Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malayala

Kasaragod

മ​ല​യോ​ര ഹൈ​വേ: കോ​ൺ​ഗ്ര​സ് ഉ​പ​വാ​സ​സ​മ​രം സ​മാ​പി​ച്ചു

മാ​ലോം: മ​ല​യോ​ര​ഹൈ​വേ​യു​ടെ അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണം മൂ​ലം അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​വ​ശേ​ഷി​ച്ച ഭാ​ഗ​ങ്ങ​ളി​ലെ നി​ർ​മാ​ണ​വും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തി​യ 24 മ​ണി​ക്കൂ​ർ ഉ​പ​വാ​സ​സ​മ​രം സ​മാ​പി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ ഉ​പ​വാ​സ​ത്തി​ൽ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും നാ​ര​ങ്ങാ​നീ​ര് ന​ൽ​കി.

ബ​ളാ​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​പി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ന്ന​ക്കാ​ട്‌ സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ഏ​ലി​യാ​സ് എ​ടൂ​കു​ന്നേ​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ടോ​മി പ്ലാ​ച്ചേ​രി, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​ൻ​സി ജ​യി​ൻ, ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​ല​ത, എ​ളേ​രി ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജോ​യ് ജോ​സ​ഫ് കി​ഴ​ക്ക​ര​ക്കാ​ട്ട്, വെ​സ്റ്റ് എ​ളേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് മ​ക്കാ​ക്കോ​ട​ൻ, വി.​ജെ. അ​ൻ​ഡ്രൂ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

 

Latest News

Up