Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : March

പിഎസ്‌സി റാങ്ക് ലിസ്റ്റ് അട്ടിമറിച്ചു; എറണാകുളം പിഎസ്‌സി ഓഫീസിൽ യൂത്ത് കോൺഗ്രസ് മാർച്ച്

കൊച്ചി: എറണാകുളം പിഎസ്‌സി ഓഫീസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിയമനം നടക്കാത്തതിലും പിൻവാതിൽ നിയമനങ്ങൾ നടക്കുന്നുവെന്ന ആരോപണങ്ങളിലും പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുന്നത്.

യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് സിജോയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള പിഎസ്‌സി ഓഫീസിലാണ് പ്രതിഷേധം നടക്കുന്നത്. 30 ഓളം പ്രവർത്തകരാണ് പ്രതിഷേധിക്കുന്നത്.

ഒന്നാം റാങ്ക് കിട്ടിയവർക്ക് പോലും നിയമനം ലഭിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പരാതി ഉയർന്നിരുന്നു. പ്രവർത്തകർ പിഎസ്‌സി ഓഫീസിനകത്തേക്ക് ഇരച്ചു കയറി, ഉപരോധിച്ചു കൊണ്ടാണ് പ്രതിഷേധിക്കുന്നത്.

National

ആ​ശാ തൊഴിലാളികളുടെ മാ​ര്‍​ച്ച്: കോ​ല്‍​ക്ക​ത്ത ന​ഗ​രം സ്തം​ഭി​ച്ചു

കോ​​​​​ല്‍​ക്ക​​​​​ത്ത: ഓ​​​​​ണ​​​​​റേ​​​​​റി​​​​​യം വ​​​​​ര്‍​ധി​​​​​പ്പി​​​​​ക്ക​​​​​ല്‍ ഉ​​​​​ള്‍​പ്പെ​​​​​ടെ​​​​​യു​​​​​ള്ള വി​​​​​വി​​​​​ധ ആ​​​​​വ​​​​​ശ്യ​​​​​ങ്ങ​​​​​ള്‍ ഉ​​​​​ന്ന​​​​​യി​​​​​ച്ച് ഇ​​​​​ന്ന​​​​​ലെ പ​​​​​ശ്ചി​​​​​മബം​​​​​ഗാ​​​​​ള്‍ ആ​​​​​രോ​​​​​ഗ്യ വ​​​​​കു​​​​​പ്പ് ആ​​​​​സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്ക് ആ​​​​​ശാ തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ള്‍ ന​​​​​ട​​​​​ത്തി​​​​​യ മാ​​​​​ര്‍​ച്ച് കോ​​​​​ല്‍​ക്ക​​​​​ത്ത ന​​​​​ഗ​​​​​ര​​​​​ത്തെ സ്തം​​​​​ഭി​​​​​പ്പി​​​​​ച്ചു.

മാ​​​​​സ​​​​​ങ്ങ​​​​​ളാ​​​​​യി ശ​​​​​മ്പ​​​​​ളം ല​​​​​ഭി​​​​​ക്കു​​​​ന്നി​​​​ല്ലെ​​​​​ന്നും തു​​​​​ച്ഛ​​​​​മാ​​​​​യ തു​​​​​ക​ മാ​​​​​ത്ര​​​​​മാ​​​​​ണ് ല​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നും ആ​​​​​രോ​​​​​ഗ്യ പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക​​​​​ര്‍ പ​​​​​റ​​​​​ഞ്ഞു. മാ​​​​​ര്‍​ച്ച് പോ​​​​​ലീ​​​​​സ് ത​​​​​ട​​​​​ഞ്ഞ​​​​​തി​​​​​നെ​​ത്തു​​​​​ട​​​​​ര്‍​ന്ന് കോ​​​​​ല്‍​ക്ക​​​​​ത്ത​​​​​യി​​​​​ലെ എ​​​​​സ്പ്ല​​​​​നേ​​​​​ഡി​​​​​ലും സാ​​​​​ള്‍​ട്ട് ലേ​​​​​ക്കി​​​​​ലും ആ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് ആ​​​​​ശാ തൊ​​​​​ഴി​​​​​ലാ​​​​​ളി​​​​​ക​​​​​ള്‍ പ്ര​​​​​ധാ​​​​​ന പാ​​​​​ത​​​​​ക​​​​​ള്‍ ഉ​​​​​പ​​​​​രോ​​​​​ധി​​​​​ച്ചു.

വി​​​​​വി​​​​​ധ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ല്‍​നി​​​​​ന്നെ​​​​​ത്തി​​​​​യ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ക്കാ​​​​​രെ ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ മു​​​​​ത​​​​​ല്‍ സീ​​​​​ല്‍​ദ, ഹൗ​​​​​റ റെ​​​​​യി​​​​​ല്‍​വേ സ്റ്റേ​​​​​ഷ​​​​​നു​​​​​ക​​​​​ളി​​​​​ല്‍​നി​​​​​ന്നു പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങി​​​​​യ​​​​​പ്പോ​​​​​ള്‍ പോ​​​​​ലീ​​​​​സ് ത​​​​​ട​​​​​ഞ്ഞു. നി​​​​​ര​​​​​വ​​​​​ധി സ്ഥ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ല്‍ പോ​​​​​ലീ​​​​​സ് പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ക്കാ​​​​​രെ ത​​​​​ട​​​​​ഞ്ഞ​​​​​ത് നേ​​​​​രി​​​​​യ സം​​​​​ഘ​​​​​ര്‍​ഷ​​​​​ത്തി​​​​​നു കാ​​​​​ര​​​​​ണ​​​​​മാ​​​​​യി.

ആ​​​​​രോ​​​​​ഗ്യവ​​​​​കു​​​​​പ്പ് ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ ‘സ്വാ​​​​​സ്ഥ്യ ഭ​​​​​വ​​​​​ന്‍’ സ്ഥി​​​​​തി ചെ​​​​​യ്യു​​​​​ന്ന സാ​​​​​ള്‍​ട്ട് ലേ​​​​​ക്കി​​​​​ലേ​​​​​ക്കു ചി​​​​​ല പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ക്കാ​​​​​ര്‍ ബാ​​​​​രി​​​​​ക്കേ​​​​​ഡു​​​​​ക​​​​​ള്‍ ചാ​​​​​ടി​​​​​ക്ക​​​​​ട​​​​​ക്കാ​​​​​ന്‍ ശ്ര​​​​​മി​​​​​ച്ചു. സാ​​​​​ള്‍​ട്ട് ലേ​​​​​ക്കി​​​​​ലെ ചി​​​​​ല ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ല്‍ വാ​​​​​ഹ​​​​​ന ഗ​​​​​താ​​​​​ഗ​​​​​തം ര​​​​​ണ്ടു മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​ല​​​​​ധി​​​​​കം ത​​​​​ട​​​​​സ​​​​​പ്പെ​​​​​ട്ടു.

ഓ​​​​​ണ​​​​​റേ​​​​​റി​​​​​യം പ്ര​​​​​തി​​​​​മാ​​​​​സം 5,500 രൂ​​​​​പ​​​​​യി​​​​​ല്‍​നി​​​​​ന്ന് 15,000 രൂ​​​​​പ​​​​​യാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും അ​​​​​ഞ്ചു ല​​​​​ക്ഷം രൂ​​​​​പ​​​​​യു​​​​​ടെ ഇ​​​​​ന്‍​ഷ്വ​​​​​റ​​​​​ന്‍​സ് ന​​​​​ല്‍​ക​​​​​ണ​​​​​മെ​​​​​ന്നു​​​​​മാ​​​​​ണ് ആ​​​​​ശാ വ​​​​​ര്‍​ക്ക​​​​​ര്‍​മാ​​​​​രു​​​​​ടെ പ്ര​​​​​ധാ​​​​​ന ആ​​​​​വ​​​​​ശ്യം.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് ബി​ജെ​പി മാ​ർ​ച്ച്

കോ​ട്ട​യം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി പ്ര​തി​ഷേ​ധം. മ​ന്ത്രി​യു​ടെ കോ​ട്ട​യം ഏ​റ്റു​മാ​നൂ​രി​ലെ ഓ​ഫീ​സി​ലേ​ക്ക് ബി​ജെ​പി മാ​ർ​ച്ച് ന​ട​ത്തി.

ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ഷോ​ൺ ജോ​ർ​ജ് അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളാ​ണ് മാ​ർ​ച്ചി​ന് നേ​ത്യ​ത്വം ന​ൽ​കി​യ​ത്.

പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞു​പോ​കാ​ൻ കൂ​ട്ടാ​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പോ​ലീ​സ് മൂ​ന്ന് ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​ത്. അ​തേ​സ​മ​യം, തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ വ​സ​തി​യി​ലേ​ക്കും ബി​ജെ​പി മാ​ർ​ച്ച് ന​ട​ത്തി.

മു​ൻ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ അ​ന്വേ​ഷ​ണം സി​ബി​ഐ​യെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

District News

യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ എ​സ്ഐ​ടി ഓ​ഫീ​സ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മല സ്വർണക്കൊള്ള​യി​ൽ എ​സ്ഐ​ടി​യു​ടെ അ​ന്വേ​ഷ​ണം മ​ന്ദ​ഗ​തി​യി​ലാ​ണെ​ന്നും എ​സ്ഐ​ടി ഉ​ന്ന​ത​രെ സം​ര​ക്ഷി​ക്കു​ന്നു​വെ​ന്നും ആരോ​പി​ച്ച് എ​സ്ഐ​ടി ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി മാ​ർ​ച്ച് ന​ട​ത്തി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നേ​മം ഷ​ജീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മാ​ർ​ച്ച് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഒ.​ജെ. ജെ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​യി​ലി​ൽ കി​ട​ക്കു​ന്ന പ​ദ്മ​കു​മാ​ർ, മു​ൻ മ​ന്ത്രി ക​ട​കം​പ​ള്ളി​ക്കെ​തി​രെ മൊ​ഴി ന​ൽ​കി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ വ്യ​ക്ത​മാ​ക്കു​ന്നു എ​ന്നു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​രോ​പി​ച്ചു.

മാ​ർ​ച്ച് ബാ​രി​ക്കേ​ഡു​വ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. നി​ര​വ​ധി ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചി​ട്ടും പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞു പോ​കാ​ത്ത​ത് കൊ​ണ്ട് പ്ര​വ​ർ​ത്ത​ക​രെ ലാ​ത്തി​കൊ​ണ്ടു കു​ത്തി ത​ള്ളി മാ​റ്റാ​ൻ ശ്ര​മി​ച്ചു. ഒ​ടു​വി​ൽ പോ​ലീ​സു​മാ​യി പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ർ​ഷ​ത്തി​ലാ​യി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നേ​മം ഷ​ജീ​ർ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ഋ​ഷി എ​സ്. കൃ​ഷ്ണ​ൻ, അ​ജ​യ് കു​ര്യാ​ത്തി, ഫൈ​സ​ൽ ന​ന്നാ​ട്ടു​കാ​വ്, ശ്യാം ​വെ​ള്ള​റ​ട, റ​മീ​സ് ഹു​സൈ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ സ​ജി​ൻ വെ​ല്ലൂ​ർ​ക്കോ​ണം, രേ​ഷ്മ പ​ട്ടം, സു​ജി​ത് കോ​വ​ളം, ഹ​രി പെ​രി​ങ്ങ​മ​ല, അ​ജീ​ഷ് നാ​ഥ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Up