Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NewYork City

America

ന്യൂ​യോ​ർ​ക്കി​ൽ വ​ൻ നി​കു​തി വ​ർ​ധ​ന​വി​ന് സാ​ധ്യ​ത; 127 ബി​ല്യ​ൺ ഡോ​ള​റി​ന്റെ ബ​ജ​റ്റ് പ്ര​ഖ്യാ​പി​ച്ച് മേ​യ​ർ

ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി​യു​ടെ പു​തി​യ മേ​യ​ർ സൊ​ഹ്റാ​ൻ മാം​ദാ​നി ത​ന്‍റെ ആ​ദ്യ ബ​ജ​റ്റ് നി​ർ​ദേ​ശം അ​വ​ത​രി​പ്പി​ച്ചു. സി​റ്റി​യു​ടെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി വ​സ്തു നി​കു​തി​യി​ൽ (Property Tax) 9.5 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തേ​ക്ക് 127 ബി​ല്യ​ൻ ഡോ​ള​റി​ന്‍റെ ബ​ജ​റ്റാ​ണ് മാം​ദാ​നി അ​വ​ത​രി​പ്പി​ച്ച​ത്. 5.4 ബി​ല്യ​ൻ ഡോ​ള​റി​ന്‍റെ വ​രു​മാ​ന​ക്ക​മ്മി നി​ക​ത്താ​നാ​ണ് നി​കു​തി വ​ർ​ധ​ന​വ് ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​തി​സ​മ്പ​ന്ന​ർ​ക്കും വ​ൻ​കി​ട കോ​ർ​പ്പ​റേ​ഷ​നു​ക​ൾ​ക്കും പു​തി​യ നി​കു​തി ഏ​ർ​പ്പെ​ടു​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റ​ല്ലെ​ങ്കി​ൽ മാ​ത്ര​മേ വ​സ്തു നി​കു​തി വ​ർ​ധി​പ്പി​ക്കൂ എ​ന്ന് മേ​യ​ർ വ്യ​ക്ത​മാ​ക്കി. ഇ​ത് സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, നി​കു​തി വ​ർ​ധ​ന​വി​നെ ഗ​വ​ർ​ണ​ർ കാ​ത്തി ഹോ​ച്ചു​ൾ (Kathy Hochul) ശ​ക്ത​മാ​യി എ​തി​ർ​ത്തു. വ​സ്തു നി​കു​തി വ​ർ​ധി​പ്പി​ക്കു​ന്ന​ത് അ​നാ​വ​ശ്യ​മാ​ണെ​ന്നും മ​റ്റ് വ​ഴി​ക​ൾ തേ​ട​ണ​മെ​ന്നു​മാ​ണ് ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ട്. 2001-ലെ 9/11 ​ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ശേ​ഷ​മു​ള്ള സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കു​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ന്യൂ​യോ​ർ​ക്കി​ൽ ഇ​ത്ര​യും വ​ലി​യൊ​രു നി​കു​തി വ​ർ​ധ​ന​വ് ആ​ലോ​ചി​ക്കു​ന്ന​ത്.

സി​റ്റി​യു​ടെ ക​രു​ത​ൽ ധ​ന​ശേ​ഖ​ര​ത്തി​ൽ നി​ന്ന് 1.2 ബി​ല്യ​ൻ ഡോ​ള​ർ ഉ​പ​യോ​ഗി​ക്കാ​നും ബ​ജ​റ്റി​ൽ നി​ർ​ദേ​ശ​മു​ണ്ട്. ഡെ​മോ​ക്രാ​റ്റി​ക് സോ​ഷ്യ​ലി​സ്റ്റ് ആ​യ മാം​ദാ​നി, അ​തി​സ​മ്പ​ന്ന​രു​ടെ മേ​ൽ കൂ​ടു​ത​ൽ നി​കു​തി ചു​മ​ത്ത​ണ​മെ​ന്ന പ​ക്ഷ​ക്കാ​ര​നാ​ണ്. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വ​ർ​ഷ​മാ​യ​തി​നാ​ൽ ഗ​വ​ർ​ണ​ർ ഇ​തി​ന് അ​നു​മ​തി ന​ൽ​കാ​ൻ സാ​ധ്യ​ത കു​റ​വാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Latest News

Up