Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MumbaiLocal

Special

സീ​റ്റി​ൽ കാ​ൽ വെ​ച്ച​തി​ന് മു​ഖ​ത്ത​ടി; മും​ബൈ ട്രെ​യി​നി​ലെ 'സ​ദാ​ചാ​ര' ഗു​ണ്ടാ​യി​സം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ത്തു​ന്നു

മും​ബൈ​യി​ലെ ലോ​ക്ക​ൽ ട്രെ​യി​നു​ക​ൾ പ​ല​പ്പോ​ഴും തി​ര​ക്കി​ന്‍റെ​യും ത​ർ​ക്ക​ങ്ങ​ളു​ടെ​യും വേ​ദി​യാ​കാ​റു​ണ്ട്. എ​ന്നാ​ൽ അ​ടു​ത്തി​ടെ പു​റ​ത്തു​വ​ന്ന ഒ​രു ദൃ​ശ്യം കേ​വ​ലം ഒ​രു ത​ർ​ക്ക​ത്തി​ന​പ്പു​റം വ​ലി​യൊ​രു സാ​മൂ​ഹി​ക ച​ർ​ച്ച​യ്ക്കാ​ണ് വ​ഴി​തെ​ളി​ച്ചി​രി​ക്കു​ന്ന​ത്.

ട്രെ​യി​നി​ലെ സീ​റ്റി​ൽ കാ​ൽ വെ​ച്ച് ഇ​രു​ന്ന ഒ​രു യാ​ത്ര​ക്കാ​ര​നെ മ​റാ​ത്തി സം​സാ​രി​ക്കു​ന്ന മ​റ്റൊ​രു വ്യ​ക്തി ക്രൂ​ര​മാ​യി ശ​കാ​രി​ക്കു​ക​യും മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ഈ ​വീ​ഡി​യോ​യു​ടെ ഉ​ള്ള​ട​ക്കം.

പൊ​തു​വി​ട​ങ്ങ​ളി​ൽ പാ​ലി​ക്കേ​ണ്ട മ​ര്യാ​ദ​ക​ളെ​ക്കു​റി​ച്ചും ശു​ചി​ത്വ​ത്തെ​ക്കു​റി​ച്ചും വാ​ചാ​ല​നാ​കു​ന്ന അ​ക്ര​മി, സീ​റ്റ് കാ​ൽ വെ​ക്കാ​നു​ള്ള സ്ഥ​ല​മാ​ണോ എ​ന്ന് ആ​ക്രോ​ശി​ച്ചു​കൊ​ണ്ട് സ​ഹ​യാ​ത്ര​ക്കാ​ര​ന്‍റെ മു​ഖ​ത്ത​ടി​ക്കു​ന്ന​ത് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

മ​ർ​ദ്ദ​ന​മേ​റ്റ വ്യ​ക്തി നി​ശ​ബ്ദ​നാ​യി ഇ​രി​ക്കു​മ്പോ​ഴും ഇ​യാ​ൾ അ​സ​ഭ്യ​വ​ർ​ഷം തു​ട​രു​ന്ന​തും മാ​പ്പ് പ​റ​യാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ഈ ​സം​ഭ​വം പു​റ​ത്തു​വ​ന്ന​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്.

പൊ​തു​മു​ത​ൽ വൃ​ത്തി​കേ​ടാ​ക്കു​ന്ന​വ​ർ​ക്ക് ഇ​ത്ത​ര​ത്തി​ലു​ള്ള 'ചി​കി​ത്സ' ത​ന്നെ ന​ൽ​ക​ണ​മെ​ന്നും ഇ​തി​നെ ഒ​രു പാ​ഠ​മാ​യി കാ​ണ​ണ​മെ​ന്നും ഒ​രു വി​ഭാ​ഗം വാ​ദി​ക്കു​ന്നു. പൊ​തു​ബോ​ധ​മി​ല്ലാ​ത്ത​വ​ർ​ക്കെ​തി​രെ ക​ർ​ക്ക​ശ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച മ​റാ​ത്തി യു​വാ​വി​നെ ഇ​വ​ർ പി​ന്തു​ണ​യ്ക്കു​ന്നു.

എ​ന്നാ​ൽ, ഇ​തി​ന് മ​റു​ഭാ​ഗ​ത്ത് വ​ലി​യൊ​രു പ്ര​തി​ഷേ​ധം ആ​ഞ്ഞ​ടി​ക്കു​ന്നു​ണ്ട്. വൃ​ത്തി പാ​ലി​ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന വ്യ​ക്തി ത​ന്നെ ഒ​രാ​ളെ ത​ല്ലി​ക്കൊ​ണ്ട് നി​യ​മം കൈ​യ്യി​ലെ​ടു​ക്കു​ന്ന​ത് എ​ന്ത് മ​ര്യാ​ദ​യാ​ണെ​ന്ന് ഇ​വ​ർ ചോ​ദി​ക്കു​ന്നു.

സ്വ​ന്തം ഉ​ള്ളി​ലെ ദേ​ഷ്യ​വും നി​രാ​ശ​യും തീ​ർ​ക്കാ​ൻ ദു​ർ​ബ​ല​നാ​യ ഒ​രാ​ളെ ക​ണ്ടെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​ണ് ഇ​യാ​ൾ ചെ​യ്ത​തെ​ന്നാ​ണ് വി​മ​ർ​ശ​ക​രു​ടെ പ​ക്ഷം. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ പ്രാ​ദേ​ശി​ക​വാ​ദ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​വും ശ​ക്ത​മാ​ണ്.

മ​ർ​ദ്ദ​ന​മേ​റ്റ​യാ​ൾ ഉ​ത്ത​രേ​ന്ത്യ​ക്കാ​ര​നാ​ണെ​ന്ന് അ​നു​മാ​നി​ക്കു​ന്ന പ​ല​രും, മും​ബൈ​യി​ൽ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രോ​ട് ചി​ല​ർ കാ​ട്ടു​ന്ന അ​മി​ത അ​ധി​കാ​ര​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണി​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

വെ​റു​തെ ഒ​രാ​ളെ ത​ല്ലു​ന്ന​ത് ഹീ​റോ​യി​സ​മ​ല്ലെ​ന്നും ശാ​രീ​രി​ക ഉ​പ​ദ്ര​വം ഒ​രു നി​യ​മ വ്യ​വ​സ്ഥ​യി​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

അ​ച്ച​ട​ക്കം പ​ഠി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ ത​ന്നെ അ​ച്ച​ട​ക്ക​മി​ല്ലാ​തെ പെ​രു​മാ​റി​യ​ത് വൈ​രു​ദ്ധ്യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ, ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ സ​മൂ​ഹ​ത്തി​ൽ അ​ക്ര​മം വ​ർ​ദ്ധി​പ്പി​ക്കാ​ൻ മാ​ത്ര​മേ സ​ഹാ​യി​ക്കൂ എ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

 

Latest News

Up