Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : March 16

രാ​ജ്യ​സ​ഭ: 37 സീ​റ്റു​ക​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് മാ​ര്‍​ച്ച് 16ന്

ന്യൂ​​ഡ​​ല്‍​ഹി: മ​​ഹാ​​രാ​ഷ്‌​ട്ര, ത​​മി​​ഴ്‌​​നാ​​ട്, പ​​ശ്ചി​​മബം​​ഗാ​​ള്‍, ബി​​ഹാ​​ര്‍ അ​​ട​​ക്കം 10 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ ഒ​​ഴി​​വു​​ വ​​രു​​ന്ന 37 രാ​​ജ്യ​​സ​​ഭാ സീ​​റ്റു​​ക​​ളി​​ലേ​​ക്കു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പ് മാ​​ര്‍​ച്ച് 16ന് നടക്കും. ​​

മു​​തി​​ര്‍​ന്ന എ​​ന്‍​സി​​പി നേ​​താ​​വ് ശ​​ര​​ദ് പ​​വാ​​ര്‍ ഉ​​ള്‍​പ്പെ​​ടെ ഏ​​പ്രി​​ലി​​ല്‍ കാ​​ലാ​​വ​​ധി അ​​വ​​സാ​​നി​​ക്കു​​ന്ന​​വ​​രു​​ടെ ഒ​​ഴി​​വു​​ക​​ളാ​​ണ് നി​​ക​​ത്തു​​ന്ന​​ത്. പി.​​വി. അ​​ബ്ദു​​ള്‍ വ​​ഹാ​​ബ്, ഡോ. ​​ജോ​​ണ്‍ ബ്രി​​ട്ടാ​​സ്, ഡോ. ​​വി. ശി​​വ​​ദാ​​സ് എ​​ന്നി​​വ​​രു​​ടെ 2027 ഏ​​പ്രി​​ല്‍ 23 വ​​രെ​​യു​​ള്ള കാ​​ലാ​​വ​​ധി അ​​വ​സാ​നി​​ക്കു​​മ്പോ​​ഴാ​​കും കേ​​ര​​ള​​ത്തി​​ല്‍നി​​ന്ന് രാ​​ജ്യ​​സ​​ഭ​​യി​​ലേ​​ക്കു​​ള്ള അ​​ടു​​ത്ത തെ​​ര​​ഞ്ഞെ​​ടു​​പ്പ്.

മ​​ഹാ​​രാ​​ഷ്‌​ട്ര (ഏ​ഴ്), ത​​മി​​ഴ്നാ​​ട് (ആ​റ്), പ​​ശ്ചി​​മബം​​ഗാ​​ള്‍, ബി​​ഹാ​​ര്‍ (അ​ഞ്ചു വീ​​തം), ഒ​​ഡീ​​ഷ (നാ​ല്), ആ​​സാം (മൂ​ന്ന്), തെ​​ലു​​ങ്കാ​​ന, ഛത്തീ​​സ്ഗ​​ഡ്, ഹ​​രി​​യാ​​ന (ര​ണ്ടു വീ​​തം), ഹി​​മാ​​ച​​ല്‍ പ്ര​​ദേ​​ശ് (ഒ​ന്ന്) എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ഒ​​ഴി​​വു​​ക​​ള്‍. മ​​ഹാ​​രാ​​ഷ്‌​ട്ര​യി​​ലെ ഏ​​ഴി​​ല്‍ ആ​​റു സീ​​റ്റും ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ ബി​​ജെ​​പി, ശി​​വ​​സേ​​ന, എ​​ന്‍​സി​​പി മ​​ഹാ​​യു​​തി സ​​ഖ്യ​​ത്തി​​നു ല​​ഭി​​ക്കും.

പ്ര​​തി​​പ​​ക്ഷ​​ത്തി​​നു കി​​ട്ടു​​ന്ന ഏ​​ക സീ​​റ്റി​​ല്‍ പ്രാ​​യ​​വും രോ​​ഗ​​വും അ​​വ​​ഗ​​ണി​​ച്ച് ശ​​ര​ദ് പ​​വാ​​ര്‍ വീ​​ണ്ടും മ​​ത്സ​​രി​​ക്കാ​​ന്‍ താ​​ത്പ​​ര്യ​​പ്പെ​​ടു​​ന്ന​​താ​​യി റി​​പ്പോ​​ര്‍​ട്ടു​​ണ്ട്.

രാ​​ജ്യ​​സ​​ഭാ ഡെ​​പ്യൂ​​ട്ടി ചെ​​യ​​ര്‍​മാ​​ന്‍ ഹ​​രി​​വം​​ശ് നാ​​രാ​​യ​​ണ്‍ സിം​​ഗ്, ശ​​ര​​ദ് പ​​വാ​​ര്‍, കേ​​ന്ദ്ര​​മ​​ന്ത്രി രാം​​ദാ​​സ് അ​​ത്താ​​വ​​ലെ, കോ​​ണ്‍​ഗ്ര​​സി​ന്‍റെ അ​​ഭി​​ഷേ​​ക് മ​​നു സിം​​ഘ്‌​​വി, ഡി​​എം​​കെ​​യു​​ടെ തി​​രു​​ച്ചി ശി​​വ, ശി​​വ​​സേ​​ന​​യു​​ടെ (യു​​ബി​​ടി) പ്രി​​യ​​ങ്ക ച​​തു​​ര്‍​വേ​​ദി, ബി​​ഹാ​​റി​​ലെ ലോ​​ക്‌​​സ​​മ​​ത പാ​​ര്‍​ട്ടി​​യു​​ടെ ഉ​​പേ​​ന്ദ്ര കു​​ഷ്‌​​വാ​​ഹ, തൃ​​ണ​​മൂ​​ല്‍ കോ​​ണ്‍​ഗ്ര​​സി​​ന്‍റെ സാ​​കേ​​ത് ഗോ​​ഖ​​ലെ തു​​ട​​ങ്ങി​​യ​​വ​​ര്‍ വി​​ര​​മി​​ക്കു​​ന്ന പ്ര​​മു​​ഖ​​രി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ന്നു.

അ​​ടു​​ത്ത മാ​​സം 16ന് ​​രാ​​വി​​ലെ ഒ​​മ്പ​​തു മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം നാ​​ലു വ​​രെ​​യാ​​ണു വോ​​ട്ടെ​​ടു​​പ്പ്. അ​​തേ ദി​​വ​​സം വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു വോ​​ട്ടെ​​ണ്ണ​​ല്‍ ന​​ട​​ത്തി ഫ​​ലം പ്ര​​ഖ്യാ​​പി​​ക്കും. പു​​തി​​യ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ള്ള വി​​ജ്ഞാ​​പ​​നം കേ​​ന്ദ്ര തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍ ഇ​​ന്ന​​ലെ പു​​റ​​ത്തി​​റ​​ക്കി. പ​​ത്രി​​ക സ​​മ​​ര്‍​പ്പി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി മാ​​ര്‍​ച്ച് അ​​ഞ്ചി​​നാ​​ണ്.

Latest News

Up