ലക്നോ: ഉത്തർപ്രദേശിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചുകയറി നാല് എംബിബിഎസ് വിദ്യാർഥികൾ മരിച്ചു. അമ്രോഹയിൽ ഡൽഹി-ലക്നോ ദേശീയപാതയിലാണ് സംഭവം.
നാല് പേരും സംഭവസ്ഥലത്ത് വച്ച്തന്നെ മരിച്ചു. അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. മരിച്ച നാലുപേരും വെങ്കടേശ്വർ സർവകലാശാലയിലെ എംബിബിഎസ് വിദ്യാർഥികളാണ്.
പോലീസും സർവകലാശാലയിലെ അധികൃതരും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.