Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oklahoma Students

America

ഒ​ക്‌​ല​ഹോ​മ​യി​ൽ പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി ക്ലാ​സ് ബ​ഹി​ഷ്ക​രി​ച്ച നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ സ​സ്പെ​ൻ​ഡ് ചെ​യ്തു

 

ഒ​ക്‌​ല​ഹോ​മ: ഒ​ക്‌​ല​ഹോ​മ​യി​ലെ മ​സ്റ്റാം​ഗ് പ​ബ്ലി​ക് സ്കൂ​ളി​ൽ പ്ര​തി​ഷേ​ധ സൂ​ച​ക​മാ​യി ക്ലാ​സ് ബ​ഹി​ഷ്ക​രി​ച്ച നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ സ​സ്പെ​ൻ​ഡ് ചെ​യ്തു.

ഫെ​ഡ​റ​ൽ ഇ​മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച 122 വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ​യാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്ത​ത്. മു​ൻ​കൂ​ട്ടി ന​ൽ​കി​യ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് ക്ലാ​സ് ബ​ഹി​ഷ്ക​രി​ച്ച​തി​നാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ൻ-​സ്കൂ​ൾ സ​സ്പെ​ൻ​ഷ​ൻ ന​ൽ​കി​യ​ത്.

വി​ദ്യാ​ർ​ഥി​ക​ളെ സ​സ്പെ​ൻ​ഡ് ചെ​യ്ത സ്കൂ​ൾ സൂ​പ്ര​ണ്ടി​ന്‍റെ ന​ട​പ​ടി​യെ ഒ​ക്‌ലഹോ​മ ഗ​വ​ർ​ണ​ർ കെ​വി​ൻ സ്റ്റി​റ്റ് പ്ര​ശം​സി​ച്ചു. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം പാ​വ​ന​മാ​ണെ​ങ്കി​ലും പ​ഠ​നം ഉ​പേ​ക്ഷി​ച്ചു​ള്ള പ്ര​തി​ഷേ​ധം ശ​രി​യ​ല്ലെ​ന്ന് ബു​ധ​നാ​ഴ്ച അ​ദ്ദേ​ഹം എ​ക്സി​ൽ കു​റി​ച്ചു.

ഈ ​പ്ര​തി​ഷേ​ധ​ത്തി​ന് പി​ന്നി​ൽ അ​ധ്യാ​പ​ക​രോ മ​റ്റ് ജീ​വ​ന​ക്കാ​രോ ഉ​ണ്ടെ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ സ്കൂ​ൾ മാ​നേ​ജ്‌​മെന്‍റ് ത​ള്ളി. ക്ലാ​സി​ൽ പ​ങ്കെ​ടു​ത്ത മ​റ്റു കു​ട്ടി​ക​ൾ​ക്ക് ത​ട​സ​മി​ല്ലാ​തെ പ​ഠ​നം തു​ട​രാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മി​നി​യാ​പൊ​ളി​സി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ ര​ണ്ട് പേ​ർ കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ​മാ​ന​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്.

ക്ലാ​സ് സ​മ​യ​ത്തു​ള്ള ഇ​ത്ത​രം പ്ര​തി​ഷേ​ധ​ങ്ങ​ൾ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന​ത​ല്ലെ​ന്നാ​ണ് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Latest News

Up