Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Navayugham

Middle East and Gulf

മ​ല​യാ​ളി മ​ന​സി​ന്‍റെ തു​ടി​പ്പു​ക​ൾ തി​രി​ച്ച​റി​ഞ്ഞ പ്ര​തി​ഭ​യാ​യി​രു​ന്നു ശ്രീ​നി​വാ​സ​ൻ: ന​വ​യു​ഗം

ദ​മാം: പ്ര​ശ​സ്ത ച​ല​ച്ചി​ത്ര അ​ഭി​നേ​താ​വും തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ശ്രീ​നി​വാ​സ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു.

മ​ല​യാ​ളി മ​ന​സി​ന്‍റെ തു​ടി​പ്പു​ക​ൾ തി​രി​ച്ച​റി​ഞ്ഞു, അ​തി​നൊ​ത്തു തൂ​ലി​ക ച​ലി​പ്പി​ച്ചും അ​ഭി​ന​യ​മി​ക​വ് കൊ​ണ്ടും മ​ല​യാ​ള​സി​നി​മ​യി​ലെ ഇ​തി​ഹാ​സ​താ​ര​മാ​യി മാ​റി​യ പ്ര​തി​ഭ​യാ​യി​രു​ന്നു ശ്രീ​നി​വാ​സ​ൻ.

ത​ന്‍റെ കു​റ​വു​ക​ളെ ക​ളി​യാ​ക്കി അ​ദ്ദേ​ഹം സൃ​ഷ്‌​ടി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ൾ മ​ല​യാ​ളി​യു​ടെ അ​പ​ക​ർ​ഷ​ബോ​ധ​ത്തെ​യും രാ​ഷ്ട്രീ​യ​ബോ​ധ​ത്തെ​യും സ്വാ​ധീ​നിക്കു​ക​യും അ​ദ്ദേ​ഹം എ​ഴു​തി​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഒ​രു കാ​രി​ക്കേ​ച്ച​ർ രേ​ഖാ​ചി​ത്ര​മാ​യി മാ​റു​ക​യും ചെ​യ്തു.

മ​ല​യാ​ള സി​നി​മ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ഒ​രു ക​ലാ​കാ​ര​ൻ എ​ന്ന നി​ല​യി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ൾ എ​ല്ലാ​ക്കാ​ല​ത്തും ഓ​ർ​മിക്കപ്പെ​ടു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് ന​വ​യു​ഗം കേ​ന്ദ്ര​ക​മ്മി​റ്റി അ​നു​ശോ​ച​ന​സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

NRI

ന​വ​യു​ഗം കേ​ന്ദ്ര ക​മ്മി​റ്റി​ക്ക് പു​തി​യ നേ​തൃ​ത്വം

ദ​മാം: ന​വ​യു​ഗം സാം​സ്‌​കാ​രി​ക​വേ​ദി കേ​ന്ദ്ര സ​മ്മേ​ള​നം തെ​രെ​ഞ്ഞെ​ടു​ത്ത പു​തി​യ കേ​ന്ദ്ര​ക​മ്മി​റ്റി​യു​ടെ ആ​ദ്യ യോ​ഗം ജ​മാ​ൽ വി​ല്യാ​പ്പ​ള്ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന് കേ​ന്ദ്ര​ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ദാ​സ​ൻ രാ​ഘ​വ​ൻ (ര​ക്ഷാ​ധി​കാ​രി), ജ​മാ​ൽ വി​ല്യാ​പ്പ​ള്ളി (പ്ര​സി​ഡ​ന്‍റ്), മ​ഞ്ചു മ​ണി​ക്കു​ട്ട​ൻ, പ്രി​ജി കൊ​ല്ലം (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), എം.​എ. വാ​ഹി​ദ് കാ​ര്യ​റ (ജ​ന​റ​ൽ സെ​ക്രെ​ട്ട​റി), ആ​ർ. ഗോ​പ​കു​മാ​ർ, സ​ജീ​ഷ് പ​ട്ടാ​ഴി (ജോ​യി​ന്‍റ് സെ​ക്രെ​ട്ട​റി​മാ​ർ), സാ​ജ​ൻ ക​ണി​യാ​പു​രം (ട്രെ​ഷ​റ​ർ),

ഷാ​ജി മ​തി​ല​കം (ജീ​വ​കാ​രു​ണ്യ​വി​ഭാ​ഗം ക​ൺ​വീ​ന​ർ), സു​ശീ​ൽ കു​മാ​ർ (ക​ൺ​ട്രോ​ൾ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ), ജി. ​ബെ​ൻ​സി​മോ​ഹ​ൻ (മീ​ഡി​യ ക​ൺ​വീ​ന​ർ) എ​ന്നി​വ​രാ​ണ് കേ​ന്ദ്ര​ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ.

ഇ​വ​ർ​ക്ക് പു​റ​മേ ഉ​ണ്ണി മാ​ധ​വം, നി​സാം കൊ​ല്ലം, അ​രു​ൺ ചാ​ത്ത​ന്നൂ​ർ, ബി​ജു വ​ർ​ക്കി, ഷി​ബു കു​മാ​ർ, ശ​ര​ണ്യ ഷി​ബു, ബി​നു കു​ഞ്ഞു, മ​ണി​ക്കു​ട്ട​ൻ, ല​ത്തീ​ഫ് മൈ​നാ​ഗ​പ്പ​ള്ളി, ത​മ്പാ​ൻ ന​ട​രാ​ജ​ൻ, ജാ​ബി​ർ മു​ഹ​മ്മ​ദ്‌, സം​ഗീ​ത സ​ന്തോ​ഷ്‌, ജോ​സ് ക​ട​മ്പ​നാ​ട്, സ​ഹീ​ർ​ഷ​കൊ​ല്ലം,

മ​ഞ്ചു അ​ശോ​ക്, ന​ന്ദ​കു​മാ​ർ, വ​ർ​ഗീ​സ്, വി​നീ​ഷ് കു​ന്നം​കു​ളം, രാ​ജ​ൻ കാ​യം​കു​ളം, റ​ഷീ​ദ്‌ പു​ന​ലൂ​ർ, സു​നി​ൽ വ​ലി​യാ​ട്ടി​ൽ, വേ​ലു രാ​ജ​ൻ, ഹു​സൈ​ൻ നി​ല​മേ​ൽ, ശ്രീ​കു​മാ​ർ വെ​ള്ള​ല്ലൂ​ർ, സാ​ബു വ​ർ​ക്ക​ല, റി​യാ​സ് മു​ഹ​മ്മ​ദ്‌,

സു​രേ​ന്ദ്ര​ൻ ത​യ്യി​ൽ, ര​ഞ്ജി​ത പ്ര​വീ​ൺ, അ​ബി​ൻ ത​ല​വൂ​ർ, മ​നോ​ജ്‌ ച​വ​റ, ജ​ലീ​ൽ ക​ല്ല​മ്പ​ലം, ഷി​ബു താ​ഹി​ർ എ​ന്നീ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളും സി​യാ​ദ് കൊ​ല്ലം, ഷീ​ബ സാ​ജ​ൻ എ​ന്നീ സ്ഥി​രം ക്ഷ​ണി​താ​ക്ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് കേ​ന്ദ്ര ക​മ്മി​റ്റി.

Latest News

Up