കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ ആതുര സേവന ദാതാക്കളായ മെട്രോ മെഡിക്കൽ ഗ്രൂപ്പ്, ഒഡബ്ല്യുഡബ്ല്യുഎ കുവൈറ്റ് മെമ്പർഷിപ്പ് & വെൽനസ് സെർബിസിയോ കാരവന്റെ ഭാഗമായി.
ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന ഛണണഅ ഇകാർഡിന്റെ ലോഞ്ച് ചടങ്ങിൽ, ഓവർസീസ് വർക്കേഴ്സ് വെൽഫെയർ അഡ്മിനിസ്ട്രേഷൻ (ഒഡബ്ല്യുഡബ്ല്യുഎ) കുവൈറ്റുമായി ഔദ്യോഗികമായി ഫിലിപ്പിൻ തൊഴിലാളികൾക്കായുള്ള ആരോഗ്യക്ഷേമപദ്ധതി കരാറിൽ ഇരു വിഭാഗവും ഒപ്പുവച്ച
നിർവധി പേർ പങ്കെടുത്ത പരിപാടിയിൽ, ഫിലിപ്പീൻസ് എംബസിയെ പ്രതിനിധീകരിച്ച് ഒഡബ്ല്യുഡബ്ല്യുഎ അഡ്മിനിസ്ട്രേറ്റർ അറ്റോണ്ണി പെട്രീഷ്യ ഇവോൻ എം. കാവുനൻ, മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ചെയർമാനും സിഇഒ മുസ്തഫ ഹംസ എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. കുവൈറ്റിലെ വിദേശ ഫിലിപ്പിനോ തൊഴിലാളികൾക്ക്(ഒഎഫ്ഡബ്ല്യുഎസ്) ആരോഗ്യ സംരക്ഷണ പിന്തുണ ശക്തിപ്പെടുത്തുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം.
ഒഡബ്ല്യുഡബ്ല്യുഎ ഇകാർഡ് ഉടമകൾക്ക് എല്ലാ മെഡിക്കൽ സേവനങ്ങൾക്കും 20 ശതമാനം എക്സ്ക്ലൂസീവ് കിഴിവ് ഉണ്ടായിരിക്കുമെന്ന് മുസ്തഫ ഹംസ പ്രഖ്യാപിച്ചു. ആരോഗ്യസംരക്ഷണം മെച്ചപ്പെടുത്തുന്നതിനും, വിദേശത്തുള്ള ഫിലിപ്പിനോ തൊഴിലാളികളുടെ ക്ഷേമത്തെ പിന്തുണയ്ക്കുന്നതിനുമുള്ള സംയുക്ത പ്രതിബദ്ധതയാണ് ഈ സഹകരണം പ്രതിഫലിപ്പിക്കുന്നത്.
കുവൈറ്റിലെ പ്രവാസി സമൂഹത്തിന് താങ്ങാനാവുന്നതും ഉയർന്ന നിലവാരമുള്ളതുമായ ആരോഗ്യ സംരക്ഷണം നൽകുക എന്നതാണ് മെട്രോ മെഡിക്കൽ ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്നും 2026 ൽ മെട്രോയുടെ കൂടുതൽ വിപുലമായ ആരോഗ്യക്ഷേമ പദ്ധതികൾ നടപ്പിലാക്കുമെന്നും മെട്രോ മാനേജ്മന്റ് അറിയിച്ചു.