ടു​മെ​ന്ന്’ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു​വെ​ന്ന് ഷ​ഹ​നാ​സ് വെ​ളി​പ്പെ​ടു​ത്തി. ‘പ്ര​സി​ഡ​ന്‍റാ​ക്ക​രു​തെ​ന്ന് ഞാ​ൻ അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. ആ ​വാ​ക്കി​ന് ഒ​രു വി​ല​യും ത​ന്നി​ല്ല എ​ന്ന് മാ​ത്ര​മ​ല്ല നി​റ​ഞ്ഞ പ​രി​ഹാ​സ​വും പു​ച്ഛ​വും ആ​യി​രു​ന്നു മു​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ഷാ​ഫി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​രു​ന്ന​ത്’ - ഷ​ഹ​നാ​സ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ആ​രോ​പി​ച്ചു.

ഒ​രു പെ​ണ്ണ് ഇ​ര​യാ​ക്ക​പ്പെ​ടു​മ്പോ​ൾ ആ ​പെ​ണ്ണി​ന് ഒ​പ്പം മു​ന്നോ​ട്ടു വ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്ന ഒ​രു ആ​ളാ​ണ് ഞാ​ൻ. കാ​ര​ണം കോ​ൺ​ഗ്ര​സ് എ​ന്ന് പ​റ​യു​ന്ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ​തു​കൊ​ണ്ട് ഇ​ര​ക​ൾ​ക്കൊ​പ്പം ആ​ണ് ഞാ​ൻ എ​ന്ന് ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഇ​ട്ട​പ്പോ​ൾ കോ​ൺ​ഗ്ര​സി​ലെ ഒ​രു​പാ​ട് നേ​താ​ക്ക​ന്മാ​ർ എ​ന്നെ ചോ​ദ്യം ചെ​യ്തു. എ​ന്‍റെ പ​ക്ഷം എ​ന്നും സ്ത്രീ​പ​ക്ഷം ത​ന്നെ​യാ​ണ്- ഷ​ഹ​നാ​സ് പ​റ​യു​ന്നു.

Latest News

Up