തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നത് ആലോചനയിൽ. നിയമസഭാ തെരഞ്ഞെടുപ്പു മുന്നൊരുക്കത്തിനൊപ്പം പ്രതിപക്ഷ പ്രതിഷേധം കൂടി കണക്കിലെടുത്ത് സഭാ സമ്മേളനം വെട്ടിച്ചുരുക്കാനാണ് ആലോചിക്കുന്നത്.
അഞ്ചുവരെയാണ് സമ്മേളനത്തിന്റെ ആദ്യഘട്ടം ആലോചിച്ചിട്ടുള്ളത്. സമ്പൂർണ ബജറ്റ് വകുപ്പു തിരിച്ചുള്ള ചർച്ചകൾക്കായി സബ്ജക്ട് കമ്മിറ്റികൾക്ക് പോകും. തുടർന്ന് 23നു വീണ്ടും നിയമസഭാ സമ്മേളനം ചേരാനാണ് ആലോചന.
അതേസമയം, ആറിലേക്ക് നീട്ടിയശേഷം വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നതും ആലോചനയിലുണ്ട്.
ഇല്ലെങ്കിൽ സഭാ സമ്മേളനം 23നു പുനരാരംഭിച്ച ശേഷം 25ന് വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി പിരിയുന്നതും ആലോചനയിലുണ്ട്.