Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marathaka

ട്രം​പി​നെ മോ​ഹി​പ്പി​ക്കു​ന്ന മ​ര​ത​ക​ദ്വീ​പ്

ആ​​​​​ർ​​​​​ട്ടി​​​​​ക് മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ ത​​​​​ന്ത്ര​​​​​പ്ര​​​​​ധാ​​​​​ന ദ്വീ​​​​​പാ​​​​​യ ഗ്രീ​​​​​ൻ​​​​​ലാ​​​​​ൻ​​​​​ഡ് അ​​​​​മേ​​​​​രി​​​​​ക്ക​​​​​യ്ക്കും യൂ​​​​​റോ​​​​​പ്പി​​​​​നു​​​​​മി​​​​​ട​​​​​യി​​​​​ൽ വ​​​​​ലി​​​​​യൊ​​​​​രു ത​​​​​ർ​​​​​ക്ക​​​​​വി​​​​​ഷ​​​​​യ​​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്നു. ഈ ​​​​​ദ്വീ​​​​​പ് മേ​​​​​ഖ​​​​​ല ഏ​​​​​തു​​​​​വി​​​​​ധേ​​​​​ന​​​​​യും പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ക്കു​​​​​മെ​​​​​ന്ന യു​​​​​എ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പി​​​​​ന്‍റെ ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു​​​​​ള്ള പ്ര​​​​​ഖ്യാ​​​​​പ​​​​​ന​​​​​വും, ത​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ധീ​​​​​ന​​​​​ത​​​​​യി​​​​​ലു​​​​​ള്ള സ്വ​​​​​യം​​​​​ഭ​​​​​ര​​​​​ണ പ്ര​​​​​വി​​​​​ശ്യ ആ​​​​​ർ​​​​​ക്കും വി​​​​​ട്ടു​​​​​കൊ​​​​​ടു​​​​​ക്കി​​​​​ല്ലെ​​​​​ന്ന ഡെ​​​​​ന്മാ​​​​​ർ​​​​​ക്കി​​​​​ന്‍റെ നി​​​​​ല​​​​​പാ​​​​​ടു​​​​​മാ​​​​​ണ് ത​​​​​ർ​​​​​ക്ക​​​​​ത്തി​​​​​നും യൂ​​​​​റോ​​​​​പ്പ്-​​​​​അ​​​​​മേ​​​​​രി​​​​​ക്ക ബ​​​​​ന്ധ​​​​​ത്തി​​​​​ലെ ഉ​​​​​ല​​​​​ച്ചി​​​​​ലു​​​​​ക​​​​​ൾ​​​​​ക്കും കാ​​​​​ര​​​​​ണ​​​​​മാ​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഗ്രീ​​​​​ൻ​​​​​ലാ​​​​​ൻ​​​​​ഡി​​​​​നെ അ​​​​​മേ​​​​​രി​​​​​ക്ക കീ​​​​​ഴ​​​​​ട​​​​​ക്കി​​​​​യാ​​​​​ൽ അ​​​​​ത് നാ​​​​​റ്റോ സ​​​​​ഖ്യ​​​​​ത്തി​​​​​ലെ ഒ​​​​​രു രാ​​​​​ജ്യം മ​​​​​റ്റൊ​​​​​രു രാ​​​​​ജ്യ​​​​​ത്തെ ആ​​​​​ക്ര​​​​​മി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു തു​​​​​ല്യ​​​​​മാ​​​​​കും. ഇ​​​​​തോ​​​​​ടെ സ​​​​​ഖ്യം​​​​​ത​​​​​ന്നെ ഇ​​​​​ല്ലാ​​​​​താ​​​​​കും. ഇ​​​​​ക്കാ​​​​​ര്യം നാ​​​​​റ്റോ മേ​​​​​ധാ​​​​​വി മാ​​​​​ർ​​​​​ക്ക് റൂ​​​​​ട്ടെ​​​​​യും ഡെ​​​​​ന്മാ​​​​​ർ​​​​​ക്ക് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി മെ​​​​​റ്റെ ഫ്രെ​​​​​ഡെ​​​​​റി​​​​​ക്സ​​​​​നും വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​ക്ക​​​​​ഴി​​​​​ഞ്ഞു.

ര​​​​​ണ്ടാം ലോ​​​​​ക​​​​​​​​യു​​​​​ദ്ധ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം സോ​​​​​വ്യ​​​​​റ്റ് യൂ​​​​​ണി​​​​​യ​​​​​ന്‍റെ ഭീ​​​​​ഷ​​​​​ണി​​​​​യെ പ്ര​​​​​തി​​​​​രോ​​​​​ധി​​​​​ക്കാ​​​​​നാ​​​​​യി രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച നാ​​​​​റ്റോ സ​​​​​ഖ്യ​​​​​ത്തി​​​​​ന്‍റെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത​​​​​ത്വം ത​​​​​ന്നെ ഏ​​​​​തെ​​​​​ങ്കി​​​​​ലു​​​​​മൊ​​​​​രു അം​​​​​ഗ​​​​​രാ​​​​​ജ്യ​​​​​ത്തെ മ​​​​​റ്റൊ​​​​​രു രാ​​​​​ജ്യം ആ​​​​​ക്ര​​​​​മി​​​​​ച്ചാ​​​​​ൽ അ​​​​​ത് സ​​​​​ഖ്യ​​​​​ത്തി​​​​​ലെ എ​​​​​ല്ലാ രാ​​​​​ജ്യ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​മെ​​​​​തി​​​​​രേ​​​​​യു​​​​​ള്ള ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മാ​​​​​യി കാ​​​​​ണു​​​​​മെ​​​​​ന്നാ​​​​​ണ്.

ട്രം​​​​​പി​​​​​ന്‍റെ മോ​​​​​ഹ​​​​​ത്തി​​​​​ന് അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ ജ​​​​​ന​​​​​ത​​​​​യു​​​​​ടെ പി​​​​​ന്തു​​​​​ണ​​​​​യി​​​​​ല്ലെ​​​​​ന്നാ​​​​​ണ് റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ൾ സൂ​​​​​ചി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. ഗ്രീ​​​​​ൻ​​​​​ലാ​​​​​ൻ​​​​​ഡി​​​​​നെ ആ​​​​​ക്ര​​​​​മി​​​​​ക്കാ​​​​​നു​​​​​ള്ള പ​​​​​ദ്ധ​​​​​തി ത​​​​​യാ​​​​​റാ​​​​​ക്കാ​​​​​നു​​​​​ള്ള ട്രം​​​​​പി​​​​​ന്‍റെ നി​​​​​ർ​​​​​ദേ​​​​​ശം സൈ​​​​​നി​​​​​ക​​​​​മേ​​​​​ധാ​​​​​വി​​​​​ക​​​​​ൾ ത​​​​​ള്ളി​​​​​ക്ക​​​​​ള​​​​​ഞ്ഞ​​​​​ത് ഇ​​​​​തി​​​​​ന്‍റെ സൂ​​​​​ച​​​​​ന​​​​​യാ​​​​​ണ്. ഗ്രീ​​​​​ൻ​​​​​ലാ​​​​​ൻ​​​​​ഡി​​​​​ന്‍റെ ഒ​​​​​രു ഭാ​​​​​ഗം ത​​​​​ത്കാ​​​​​ല​​​​​ത്തേ​​​​​ക്ക് അ​​​​​മേ​​​​​രി​​​​​ക്ക​​​​​യ്ക്കു സൈ​​​​​നി​​​​​ക ആ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​നാ​​​​​യി ലീ​​​​​സി​​​​​നു ന​​​​​ൽ​​​​​കി സം​​​​​ഘ​​​​​ർ​​​​​ഷം ഒ​​​​​ഴി​​​​​വാ​​​​​ക്കാ​​​​​നു​​​​​ള്ള ശ്ര​​​​​മ​​​​​ങ്ങ​​​​​ളും അ​​​​​ണി​​​​​യ​​​​​റ​​​​​യി​​​​​ൽ പു​​​​​രോ​​​​​ഗ​​​​​മി​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

ട്രം​​​​​പി​​​​​ന്‍റെ ന്യാ​​​​​യം

അ​മേ​രി​ക്ക​യു​ടെ ദേ​ശീ​യ സു​ര​ക്ഷ​യ്ക്ക് ഗ്രീ​ന്‍​ലാ​ന്‍​ഡി​നെ സ്വ​ന്ത​മാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണു ട്രം​പ് ആ​വ​ർ​ത്തി​ക്കു​ന്ന​ത്. ആ​ർ​ട്ടി​ക് മേ​ഖ​ല​യി​ൽ റ​ഷ്യ​യു​ടെ​യും ചൈ​ന​യു​ടെ​യും സ്വാ​ധീ​നം വ​ർ​ധി​ക്കു​ന്ന​ത് അ​മേ​രി​ക്ക​യു​ടെ ദേ​ശീ​യ സു​ര​ക്ഷ​യ്ക്കു ഭീ​ഷ​ണി​യാ​ണെ​ന്ന് ട്രം​പ് വാ​ദി​ക്കു​ന്നു. 2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം മു​ത​ല്‍ ഈ ​മോ​ഹം ട്രം​പ് പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. വെ​റു​മൊ​രു ക​രാ​റോ പാ​ട്ട​മോ​കൊ​ണ്ടു കാ​ര്യ​മി​ല്ലെ​ന്നും ഗ്രീ​ൻ​ലാ​ൻ​ഡി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം​ത​ന്നെ അ​മേ​രി​ക്ക​യ്ക്കു വേ​ണ​മെ​ന്നു​മാ​ണ് ട്രം​പി​ന്‍റെ നി​ല​പാ​ട്. ബ​ല​പ്ര​യോ​ഗ​മി​ല്ലാ​തെ പ്ര​ദേ​ശം കൈ​ക്ക​ലാ​ക്കാ​ൻ ജ​ന​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷം ഡോ​ള​ർ​വ​രെ കൊ​ടു​ക്കാ​മെ​ന്നും അ​ത​ല്ല, വേ​ണ​മെ​ങ്കി​ൽ ഡെ​ന്മാ​ർ​ക്കി​ൽ​നി​ന്നു വി​ല​കൊ​ടു​ത്തു വാ​ങ്ങാ​ൻ​വ​രെ ത​യാ​റാ​ണെ​ന്നും ട്രം​പ് സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്.

അ​​​​​മേ​​​​​രി​​​​​ക്ക​​​​​യ്ക്ക് പ്ര​​​​​ധാ​​​​​ന​​​​​പ്പെ​​​​​ട്ട 50 ധാ​​​​​തു​​​​​ക്ക​​​​​ളി​​​​​ല്‍ 37ന്‍റെ​​​​​യും വ​​​​​ൻ നി​​​​​ക്ഷേ​​​​​പം ഗ്രീ​​​​​ന്‍​ലാ​​​​​ന്‍​ഡി​​​​​ലു​​​​​ണ്ടെ​​​​​ന്നാ​​​​​ണ് ബ്ലൂം​​​​​ബെ​​​​​ര്‍​ഗ് റി​​​​​പ്പോ​​​​​ര്‍​ട്ട് ചെ​​​​​യ്തി​​​​​ട്ടു​​​​​ള്ള​​​​​ത്. 2023ലെ ​​​​​ഭൂ​​​​​മി​​​​​ശാ​​​​​സ്ത്ര സ​​​​​ര്‍​വേ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി​​​​​യാ​​​​​യി​​​​​രു​​​​​ന്നു റി​​​​​പ്പോ​​​​​ര്‍​ട്ട്.
വൈ​​​​​ദ്യു​​​​​തവാ​​​​​ഹ​​​​​ന നി​​​​​ര്‍​മാ​​​​​ണ​​​​​ത്തി​​​​​ല്‍ സ്വാ​​​​​ധീ​​​​​നം ഉ​​​​​റ​​​​​പ്പി​​​​​ക്കാ​​​​​ന്‍ ഇ​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട പ്ര​​​​​ധാ​​​​​ന ധാ​​​​​തു​​​​​ക്ക​​​​​ളു​​​​​ടെ ഖ​​​​​ന​​​​​നം സം​​​​​ബ​​​​​ന്ധി​​​​​ച്ച വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍ വി​​​​​ദേ​​​​​ശ​​​​​ത്തേ​​​​​ക്കു ന​​​​​ല്‍​കു​​​​​ന്ന​​​​​തി​​​​​നു​​​​​പോ​​​​​ലും ചൈ​​​​​ന നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ങ്ങ​​​​​ള്‍ ഏ​​​​​ര്‍​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. അ​​​​​മേ​​​​​രി​​​​​ക്ക ചൈ​​​​​ന​​​​​യ്ക്കു​​​​​മേ​​​​​ല്‍ നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ങ്ങ​​​​​ള്‍ ഏ​​​​​ര്‍​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തി​​​​​നു ബ​​​​​ദ​​​​​ലാ​​​​​യി നി​​​​​ര്‍​ണാ​​​​​യ​​​​​ക ധാ​​​​​തു​​​​​ക്ക​​​​​ള്‍ അ​​​​​മേ​​​​​രി​​​​​ക്ക​​​​​യി​​​​​ലേ​​​​​ക്കു ക​​​​​യ​​​​​റ്റു​​​​​മ​​​​​തി ചെ​​​​​യ്യേ​​​​​ണ്ടെ​​​​​ന്നും ചൈ​​​​​ന തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചി​​​​​രു​​​​​ന്നു. ഗാ​​​​​ലി​​​​​യം, ജ​​​​​ര്‍​മേ​​​​​നി​​​​​യം, ആ​​​​​ന്‍റി​​​​​മ​​​​​ണി തു​​​​​ട​​​​​ങ്ങി​​​​​യ അ​​​​​പൂ​​​​​ര്‍​വ ലോ​​​​​ഹ​​​​​ങ്ങ​​​​​ള്‍ ഇ​​​​​നി​​​​​മു​​​​​ത​​​​​ല്‍ ചൈ​​​​​ന​​​​​യി​​​​​ല്‍​നി​​​​​ന്ന് അ​​​​​മേ​​​​​രി​​​​​ക്ക​​​​​യ്ക്കു ല​​​​​ഭി​​​​​ക്കി​​​​​ല്ല. സെ​​​​​മി​​​​​ക​​​​​ണ്ട​​​​​ക്‌​​​​​ട​​​​​റു​​​​​ക​​​​​ള്‍ മു​​​​​ത​​​​​ല്‍ കൃ​​​​​ത്രി​​​​​മോ​​​​​പ​​​​​ഗ്ര​​​​​ഹ​​​​​ങ്ങ​​​​​ളു​​​​​ടെ വ​​​​​രെ നി​​​​​ര്‍​മാ​​​​​ണ​​​​​ത്തി​​​​​ല്‍ ഇ​​​​​ത്ത​​​​​രം ലോ​​​​​ഹ​​​​​ങ്ങ​​​​​ളു​​​​​ടെ ല​​​​​ഭ്യ​​​​​ത നി​​​​​ര്‍​ണാ​​​​​യ​​​​​ക​​​​​മാ​​​​​ണ്.

ക​​​​​ടു​​​​​ത്ത നി​​​​​ല​​​​​പാ​​​​​ടി​​​​​ൽ ഡെ​​​​​ന്മാ​​​​​ർ​​​​​ക്ക്

ആ​​​​​ർ​​​​​ട്ടി​​​​​ക് മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ ത​​​​​ന്ത്ര​​​​​പ്ര​​​​​ധാ​​​​​ന ദ്വീ​​​​​പായ ഗ്രീ​​​​​ൻ​​​​​ലാ​​​​​ൻ​​​​​ഡി​​​​​നെ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ടു​​​​​ള്ള വി​​​​​ദേ​​​​​ശ നീക്ക​​​​​ങ്ങ​​​​​ൾ​​​​​ക്കെ​​​​​തി​​​​​രേ ക​​​​​ർ​​​​​ശ​​​​​ന നി​​​​​ല​​​​​പാ​​​​​ടാ​​​​​ണു ഡെ​​​​​ന്മാ​​​​​ർ​​​​​ക്ക് സ്വീ​​​​​ക​​​​​രി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ പ​​​​​ര​​​​​മാ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​നു​​​​​ നേ​​​​​രേ ഏ​​​​​തെ​​​​​ങ്കി​​​​​ലും വി​​​​​ദേ​​​​​ശ​​​​​ശ​​​​​ക്തി അ​​​​​ധി​​​​​നി​​​​​വേ​​​​​ശ​​​​​ശ്ര​​​​​മം ന​​​​​ട​​​​​ത്തി​​​​​യാ​​​​​ൽ ഉ​​​​​ന്ന​​​​​ത ഉദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​ടെ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​നാ​​​​​യി കാ​​​​​ത്തു​​​​​നി​​​​​ൽക്കാ​​​​​തെ​​​​​ത​​​​​ന്നെ വെ​​​​​ടി​​​​​വ​​​​​യ്ക്കാ​​​​​ൻ സൈ​​​​​ന്യ​​​​​ത്തിന് പ്ര​​​​​തി​​​​​രോ​​​​​ധ മ​​​​​ന്ത്രാ​​​​​ല​​​​​യം അ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കി​​​​​ക്ക​​​​​ഴി​​​​​ഞ്ഞു.

1952ലെ ​​​​​ശീ​​​​​ത​​​​​യു​​​​​ദ്ധ​​​​​കാ​​​​​ല​​​​​ത്ത് രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച പ്ര​​​​​തി​​​​​രോ​​​​​ധ ച​​​​​ട്ട​​​​​ങ്ങ​​​​​ളാ​​​​​ണ് ഡെ​​​​​ന്മാ​​​​​ർ​​​​​ക്ക് ഇ​​​​​പ്പോ​​​​​ൾ വീ​​​​​ണ്ടും പ്രാ​​​​​ബ​​​​​ല്യ​​​​​ത്തി​​​​​ൽ വ​​​​​രു​​​​​ത്തി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. 1940ൽ ​​​​​ര​​​​​ണ്ടാം ലോ​​​​​ക​​​​​യു​​​​​ദ്ധ​​​​​സ​​​​​മ​​​​​യ​​​​​ത്ത് നാ​​​​​സി ജ​​​​​ർ​​​​​മ​​​​​നി ഡെ​​​​​ന്മാ​​​​​ർ​​​​​ക്കി​​​​​നെ ആ​​​​​ക്ര​​​​​മി​​​​​ച്ച​​​​​പ്പോ​​​​​ൾ ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ ത​​​​​ക​​​​​ർ​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ സൈ​​​​​ന്യ​​​​​ത്തി​​​​​ന് കൃ​​​​​ത്യ​​​​​സ​​​​​മ​​​​​യ​​​​​ത്ത് ഉ​​​​​ത്ത​​​​​ര​​​​​വു​​​​​ക​​​​​ൾ ല​​​​​ഭി​​​​​ച്ചി​​​​​രു​​​​​ന്നി​​​​​ല്ല. അ​​​​​ത്ത​​​​​ര​​​​​മൊ​​​​​രു സാ​​​​​ഹ​​​​​ച​​​​​ര്യം ഇ​​​​​നി ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ക്ക​​​​​രു​​​​​തെ​​​​​ന്ന നി​​​​​ശ്ച​​​​​യ​​​​​ദാ​​​​​ർ​​​​​ഢ്യ​​​​​ത്തി​​​​​ലാ​​​​​ണ് ‘ഷൂ​​​​​ട്ട് ഫ​​​​​സ്റ്റ്’ ന​​​​​യം തു​​​​​ട​​​​​രാ​​​​​ൻ മ​​​​​ന്ത്രാ​​​​​ല​​​​​യം തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ച​​​​​ത്. ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്ന സ​​​​​ർ​​​​​വേ​​​​​ റി​​​​​പ്പോ​​​​​ർ​​​​​ട്ട് പ്ര​​​​​കാ​​​​​രം ഗ്രീ​​​​​ൻ​​​​​ലാ​​​​​ൻ​​​​​ഡി​​​​​ലെ ജ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ 85 ശ​​​​​ത​​​​​മാ​​​​​ന​​​​​വും അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​കാ​​​​​ൻ ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്നി​​​​​ല്ല.

യ​​​​​ഥാ​​​​​ർ​​​​​ഥ ല​​​​​ക്ഷ്യ​​​​​ത്തി​​​​​ൽ അ​​​​​വ്യ​​​​​ക്ത​​​​​ത

പ്ര​​​​​തി​​​​​രോ​​​​​ധ​​​​​ താ​​​​​ത്പ​​​​​ര്യ​​​​​മ​​​​​ല്ലാ​​​​​തെ ധാ​​​​​തു​​​​​ഖ​​​​​ന​​​​​ന​​​​​മാ​​​​​ണു ട്രം​​​​​പി​​​​​ന്‍റെ ല​​​​​ക്ഷ്യ​​​​​മെ​​​​​ങ്കി​​​​​ൽ അ​​​​​തു പ​​​​​രി​​​​​സ്ഥി​​​​​തി​​​​​പ്രാ​​​​​ധാ​​​​​ന്യ​​​​​മു​​​​​ള്ള ഗ്രീ​​​​​ൻ​​​​​ലാ​​​​​ൻ​​​​​ഡി​​​​​ന്‍റെ സ​​​​​ർ​​​​​വ​​​​​നാ​​​​​ശ​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണ​​​​​മാ​​​​​കു​​​​​മെ​​​​​ന്നാ​​​​​ണ് വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ. ഗ്രീ​​​​​ൻ​​​​​ലാ​​​​​ൻ​​​​​ഡി​​​​​ലെ ധാ​​​​​തു​​​​​നി​​​​​ക്ഷേ​​​​​പ​​​​​ങ്ങ​​​​​ളി​​​​​ൽ പ​​​​​ല​​​​​തും ആ​​​​​ർ​​​​​ട്ടി​​​​​ക് വൃ​​​​​ത്ത​​​​​ത്തി​​​​​നു മു​​​​​ക​​​​​ളി​​​​​ലു​​​​​ള്ള വി​​​​​ദൂ​​​​​ര പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് സ്ഥി​​​​​തി​​​​​ചെ​​​​​യ്യു​​​​​ന്ന​​​​​ത്. അ​​​​​വി​​​​​ടെ ഒ​​​​​ന്ന​​​​​ര കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​റി​​​​​ലേ​​​​​റെ ക​​​​​ന​​​​​മു​​​​​ള്ള ധ്രു​​​​​വ മ​​​​​ഞ്ഞു​​​​​പാ​​​​​ളി​​​​​യു​​​​​ണ്ട്. വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ൽ ഭൂ​​​​​രി​​​​​ഭാ​​​​​ഗം സ​​​​​മ​​​​​യ​​​​​വും ഇ​​​​​വി​​​​​ടെ ഇ​​​​​രു​​​​​ട്ടു​​​​​മാ​​​​​ണ്. അ​​​​​തി​​​​​നാ​​​​​ൽ​​​​​ത്ത​​​​​ന്നെ ധാ​​​​​തു​​​​​ക്ക​​​​​ൾ വേ​​​​​ർ​​​​​തി​​​​​രി​​​​​ച്ചെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​ത് വ​​​​​ള​​​​​രെ ബു​​​​​ദ്ധി​​​​​മു​​​​​ട്ടു​​​​​ള്ള​​​​​തും ചെ​​​​​ല​​​​​വേ​​​​​റി​​​​​യ​​​​​തു​​​​​മാ​​​​​ണെ​​​​​ന്ന് ഗ​​​​​വേ​​​​​ഷ​​​​​ക​​​​​ർ പ​​​​​റ​​​​​യു​​​​​ന്നു.

പ്ര​​​​​തി​​​​​രോ​​​​​ധ ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണ് അ​​​​​മേ​​​​​രി​​​​​ക്ക മു​​​​​ന്നി​​​​​ൽ​​​​​ക്കാ​​​​​ണു​​​​​ന്ന​​​​​തെ​​​​​ങ്കി​​​​​ൽ 1951ൽ ​​​​​അ​​​​​മേ​​​​​രി​​​​​ക്ക​​​​​യും ഡെ​​​​​ന്മാ​​​​​ർ​​​​​ക്കും ഒ​​​​​പ്പു​​​​​വ​​​​​ച്ച പ്ര​​​​​തി​​​​​രോ​​​​​ധ ക​​​​​രാ​​​​​ർ അ​​​​​ല്പം​​​​​കൂ​​​​​ടി വി​​​​​പു​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യാ​​​​​ൽ പ്ര​​​​​ശ്നം പ​​​​​രി​​​​​ഹ​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​മെ​​​​​ന്നാ​​​​​ണ് ക​​​​​രു​​​​​ത​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. അ​​​​​ന്ന​​​​​ത്തെ ക​​​​​രാ​​​​​ർ​​​​​ പ്ര​​​​​കാ​​​​​രം ഗ്രീ​​​​​ൻ​​​​​ലാ​​​​​ൻ​​​​​ഡി​​​​​ലെ നി​​​​​ശ്ചി​​​​​ത പ്ര​​​​​ദേ​​​​​ശം സൈ​​​​​നി​​​​​ക ആ​​​​​വ​​​​​ശ്യ​​​​​ത്തി​​​​​നാ​​​​​യി ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​നും ഇ​​​​​തി​​​​​നാ​​​​​യി നി​​​​​ർ​​​​​മാ​​​​​ണ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ത്താ​​​​​നും അ​​​​​മേ​​​​​രി​​​​​ക്ക​​​​​യെ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്നു. ഈ ​​​​​ക​​​​​രാ​​​​​ർ വ​​​​​ള​​​​​രെ ഉ​​​​​ദാ​​​​​ര​​​​​വും സു​​​​​താ​​​​​ര്യ​​​​​വു​​​​​മാ​​​​​ണെ​​​​​ന്നും ഏ​​​​​തൊ​​​​​രു സു​​​​​ര​​​​​ക്ഷാ​​​​​ല​​​​​ക്ഷ്യ​​​​​വും അ​​​​​മേ​​​​​രി​​​​​ക്ക​​​​​യ്ക്കു കൈ​​​​​വ​​​​​രി​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​യു​​​​​മെ​​​​​ന്നും കോ​​​​​പ്പ​​​​​ൻ​​​​​ഹേ​​​​​ഗ​​​​​നി​​​​​ലെ ഡാ​​​​​നി​​​​​ഷ് ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഫോ​​​​​ർ ഇ​​​​​ന്‍റ​​​​​ർ​​​​​നാ​​​​​ഷ​​​​​ണ​​​​​ൽ സ്റ്റ​​​​​ഡീ​​​​​സി​​​​​ലെ മു​​​​​തി​​​​​ർ​​​​​ന്ന ഗ​​​​​വേ​​​​​ഷ​​​​​ക​​​​​നാ​​​​​യ മി​​​​​ക്ക​​​​​ൽ റൂ​​​​​ഞ്ച് ഒ​​​​​ലെ​​​​​സെ​​​​​ൻ പ​​​​​റ​​​​​യു​​​​​ന്നു.

Latest News

Up