പുതിയ അതിഥിയെ വരവേൽക്കാനൊരുങ്ങുകയാണ് അക്കിനേനി കുടുംബം എന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. നാഗചൈതന്യയും ശോഭിത ധുലിപാലയും തങ്ങളുടെ ആദ്യകൺമണിയെ വരവേൽക്കാനൊരുങ്ങുന്നു എന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ ഇതൊന്നും ഇവർ സ്ഥിരികരിച്ചിരുന്നില്ല.
ഇപ്പോഴിതാ നടനും നാഗചൈതന്യയുടെ പിതാവുമായ നാഗാർജുനയോടും ഇതേ കാര്യങ്ങളാണ് മാധ്യമപ്രവർത്തകർ ചോദിച്ചത്.
അച്ഛനിൽ നിന്ന് മുത്തച്ഛനായി പ്രമോഷൻ കിട്ടിയോ എന്നായിരുന്നു അവതാരകൻ നാഗാർജുനയോട് ചോദിച്ചത്. ചോദ്യങ്ങൾക്ക് മറുപടി നൽകാതെ നടൻ ചിരിച്ചു തള്ളിയെങ്കിലും വീണ്ടും അവതാരകൻ ചോദ്യം ആവർത്തിച്ചു. ചോദ്യത്തെ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ ശരിയായ സമയം വരുമ്പോൾ ഞാൻ നിങ്ങളെ അറിയിക്കാം എന്നാണ് നടൻ മറുപടി നൽകിയത്.
2024 ഡിസംബർ നാലിന് അന്നപൂർണ സ്റ്റുഡിയോയിൽ വെച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ശോഭിതയുടെയും നാഗ ചൈതന്യയുടെയും വിവാഹം. 2017 ലാണ് നടി സാമന്തയുമായുള്ള നാഗ ചൈതന്യയുടെ വിവാഹം. 2021-ൽ ഇരുവരും വേർപിരിയുകയും ചെയ്തു.