Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : North Sub-District

Kannur

ത​ളി​പ്പ​റ​മ്പ് നോ​ർ​ത്ത് ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ം സമാപിച്ചു

ന​ടു​വി​ൽ: ത​ളി​പ്പ​റ​മ്പ് നോ​ർ​ത്ത് ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം ന​ടു​വി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ​മാ​പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ബ​ർ ജോ​ഷി ക​ണ്ട​ത്തി​ൽ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ടു​വി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. സീ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് അം​ഗം ഷീ​ബാ ജ​യ​രാ​ജ​ൻ, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ കെ. ​മ​നോ​ജ്, ന​ടു​വി​ൽ എ​ൽ​പി സ്കൂ​ൾ മു​ഖ്യ​ധ്യാ​പി​ക എ​ൻ. ഷീ​ന, പ്രി​ൻ​സി​പ്പ​ൽ സി​ന്ധു നാ​രാ​യ​ൺ മ​ഠ​ത്തി​ൽ, മു​ഖ്യാ​ധ്യാ​പ​ക​ൻ കെ.​കെ. ല​തീ​ഷ്, മാ​നേ​ജ്‍​മെ​ന്‍റ് പ്ര​തി​നി​ധി ടി.​പി ച​ന്ദ്ര​ലേ​ഖ, പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​എ​ച്ച്. ഷം​സു​ദീ​ൻ, കെ.​പി. സ​ബീ​ഷ്, എം​പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ.​ഇ. റ​ജീ​ന, വി. ​മു​ഹ്സി​ന, അ​ധ്യാ​പ​ക​രാ​യ കെ. ​മ​നേ​ഷ്, കെ. ​ര​ഞ്ജി​നി, മ​ഞ്ജു​ഷ ആ​ന​ന്ദ്, മു​ൻ മു​ഖ്യ​ധ്യാ​പ​ക​ൻ സി.​വി രാ​മ​കൃ​ഷ്ണ​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ന​ടു​വി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷി​ബു തെ​ക്കേ​ക്കൊ​ട്ടാ​ര​ത്തി​ൽ, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളാ​യ ബി. ​റ​വാ​ദ്, കെ. ​ശി​വ​ന​ന്ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ത​ളി​പ്പ​റ​മ്പ് സ​ർ സ​യ്യി​ദ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും (290 ), ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ സീ​തി​സാ​ഹി​ബ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും (259), യു​പി വി​ഭാ​ഗ​ത്തി​ൽ അ​ക്കി​പ്പ​റ​മ്പ് യു​പി, മൂ​ത്തേ​ട​ത്ത് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ക​രി​പ്പാ​ൽ എ​സ്‌വി​ യു​പി സ്കൂ​ൾ, ഇ​രി​ങ്ങ​ൽ യു​പി സ്കൂ​ൾ, തൃ​ച്ചം​ബ​രം യു​പി സ്കൂ​ൾ (78 പോ​യി​ന്‍റ് വീ​തം) എ​ന്നി​വ​യും എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ന​ടു​വി​ൽ എ​ൽ​പി സ്കൂ​ൾ, ത​ളി​പ്പ​റ​മ്പ് സിഎ​ച്ച്എം​എ എ​ൽ​പി സ്കൂ​ൾ, ക​രി​പ്പാ​ൽ എ​സ്‌വി ​യു​പി സ്കൂ​ൾ, മം​ഗം​ര സെ​ന്‍റ് തോ​മ​സ് എ​ൽ​പി​എ​സ് (65പോ​യി​ന്‍റ് വീ​തം) എ​ന്നി​വ​യും ഒ​ന്നാം​സ്ഥാ​നം നേ​ടി.

സം​സ്കൃ​തം യു​പി വി​ഭാ​ഗ​ത്തി​ൽ ക​രി​പ്പാ​ൽ എ​സ്‌​വി യു​പി​എ​സ്(88), സം​സ്കൃ​തം ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ന​ടു​വി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, സ​ർ​സ​യ്യി​ദ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ (84 പോ​യി​ന്‍റ് വീ​തം) എ​ന്നി​വ​യും ഒ​ന്നാം​സ്ഥാ​നം നേ​ടി.

അ​റ​ബി​ക് എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ തി​രു​വ​ട്ടൂ​ർ എ​ൽ​പി​എ​സ്, ക​രി​പ്പാ​ൽ എ​സ്‌വി യു​പിഎ​സ്, പ​ന്നി​യൂ​ർ എ​ൽ​പി​എ​സ്, വെ​ള്ളാ​വി​ൽ എ​ൽ​പി​എ​സ്, പൂ​ന​ങ്ങോ​ട് എ​ൽ​പി​എ​സ്, പു​ല്ലാ​നി​യോ​ട് എ​ൽ​പി​എ​സ്, പ​ട​പ്പേ​ങ്ങാ​ട് എ​ൽ​പി​എ​സ്, ജി​എ​ച്ച്എ​സ് ര​യ​രോം (45 പോ​യി​ന്‍റ് വീ​തം) എ​ന്നി​വ​യും അ​റ​ബി​ക് യു​പി വി​ഭാ​ഗ​ത്തി​ൽ ന​ടു​വി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കു​പ്പം എം​എം​യുപിഎ​സ് (65 പോ​യി​ന്‍റ് വീ​തം) എ​ന്നി​വ​യും അ​റ​ബി​ക് ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ന​ടു​വി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, സീ​തി​യ​സാ​ഹി​ബ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ (95 പോ​യി​ന്‍റ് വീ​തം) എ​ന്നി​വ​യും ഒ​ന്നാം​സ്ഥാ​നം നേ​ടി.

Latest News

Up