Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nadukani

Ernakulam

നാ​ടു​കാ​ണി​യി​ൽ വ​നി​താ സാം​സ്കാ​രി​ക കേ​ന്ദ്രം

കോ​ത​മം​ഗ​ലം : ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നാ​ടു​കാ​ണി​യി​ൽ നി​ർ​മി​ച്ച വ​നി​ത സാം​സ്കാ​രി​ക കേ​ന്ദ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ.​എം. ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. 27.5 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ര​ണ്ട് ഹാ​ൾ, ഓ​ഫീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളോ​ടെ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.

ഓ​ലി​യി​ൽ ബേ​ബി തോ​മ​സ് മൂ​ന്ന് സെ​ന്‍റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​താ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ വ​ഴി​യൊ​രു​ക്കി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗോ​പി മു​ട്ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡ​യാ​ന നോ​ബി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം റാ​ണി​ക്കു​ട്ടി ജോ​ർ​ജ് , പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന റോ​ജോ,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ​മാ​രാ​യ ജോ​മി തെ​ക്കേ​ക്ക​ര, സാ​ലി ഐ​പ്, ജെ​യിം​സ് കോ​റ​മ്പേ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Up