തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനായി ഉപയോഗിക്കുന്ന 2002ലെ അടിസ്ഥാന വോട്ടർ പട്ടികയിൽ പേരില്ലെന്ന മാത്യു ടി. തോമസ് എംഎൽഎയുടെ പരാതി ജില്ലാ കളക്ടർ പരിശോധിക്കുകയാണെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ.
2002ലെ പട്ടികയിൽ പേരില്ലെങ്കിലും പുതിയ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനാണ് എസ്ഐആറിൽ ശ്രമം നടത്തുന്നത്. 2002ലെ പട്ടികയിൽ നിർദേശിക്കുന്ന ബന്ധുക്കളുടെ പേരുണ്ടെങ്കിൽ ഫോറത്തിൽ പൂരിപ്പിക്കാനാകും.
2002ലെ പട്ടികയിൽ പേരില്ലാത്തവർ കമ്മീഷൻ നിർദേശിച്ച തിരിച്ചറിയിൽ രേഖകളിൽ ഒന്ന് ഹിയിറിംഗിൽ ഹാജരാക്കിയാൽ മതിയാകുമെന്നും രത്തൻ യു. കേൽക്കർ പറഞ്ഞു.