Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nandhakumar

Middle East and Gulf

ന​ന്ദ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: ര​ണ്ട് പ​തി​റ്റാ​ണ്ട് കാ​ല​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ബ​ത്ത എ​രി​യ മ​ർ​ഖ​ബ് യൂ​ണി​റ്റ് നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം ന​ന്ദ​കു​മാ​റി​ന് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

കേ​ളി ഓ​ഫീ​സി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ലീം അം​ലാ​ദ് അ​ധ്യ​ക്ഷ​നാ​യി. ക​ഴി​ഞ്ഞ 19 വ​ർ​ഷ​മാ​യി റി​യാ​ദി​ൽ പെ​യി​ന്‍റിം​ഗ് ജോ​ലി​ക​ൾ ചെ​യ്തു​വ​രു​ന്ന ന​ന്ദ​കു​മാ​ർ കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി സ്വ​ദേ​ശി​യാ​ണ്.

കേ​ളി ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​വും എ​ൻ​ആ​ർ​കെ ക​ൺ​വീ​ന​റു​മാ​യ സു​രേ​ന്ദ്ര​ൻ ​കൂ​ട്ടാ​യി, മ​ർ​ഖ​ബ് ര​ക്ഷാ​ധി​കാ​രി ആ​ക്‌ടിംഗ് സെ​ക്ര​ട്ട​റി അ​നി​ൽ അ​റ​ക്ക​ൽ, കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ രാ​മ​കൃ​ഷ്ണ​ൻ, ബി​ജു താ​യ​മ്പ​ത്ത്, എ​രി​യ സെ​ക്ര​ട്ട​റി ഷ​ഫീ​ക്ക് അ​ങ്ങാ​ടി​പ്പു​റം, എ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹു​സൈ​ൻ പി​എ, എ​രി​യ ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ, അ​ബ്ദു​റ​ഹ്മാ​ൻ താ​നൂ​ർ, ജ​യ​കു​മാ​ർ പു​ഴ​ക്ക​ൽ, രാ​ജേ​ഷ് ചാ​ലി​യാ​ർ,മ​ർ​ഖ​ബ് ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം ഗോ​പി​നാ​ഥ്, യൂ​ണി​റ്റ് ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് അ​ന​സ് ബ​ത്ത സെ​ന്‍റ​ർ യൂ​ണി​റ്റ് ട്ര​ഷ​റ​ർ ഫൈ​സ​ൽ അ​ല​യാ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ശി​വ​ദാ​സ​ൻ സി​എ​സ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു.

യൂ​ണി​റ്റി​ന്‍റെ ഉ​പ​ഹാ​രം അം​ഗ​ങ്ങ​ൾ ന​ന്ദ​കു​മാ​റി​ന് സ​മ്മാ​നി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ബി​ജു ഉ​ള്ളാ​ട്ടി​ൽ സ്വാ​ഗ​ത​വും യാ​ത്ര പോ​കു​ന്ന ന​ന്ദ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Up