Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Namakkal

കോ​ഴി​മു​ട്ട വി​ല റിക്കാർ​ഡി​ലേ​ക്ക്

പ​​ര​​വൂ​​ർ: കേ​​ര​​ള​​ത്തി​​ൽ കോ​​ഴി മു​​ട്ട വി​​ല സ​​ർ​​വ​​കാ​​ല റിക്കാ​ർ​​ഡി​​ലേ​​ക്ക്. ഒ​​രു മു​​ട്ട​​യ്ക്ക് ചി​​ല്ല​​റ വി​​ൽ​​പ്പ​​ന വി​​ല 7.50 രൂ​​പ​​യാ​​യി ഉ​​യ​​ർ​​ന്നു. ഏ​​ഴ് രൂ​​പ വ​​രെ​​യാ​​യി​​രു​​ന്നു ക​​ഴി​​ഞ്ഞ​​യാ​​ഴ്ച വ​​രെ​​യു​​ള്ള പ​​ര​​മാ​​വ​​ധി വി​​ല. ഇ​​ങ്ങ​​നെ പോ​​യാ​​ൽ സ​​മീ​​പ ദി​​വ​​സ​​ങ്ങ​​ളി​​ൽ ത​​ന്നെ വി​​ല എ​​ട്ടി​​ലേ​​ക്ക് കു​​തി​​ക്കും എ​​ന്നാ​​ണ് വ്യാ​​പാ​​രി​​ക​​ൾ പ​​റ​​യു​​ന്ന​​ത്. ശ​​ബ​​രി​​മ​​ല സീ​​സ​​ൺ കൂ​​ടി​​യാ​​യ​​തി​​നാ​​ൽ ക​​ർ​​ണാ​​ട​​കം, ത​​മി​​ഴ്നാ​​ട്, ആ​​ന്ധ്രാ​​പ്ര​​ദേ​​ശ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ മു​​ട്ട ഉ​​പ​​യോ​​ഗം കാ​​ര്യ​​മാ​​യി കു​​റ​​യു​​മ്പോ​​ഴാ​​ണ് വി​​ല കു​​ത്ത​​നെ ഉ​​യ​​രു​​ന്ന​​ത്.

ത​​മി​​ഴ്നാ​​ട്ടി​​ൽ നി​​ന്ന് ക​​യ​​റ്റു​​മ​​തി കൂ​​ടി​​യ​​താ​​ണ് തി​​രി​​ച്ച​​ടി​​യാ​​യ​​ത്. നാ​​മ​​ക്ക​​ലി​​ൽ​​നി​​ന്നു​​ള്ള ക​​യ​​റ്റു​​കൂ​​ലി​​യും ക​​ട​​ത്തു​​കൂ​​ലി​​യും ചേ​​ർ​​ത്ത് മൊ​​ത്ത​​വ്യാ​​പാ​​രി​​ക​​ൾ​​ക്ക് 6.35 രൂ​​പ​​യ്ക്കാ​​ണ് മു​​ട്ട കി​​ട്ടു​​ന്ന​​ത്. ഇ​​വ​​ർ ചെ​​റു​​കി​​ട വ്യാ​​പാ​​രി​​ക​​ൾ​​ക്ക് 6.70 രൂ​​പ​​യ്ക്ക് വി​​ൽ​​ക്കും. ഇ​​ത് സാ​​ധാ​​ര​​ണ ക​​ട​​ക​​ളി​​ലെ​​ത്തു​​മ്പോ​​ൾ 7.50 രൂ​​പ​​യാ​​വും. വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ൽ ഇ​​നി​​യും വി​​ല കൂ​​ടു​​മെ​​ന്നാ​​ണ് പ​​റ​​യു​​ന്ന​​ത്.

ശ​​ബ​​രി​​മ​​ല സീ​​സ​​ൺ തു​​ട​​ങ്ങു​​മ്പോ​​ൾ സാ​​ധാ​​ര​​ണ വി​​ല കു​​റ​​യു​​ക​​യാ​​ണ് പ​​തി​​വെ​​ങ്കി​​ലും ഇ​​ത്ത​​വ​​ണ ദി​​വ​​സ​​വും വി​​ല​​കൂ​​ടു​​ന്ന സ്ഥി​​തി​​യാ​​ണു​​ള്ള​​ത്. ഡി​​സം​​ബ​​ർ ആ​​വു​​ന്ന​​തോ​​ടെ ക്രി​​സ്മ​​സ് സീ​​സ​​ണി​​ലെ കേ​​ക്ക് നി​​ർ​​മാ​​ണം കൂ​​ടി സ​​ജീ​​വ​​മാ​​കു​​ന്ന​​തോ​​ടെ വി​​ല ഇ​​നി​​യും കൂ​​ടു​​മെ​​ന്നാ​​ണ് വി​​ല​​യി​​രു​​ത്ത​​ൽ. ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ലെ പ്ര​​ധാ​​ന മു​​ട്ട​​യു​​ത്പാ​​ദ​​ക​​കേ​​ന്ദ്ര​​മാ​​യ നാ​​മ​​ക്ക​​ലി​​ൽ കോ​​ഴി​​മു​​ട്ട​​യു​​ടെ മൊ​​ത്ത​​വി​​ല ഒ​​ന്നി​​ന് 6.05 രൂ​​പ​​യാ​​യി.

മു​​ട്ട​​വി​​ല നി​​ശ്ച​​യി​​ക്കു​​ന്ന നാ​​ഷ​​ണ​​ൽ എ​​ഗ് കോ-​​ഓ​​ർ​​ഡി​​നേ​​ഷ​​ൻ ക​​മ്മി​​റ്റി​​യു​​ടെ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​യ​​ർ​​ന്ന വി​​ല​​യാ​​ണി​​ത്. കോ​​ഓ​​ർ​​ഡി​​നേ​​ഷ​​ൻ ക​​മ്മി​​റ്റി​​യു​​ടെ വി​​ല​​വി​​വ​​ര​​പ്പ​​ട്ടി​​ക​​പ്ര​​കാ​​രം ന​​വം​​ബ​​ർ ഒ​​ന്നി​​ന് നാ​​മ​​ക്ക​​ലി​​ൽ മു​​ട്ട​​യു​​ടെ വി​​ല 5.40 രൂ​​പ​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന്, ഓ​​രോ​​ദി​​വ​​സ​​വും വി​​ല കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. 15-ന് 5.90 ​​രൂ​​പ​​യാ​​യി. 17-ന് ​​ആ​​റു​​രൂ​​പ​​യി​​ലെ​​ത്തി. ഇ​​ത് ഇ​​പ്പോ​​ൾ വീ​​ണ്ടും കൂ​​ടി 6.05 രൂ​​പ​​യാ​​യി. 2021-ൽ ​​ഇ​​തേ​​സ​​മയം മു​​ട്ട​​യു​​ടെ വി​​ല 4.65 രൂ​​പ​​യാ​​യി​​രു​​ന്നു. 2022-ൽ 5.35, 2023-​​ൽ 5.50, 2024-ൽ 5.65 ​​എ​​ന്നി​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു വി​​ല.

ക​​ഴി​​ഞ്ഞ അ​​ഞ്ചു​​വ​​ർ​​ഷ​​ത്തി​​നി​​ടെ നാ​​മ​​ക്ക​​ലി​​ൽ മു​​ട്ട​​യു​​ടെ​​ വി​​ല 5.70 രൂ​​പ​​യി​​ൽ കൂ​​ടു​​ന്ന​​ത് ഇ​​ത്ത​​വ​​ണ​​യാ​​ണ്. ആ​​ഭ്യ​​ന്ത​​ര​​വി​​പ​​ണി ശ​​ക്ത​​മാ​​യ​​തും ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ ചെ​​റി​​യ കു​​റ​​വു​​ണ്ടാ​​യ​​തു​​മാ​​ണ് വി​​ല ഉ​​യ​​രാ​​ൻ കാ​​ര​​ണ​​മെ​​ന്ന് പ​​റ​​യു​​ന്നു. തൊ​​ട്ട​​ടു​​ത്ത പ്ര​​ധാ​​ന ഉ​​ത്പാ​​ദ​​ന​​കേ​​ന്ദ്ര​​ങ്ങ​​ളാ​​യ ഹൈ​​ദ​​രാ​​ബാ​​ദി​​ൽ 6.30 രൂ​​പ​​യും വി​​ജ​​യ​​വാ​​ഡ​​യി​​ൽ 6.60 രൂ​​പ​​യു​​മാ​​ണ് വി​​ല. ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ൽ ഏ​​റ്റ​​വും കു​​റ​​ഞ്ഞ​​വി​​ല നാ​​മ​​ക്ക​​ലി​​ലാ​​ണ്.

Latest News

Up