Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marriage Proposal

Malappuram

വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ചു ; യു​വ​തി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു

മ​ല​പ്പു​റം: വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന് യു​വ​തി​യെ യു​വാ​വ് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 9.15ന് ​മ​ല​പ്പു​റം ന​ഗ​ര​ത്തി​ലെ പെ​ൻ​ഷ​ൻ ഭ​വ​ൻ റോ​ഡി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. സം​ഭ​വ​ശേ​ഷം ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ട പ്ര​തി​യാ​യ പാ​ല​ക്കാ​ട് ന​ല്ലേ​പ്പി​ള്ളി സ്വ​ദേ​ശി 25കാ​ര​നാ​യ അ​ശ്വി​നാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി.

ത​ല​യി​ലും ക​ഴു​ത്തി​ലും ഇ​ട​ത് കൈ​യി​ലും പു​റ​ത്തും ഗു​രു​ത​ര പ​രി​ക്കേ​റ്റ മ​ല​പ്പു​റം മു​ണ്ടു​പ​റ​ന്പ് സ്വ​ദേ​ശി​നി​യാ​യ 28കാ​രി മ​ല​പ്പു​റം സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​ല​പ്പു​റ​ത്തെ വ്യ​സാ​യ പാ​ർ​ക്കാ​യ ഇ​ൻ​കെ​ൽ​സി​റ്റി​യി​ലെ ഓ​ഫീ​സി​ലാ​യി​രു​ന്നു ഇ​രു​വ​രും ജോ​ലി ചെ​യ്തി​രു​ന്ന​ത്.

നി​ര​വ​ധി ത​വ​ണ അ​ശ്വി​ൻ യു​വ​തി​യോ​ട് വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യെ​ങ്കി​ലും നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് അ​ശ്വി​ൻ മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചെ​ങ്കി​ലും വി​വാ​ഹാ​ഭ്യാ​ർ​ഥ​ന തു​ട​ർ​ന്നു. ശ​ല്യം സ​ഹി​ക്കാ​തെ വ​ന്ന​തോ​ടെ യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ഒ​രാ​ഴ്ച മു​ന്പ് പോ​ലീ​സ് അ​ശ്വി​നെ സ്റ്റേ​ഷ​നി​ൽ വി​ളി​ച്ച് വ​രു​ത്തി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ജോ​ലി സ്ഥ​ല​ത്തേ​ക്ക് സ്കൂ​ട്ട​റി​ൽ പോ​വു​ക​യാ​യി​രു​ന്ന യു​വ​തി​യെ പെ​ൻ​ഷ​ൻ ഭ​വ​ൻ റോ​ഡി​ൽ ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് ത​ട​ഞ്ഞു​നി​ർ​ത്തി ബ​ല​മാ​യി ഹെ​ൽ​മെ​റ്റ് മാ​റ്റി ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ക​ത്തി സം​ഭ​വ സ്ഥ​ല​ത്തു​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ.​എം. യാ​സി​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. ഭാ​ര​തീ​യ ന്യാ​യ​സം​ഹി​ത നി​യ​മ​പ്ര​കാ​രം ത​ട​ഞ്ഞ് വ​യ്ക്കു​ക, ആ​യു​ധം ഉ​പ​യോ​ഗി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക, വ​ധ​ശ്ര​മം വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് യു​വാ​വി​നെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

ര​ക്ഷി​താ​ക്ക​ളു​മാ​യി പി​ണ​ങ്ങി​യി​റ​ങ്ങി​യപെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍


കോ​ഴി​ക്കോ​ട്: ര​ക്ഷി​താ​ക്ക​ളു​മാ​യി പി​ണ​ങ്ങി വീ​ടു​വി​ട്ടി​റ​ങ്ങി​യ പ​തി​നാ​റു​വ​യ​സു​കാ​രി​യെ പ്ര​ലോ​ഭി​പ്പി​ച്ച് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ര​ണ്ടു യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍.

കോ​ഴി​ക്കോ​ട് കൈ​ത​പ്പൊ​യി​ല്‍ സ്വ​ദേ​ശി ചീ​നി​പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് സാ​ലി (45), പു​തു​പ്പാ​ടി വ​രു​തി​ന്‍​കാ​ലാ​യി​ല്‍ സ​ബീ​റ​ലി (41) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി​നി​യാ​യ കു​ട്ടി​യാ​ണ് അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്. ഡി​സം​ബ​ര്‍ 20ന് ​ര​ക്ഷി​താ​ക്ക​ളു​മാ​യി പി​ണ​ങ്ങി വീ​ട് വി​ട്ടി​റ​ങ്ങി​യ കു​ട്ടി കോ​ഴി​ക്കോ​ട്ടേ​ക്കാ​ണ് ബ​സ് ക​യ​റി​യ​ത്.

പു​ല​ര്‍​ച്ചെ ര​ണ്ടി​ന് പെ​ണ്‍​കു​ട്ടി​യെ ബീ​ച്ചി​ല്‍ ക​ണ്ട യു​വാ​ക്ക​ള്‍ താ​മ​സ​സൗ​ക​ര്യ​വും ഭ​ക്ഷ​ണ​വും ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ഫ്‌​ളാ​റ്റി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. ഫ്‌​ളാ​റ്റി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മ​റ്റു ര​ണ്ടു​പേ​ര്‍ കു​ട്ടി​ക്ക് മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കു​ക​യും പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് 4,000 രൂ​പ ന​ല്‍​കി പ്ര​തി​ക​ള്‍ കു​ട്ടി​യെ കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന് വീ​ട്ടു​കാ​ര്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കു​ട്ടി​യെ ബീ​ച്ചി​ല്‍ നി​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് കു​ട്ടി പീ​ഡ​ന​വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. സ​ബീ​റ​ലി​ക്കും മു​ഹ​മ്മ​ദ് സാ​ലി​ക്കും പെ​ണ്‍​കു​ട്ടി​യെ എ​ത്തി​ച്ചു​ന​ല്‍​കി​യ ര​ണ്ട് ആ​ളു​ക​ള്‍ കൂ​ടി കേ​സി​ല്‍ പ്ര​തി​ക​ളാ​ണ്. ഇ​വ​ര്‍​ക്കു​വേ​ണ്ടി അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ടൗ​ണ്‍ എ​സി​പി പ​റ​ഞ്ഞു.

Latest News

Up