Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nilampathi

Palakkad

ആ​ല​മ്പ​ള്ളം മേ​ൽ​പ്പാ​ല നി​ർ​മാ​ണ​ത്തി​നു നി​ല​ംപതി​പ്പാ​ലം ഇ​ന്നു​ പൊ​ളി​ക്കും

കൊ​ല്ല​ങ്കോ​ട്: നാ​ലു​കോ​ടി ചെ​ല​വി​ൽ​ആ​ല​മ്പ​ള്ള​ത്ത് മേ​ൽ​പ്പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​വി​ലു​ള്ള നി​ല​ംപതി​പ്പാ​ലം പൊ​ളി​ച്ചു​നീ​ക്ക​ൽ ജോ​ലി​ക​ൾ​ക്ക് ഇ​ന്നു തു​ട​ക്ക​മാ​വും.

ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം കെ. ​ബാ​ബു എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ, നാ​ട്ടു​കാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ യോ​ഗ​ത്തി​ലാ​ണ് നി​ല​ംപതി പൊ​ളി​ച്ചു​നീ​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

കൊ​ല്ല​ങ്കോ​ട് പ​യി​ലൂ​ർ, കോ​വി​ല​കം മൊ​ക്ക് ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ ഊ​ട്ട​റ​പ്പാ​ലം, കൊ​ല്ല​ങ്കോ​ട് ടൗ​ൺ വ​ഴി പോ​ക​ണം. പു​തി​യ പാ​ല​ത്തി​ന് 60 മീ​റ്റ​ർ നീ​ള​വും 6.3 മീ​റ്റ​ർ വീ​തി​യു​മു​ണ്ടാ​വും.

വ​ർ​ഷ​കാ​ലാ​രം​ഭ​ത്തി​നു മു​ൻ​പ് പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് തീ​രു​മാ​നം. ഒ​രു വ​ർ​ഷ​ത്തി​ൽ മേ​ൽ​പ്പാ​ലം ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കൊ​ല്ല​ങ്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി​ദാ​സ്, വ​ട​വ​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​വി​ൻ​സി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Up