Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : National Award

പി.​എ​ന്‍. സു​രേ​ഷി​നു ദേ​ശീ​യ പു​ര​സ്‌​കാ​രം

തൃ​​​ശൂ​​​ര്‍: ബി​​​ല്‍​ഡേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ (ബി​​​എ​​​ഐ) രാ​​​ജ്യ​​​ത്തെ മി​​​ക​​​ച്ച സം​​​സ്ഥാ​​​ന ചെ​​​യ​​​ര്‍​മാ​​​നു​​​ള്ള ദേ​​​ശീ​​​യ​​​പു​​​ര​​​സ്‌​​​കാ​​​രം തൃ​​​ശൂ​​​ര്‍ സ്വ​​​ദേ​​​ശി പി.​​​എ​​​ൻ. സു​​​രേ​​​ഷി​​​ന്.

ബി​​​എ​​​ഐ കേ​​​ര​​​ള ചാ​​​പ്റ്റ​​​ര്‍ ചെ​​​യ​​​ര്‍​മാ​​​നാ​​​യി​​​രു​​​ന്നു. ഗോ​​​വ​​​യി​​​ല്‍ ന​​​ട​​​ന്ന ബി​​​ല്‍​ഡേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ ദേ​​​ശീ​​​യ ക​​​ണ്‍​വ​​​ന്‍​ഷ​​​നി​​​ല്‍ ബി​​​എ​​​ഐ ദേ​​​ശീ​​​യ ചെ​​​യ​​​ര്‍​മാ​​​ന്‍ രാ​​​ജേ​​​ന്ദ്ര​​​സിം​​​ഗ് കം​​​ബോ​​​ഹ് പു​​​ര​​​സ്‌​​​കാ​​​രം സ​​​മ്മാ​​​നി​​​ച്ചു.

വ​​​യ​​​നാ​​​ട് ഉ​​​രു​​​ള്‍​പൊ​​​ട്ട​​​ലി​​​ല്‍ സ്‌​​​കൂ​​​ള്‍​കെ​​​ട്ടി​​​ടം ന​​​ഷ്‌ടപ്പെ​​​ട്ട വെ​​​ള്ളാ​​​ര്‍​മ​​​ല ഗ​​​വ. വൊ​​​ക്കേ​​​ഷ​​​ന​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി സ്‌​​​കൂ​​​ളി​​​ലെ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് സു​​​രേ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ മൂ​​​ന്നു​​​കോ​​​ടി രൂപ ചെ​​​ല​​​വിൽ ക്ലാ​​​സ് മുറികൾ, ശു​​​ചി​​​മു​​​റി​​​കൾ എന്നിവ നി​​​ര്‍​മി​​​ച്ചു​​​ന​​​ല്‍​കി​​​യി​​​രു​​​ന്നു.

Movies

അ​ന്ന് പ്ര​ശം​സി​ച്ചു, ജൂ​റി ചെ​യ​ർ​മാ​ൻ ആ​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് എ​ന്തു​പ​റ്റി എ​ന്ന് അ​റി​യി​ല്ല: ബ്ല​സി

ആ​ടു​ജീ​വി​തം സി​നി​മ ദേ​ശീ​യ അ​വാ​ർ​ഡ് നി​ർ​ണ​യ​ത്തി​ൽ നി​ന്നു തി​ര​സ്ക​രി​ക്ക​പ്പെ​ട്ട​പ്പോ​ൾ ഇ​തി​നെ​തി​രേ അ​ഭി​പ്രാ​യം പ​റ​യേ​ണ്ട​ത് ഒ​രു ഫി​ലിം മേ​ക്ക​ർ അ​ല്ല മ​റി​ച്ച് സ​മൂ​ഹ​മാ​ണെ​ന്ന് പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ ബ്ല​സി.

ഇ​തി​നെ​തി​രേ താ​ൻ വീ​ണ്ടും വീ​ണ്ടും അ​ഭി​പ്രാ​യം പ​റ​യു​മ്പോ​ൾ അ​ത് ചെ​റു​താ​കു​ന്ന​തു​പോ​ലെ​യാ​ണ്. ല​ഭി​ക്കാ​തെ പോ​യ ഒ​രു കാ​ര്യ​ത്തി​നു വേ​ണ്ടി അ​പ​ല​പി​ക്കു​ന്ന​ത് ശ​രി​യ​ല്ല. എ​ന്നാ​ൽ ജൂ​റി ചെ​യ​ർ​മാ​ൻ പ​ര​മാ​ർ​ശി​ച്ച​ത് ഈ ​സി​നി​മ​യി​ൽ ചി​ല സാ​ങ്കേ​തി​ക പി​ഴ​വു​ക​ൾ മൂ​ല​മാ​ണ് പ​രി​ഗ​ണി​ക്കാ​തെ പോ​യ​തെ​ന്നാ​ണ്.

ജൂ​റി ചെ​യ​ർ​മാ​ൻ അ​ശു​തോ​ഷ് ഗോ​വാ​രി​ക്ക​ർ ഈ ​സി​നി​മ ക​ണ്ട​തി​നു ശേ​ഷം ത​ന്നെ നേ​രി​ട്ട് ക​ണ്ട് സി​നി​മ​യെ​ക്കു​റി​ച്ച് വ​ള​രെ​യ​ധി​കം താ​ത്പ​ര്യ​പൂ​ർ​വം സം​സാ​രി​ക്കു​ക​യും ലോ​റ​ൻ​സ് ഓ​ഫ് അ​റേ​ബ്യ യ്ക്ക് ​ശേ​ഷം ഇ​ത്ര​യും ന​ല്ലൊ​രു സി​നി​മ താ​ൻ ക​ണ്ടി​ട്ടി​ല്ലെ​ന്ന് പ​റ​യു​ക​യു​ണ്ടാ​യി. എ​ന്നാ​ൽ ജൂ​റി ചെ​യ​ർ​മാ​ൻ ആ​യ​പ്പോ​ൾ ഇ​ദ്ദേ​ഹ​ത്തി​ന് എ​ന്തു​പ​റ്റി എ​ന്ന് അ​റി​യി​ല്ല.

ഇ​ത് എ​ന്‍റെ മാ​ത്രം വി​ഷ​യ​മ​ല്ല, സ​മൂ​ഹം ച​ർ​ച്ച ചെ​യ്യേ​ണ്ട​താ​ണെ​ന്നും ചി​ല​ർ ഇ​ത്ത​രം നി​ല​പാ​ടു​ക​ൾ എ​ടു​ക്കു​ന്ന​ത് നാ​ളെ മ​റ്റു​ള്ള​വ​ർ​ക്കും പ്ര​യാ​സ​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രും. ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​ളു​ക​ൾ ആ​ടു​ജീ​വി​തം സി​നി​മ ക​ണ്ടി​ട്ടു​ണ്ട് സ​മൂ​ഹം വി​ല​യി​രു​ത്ത​ട്ടെ എ​ന്ന് മാ​ത്ര​മാ​ണ് എ​നി​ക്ക് പ​റ​യാ​നു​ള്ള​തെ​ന്നും ബ്ല​സി പ​റ​ഞ്ഞു.

Latest News

Up