Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NetflixIndia

Video

പേടിസ്വപ്നമായ വെക്നയെ കണ്ടാൽ വിശപ്പ് വരും; സ്ട്രേഞ്ചർ തിങ്‌സ് ആരാധകരെ ചിരിപ്പിക്കുന്ന വൈറൽ താരതമ്യം

ലോ​ക​മെ​മ്പാ​ടു​മു​ള്ള സീ​രീ​സ് പ്രേ​മി​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി കാ​ത്തി​രു​ന്ന 'സ്ട്രേ​ഞ്ച​ർ തി​ങ്‌​സ്' അ​ഞ്ചാം സീ​സ​ൺ പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ ഡി​ജി​റ്റ​ൽ ലോ​കം ആ​കെ ആ​വേ​ശ​ത്തി​ലാ​ണ്.

സീ​രീ​സി​ലെ ക​ഥാ​സ​ന്ദ​ർ​ഭ​ങ്ങ​ളും അ​പ്ര​തീ​ക്ഷി​ത ട്വി​സ്റ്റു​ക​ളും ച​ർ​ച്ച​യാ​കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള ഒ​രു വി​ചി​ത്ര​മാ​യ ക​ണ്ടെ​ത്ത​ൽ ഇ​ന്‍റ​ർ​നെ​റ്റി​ൽ കാ​ട്ടു​തീ പോ​ലെ പ​ട​രു​ന്ന​ത്.

സീ​രീ​സി​ലെ പ്ര​ധാ​ന വി​ല്ല​നാ​യ വെ​ക്ന​യു​ടെ രൂ​പ​ത്തി​ന് ന​മ്മു​ടെ നാ​ട്ടി​ലെ ജ​ന​പ്രി​യ പ​ല​ഹാ​ര​മാ​യ ഉ​ള്ളി​വ​ട​യു​മാ​യി അ​മ്പ​ര​പ്പി​ക്കു​ന്ന സാ​മ്യ​മു​ണ്ടെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ക​ണ്ടെ​ത്ത​ൽ.

ചി​രാ​ഗ് തോ​മ​ർ എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം ഇ​ൻ​ഫ്ലു​വ​ൻ​സ​ർ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യാ​ണ് ഈ ​ത​മാ​ശ ക​ല​ർ​ന്ന താ​ര​ത​മ്യ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്.

സ്ക്രീ​നി​ൽ ഭീ​തി പ​ട​ർ​ത്തു​ന്ന വെ​ക്ന​യു​ടെ രൂ​പ​വും മൊ​രി​ഞ്ഞു നി​ൽ​ക്കു​ന്ന ഉ​ള്ളി​വ​ട​യും ഒ​രേ ഫ്രെ​യി​മി​ൽ വെ​ച്ചു നോ​ക്കു​മ്പോ​ൾ ഇ​ത് വെ​റു​മൊ​രു തോ​ന്ന​ല​ല്ലെ​ന്ന് കാ​ണി​ക​ൾ​ക്കും ബോ​ധ്യ​പ്പെ​ട്ടു തു​ട​ങ്ങി.

ഒ​രി​ക്ക​ൽ ഈ ​സാ​മ്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ പി​ന്നീ​ട് വെ​ക്ന​യെ കാ​ണു​മ്പോ​ഴെ​ല്ലാം ഉ​ള്ളി​വ​ട​യെ മാ​ത്ര​മേ ഓ​ർ​മ്മ വ​രൂ എ​ന്നാ​ണ് ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും കു​റി​ക്കു​ന്ന​ത്.

വെ​ക്ന​യു​ടെ ശ​രീ​ര​ത്തി​ലെ വി​ള്ള​ലു​ക​ളും നി​റ​വും വ​റു​ത്തെ​ടു​ത്ത ഉ​ള്ളി​വ​ട​യു​മാ​യി അ​ത്ര​ത്തോ​ളം സാ​മ്യ​മു​ള്ള​താ​ണെ​ന്ന് വീ​ഡി​യോ തെ​ളി​യി​ക്കു​ന്നു.

ഈ ​വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളു​ടെ പ്ര​വാ​ഹ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്.

താ​ൻ ദി​വ​സ​വും എ​ട്ടു വെ​ക്ന​ക​ളെ വീ​തം ക​ഴി​ക്കാ​റു​ണ്ടെ​ന്ന് ഒ​രാ​ൾ പ​രി​ഹ​സി​ച്ച​പ്പോ​ൾ, വെ​ക്ന എ​ന്ന ക​ഥാ​പാ​ത്ര​ത്തെ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത​ത് ഉ​ള്ളി​വ​ട ക​ണ്ടി​ട്ടാ​ണോ എ​ന്നാ​യി​രു​ന്നു മ​റ്റു ചി​ല​രു​ടെ സം​ശ​യം.

സീ​രീ​സി​ലെ വി​ല്ല​നെ പേ​ടി​യോ​ടെ ക​ണ്ടി​രു​ന്ന ആ​രാ​ധ​ക​ർ​ക്ക് ഇ​പ്പോ​ൾ ആ ​രൂ​പം കാ​ണു​മ്പോ​ൾ വി​ശ​പ്പാ​ണ് തോ​ന്നു​ന്ന​തെ​ന്നാ​ണ് മ​റ്റൊ​രു ക​മ​ന്‍റ്.

വി​ല്ല​ന്‍റെ ഗൗ​ര​വം പാ​ടേ ക​ള​യു​ന്ന ഈ ​മീ​മു​ക​ൾ സീ​രീ​സി​ന്‍റെ പ്ര​ചാ​രം ഇ​ന്ത്യ​യി​ൽ വ​ർ​ദ്ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. ഉ​ള്ളി​വ​ട​യു​മാ​യി ഈ ​അ​വി​ചി​ത്ര​മാ​യ താ​ര​ത​മ്യം ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ വ​ലി​യ ശ്ര​ദ്ധ നേ​ടു​ക​യും ചെ​യ്തു.

Latest News

Up