Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MalayalamCinema

ജോ​ർ​ജ് കോ​ര​യും ഗ്രേ​സ് സ​ക്ക​റി​യ​യും വി​വാ​ഹി​ത​രാ​കു​ന്നു; ആ​ശം​സ​ക​ളു​മാ​യി സി​നി​മാ​ലോ​കം

മ​ല​യാ​ള ച​ല​ച്ചി​ത്ര രം​ഗ​ത്ത് ന​ട​നാ​യും സം​വി​ധാ​യ​ക​നാ​യും ശ്ര​ദ്ധേ​യ​നാ​യ ജോ​ർ​ജ് കോ​ര വി​വാ​ഹി​ത​നാ​കു​ന്നു. ഗ്രേ​സ് സ​ക്ക​റി​യ​യാ​ണ് വ​ധു. ഇ​രു​വ​രു​ടെ​യും വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ വി​വ​രം ചി​ത്ര​ങ്ങ​ൾ സ​ഹി​തം ജോ​ർ​ജ് ത​ന്നെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്.

ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ സു​ഹൃ​ത്തു​ക്ക​ളും ആ​രാ​ധ​ക​രും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ താ​ര​ത്തി​ന് ആ​ശം​സ​ക​ളു​മാ​യി എ​ത്തി​ക്ക​ഴി​ഞ്ഞു. അ​ൽ​ഫോ​ൺ​സ് പു​ത്ര​ൻ സം​വി​ധാ​നം ചെ​യ്ത 'പ്രേ​മം' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ജോ​ർ​ജ് കോ​ര അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത്.

തു​ട​ർ​ന്ന് 'മു​കു​ന്ദ​നു​ണ്ണി അ​സോ​സി​യേ​റ്റ്സ്', 'ജാ​ന​കി ജാ​നേ', 'ക്രി​സ്റ്റി' തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലെ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.

അ​ഭി​ന​യ​ത്തി​ന് പു​റ​മെ ര​ച​നാ രം​ഗ​ത്തും സം​വി​ധാ​ന​ത്തി​ലും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്. നി​വി​ൻ പോ​ളി നാ​യ​ക​നാ​യ 'ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ൽ ഒ​രി​ട​വേ​ള' എ​ന്ന ചി​ത്ര​ത്തി​ന് അ​ൽ​ത്താ​ഫ് സ​ലി​മി​നൊ​പ്പം തി​ര​ക്ക​ഥ​യൊ​രു​ക്കി​യ​ത് ജോ​ർ​ജ് കോ​ര​യാ​യി​രു​ന്നു.

പി​ന്നീ​ട് ഡൗ​ൺ സി​ൻ​ഡ്രോം ബാ​ധി​ച്ച ഗോ​പീ​കൃ​ഷ്ണ​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​ക്കി 'തി​രി​കെ' എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്തു​കൊ​ണ്ട് അ​ദ്ദേ​ഹം സം​വി​ധാ​യ​ക​നാ​യും അ​ര​ങ്ങേ​റ്റം കു​റി​ച്ചു.

2023-ൽ ​പു​റ​ത്തി​റ​ങ്ങി​യ 'തോ​ൽ​വി എ​ഫ്സി' എ​ന്ന ചി​ത്ര​മാ​ണ് ജോ​ർ​ജ് കോ​ര ഏ​റ്റ​വും ഒ​ടു​വി​ലാ​യി സം​വി​ധാ​നം ചെ​യ്ത​ത്. ഈ ​ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​നും മേ​ക്കിം​ഗി​നും വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​ശം​സ​ക​ൾ ല​ഭി​ച്ചി​രു​ന്നു.

Leader Page

മലയാളസിനിമയിലെ നൊസ്റ്റ് 'ലാൽ' ജിയ

എ​​​​ൺ​​​​പ​​​​തു​​​​ക​​​​ൾ മു​​​​ത​​​​ലു​​​​ള്ള മ​​​​ല​​​​യാ​​​​ളി​​​​യു​​​​ടെ ജീ​​​​വി​​​​ത​​​​പ​​​​രി​​​​ണാ​​​​മ​​​​ങ്ങ​​​​ളെ വി​​​​നി​​​​മ​​​​യം ചെ​​​​യ്ത താ​​​​ര​​​​ശ​​​​രീ​​​​ര​​​​മാ​​​​ണ് മോ​​​​ഹ​​​​ൻ​​​​ലാ​​​​ൽ . അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​ന്‍റെ ക​​​​ഥാ​​​​പാ​​​​ത്ര /ഭാ​​​​വ​​​​പ​​​​രി​​​​ണാ​​​​മ​​​​ങ്ങ​​​​ൾ മ​​​​ല​​​​യാ​​​​ളി​​​​യു​​​​ടെ ജീ​​​​വി​​​​ത​​​​മാറ്റ​​​​ത്തി​​​​ന്‍റെ ദൃ​​​​ശ്യ​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ​​​കൂ​​​​ടി​​​​യാ​​​​ണ്. ഭാ​​​​വു​​​​ക​​​​ത്വ​​​​പ​​​​ര​​​​വും സാ​​​​ങ്കേ​​​​തി​​​​ക​​​​വു​​​​മാ​​​​യ വ​​​​ലി​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ൾ​ പി​​​​ന്നി​​​​ട്ടാ​​​​ണ് മ​​​​ല​​​​യാ​​​​ള സി​​​​നി​​​​മ ടാ​​​​ക്കീ​​​സു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് മ​​​​ൾ​​​​ട്ടി​​​​പ്ല​​​​ക്സു​​​​ക​​​​ളി​​​​ൽ ഇ​​​​ന്ന് എ​​​​ത്തി​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലെ​​​​ല്ലാം മ​​​​ല​​​​യാ​​​​ള​​​​സി​​​​നി​​​​മാ​​​​വ്യ​​​​വ​​​​സാ​​​​യ​​​​ത്തി​​​​ന് ലാ​​​​ൽ ഒ​​​​രു അ​​​​നി​​​​വാ​​​​ര്യ​​​​ത​​​​യാ​​​​യി​​​​രു​​​​ന്നു.

താ​​​​ര​​ശ​​​​രീ​​​​ര​​​​ത്തെ ആ​​​​ഴ​​​​ത്തി​​​​ൽ വി​​​​ശ​​​​ക​​​​ല​​​​നം ചെ​​​​യ്യു​​​​ന്ന ഒ​​​​രു പു​​​​സ്ത​​​​ക​​​​മാ​​​​ണ് റി​​​​ച്ചാ​​​​ർ​​​​ഡ് ഡ​​​​യ​​​​ർ എ​​​​ഴു​​​​തി​​​​യ ‘സ്റ്റാ​​​​ർ​​​​സ്.’ താ​​​​ര​​​​ത്തെ ഒ​​​​രു പാ​​​​ഠ​​​​മാ​​​​യാ​​ണ് (text) ഡ​​​​യ​​​​ർ വി​​​​ശ​​​​ക​​​​ല​​​​നം ചെ​​​​യ്യു​​​​ന്ന​​​​ത്. അ​​​​ഭി​​​​നേ​​​​താ​​​​വ് സി​​​​നി​​​​മ​​​​യി​​​​ൽ നി​​​​ര​​​​ന്ത​​​​രം ആ​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന വേ​​​​ഷ​​​​ങ്ങ​​​​ൾ, കൈ​​​​കാ​​​​ര്യം​​​​ചെ​​​​യ്യു​​​​ന്ന പ​​​​ര​​​​സ്യ​​​​ങ്ങ​​​​ൾ, അ​​​​ഭി​​​​മു​​​​ഖ​​​​ങ്ങ​​​​ൾ, പോ​​​​സ്റ്റ​​​​റു​​​​ക​​​​ൾ ഇ​​​​വ​​​​യി​​​​ലൂ​​​​ടെ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​താ​​​​ണ് താ​​​​ര​​​​ബിം​​​​ബം. ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ൾ, അ​​​​തി​​​​ന്‍റെ ലിം​​​​ഗ​​​​പ​​​​ര​​​​വും വ​​​​ർ​​​​ഗ​​​​പ​​​​ര​​​​വും രാ​​ഷ്‌​​ട്രീ​​​​യ​​​​വു​​​​മാ​​​​യ വി​​​​വ​​​​ക്ഷ​​​​ക​​​​ൾ ഇ​​​​വ​​​​യെ​​​​ല്ലാം അ​​​​ഭി​​​​നേ​​​​താ​​​​വ് എ​​​​ന്ന നി​​​​ല​​​​വി​​​​ട്ടു താ​​​​ര​​​​ത്തി​​​​ലേ​​​​ക്കു വ​​​​ള​​​​ർ​​​​ത്തു​​​​ന്ന ഘ​​​​ട​​ക​​​​ങ്ങ​​​​ളാ​​​​ണ്. താ​​​​ര​​​​ശ​​​​രീ​​​​ര​​​​ത്തെ ഒ​​​​രു ഉ​​​​ത്പ​​​​ന്ന​​​​മാ​​​​യാ​​​​ണ് റി​​​​ച്ചാ​​​​ർ​​​​ഡ് ഡ​​​​യ​​​​ർ​​ നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. വി​​​​പ​​​​ണി മു​​​​ത​​​​ൽ രാ​​ഷ്‌​​ട്രീ​​യം​​​​വ​​​​രെ ത​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ശ​​​​യ​​​​ങ്ങ​​​​ൾ വി​​​​റ്റ​​​​ഴി​​​​ക്കാ​​​​നു​​​​ള്ള ഒ​​​​രു ഉ​​​​പാ​​​​ധി​​​​യാ​​​​യി താ​​​​ര​​​​ശ​​​​രീ​​​​ര​​​​ത്തെ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു.

1980ൽ ​​മോ​​​​ഹ​​​​ൻ​​​​ലാ​​​​ലി​​​​ന്‍റെ ആ​​​​ദ്യ​​​​ചി​​​​ത്ര​​​​മാ​​​​യ മ​​​​ഞ്ഞി​​​​ൽ ​​വി​​​​രി​​​​ഞ്ഞ​​ പൂ​​​​ക്ക​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​രു​​​​മ്പോ​​​​ഴേ​​​​ക്കും കേ​​​​ര​​​​ള​​​​ത്തി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ​​​​യു​​​​ടെ അ​​​​ല​​​​ക​​​​ൾ​​ നേ​​​​ർ​​​​ത്തുതു​​​​ട​​​​ങ്ങി​​​​യി​​​​രു​​​​ന്നു. ന​​​​മ്മ​​ൾ കൊ​​​​യ്യു​​​​ന്ന വ​​​​യ​​​​ലു​​​​ക​​​​ളു​​​​ടെ പൊ​​​​ന്ന​​​​രി​​​​വാ​​​​ൾ സ്വ​​​​പ്ന​​​​ങ്ങ​​​​ളും തീ​​​​ർ​​​​ന്നു​​​​തു​​​​ട​​​​ങ്ങി​​​​യി​​​​രു​​​​ന്നു. ഹി​​​​ന്ദി സ്ക്രീ​​​​നു​​​​ക​​​​ളി​​​​ലെ അ​​​​മി​​​​താഭ്​​​​ബ​​​​ച്ച​​​​ന്‍റെ രോ​​​​ഷാ​​​​ഗ്നി​​​​യെ മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ൽ ആ​​​​വാ​​​​ഹി​​​​ച്ച ജ​​​​യ​​​​ൻ മ​​​​രി​​​​ച്ച് ഒ​​​​രു​​ മാ​​​​സ​​​​വും 10 ദി​​​​വ​​​​സ​​​​വും പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​മ്പോ​​​​ഴാ​​​​ണ് ‘മ​​​​ഞ്ഞി​​​​ൽ ​​വി​​​​രി​​​​ഞ്ഞ ​​പൂ​​​​ക്ക​​​​ൾ’ റി​​​​ലീ​​​​സാ​​​​കു​​​​ന്ന​​​​ത്.

പ്ര​​​​ണ​​​​യ​​​​ഋ​​​​തു

രോ​​​​ഷ​​​​ങ്ങ​​​​ളും രാ​​ഷ്‌​​ട്രീ​​​​യ അ​​​​തി​​​​ഭാ​​​​വു​​​​ക​​​​ത്വ​​​​ങ്ങ​​​​ളും ഇ​​​​ട​​​​തൂ​​​​ർ​​​​ന്നു​​​​വ​​​​ള​​​​ർ​​​​ന്ന ഒ​​​​രു കാ​​​​ല​​​​ത്തി​​​​നു​​ശേ​​​​ഷ​​​​മാ​​​​ണ് സി​​​​നി​​​​മ​​​​യി​​​​ൽ മോ​​​​ഹ​​​​ൻ​​​​ലാ​​​​ൽ യു​​​​ഗം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. മ​​​​ല​​​​യാ​​​​ളി​​​​ക്ക് ശൃം​​​​ഗാ​​​​ര​​​​ത്തോ​​​​ടും ഹാ​​​​സ്യ​​​​ത്തോ​​​​ടും പ​​​​ക്ഷ​​​​പാ​​​​തി​​​​ത്വം കൂ​​​​ടും. ഈ ​​​​പ്ര​​​​ണ​​​​യ​​​​സം​​​​സ്കാ​​​​ര​​​​ത്തി​​​​ന്‍റെ സ്ക്രീ​​​​ൻ പ​​​​തി​​​​പ്പു​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു പ്രേം​​ന​​​​സീ​​​​റും മോ​​​​ഹ​​​​ൻ​​​​ലാ​​​​ലും.

മ​​​​ല​​​​യാ​​​​ളി​​​​യു​​​​ടെ കാ​​​​മു​​ക​​​​ഭാ​​​​വ​​​​ത്തി​​​​ന് സെ​​​​ല്ലു​​​​ലോ​​​​യ്ഡി​​​​ൽ എ​​​​ഴു​​​​തി​​​​യ നി​​​​റ​​​​പ്പ​​​​ക​​ർ​​ച്ച​​യാ​​​​യി​​​​രു​​​​ന്നു മോ​​​​ഹ​​​​ൻ​​​​ലാ​​​​ൽ. ന​​​​മ്മു​​​​ടെ പ്ര​​​​ണ​​​​യ​​സ്വ​​​​പ്ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണ് അ​​​​യാ​​​​ൾ നി​​​​റം ന​​​​ൽ​​​​കി​​​​യ​​​​ത്. പൈ​​​​ങ്കി​​​​ളി നോ​​​​വ​​​​ലി​​​​സ്റ്റു​​​​ക​​​​ൾ ഇ​​​​രു​​​​കൈ​​​​ക​​​​ളും​​​​കൊ​​​​ണ്ട് അ​​​​തി​​​​ഭാ​​​​വു​​​​ക​​​​ത്വ​​​​ത്തി​​​​ൽ ​​ചാ​​​​ലി​​​​ച്ച ക​​​​ഥ​​​​ക​​​​ൾ എ​​​​ഴു​​​​തി​​​​പ്പി​​​​ടി​​​​പ്പി​​​​ച്ച​​​​ കാ​​​​ലം കൂ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ത്. പൈ​​​​ങ്കി​​​​ളി ഭാ​​​​വു​​​​ക​​​​ത്വ​​​​ത്തി​​​​ന് കു​​​​റു​​​​കെ ​​ന​​​​ട​​​​ന്നാ​​​​ണ് മോ​​​​ഹ​​​​ൻ​​​​ലാ​​​​ൽ റൊ​​​​മാ​​​​ന്‍റി​​​​ക് ഹീ​​​​റോ​​​​യാ​​​​യി​​ മാ​​​​റു​​​​ന്ന​​​​ത്.

എ​​​​ഴു​​​​പ​​​​തു​​​​ക​​​​ളി​​​​ലെ നാ​​​​യ​​​​ക​​​​ന്മാ​​​​ർ കൊ​​​​ടി​​ക​​​​ൾ​​​​കൊ​​​​ണ്ട് സ​​​​മ​​​​ര​​​​മു​​​​ഖം ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ എ​​​​ൺ​​​​പ​​​​തു​​​​ക​​​​ളി​​​​ൽ ലാ​​​​ൽ പ്ര​​​​ണ​​​​യം​​​​കൊ​​​​ണ്ട് വ്യ​​​​വ​​​​സ്ഥി​​​​തി​​​​ക​​​​ളെ വെ​​​​ല്ലു​​​​വി​​​​ളി​​​​ക്കു​​​​ന്നു.​​ ‘സു​​​​ഖ​​​​മോ​​ ദേ​​​​വി’ എ​​​​ന്ന സി​​​​നി​​​​മ​​​​യി​​​​ൽ സ​​​​ണ്ണി താ​​​​ര​​​​യെ കോ​​​​ള​​​​ജ് കാ​​​​മ്പ​​​​സി​​​​ൽ ബൈ​​​​ക്കി​​​​ൽ ഇ​​​​റ​​​​ക്കി​​​​യ​​​​തി​​​​നു​​​​ശേ​​​​ഷം തി​​​​രി​​​​കെ ​​വി​​​​ളി​​​​ച്ച് നെ​​​​റ്റി​​​​യി​​​​ൽ ചും​​​​ബി​​​​ക്കു​​​​ന്നു​​​​ണ്ട്. സ്വ​​​​ന്തം കാ​​​​മു​​​​കി​​​​യെ ബൈ​​​​ക്കി​​​​ലി​​​​രു​​​​ത്തി യാ​​​​ത്ര ചെ​​​​യ്യു​​​​ക​​​​യും പ​​​​ര​​​​സ്യ​​​​മാ​​​​യി ചും​​​​ബി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ക​​​​ഥാ​​​​പാ​​​​ത്രം അ​​​​ന്ന് വി​​​​സ്മ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു. ര​​​​ണ്ടു​​​​പേ​​​​ർ ചും​​​​ബി​​​​ക്കു​​​​മ്പോ​​​​ൾ ലോ​​​​കം മാ​​​​റു​​​​മെ​​​​ന്ന് പ​​​​റ​​​​ഞ്ഞ​​​​ത് പ്ര​​​​ശ​​​​സ്ത മെ​​​​ക്സി​​​​ക്ക​​​​ൻ ക​​​​വി ഒ​​ക്‌​​ടോ​​​​വി​​​​യോ ​​പാ​​​​സാ​​​​ണ്.

ആ​​​​ൺ-പെ​​​​ൺ സൗ​​​​ഹൃ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മേ​​​​ൽ അ​​​​ച്ച​​​​ട​​​​ക്ക​​​​വാ​​​​ളു​​​​ക​​​​ൾ ഉ​​​​യ​​​​ർ​​​​ന്നു​​​​നി​​​​ന്ന കാ​​​​ല​​​​ത്ത് കാ​​​​മ്പ​​​​സ് സ്വ​​​​പ്നം​​ ക​​​​ണ്ട സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തെ സ്ക്രീ​​​​നി​​​​ൽ ദൃ​​​​ശ്യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ രം​​​​ഗം കൂ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ത്.

‘തൂ​​​​വാ​​​​ന​​​​ത്തു​​​​മ്പി​​​​ക​​​​ളി​​​​’ലെ പ്ര​​​​ണ​​​​യ​​വ​​​​ർ​​​​ഷം ഇ​​​​ന്നും പെ​​​​യ്തു​​തീ​​​​ർ​​​​ന്നി​​​​ട്ടി​​​​ല്ല. ഒ​​​​റ്റ​​​​പ്പാ​​​​ലം റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നി​​​​ലെ ക്ലാ​​​​ര​​​​യു​​​​ടെ ട്രെ​​​​യി​​​​ൻ ഒ​​​​റ്റ​​​​ക്ക​​​​ൽ​​​​ശി​​​​ല്പം​​​​പോ​​​​ലെ ഫ്രീ​​​​സ്ചെ​​​​യ്ത് അ​​​​വി​​​​ടെ​​​​ത്ത​​​​ന്നെ നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​ണ്. മു​​​​ന്തി​​​​രി​​​​ത്തോ​​​​പ്പി​​​​ലെ അ​​​​വ​​​​സാ​​​​ന​​രം​​​​ഗ​​​​ത്ത് ര​​​​ണ്ടാ​​​​ന​​​​ച്ഛ​​​​നാ​​​​ൽ ബ​​​​ലാ​​​​ത്കാ​​​​രം ചെ​​​​യ്യ​​​​പ്പെ​​​​ട്ട സോ​​​​ഫി​​​​യ​​​​യെ സോ​​​​ള​​​​മ​​​​ൻ തൂ​​​​ക്കി​​​​യെ​​​​ടു​​​​ക്കു​​​​മ്പോ​​​​ൾ ന​​​​മ്മു​​​​ടെ പെ​​​​ൺ-പ​​​​വി​​​​ത്ര​​​​താ​​​​സ​​​​ങ്ക​​​​ല്പ​​​​ങ്ങ​​​​ളെ​​കൂ​​​​ടി​​​​യാ​​​​ണ് മ​​റു​​കൈ​​കൊ​​ണ്ട് തൂ​​​​ക്കി​​​​യെ​​​​റി​​​​യു​​​​ന്ന​​​​ത്. ഇ​​​​ങ്ങ​​​​നെ വ്യ​​​​വ​​​​സ്ഥാ​​​​പി​​​​ത സ​​​​ങ്ക​​​​ല്പ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മേ​​​​ൽ തീ​​​​മ​​​​ഴ പെ​​​​യ്യി​​​​ച്ച കാ​​​​മു​​​​ക​​​​നാ​​​​യി​​​​രു​​​​ന്നു അ​​​​യാ​​​​ൾ.​​ അ​​​​സാ​​​​മാ​​​​ന്യ​​​​മാ​​​​യ മു​​​​ഖ​​​​സൗ​​​​ന്ദ​​​​ര്യ​​​​മോ ശ​​​​രീ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ഴ​​​​ക​​​​ള​​വു​​ക​​​​ളോ അ​​​​ല്ല മ​​​​ല​​​​യാ​​​​ളി​​​​യെ മോ​​​​ഹ​​​​ൻ​​​​ലാ​​​​ലി​​​​നോ​​​​ട് ഇ​​​​ഴ​​​​ചേ​​​​ർ​​​​ത്ത​​​​ത്. ​​ആ ​​മാ​​​​ന​​​​റി​​​​സ​​​​ങ്ങ​​​​ളി​​​​ലും അ​​​​ല​​​​സ​​​​ഭാ​​​​വ​​​​ങ്ങ​​​​ളി​​​​ലും ഒ​​​​രു സാ​​​​ധാ​​​​ര​​​​ണ മ​​​​ല​​​​യാ​​​​ളി​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

ജീ​​​​വി​​​​ത​​​​സ​​​​മ​​​​രം

എ​​​​ൺ​​പ​​​​തു​​​​ക​​​​ളി​​​​ലെ മോ​​​​ഹ​​​​ൻ​​​​ലാ​​​​ൽ​​സി​​​​നി​​​​മ​​​​ക​​​​ളി​​​​ൽ കാ​​​​ണു​​​​ന്ന​​​​ത് മ​​​​ധ്യ​​​​വ​​​​ർ​​​​ഗ മ​​​​ല​​​​യാ​​​​ളി പു​​​​രു​​​​ഷ​​​​ന്‍റെ അ​​​​തി​​​​ജീ​​​​വ​​​​ന സ​​​​മ​​​​ര​​​​ങ്ങ​​​​ളാ​​​​ണ്. കേ​​​​ര​​​​ള​​​​ത്തി​​​​ൽ പ്ര​​​​വാ​​​​സ​​​​ത്തി​​​​ന്‍റെ വാ​​​​തി​​​​ലു​​​​ക​​​​ൾ തു​​​​റ​​​​ന്നു​​​​വ​​​​രു​​​​ന്ന​​​​തേ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​ള്ളൂ. ഇ​​​​ന്ത്യ​​​​യി​​​​ലെ ഇ​​​​ത​​​​ര സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ വ്യാ​​​​വ​​​​സാ​​​​യി​​​​ക​​​​മാ​​​​യി പു​​​​രോ​​​​ഗ​​​​മി​​​​ച്ച​​​​പ്പോ​​​​ൾ കേ​​​​ര​​​​ളം അ​​​​വി​​​​ടെ മു​​​​ര​​​​ടി​​​​ച്ചു​​​​നി​​​​ന്നു. ഇ​​​​തി​​​​ന്‍റെ തി​​​​ക്ത​​​​ഫ​​​​ല​​​​ങ്ങ​​​​ൾ തീ​​​​വ്ര​​​​മാ​​​​യി ഏ​​​​റ്റു​​​​വാ​​​​ങ്ങി​​യ​​ത് എ​​​​ൺ​​​​പ​​​​തു​​​​ക​​​​ളി​​​​ലെ യു​​​​വ​​​​ത്വ​​​​മാ​​​​ണ്. ‘ടി.​​​​പി. ബാ​​​​ല​​​​ഗോ​​​​പാ​​​​ല​​​​ൻ എം​​​​എ’​​യെ​​​​പ്പോ​​​​ലെ വാ​​​​ലു​​​​പോ​​​​ലെ ബി​​​​രു​​​​ദ​​​​വും പേറി ന​​​​ട​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്ന ചെ​​​​റു​​​​പ്പ​​​​ക്കാ​​​​രു​​​​ടെ പെ​​​​രു​​​​ക്കം അ​​​​ന്നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. തൊ​​​​ഴി​​​​ലി​​​​ല്ലാ​​​​യ്മ ഏ​​​​റ്റ​​​​വും രൂ​​​​ക്ഷ​​​​മാ​​​​യ കാ​​​​ല​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​ത്.​​ ശ​​​​രാ​​​​ശ​​​​രി മ​​​​ല​​​​യാ​​​​ളി​​​​യു​​​​ടെ സ്വ​​​​ർ​​​​ഗ​​​​രാ​​​​ജ്യ​​​​മാ​​​​യി​​​​രു​​​​ന്നു ഗ​​​​ൾ​​​​ഫ്. അ​​​​നേ​​​​കം മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ ഗ​​​​ൾ​​​​ഫി​​​​ലേ​​ക്കു ര​​​​ക്ഷ​​​​പ്പെ​​​​ട്ടു. ചി​​​​ല​​​​ർ ‘ഗ​​​​ഫൂ​​​​റു’​​​​മാ​​​​രു​​​​ടെ വ​​​​ല​​​​യി​​​​ൽ വീ​​​​ണു.

ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ഓ​​​​യി​​​​ൽ ബൂ​​​​മി​​​​ന്‍റെ കാ​​​​ല​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​ത്.​​ ഗ​​​​ൾ​​​​ഫി​​​​ലേ​​​​ക്ക് പോ​​​​കാ​​​​ൻ ഭാ​​​​ഗ്യം ല​​​​ഭി​​​​ച്ച​​​​വ​​​​രി​​​​ൽ ഏ​​​​റെ​​​​യും മു​​​​സ്‌ലിംക​​​​ളാ​​​​യി​​​​രു​​​​ന്നു. ഭൂ​​​​പ​​​​രി​​​​ഷ്ക​​​​ര​​​​ണ​​​​വും മ​​​​റ്റു മാ​​​​റ്റ​​​​ങ്ങ​​​​ളും​​മൂ​​​​ലം ഭൂ​​​​മി​​​​യു​​​​ടെ​​​​യും കൃ​​​​ഷി​​​​യു​​​​ടെ​​​​യും ആ​​​​ധി​​​​പ​​​​ത്യം​​​​കൂ​​​​ടി ന​​​​ഷ്‌​​ട​​​​മാ​​​​യ നാ​​​​യ​​​​ർ, സ​​​​വ​​​​ർ​​​​ണ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ വ​​​​ലി​​​​യ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യി. ​​മ​​​​ധ്യ​​​​വ​​​​ർ​​​​ഗ ഹി​​​​ന്ദു കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളെ അ​​​​നേ​​​​കം സി​​​​നി​​​​മ​​​​ക​​​​ളി​​​​ലൂ​​​​ടെ മോ​​​​ഹ​​​​ൻ​​​​ലാ​​​​ൽ പ്ര​​​​തി​​​​നി​​​​ധാ​​​​നം ചെ​​​​യ്യു​​​​ന്നു​​​​ണ്ട്.

ഈ ​​​​സി​​​​നി​​​​മ​​​​ക​​​​ളി​​​​ൽ പ​​​​ര​​​​മ​​​​സാ​​​​ത്വി​​​​ക​​​​രും വ്യ​​​​വ​​​​സ്ഥി​​​​തി​​​​ക്കു​​ മു​​​​ന്നി​​​​ലെ കോ​​​​മാ​​​​ളി​​​​ക​​​​ളു​​​​മാ​​​​ണ് ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ൾ. വെ​​​​ള്ളാ​​​​ന​​​​ക​​​​ളു​​​​ടെ നാ​​​​ട്, സ​​​​ന്മ​​​​ന​​​​സു​​​​ള്ള​​​​വ​​​​ർ​​​​ക്ക് സ​​​​മാ​​​​ധാ​​​​നം എ​​ന്നി​​​​ങ്ങ​​​​നെ ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​ങ്ങ​​​​ൾ.
അ​​​​തി​​​​ജീ​​​​വ​​​​ന​​​​മാ​​​​ണു ല​​​​ക്ഷ്യം. സം​​​​രം​​​​ഭ​​​​​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും ബ്യൂ​​​​റോ​​​​ക്ര​​​​സി​​​​യും ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ങ്ങ​​​​ളും നി​​​​ർ​​​​ദ​​​​യ​​​​മാ​​​​യി അ​​​​യാ​​​​ളെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു - വ​​​​ര​​​​വേ​​​​ൽ​​​​പ്പ്, മി​​​​ഥു​​​​നം തു​​​​ട​​​​ങ്ങി​​​​യ ചി​​​​ത്ര​​​​ങ്ങ​​​​ൾ. നെ​​​​റ്റി​​​​യി​​​​ലെ ച​​​​ന്ദ​​​​ന​​​​ക്കു​​​​റി​​​​യും മ​​​​ല​​​​യാ​​​​ള​​​​വ​​​​സ്ത്ര​​​​വും കാ​​​​ല​​​​ൻ​​കു​​​​ട​​​​യു​​​​മാ​​​​ണ് അ​​​​യാ​​​​ളു​​​​ടെ അ​​​​ട​​​​യാ​​​​ള​​​​ങ്ങ​​​​ൾ. അ​​​​യാ​​​​ളു​​​​ടെ മീ​​​​ശ - അ​​​​ത് താ​​​​ഴേ​​​​ക്കു​​​​ത​​​​ന്നെ​​​​യാ​​​​ണ്.

മീ​​​​ശ

തൊ​​​​ണ്ണൂ​​​​റു​​ക​​​​ൾ​​​​ക്കു​​ശേ​​​​ഷം കേ​​​​ര​​​​ളീ​​​​യ ജീ​​​​വി​​​​ത​​​​ത്തി​​​​നും മോ​​​​ഹ​​​​ൻ​​​​ലാ​​​​ൽ​​ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ൾ​​​​ക്കും മാ​​​​റ്റ​​​​ങ്ങ​​​​ൾ സം​​​​ഭ​​​​വി​​​​ക്കു​​​​ന്നു. കേ​​​​ര​​​​ളസ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ മ​​​​റ്റൊ​​​​രു പ​​​​രി​​​​ണാ​​​​മ​​​​ത്തി​​​​ന്‍റെ കാ​​​​ലം കൂ​​​​ടി​​​​യാ​​​​ണ് ഇ​​​​ത്. ഗ​​​​ൾ​​​​ഫ്പ​​​​ണ​​​​ത്തി​​​​ന്‍റെ ഒ​​​​ഴു​​​​ക്കു​​മൂ​​​​ലം ഉ​​​​ണ്ടാ​​​​യ സാ​​​​മ്പ​​​​ത്തി​​​​ക മാ​​​​റ്റ​​​​ങ്ങ​​​​ൾ. ബാ​​​​ബ​​​​റി മ​​​​സ്ജി​​​​ദും തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ളും കേ​​​​ര​​​​ള​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ ഉ​​​​ണ്ടാ​​​​ക്കി​​​​യ ആ​​​​ഴ​​​​മേ​​​​റി​​​​യ വി​​​​ഭ​​​​ജ​​​​ന​​​​ങ്ങ​​​​ൾ. ഇ​​​​ത്ത​​​​രം ഒ​​​​രു ച​​​​രി​​​​ത്ര​​​​സ​​​​ന്ദ​​​​ർ​​​​ഭ​​​​ത്തി​​​​ലാ​​​​ണു പ്ര​​​​തി​​​​കാ​​​​ര​​​​ത്തി​​ന്‍റെ ആ​​​​ൾ​​രൂ​​​​പ​​​​മാ​​​​യി അ​​​​യാ​​​​ൾ വ​​​​രു​​​​ന്ന​​​​ത്. എ​​​​ൺ​​​​പ​​​​തി​​​​ലെ സാ​​​​ത്വി​​​​ക നാ​​​​യ​​​​ക​​​​ന​​​​ല്ല അ​​​​യാ​​​​ൾ. വേ​​​​ഷ​​​​ത്തി​​​​ലും രൂ​​​​പ​​​​ഭാ​​​​വ​​​​ങ്ങ​​​​ളി​​ലും മാ​​​​റ്റം. വീ​​​​ട്ടു​​​​ക​​​​ഥ​​​​ക​​​​ൾ​​​​ക്കു പ​​​​ക​​​​രം ത​​​​റ​​​​വാ​​​​ട്ടു​​​​ക​​​​ഥ​​​​ക​​​​ൾ.

‘സ​​​​ന്മ​​​​ന​​​​സു​​​​ള്ള​​​​വ​​​​ർ​​​​ക്കു സ​​​​മാ​​​​ധാ​​​​ന​​’​​ത്തി​​​​ൽ വീ​​​​ട് തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്കാ​​​​ൻ വേ​​​​ണ്ടി​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​യാ​​​​ളു​​​​ടെ സ​​​​മ​​​​ര​​​​മെ​​​​ങ്കി​​​​ൽ ‘ആ​​​​റാം​​ ത​​​​മ്പു​​​​രാ​​​​നി’​​​​ൽ ക​​​​ണി​​​​മം​​​​ഗ​​​​ലം ത​​​​റ​​​​വാ​​​​ടി​​​​നു​​​​വേ​​​​ണ്ടി. സൂ​​​​ക്ഷ്മ​​ച​​​​ല​​​​ന​​​​ങ്ങ​​​​ളി​​​​ൽ​​പോ​​​​ലും അ​​​​യാ​​​​ൾ ത​​​​റ​​​​വാ​​​​ടി​​​​യും മാ​​​​ട​​​​മ്പി​​​​യു​​​​മാ​​​​യി മാ​​​​റു​​​​ന്നു​​​​ണ്ട്.​​ യു​​​​വ​​​​ത​​​​യു​​​​ടെ ക്ഷു​​​​ഭി​​​​ത​​ഭാ​​​​വ​​​​ങ്ങ​​​​ളെ​​​​യാ​​​​ണ് ആ ​​​​ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്. അ​​​​പ്പോ​​​​ഴും അ​​​​യാ​​​​ളു​​​​ടെ കാ​​​​മു​​​​ക​​​​ഭാ​​​​വം അ​​​​ങ്ങ​​​​നെ​​​​ത​​​​ന്നെ​​​​യു​​​​ണ്ട്.

മ​​​​ല​​​​യാ​​​​ള സി​​​​നി​​​​മ അ​​​​തി​​​​ന്‍റെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ട്ട കാ​​​​ലം കൂ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു തൊ​​​​ണ്ണൂ​​​​റു​​​​ക​​​​ൾ​​​​ക്ക് ശേ​​​​ഷ​​​​മു​​​​ള്ള കാ​​​​ലം. സാ​​​​റ്റ​​​​ലൈ​​​​റ്റ് ചാ​​​​ന​​​​ലു​​​​ക​​​​ൾ കൊ​​​​ണ്ടു​​​​വ​​​​ന്ന പു​​​​തി​​​​യ ദൃ​​​​ശ്യ​​​​സം​​​​സ്കാ​​​​രം നി​​​​ർ​​​​മി​​​​ച്ച ആ​​​​ദ്യ​​​​കാ​​​​ല​​​​കൗ​​​​തു​​​​ക​​​​ങ്ങ​​​​ൾ മ​​​​ല​​​​യാ​​​​ളി​​​​യെ വീ​​​​ട്ടി​​​​ൽ പി​​​​ടി​​​​ച്ചി​​​​രു​​​​ത്തി.

ഗ്രാ​​​​മീ​​​​ണ ടാ​​​​ക്കീ​​​​സു​​​​ക​​​​ളി​​​​ൽ ആ​​​​ളു​​​​ക​​​​ൾ കു​​​​റ​​​​ഞ്ഞു.​​ തി​​യ​​​​റ്റ​​​​റു​​​​ക​​​​ൾ ക​​​​ല്യാ​​​​ണ​​മ​​​​ണ്ഡ​​​​പ​​​​ങ്ങ​​​​ളാ​​​​യി. അ​​​​മ​​​​ർ​​​​ത്തി​​​​യ ലൈം​​​​ഗി​​​​ക​​​​ശീ​​​​ല​​​​ങ്ങ​​​​ളെ​​​​യും ക​​​​പ​​​​ട​​​​സ​​​​ദാ​​​​ചാ​​​​ര​​​​ത്തെ​​​​യും ആ​​​​ഴ​​​​ത്തി​​​​ൽ ചോ​​​​ദ്യം​​​​ചെ​​​​യ്തു​​​​കൊ​​​​ണ്ട് ഷ​​​​ക്കീ​​​​ല​​​​യും പ​​​​രി​​​​വാ​​​​ര​​​​ങ്ങ​​​​ളും അ​​​​വ​​​​ശേ​​​​ഷി​​​​ച്ച സ്ക്രീ​​​​നു​​​​ക​​​​ൾ കൈ​​​​യേ​​റി. ഇ​​​​ത്ത​​​​ര​​​​മൊ​​​​രു പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ൽ​​​​നി​​​​ന്നു മ​​​​ല​​​​യാ​​​​ള​​സി​​​​നി​​​​മ​​​​യെ ര​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തി​​​​ൽ മോ​​​​ഹ​​​​ൻ​​​​ലാ​​​​ൽ സി​​​​നി​​​​മ​​​​ക​​​​ൾ വ​​​​ഹി​​​​ച്ച​​​​പ​​​​ങ്ക് വ​​​​ള​​​​രെ വ​​​​ലു​​​​താ​​​​യി​​​​രു​​​​ന്നു.

വൈ​​​​വി​​​​ധ്യം നി​​​​റ​​​​ഞ്ഞ അ​​​​ഭി​​​​ന​​​​യ നാ​​​​ട്യ​​​​ശാ​​​​സ്ത്ര​​​​മാ​​​​ണ് മോ​​​​ഹ​​​​ൻ​​​​ലാ​​​​ലി​​​​ന്‍റേ​​​​ത്. 2010നു ​​​ശേ​​​​ഷം ലോ​​​​ക​​​​വും അ​​​​ഭി​​​​രു​​​​ചി​​​​ക​​​​ളും പാ​​​​ടെ മാ​​​​റി​​​​മ​​​​റി​​​​ഞ്ഞു. പ​​​​ഴ​​​​യ​​​​തൊ​​​​ക്കെ ക​​​​ൺ​​​​വെ​​​​ട്ട​​​​ത്തു​​​​നി​​​​ന്ന് അ​​​​പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​​​യി. വ​​​​ടി​​​​വൊ​​​​ത്ത താ​​​​ര​​​​ശ​​​​രീ​​​​ര​​​​ങ്ങ​​​​ൾ​​​​ രൂ​​​​പംകൊ​​​​ണ്ടു.

എ​​​​ന്നി​​​​ട്ടും മോ​​​​ഹ​​​​ൻ​​​​ലാ​​​​ലി​​​​ന്‍റെ പ്ര​​​​താ​​​​പം കു​​​​റ​​​​ഞ്ഞി​​​​ട്ടി​​​​ല്ല. ‘തു​​​​ട​​​​രും’ സി​​​​നി​​​​മ​​​​യി​​​​ലെ ക​​​​ണ്ണു​​​​ക​​​​ൾ​​​​കൊ​​​​ണ്ടു​​മാ​​​​ത്രം ന​​​​ട​​​​ത്തി​​​​യ അ​​​​ഭി​​​​ന​​​​യം മാ​​ത്രം​​മ​​തി ഇ​​തു തെ​​ളി​​യി​​ക്കാ​​ൻ. സ്ക്രീ​​​​ൻ വി​​​​ട്ടി​​​​റ​​​​ങ്ങി​​​​യാ​​​​ലും തു​​​​ള​​​​ഞ്ഞു​​​​ക​​​​യ​​​​റു​​​​ന്ന ആ ​​​​നോ​​​​ട്ടം കൂ​​​​ടെ​​​​യു​​​​ണ്ടാ​​​​കും.

എ​​​​ൺ​​​​പ​​​​തു​​​​ക​​​​ളി​​​​ലും തൊ​​​​ണ്ണൂ​​​​റു​​​​ക​​​​ളി​​​​ലും മോ​​​​ഹ​​​​ൻ​​​​ലാ​​​​ലും അ​​ദ്ദേ​​ഹ​​ത്തി​​നു​​വേ​​ണ്ടി നി​​​​ർ​​​​മി​​ച്ച ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ളും അ​​​​വ ന​​​​ൽ​​​​കി​​​​യ ഊ​​​​ർ​​​​ജ​​​​വും മ​​​​ല​​​​യാ​​​​ളി​​​​യു​​​​ടെ അ​​​​വ​​​​ബോ​​​​ധ​​​​ത്തി​​​​ൽ ആ​​​​ഴ​​​​ത്തി​​​​ൽ മു​​​​ദ്രി​​​​ത​​​​മാ​​​​യി​​​​രു​​​​ന്നു.​​ ഗൃ​​​​ഹാ​​​​തു​​​​ര​​​​സ​​​​മൂ​​​​ഹ​​​​മാ​​​​യ മ​​​​ല​​​​യാ​​​​ളി പ​​​​ഴ​​​​യ ഓ​​​​ർ​​​​മ​​​​ക​​​​ൾ പു​​​​തു​​​​ക്കു​​​​വാ​​​​ൻ ത​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ണ​​​​യ​​​​ത്തെ​​​​യും കാ​​​​മ​​​​ന​​​​ക​​​​ളെ​​​​യും യൗ​​​​വ​​​​ന​​​​ത്തെ​​​​യും വീ​​​​ണ്ടെ​​​​ടു​​​​ക്കു​​​​വാ​​​​ൻ സ്ക്രീ​​​​നി​​​​ൽ പ​​​​ഴ​​​​യ മോ​​​​ഹ​​​​ൻ​​​​ലാ​​​​ലി​​​​നെ അ​​​​ന്വേ​​​​ഷി​​​​ച്ചു​​​​ചെ​​​​ല്ലു​​​​ന്നു. ക​​​​മ്യൂ​​​​ണി​​​​സ​​​​വും ഫ്യൂ​​​​ഡ​​​​ലി​​​​സ​​​​വും മാ​​​​ത്ര​​​​മ​​​​ല്ല പ​​​​ഴ​​​​യ മോ​​​​ഹ​​​​ൻ​​​​ലാ​​​​ലും ന​​​​മു​​​​ക്ക് ഒ​​​​രു നൊ​​​​സ്റ്റാ​​​​ൾ​​​​ജി​​​​യ​​​​യാ​​​​ണ്.

Movies

നി​വേ​ദ്യം ഇ​ന്നാ​യി​രു​ന്നു റി​ലീ​സെ​ങ്കി​ൽ എ​ന്താ​കും എ​ന്ന് ഭ​യ​മു​ണ്ട്: വി​നു മോ​ഹ​ൻ

ലോ​ഹി​ത​ദാ​സ് സം​വി​ധാ​നം ചെ​യ്ത നി​വേ​ദ്യം എ​ന്ന സി​നി​മ ഇ​ന്നു റി​ലീ​സ് ചെ​യ്തി​രു​ന്നെ​ങ്കി​ൽ എ​ന്താ​കു​മാ​യി​രു​ന്നു സ്ഥി​തി​യെ​ന്ന ആ​ശ​ങ്ക തു​റ​ന്നു പ​റ​ഞ്ഞ് ന​ട​ൻ വി​നു മോ​ഹ​ൻ.  ലോ​ഹി​ത​ദാ​സ് സം​വി​ധാ​നം ചെ​യ്ത നി​വേ​ദ്യം എ​ന്ന സി​നി​മ ഇ​ന്നു റി​ലീ​സ് ചെ​യ്തി​രു​ന്നെ​ങ്കി​ൽ എ​ന്താ​കു​മാ​യി​രു​ന്നു സ്ഥി​തി​യെ​ന്ന ആ​ശ​ങ്ക തു​റ​ന്നു പ​റ​ഞ്ഞ് ന​ട​ൻ വി​നു മോ​ഹ​ൻ. 

ഇ​ന്ന് ജെ​എ​സ്കെ എ​ന്ന സി​നി​മ​യ്ക്കു വ​ന്ന അ​വ​സ്ഥ നാ​ളെ ഏ​തു സി​നി​മ​യ്ക്കും വ​രാ​മെ​ന്നും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നാ​ണ് പ്ര​തി​ഷേ​ധ പ​രി​പാ​ടി​യു​മാ​യി മു​ന്നോ​ട്ട്  പോ​കു​ന്ന​തെ​ന്നും സി​നി​മാ​സം​ഘ​ട​ന​ക​ൾ സം​യു​ക​ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ക്ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് വി​നു മോ​ഹ​ൻ പ​റ​ഞ്ഞു.


‘‘പ​ണ്ട് ‘നി​ർ​മാ​ല്യം’ സി​നി​മ​യി​ൽ വി​ഗ്ര​ഹ​ത്തി​ൽ തു​പ്പു​ന്നു​ണ്ട് അ​ത് ഒ​രു ക്രി​യേ​റ്റ​റു​ടെ സൃ​ഷ്ടി ആ​ണ്. അ​തൊ​ക്കെ വ​ള​രെ മ​ഹ​ത്ത​ര​മാ​യി​ട്ടാ​ണ് ന​മ്മ​ൾ കാ​ണു​ന്ന​ത്. ഞാ​ൻ അ​ഭി​ന​യി​ച്ച ‘നി​വേ​ദ്യം’ എ​ന്ന സി​നി​മ​യി​ൽ ഒ​രു സീ​ക്വ​ൻ​സ് ഉ​ണ്ട്. ആ ​സീ​നൊ​ക്കെ ഇ​പ്പോ​ൾ വ​ന്നാ​ൽ എ​ന്താ​യി​രി​ക്കും പ്ര​തി​ക​ര​ണം എ​ന്ന് എ​നി​ക്ക് പേ​ടി​യു​ണ്ട്. 


കാ​ലം പോ​കു​ന്തോ​റും ന​മ്മ​ൾ പി​ന്നി​ലേ​ക്കു പോ​കു​ന്ന ഒ​രു പ്ര​വ​ണ​ത ക​ണ്ടു​വ​രു​ന്നു​ണ്ട്. എ​ല്ലാ​വ​രും ഒ​രു​മി​ച്ച് ഒ​രേ മ​ന​സോ​ടെ പോ​കു​ന്ന സ​മൂ​ഹ​മാ​ണ് ന​മ്മു​ടേ​ത് ആ ​സ​മൂ​ഹ​ത്തി​ൽ നി​ന്ന് ഇ​ങ്ങ​നെ ഒ​രു കാ​ര്യം വ​രു​മ്പോ​ൾ എ​ല്ലാ​വ​രും ത​മ്മി​ൽ അ​ക​ന്നു​പോ​കു​ന്ന അ​വ​സ്ഥ വ​രും. 

പു​തി​യ ത​ല​മു​റ ന​മ്മു​ടെ നാ​ട്ടി​ൽ നി​ന്ന് ഓ​ടി ര​ക്ഷ​പെ​ട്ട് പു​റ​ത്തേ​ക്ക് പോ​കു​ന്ന അ​വ​സ്ഥ വ​രു​ന്ന രീ​തി​യി​ലേ​ക്ക് എ​ത്തു​ന്ന​ത്  ഈ ​രീ​തി​യി​ലു​ള്ള ചി​ന്താ​ഗ​തി കാ​ര​ണ​മാ​ണ്.  സി​നി​മ ചെ​യ്യു​ന്ന​വ​ർ​ക്ക് ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​മു​ണ്ട്. അ​ത് അം​ഗീ​ക​രി​ക്കു​മോ ഇ​ല്ല​യോ എ​ന്നു​ള്ള​ത് കാ​ണു​ന്ന പ്രേ​ക്ഷ​ക​ർ​ക്ക് തീ​രു​മാ​നി​ക്കാം. അ​തി​നെ​തി​രെ ഇ​ത്ത​ര​ത്തി​ലു​ള്ള വി​വാ​ദം ഉ​ണ്ടാ​ക്കു​ക എ​ന്നു​ള്ള​ത് സ​ത്യം പ​റ​ഞ്ഞാ​ൽ വ​ള​രെ വി​ഷ​മം ഉ​ണ്ടാ​ക്കു​ന്ന കാ​ര്യ​മാ​ണ്. 
അ​തു​കൊ​ണ്ടു ത​ന്നെ​യാ​ണ് ഈ ​പ്ര​തി​ക്ഷേ​ധ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാം എ​ന്ന് തീ​രു​മാ​നി​ച്ച​ത്.

മു​ൻ​പ് എം.​ബി. പ​ദ്മ​കു​മാ​റി​ന്‍റെ സി​നി​മ​യ്ക്ക് ഇ​ങ്ങ​നെ ഒ​രു അ​വ​സ്ഥ വ​ന്നി​രു​ന്നു. ഇ​നി​യും ഭാ​വി​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ന​ട​ന്നേ​ക്കാം. അ​ങ്ങ​നെ ന​ട​ക്കാ​തി​രി​ക്കാ​നാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ലേ​ക്ക് പോ​കു​ന്ന​ത്.’’​വി​നു മോ​ഹ​ൻ പ​റ​ഞ്ഞു.

Latest News

Up