തൃശൂർ: മുരിങ്ങൂരിൽ അടിപ്പാത നിർമാണം നടക്കുന്നിടത്ത് സ്ലാബ് റോഡിലേക്ക് വീണ് അപകടം. കൊരട്ടിയിൽ നിന്നും ചാലക്കുടി ഭാഗത്തേക്ക് വരുന്ന വഴിയിൽ മുരിങ്ങൂർ പള്ളിയിലേക്ക് കടക്കുന്ന സ്ഥലത്താണ് സംഭവം.
ഏകദേശം 15 അടി മുകളിൽ നിന്നാണ് സ്ലാബ് വീണത്. സംഭവ സമയം സർവീസ് റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. മേഖലയിൽ യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് നിർമാണ ജോലികൾ നടക്കുന്നതെന്ന ആക്ഷേപമുണ്ട്.