Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister Veena George

ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കേ​​​ണ്ട ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ കൊ​​​ല​​​ക്ക​​​ള​​​മാ​​​യി മാ​​​റു​​​ന്നു​​​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കേ​​​ണ്ട പ​​​ല ആ​​​തു​​​രാ​​​ല​​​യ​​​ങ്ങ​​​ളും കൊ​​​ല​​​ക്ക​​​ള​​​ങ്ങ​​​ളാ​​​യി മാ​​​റു​​​ന്ന​​​താ​​​യി യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ്.

സം​​​സ്ഥാ​​​ന​​​ത്തെ ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല​​​യി​​​ൽ അ​​​ടു​​​ത്ത കാ​​​ല​​​ത്തൊ​​​ന്നും കാ​​​ണാ​​​ത്ത രീ​​​തി​​​യി​​​ലു​​​ള്ള പി​​​ഴ​​​വു​​​ക​​​ളാ​​​ണ് സം​​​ഭ​​​വി​​​ക്കു​​​ന്ന​​​തെ​​​ന്നു യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് നേ​​​മം ഷ​​​ജീ​​​ർ പ​​​റ​​​ഞ്ഞു. ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​യു​​​ടെ വ​​​സ​​​തി​​​യി​​​ലേ​​​ക്കു​​​ള്ള മാ​​​ർ​​​ച്ചി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു നേ​​​മം ഷ​​​ജീ​​​ർ.

ആ​​​രോ​​​ഗ്യ രം​​​ഗ​​​ത്തെ ശോ​​​ച്യാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് മ​​​ന്ത്രി​​​യു​​​ടെ വ​​​സ​​​തി മ​​​ര​​​ണ​​​വീ​​​ടാ​​​യി മാ​​​റി​​​യെ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ച് റീ​​​ത്ത് സ്ഥാ​​​പി​​​ച്ച​​​തെ​​​ന്നും യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ​​​റ​​​ഞ്ഞു. കോ​​​ഴി​​​ക്കോ​​​ട് ഹ​​​ർ​​​ഷി​​​ന​​​യു​​​ടെ വ​​​യ​​​റ്റി​​​ൽ അ​​​ഞ്ച് വ​​​ർ​​​ഷ​​​ത്തോ​​​ളം ക​​​ത്രി​​​ക കു​​​ടു​​​ങ്ങി​​​യ​​​ത് മു​​​ത​​​ൽ ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ഒ​​​ൻ​​​പ​​​തു വ​​​യ​​​സു​​​കാ​​​രി​​​യു​​​ടെ കൈ ​​​ന​​​ഷ്ട​​​പ്പെ​​​ട്ട​​​തും ഗൈ​​​ഡ് വ​​​യ​​​ർ കു​​​ടു​​​ങ്ങി​​​യ​​​തും നെ​​​ടു​​​മ​​​ങ്ങാ​​​ട് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ന​​​വ​​​ജാ​​​ത ശി​​​ശു​​​വി​​​ന്‍റെ മ​​​ര​​​ണ​​​വും യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

നി​​​ര​​​വ​​​ധി ചി​​​കി​​​ത്സാ​​​പ്പി​​​ഴ​​​വു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​ട്ടും കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രെ ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​ന്നി​​​ല്ലെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടു​​​മെ​​​ന്ന് പ​​​റ​​​യു​​​ന്ന​​​ത​​​ല്ലാ​​​തെ യാ​​​തൊ​​​രു ഫ​​​ല​​​വു​​​മി​​​ല്ലെ​​​ന്നും യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. പോ​​​ലീ​​​സ് വാ​​​ഹ​​​ന​​​മി​​​ടി​​​പ്പി​​​ച്ച് കൊ​​​ല്ലാ​​​ൻ വ​​​ന്നാ​​​ലും പി​​​ന്മാ​​​റി​​​ല്ലെ​​​ന്നും ജ​​​നാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് സ​​​മ​​​രം തു​​​ട​​​രു​​​മെ​​​ന്നും പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

വി​ള​പ്പി​ൽ​ശാ​ല​യി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന് വീ​ഴ്ച​യി​ല്ലെ​ന്ന് മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ള​​​പ്പി​​​ൽ​​​ശാ​​​ല സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ, ശ്വാ​​​സ​​​ത​​​ട​​​സ​​​ത്തെ തു​​​ട​​​ർ​​​ന്ന് ചി​​​കി​​​ത്സ തേ​​​ടി​​​യെ​​​ത്തി​​​യ വി​​​ള​​​പ്പി​​​ൽ സ്വ​​​ദേ​​​ശി ബി​​​സ്മീ​​​ർ (37) ചി​​​കി​​​ത്സ ല​​​ഭി​​​ക്കാ​​​തെ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തെ മു​​​ൻ​​​നി​​​ർ​​​ത്തി ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന്‍റെ വീ​​​ഴ്ച​​​ക​​​ൾ അ​​​ക്ക​​​മി​​​ട്ടു നി​​​ര​​​ത്തി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യം.

സ​​​ഭാ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ നി​​​ർ​​​ത്തി​​​വ​​​ച്ചു ര​​​ണ്ടു​​​മ​​​ണി​​​ക്കൂ​​​ർ നേ​​​രം ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യ്ക്കൊ​​​ടു​​​വി​​​ൽ വി​​​ള​​​പ്പി​​​ൽ​​​ശാ​​​ല​​​യി​​​ൽ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ ഭാ​​​ഗ​​​ത്ത് യാ​​​തൊ​​​രു​​​വി​​​ധ​​​ത്തി​​​ലു​​​മു​​​ള്ള വീ​​​ഴ്ച​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജി​​​ന്‍റെ പ്ര​​​തി​​​രോ​​​ധ വാ​​​ദ​​​ത്തി​​​നി​​​ട​​​യി​​​ൽ യു​​​ഡി​​​എ​​​ഫ് കാ​​​ല​​​ത്തെ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ വീ​​​ണാ ജോ​​​ർ​​​ജ് ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷം സ​​​ഭ​​​യി​​​ൽനി​​​ന്നും ഇ​​​റ​​​ങ്ങി​​​പ്പോ​​​യി.

ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ന് എ​​​ന്തു വീ​​​ഴ്ച പ​​​റ്റി​​​യാ​​​ലും അ​​​ത് ഒ​​​റ്റ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​മാ​​​ണെ​​​ന്നാ​​​ണ് ഭ​​​ര​​​ണ​​​പ​​​ക്ഷ​​​വും മ​​​ന്ത്രി​​​യും പ​​​റ​​​യു​​​ന്ന​​​തെ​​​ന്നും ഇ​​​ത്ത​​​ര​​​ത്തി​​​ൽ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ഒ​​​റ്റ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ങ്ങ​​​ളാ​​​ണ് ക​​​ഴി​​​ഞ്ഞ പ​​​ത്തു​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലു​​​ണ്ടാ​​​യ​​​തെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സീ​​​ത​​​ശ​​​ൻ ച​​​ർ​​​ച്ച​​​യ്ക്കി​​​ട​​​യി​​​ൽ തു​​​റ​​​ന്ന​​​ടി​​​ച്ചു.

വീ​​​ഴ്ച​​​ക​​​ളെ കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ ഇ​​​ത്ര​​​യേ​​​റെ ഉ​​​ത്ത​​​ര​​​വു​​​ക​​​ളി​​​ട്ട ഒ​​​രു ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കേ​​​ര​​​ള​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ലി​​​ല്ല. എ​​​ന്നാ​​​ൽ ഒ​​​രു റി​​​പ്പോ​​​ർ​​​ട്ടും പു​​​റ​​​ത്തു​​​വ​​​ന്നി​​​ട്ടി​​​ല്ല. റി​​​പ്പോ​​​ർ​​​ട്ടി​​​ന്മേ​​​ൽ ഒ​​​രു ന​​​ട​​​പ​​​ടി​​​യും സ്വീ​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. ആ​​​രോ​​​ഗ്യ കേ​​​ര​​​ള​​​ത്തെ വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ൽനി​​​ന്ന് മാ​​​റ്റി ആ​​​രോ​​​ഗ്യ​​​വ​​​തി​​​യാ​​​ക്കി​​​യാ​​​ൽ മാ​​​ത്ര​​​മേ കേ​​​ര​​​ള​​​ത്തി​​​ലെ പാ​​​വ​​​ങ്ങ​​​ൾ​​​ക്ക് മെ​​​ച്ച​​​പ്പെ​​​ട്ട ചി​​​കി​​​ത്സ ല​​​ഭി​​​ക്കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പ​​​റ​​​ഞ്ഞു.

വി​​​ള​​​പ്പി​​​ൽ​​​ശാ​​​ല ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​യ രോ​​​ഗി​​​ക്ക് മി​​​നി​​​റ്റുകൾ​​​ക്കു​​​ള്ളി​​​ൽ ത​​​ന്നെ സാ​​​ധ്യ​​​മാ​​​യ ചി​​​കി​​​ത്സ ഏ​​​റ്റ​​​വും വേ​​​ഗ​​​ത്തി​​​ൽ ത​​​ന്നെ ന​​​ൽ​​​കി​​​യി​​​രു​​​ന്നു.​​​പ്രാ​​​ഥ​​​മി​​​ക റി​​​പ്പോ​​​ർ​​​ട്ടി​​​ലെ കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ് താ​​​ൻ പ​​​റ​​​യു​​​ന്ന​​​തെ​​​ന്നും പോ​​​സ്റ്റ്​​മോ​​​ർ​​​ട്ടം റി​​​പ്പോ​​​ർ​​​ട്ട് ല​​​ഭി​​​ച്ചാ​​​ലേ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ വ്യ​​​ക്ത​​​ത വ​​​രി​​​ക​​​യു​​​ള്ളെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ നി​​​ര​​​ന്ത​​​ര​​​മാ​​​യി ആ​​​​​​ക്ര​​​മി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ഒ​​​രു​​​ക്ക​​​രു​​​തെ​​​ന്നും ഇ​​​ങ്ങ​​​നെ​​​യു​​​ള്ള പ്ര​​​ചാ​​​ര​​​ണം അ​​​വ​​​രു​​​ടെ മ​​​നോ​​​വീ​​​ര്യം ത​​​ക​​​ർ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

വി​​​ള​​​പ്പി​​​ൽ​​​ശാ​​​ല​​​യി​​​ലെ ബി​​​സ്മീ​​​റി​​​ന്‍റെ​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ചി​​​കി​​​ത്സ ല​​​ഭി​​​ക്കാ​​​തെ മ​​​രി​​​ച്ച കൊ​​​ല്ലം സ്വ​​​ദേ​​​ശി വേ​​​ണു​​​വി​​​ന്‍റെ​​​യും പാ​​​ല​​​ക്കാ​​​ട് കൈ ​​​മു​​​റി​​​ച്ചുമാ​​​റ്റേ​​​ണ്ടി വ​​​ന്ന പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ​​​യും വാ​​​ച​​​ക​​​ങ്ങ​​​ൾ ഉ​​​ദ്ധ​​​രി​​​ച്ചുകൊ​​​ണ്ടാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ നി​​​ര​​​യി​​​ൽ നി​​​ന്നു പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ് അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ഇ​​​വ​​​ർ സി​​​സ്റ്റ​​​ത്തി​​​ന്‍റെ ഇ​​​ര​​​ക​​​ളാ​​​ണെ​​​ന്ന് പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ് പ​​​റ​​​ഞ്ഞു.​​​ ബി​​​സ്മീ​​​റു​​​മാ​​​യി ഭാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ ഗ്രി​​​ൽ മൂ​​​ന്ന് പൂ​​​ട്ടു​​​ക​​​ളി​​​ട്ട് പൂ​​​ട്ടി​​​യ നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. പ​​​ട്ടി ക​​​യ​​​റാ​​​തി​​​രി​​​ക്കാ​​​നാ​​​ണ് ഗ്രി​​​ൽ പൂ​​​ട്ടി​​​യ​​​തെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​തെ​​​ന്നും അ​​​തി​​​ന് ഒ​​​രു സെ​​​ക്യൂ​​​രി​​​റ്റി​​​യെ നി​​​യോ​​​ഗി​​​ച്ചാ​​​ൽ പോ​​​രെ​​​യെ​​​ന്നും വി​​​ഷ്ണു​​​നാ​​​ഥ് ചോ​​​ദി​​​ച്ചു.

നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യം എ​​​ത്തു​​​ന്ന​​​ത് വ​​​രെ​​​യും ബി​​​സ്മീ​​​റി​​​ന്‍റെ കു​​​ടും​​​ബ​​​ത്തെ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ൽനി​​​ന്ന് ഒ​​​രാ​​​ൾ പോ​​​ലും ബ​​​ന്ധ​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ന്നും വി​​​ഷ്ണു​​​നാ​​​ഥ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. നേ​​​ര​​​ത്തേ സു​​​മ​​​യ്യ​​​യും ഹ​​​ർ​​​ഷീ​​​ന​​​യും നേ​​​രി​​​ട്ട ചി​​​കി​​​ത്സാ പി​​​ഴ​​​വു​​​ക​​​ളും വി​​​ശ​​​ദീ​​​ക​​​രി​​​ച്ച വി​​​ഷ്ണു​​​നാ​​​ഥ് ഡോ.​​​ ഹാ​​​രി​​​സ് ചി​​​റ​​​യ്ക്ക​​​ൽ ഉ​​​ന്ന​​​യി​​​ച്ച വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളും സ​​​ഭ​​​യി​​​ൽ ആ​​​വ​​​ർ​​​ത്തി​​​ച്ചു. ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ൽ കാ​​​ണു​​​ന്ന​​​ത് അ​​​ഹ​​​ങ്കാ​​​ര​​​വും ആ​​​ക്ഷേ​​​പ​​​വും മാ​​​ത്ര​​​മാ​​​ണെ​​​ന്നാ​​​യി​​​രു​​​ന്നു മാ​​​ത്യു​​​ കു​​​ഴ​​​ൽ​​​നാ​​​ട​​​ന്‍റെ വി​​​മ​​​ർ​​​ശ​​​നം. ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടി​​​യെ ഒ​​​രു വി​​​ഷ​​​യ​​​ത്തി​​​ലും തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് പി.​​​ ഉ​​​ബൈ​​​ദു​​​ള്ള വി​​​മ​​​ർ​​​ശി​​​ച്ചു.

അ​​​തേ​​​സ​​​മ​​​യം ഒ​​​റ്റ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ങ്ങ​​​ൾ പ്ര​​​തി​​​പ​​​ക്ഷം പ​​​ർ​​​വ​​​തീ​​​ക​​​രി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​യി​​​രു​​​ന്നു ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത് സം​​​സാ​​​രി​​​ച്ച ഭ​​​ര​​​ണ​​​പ​​​ക്ഷ അം​​​ഗ​​​ങ്ങ​​​ളു​​​ടെ വാ​​​ദം. ച​​​ർ​​​ച്ച​​​യ്ക്കി​​​ടെ ഭ​​​ര​​​ണ​​​പ​​​ക്ഷ നി​​​ര​​​യി​​​ൽനി​​​ന്ന് പ്ര​​​സം​​​ഗി​​​ച്ച സു​​​ജി​​​ത് വി​​​ജ​​​യ​​​ൻ​​​പി​​​ള്ള വേ​​​ണു​​​വി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന് നീ​​​തി ല​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത് ശ്ര​​​ദ്ധേ​​​യ​​​മാ​​​യി.

മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗ​​​ത്തി​​​നി​​​ടെ യു​​​ഡി​​​എ​​​ഫ് ഭ​​​ര​​​ണ കാ​​​ല​​​ത്ത് ആ​​​രോ​​​ഗ്യ മ​​​ന്ത്രി​​​യു​​​ടെ ആ​​​സ്തി കൂ​​​ടി​​​യ​​​ത​​​ല്ലാ​​​തെ മ​​​റ്റൊ​​​ന്നും ന​​​ട​​​ന്നി​​​ല്ല​​​ല്ലോ​​​യെ​​​ന്ന വീ​​​ണാ ജോ​​​ർ​​​ജി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​മു​​​ണ്ടാ​​​യ​​​തോ​​​ടെ പ്ര​​​തി​​​പ​​​ക്ഷം ബ​​​ഹ​​​ളം​​​വ​​​ച്ചു. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് എ​​​ഴു​​​ന്നേ​​​റ്റെ​​​ങ്കി​​​ലും മ​​​ന്ത്രി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ശേ​​​ഷം സം​​​സാ​​​രി​​​ക്കാ​​​മെ​​​ന്നാ​​​യി സ്പീ​​​ക്ക​​​ർ. ഇ​​​തോ​​​ടെ പ്ര​​​തി​​​പ​​​ക്ഷം ഇ​​​റ​​​ങ്ങി​​​പ്പോ​​​യി.

അ​​​തേ​​​സ​​​മ​​​യം അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത അം​​​ഗ​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം പ​​​രി​​​മി​​​ത​​​മാ​​​ണെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ സ്പീ​​​ക്ക​​​ർ എ.​​​എ​​​ൻ. ഷം​​​സീ​​​ർ അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ അ​​​വ​​​ത​​​ര​​​ണ വേ​​​ള ടെ​​​സ്റ്റ് ക്രി​​​ക്ക​​​റ്റ് മാ​​​ച്ചി​​​നേ​​​ക്കാ​​​ൾ വി​​​ര​​​സ​​​മാ​​​ണെ​​​ന്ന വി​​​മ​​​ർ​​​ശ​​​നം ഉ​​​ന്ന​​​യി​​​ച്ചു. ഇ.​​​കെ. ​​​വി​​​ജ​​​യ​​​ൻ, പ്ര​​​മോ​​​ദ് നാ​​​രാ​​​യണ്‍, മോ​​​ൻ​​​സ് ജോ​​​സ​​​ഫ്, ശാ​​​ന്ത​​​കു​​​മാ​​​രി കെ., എം.​​​ രാ​​​ജ​​​ഗോ​​​പാ​​​ല​​​ൻ, തോ​​​മ​​​സ് കെ.​​​ തോ​​​മ​​​സ്, പി.​​​പി. ​​​ചി​​​ത്ത​​​ര​​​ഞ്ജ​​​ൻ, കെ.​​​വി.​​​ സ ു​​​മേ​​​ഷ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു പ്ര​​​സം​​​ഗി​​​ച്ചു.

Kerala

ആ​രോ​ഗ്യ വ​കു​പ്പി​ന് പു​തി​യ വെ​ബ് പോ​ര്‍​ട്ട​ല്‍

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​നെ സം​​​ബ​​​ന്ധി​​​ച്ച ആ​​​ധി​​​കാ​​​രി​​​ക വി​​​വ​​​ര​​​ങ്ങ​​​ള്‍ പ​​​ങ്കു​​​വ​​​യ്ക്കാ​​​ന്‍ പു​​​തി​​​യ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ് പോ​​​ര്‍​ട്ട​​​ല്‍ സ​​​ജ്ജ​​​മാ​​​യി. ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് വെ​​​ബ് പോ​​​ര്‍​ട്ട​​​ല്‍ ലോ​​​ഞ്ച് ചെ​​​യ്തു.

health.kerala.gov.in എ​​​ന്ന​​​താ​​​ണ് പോ​​​ര്‍​ട്ട​​​ലി​​​ന്‍റെ വി​​​ലാ​​​സം. കേ​​​ര​​​ള സ​​​ര്‍​ക്കാ​​​ര്‍ സ്ഥാ​​​പ​​​ന​​​മാ​​​യ സി-​​​ഡി​​​റ്റ് ആ​​​ണ് പോ​​​ര്‍​ട്ട​​​ല്‍ നി​​​ര്‍​മി​​​ച്ച​​​ത്. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​രോ​​​ഗ്യ മേ​​​ഖ​​​ല​​​യി​​​ലെ നേ​​​ട്ട​​​ങ്ങ​​​ള്‍, പ്ര​​​വ​​​ര്‍​ത്ത​​​ങ്ങ​​​ള്‍, വി​​​വ​​​ര​​​ങ്ങ​​​ള്‍, ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ സ​​​ന്ദേ​​​ശ​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള ജ​​​ന​​​ങ്ങ​​​ളി​​​ലും ഗ​​​വേ​​​ഷ​​​ക​​​രി​​​ലും എ​​​ത്തി​​​ക്കു​​​ക​​​യാ​​​ണ് പോ​​​ര്‍​ട്ട​​​ലി​​​ന്‍റെ ല​​​ക്ഷ്യം.

ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള 10 വ​​​കു​​​പ്പു​​​ക​​​ള്‍, 30 സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യു​​​ടെ വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ളെ​​​ക്കൂ​​​ടി കോ​​​ര്‍​ത്തി​​​ണ​​​ക്കി​​​യാ​​​ണ് പോ​​​ര്‍​ട്ട​​​ല്‍ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​യു​​​ടെ​​​യെ​​​ല്ലാം ആ​​​ധി​​​കാ​​​രി​​​ക വി​​​വ​​​ര​​​ങ്ങ​​​ളും അ​​​റി​​​യി​​​പ്പു​​​ക​​​ളും പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളും ജ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ പോ​​​ര്‍​ട്ട​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ഉ​​​പ​​​കാ​​​ര​​​പ്ര​​​ദ​​​മാ​​​കു​​​മെ​​​ന്ന് മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് പ​​​റ​​​ഞ്ഞു.

Kerala

ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയയായ നേപ്പാള്‍ സ്വദേശിനിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു

കൊ​​ച്ചി: സ​​ര്‍ക്കാ​​ര്‍ ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ സൂ​​പ്പ​​ര്‍ സ്‌​​പെ​​ഷാ​​ലി​​റ്റി സേ​​വ​​ന​​ങ്ങ​​ള്‍ സാ​​ധാ​​ര​​ണ​​ക്കാ​​ര്‍ക്ക് കു​​റ​​ഞ്ഞ ചെ​​ല​​വി​​ല്‍ ല​​ഭ്യ​​മാ​​ക്കാ​​ന്‍ സാ​​ധി​​ക്കു​​ന്നു​​ണ്ടെ​​ന്ന് ആ​​രോ​​ഗ്യ​​മ​​ന്ത്രി വീ​​ണാ ജോ​​ര്‍ജ്.

എ​​റ​​ണാ​​കു​​ളം ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ ഹൃ​​ദ​​യം മാ​​റ്റി​​വ​​യ്ക്ക​​ല്‍ ശ​​സ്ത്ര​​ക്രി​​യ​​യ്ക്ക് വി​​ധേ​​യ​​യാ​​യ നേ​​പ്പാ​​ള്‍ സ്വ​​ദേ​​ശി​​നി​​യെ സ​​ന്ദ​​ര്‍ശി​​ച്ച് സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ന്ത്രി. രോ​​ഗി​​യു​​ടെ ആ​​രോ​​ഗ്യ​​സ്ഥി​​തി മെ​​ച്ച​​പ്പെ​​ട്ടു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് മ​​ന്ത്രി പ​​റ​​ഞ്ഞു.

സാ​​ധ്യ​​മാ​​യ എ​​ല്ലാ പി​​ന്തു​​ണ​​യും ചി​​കി​​ത്സ​​യും രോ​​ഗി​​ക്ക് ല​​ഭ്യ​​മാ​​ക്കാ​​നാ​​ണ് ശ്ര​​മം. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഒ​​രു വി​​ദ​​ഗ്ധ സം​​ഘം രോ​​ഗി​​യെ നി​​രീ​​ക്ഷി​​ക്കു​​ന്നു​​ണ്ടെ​​ന്നും മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ര്‍ത്തു.

ഒ​​രു​​പാ​​ട് പേ​​രു​​ടെ പ​​രി​​ശ്ര​​മ​​ത്തി​​ലൂ​​ടെ​​യാ​​ണ് ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ ഇ​​ത്ത​​ര​​ത്തി​​ല്‍ ഒ​​രു ശ​​സ്ത്ര​​ക്രി​​യ സാ​​ധ്യ​​മാ​​യ​​ത്.

സൂ​​പ്പ​​ര്‍ സ്‌​​പെ​​ഷാ​​ലി​​റ്റി സേ​​വ​​ന​​ങ്ങ​​ള്‍ ല​​ഭ്യ​​മാ​​ക്കാ​​ന്‍ സം​​സ്ഥാ​​ന സ​​ര്‍ക്കാ​​ര്‍ കി​​ഫ്ബി​​യി​​ലൂ​​ടെ ഓ​​പ്പ​​റേ​​ഷ​​ന്‍ തി​​യ​​റ്റ​​ര്‍ ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ സ​​ജ്ജ​​മാ​​ക്കി​​യെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.ടി.​​ജെ.​​ വി​​നോ​​ദ് എം​​എ​​ല്‍ എ​​യും മ​​ന്ത്രി​​യോ​​ടൊ​​പ്പം ഉ​​ണ്ടാ​​യി​​രു​​ന്നു.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ പ​രാ​മ​ർ​ശം അ​ങ്ങേ​യ​റ്റം സ്ത്രീ​വി​രു​ദ്ധ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്

പ​ത്ത​നം​തി​ട്ട: ദി​ലീ​പി​ന് നീ​തി ല​ഭി​ച്ചു​വെ​ന്ന യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ പ​രാ​മ​ർ​ശം അ​ങ്ങേ​യ​റ്റം സ്ത്രീ​വി​രു​ദ്ധ​മാ​ണെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്.

അ​വ​ൾ​ക്കൊ​പ്പം തു​ട​ർ​ന്നും ഉ​ണ്ടാ​കും. അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ വാ​ക്കു​ക​ളി​ലൂ​ടെ കോ​ൺ​ഗ്ര​സി​ന്‍റെ സ്ത്രീ​വി​രു​ദ്ധ​ത​യാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. ന​ടി അ​നു​ഭ​വി​ച്ച പീ​ഡ​നം. അ​വ​ർ എ​ടു​ത്ത നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ​യു​ള്ള നി​ല​പാ​ടാ​ണ് പോ​രാ​ട്ട​ങ്ങ​ളെ മു​ന്നോ​ട്ടു ന​യി​ച്ച​തെ​ന്നും ‌മ​ന്ത്രി വീ​ണാ ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി.

District News

ആ​യു​ഷ് ചി​കി​ത്സാ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തും: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

ക​ട​മ്മ​നി​ട്ട: സം​സ്ഥാ​ന​ത്ത് ആ​യു​ഷ് ചി​കി​ത്സാ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ആ​യു​ഷ് ചി​ക​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലെ സി​ദ്ധ വ​ര്‍​മ തെ​റാ​പ്പി യൂ​ണി​റ്റു​ക​ളു​ടെ​യും സി​ദ്ധ എ​ന്‍​സി​ഡി ക്ലി​നി​ക്കു​ക​ളു​ടെ​യും സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ക​ട​മ്മ​നി​ട്ട അ​ക്ഷ​യ സെ​ന്‍റര്‍ അ​ങ്ക​ണ​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സ​മ​ഗ്ര ആ​രോ​ഗ്യ മാ​തൃ​ക സം​സ്ഥാ​ന​ത്ത് സൃ​ഷ്ടി​ക്കു​ന്ന​തി​ന് ആ​യു​ര്‍​വേ​ദം, ഹോ​മി​യോ​പ്പ​തി, യോ​ഗ- നാ​ച്ചു​റോ​പ്പതി, സി​ദ്ധ, യൂ​നാ​നി മേ​ഖ​ല​ക​ളി​ലെ​ല്ലാം വി​ക​സ​നം എ​ത്തി​ച്ചു. ആ​യു​ഷ് ചി​ക​ത്സാ രം​ഗ​ത്ത് സം​സ്ഥാ​ന​ത്തി​ന്‍റെ പു​തി​യ കാ​ല്‍​വ​യ്പാ​ണ് സി​ദ്ധ മ​ര്‍​മ തെ​റാ​പ്പി യൂ​ണി​റ്റു​ക​ളെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
ആ​യു​ര്‍​വേ​ദ​ത്തി​ലെ മ​ര്‍​മ ചി​കി​ത്സ​യെ​പ്പോ​ലെ പ്രാ​ധാ​ന്യ​മു​ള്ള സി​ദ്ധ ചി​കി​ത്സ സം​സ്ഥാ​ന​മൊ​ട്ടാ​കെ വ്യാ​പി​പ്പി​ക്കാ​നാ​ണ് തെ​റാ​പ്പി യൂ​ണി​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്.

സ​ന്ധി​വേ​ദ​ന, ആ​ര്‍​ത്രൈ​റ്റി​സ്, സ​യാ​റ്റി​ക്ക, മൈ​ഗ്രൈ​ന്‍, സ്ട്രോ​ക്ക് പു​ന​ര​ധി​വാ​സം, മാ​ന​സി​ക സ​മ്മ​ര്‍​ദം, ഉ​റ​ക്ക​മി​ല്ലാ​യ്മ, ക്ഷീ​ണം, സൈ​ന​സൈ​റ്റി​സ്, ഫൈ​ബ്രോ​മ​യാ​ള്‍​ജി​യ, ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍, കാ​യി​ക പ​രി​ക്കു​ക​ള്‍, ശ​സ്ത്ര ക്രി​യാ​ന​ന്ത​ര പു​ന​ര​ധി​വാ​സം എ​ന്നി​വ​യ്ക്ക് സി​ദ്ധ​ചി​ക​ത്സ പ്ര​യോ​ജ​ന​ക​ര​മാ​ണെ​ന്ന് മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

നാ​ര​ങ്ങാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി സോ​മ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന​ത്ത് അ​ഞ്ചു സി​ദ്ധ വ​ര്‍​മ തെ​റാ​പ്പി യൂ​ണി​റ്റു​ക​ളും ഒ​രു സി​ദ്ധ ജീ​വി​ത​ശൈ​ലീ രോ​ഗ ക്ലി​നി​ക്കു​മാ​ണ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത് .

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​ട​മ്മ​നി​ട്ട ക​രു​ണാ​ക​ര​ന്‍, വി​ക​സ​ന​കാ​ര്യ സ്ഥി​രംസ​മി​തി അ​ധ്യ​ക്ഷ റ​സി​യ സ​ണ്ണി, അം​ഗ​ങ്ങ​ളാ​യ അ​ബി​ദാ​ഭാ​യി, എം.​ ഷീ​ജമോ​ള്‍, ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ഷീ​ന വി​മ​ല്‍ , സം​സ്ഥാ​ന ദേ​ശീ​യ ആ​യു​ഷ് മി​ഷ​ന്‍ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ.​ ജ​യ​നാ​രാ​യ​ണ​ന്‍, ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ ജെ. മീ​ന, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ അ​ഖി​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Up