Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mobile Companie

ഫോണ്‍ നിരീക്ഷണത്തിന് ലൊക്കേഷൻ ട്രാക്കിംഗ്; മൊബൈൽ കന്പനികൾക്ക് എതിർപ്പ്

ന്യൂ​​​ഡ​​​ൽ​​​ഹി: ഫോ​​​ണു​​​ക​​​ളു​​​ടെ ലൊ​​​ക്കേ​​​ഷ​​​ൻ നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ ഉ​​​പ​​​ഗ്ര​​​ഹ ലൊ​​​ക്കേ​​​ഷ​​​ൻ ട്രാ​​​ക്കിം​​​ഗ് മൊ​​​ബൈ​​​ലു​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നീ​​​ക്ക​​​ത്തി​​​ൽ സ്മാ​​​ർ​​​ട്ട്ഫോ​​​ണ്‍ ക​​​ന്പ​​​നി​​​ക​​​ൾ എ​​​തി​​​ർ​​​പ്പ​​​റി​​​യി​​​ച്ചെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്.

കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ലെ അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്കു കൃ​​​ത്യ​​​മാ​​​യ ലൊ​​​ക്കേ​​​ഷ​​​ൻ ല​​​ഭി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഫോ​​​ണു​​​ക​​​ളു​​​ടെ ലൊ​​​ക്കേ​​​ഷ​​​ൻ ക​​​ണ്ടെ​​​ത്താ​​​ൻ ഉ​​​പ​​​ഗ്ര​​​ഹ ലൊ​​​ക്കേ​​​ഷ​​​ൻ ട്രാ​​​ക്കിം​​​ഗ് സാ​​​ധ്യ​​​മാ​​​ക്കാ​​​ൻ കേ​​​ന്ദ്രം ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ആ​​​പ്പി​​​ൾ, സാം​​​സം​​​ഗ്, ഗൂ​​​ഗി​​​ൾ എ​​​ന്നീ ക​​​ന്പ​​​നി​​​ക​​​ൾ സ്വ​​​കാ​​​ര്യ​​​താ ആ​​​ശ​​​ങ്ക​​​ക​​​ൾ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി നീ​​​ക്ക​​​ത്തെ എ​​​തി​​​ർ​​​ത്തു​​​വെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

നി​​​ല​​​വി​​​ൽ മൊ​​​ബൈ​​​ൽ ട​​​വ​​​റു​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ മാ​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ച്ച് ലൊ​​​ക്കേ​​​ഷ​​​ൻ വി​​​വ​​​ര​​​ങ്ങ​​​ൾ കൈ​​​മാ​​​റാ​​​നാ​​​ണു മൊ​​​ബെ​​​ൽ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു ക​​​ഴി​​​യു​​​ക. മൊ​​​ബൈ​​​ലു​​​ക​​​ളു​​​ടെ ഏ​​​ക​​​ദേ​​​ശ ലൊ​​​ക്കേ​​​ഷ​​​ൻ മാ​​​ത്ര​​​മാ​​​ണ് ഇ​​​തി​​​ലൂ​​​ടെ ട്രാ​​​ക്ക് ചെ​​​യ്യാ​​​നാ​​​കു​​​ക. ഫോ​​​ണ്‍ ഉ​​​ട​​​മ​​​യു​​​ടെ കൃ​​​ത്യ​​​മാ​​​യ ലൊ​​​ക്കേ​​​ഷ​​​ൻ ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ക​​​ഴി​​​യ​​​ണ​​​മെ​​​ങ്കി​​​ൽ ഉ​​​പ​​​ഗ്ര​​​ഹ സി​​​ഗ്‌​​​ന​​​ലു​​​ക​​​ളും സെ​​​ല്ലു​​​ല​​​ർ ഡാ​​​റ്റ​​​യും ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​ള്ള ജി​​​പി​​​എ​​​സ് സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ മൊ​​​ബൈ​​​ലു​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​ക്കാ​​​ൻ സ്മാ​​​ർ​​​ട്ട് ഫോ​​​ണ്‍ ക​​​ന്പ​​​നി​​​ക​​​ളോ​​​ട് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ട​​​ണ​​​മെ​​​ന്ന് റി​​​ല​​​യ​​​ൻ​​​സ് ജി​​​യോ​​​യെ​​​യും ഭാ​​​ര​​​തി എ​​​യ​​​ർ​​​ടെ​​​ല്ലി​​​നെ​​​യും പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന സെ​​​ല്ലു​​​ല​​​ർ ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ (സി​​​ഒ​​​എ​​​ഐ) കേ​​​ന്ദ്ര​​​ത്തെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഇ​​​തോ​​​ടെ​​​യാ​​​ണു ടെ​​​ലി​​​കോം വ്യ​​​വ​​​സാ​​​യി​​​ക​​​ളു​​​ടെ നി​​​ർ​​​ദേ​​​ശം കേ​​​ന്ദ്രം പ​​​രി​​​ഗ​​​ണി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്.

ലൊ​​​ക്കേ​​​ഷ​​​ൻ സേ​​​വ​​​ന​​​ങ്ങ​​​ൾ ഏ​​​തു​​​നേ​​​ര​​​വും ഓ​​​ൺ ആ​​​യി​​​രി​​​ക്കു​​​ക​​​യും ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ര​​​ഹി​​​ത​​​മാ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത രീ​​​തി​​​യി​​​ലു​​​മാ​​​യി​​​രി​​​ക്കും പു​​​തി​​​യ സം​​​വി​​​ധാ​​​നം. ഉ​​​പ​​​ക​​​ര​​​ണ​​​ത​​​ല​​​ത്തി​​​ൽ ലൊ​​​ക്കേ​​​ഷ​​​ൻ ട്രാ​​​ക്ക് ചെ​​​യ്യു​​​ന്ന സം​​​വി​​​ധാ​​​നം ലോ​​​ക​​​ത്ത് എ​​​വി​​​ടെ​​​യു​​​മി​​​ല്ലെ​​​ന്ന് ആ​​​പ്പി​​​ളി​​​നെ​​​യും ഗൂ​​​ഗി​​​ളി​​​നെ​​​യും പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന സം​​​ഘ​​​ട​​​ന​​​യാ​​​യ ഇ​​​ന്ത്യ സെ​​​ല്ലു​​​ല​​​ർ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (ഐ​​​സി​​​ഇ​​​എ) നീ​​​ക്ക​​​ത്തെ എ​​​തി​​​ർ​​​ത്തു​​​കൊ​​​ണ്ട് സ​​​ർ​​​ക്കാ​​​രി​​​നു ക​​​ത്ത​​​യ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് വാ​​​ർ​​​ത്ത പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​​ന്ന ഏ​​​ജ​​​ൻ​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

Latest News

Up