Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Operation Sindoor

ഓപ്പറേഷന്‍ സിന്ദൂര്‍ വിജയമാക്കിയത് രാജ്യത്തിന്‍റെ സ്വന്തം ആര്‍ട്ടിഫിഷൽ ഇന്റലിജന്‍സ്

ദാവോസ്: സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ ഇന്ത്യയുടെ സൈനിക സാങ്കേതിക കരുത്ത് വെളിപ്പെടുത്തി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം അടുത്തിടെ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന സുപ്രധാന ദൗത്യത്തില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് നിര്‍ണായക പങ്കുവഹിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.

ദാവോസിലെ ആഗോള നേതാക്കള്‍ക്കു മുന്നില്‍ ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തെക്കുറിച്ചും പ്രതിരോധ മേഖലയിലെ കരുത്തിനെക്കുറിച്ചും സംസാരിക്കവെയാണ് മന്ത്രിയുടെ പരാമര്‍ശം.

പാക് അധീന കശ്മീരില്‍ ഭീകരവാദികളുടെ ലോഞ്ച് പാഡുകള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ സൈന്യം നടത്തിയ അതിശക്തമായ നീക്കത്തിലാണ് രാജ്യത്തിന്‍റെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് സംവിധാനം പ്രയോജനപ്പെടുത്തിയത്. ശത്രുക്കളുടെ സാന്നിധ്യവും നീക്കങ്ങളും കൃത്യമായി മനസിലാക്കാൻ ആര്‍ട്ടിഫിഷൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ സൈന്യത്തെ സഹായിച്ചു. ഉപഗ്രഹ ചിത്രങ്ങള്‍, ഡ്രോണുകള്‍ നല്‍കുന്ന വിവരങ്ങള്‍, റേഡിയോ സിഗ്‌നലുകള്‍ എന്നിവ വേഗത്തില്‍ വിശകലനം ചെയ്തു ശത്രുക്കളുടെ കൃത്യമായ സ്ഥാനങ്ങള്‍ കണ്ടെത്താന്‍ ഈ സംവിധാനം സഹായിച്ചു.

മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും ഉള്ളപ്പോഴും ദൃശ്യങ്ങള്‍ വ്യക്തമായി വിശകലനം ചെയ്യാന്‍ ഈ സാങ്കേതികവിദ്യ സഹായിച്ചതായും മന്ത്രി പറഞ്ഞു.
പ്രതിരോധ രംഗത്തു വിദേശ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്തതാണ് ഈ സംവിധാനം.

 

 

Movies

പ​ഹ​ൽ​ഗാം ചി​ത്ര​വു​മാ​യി മേ​ജ​ർ ര​വി; നാ​യ​ക​ൻ മോ​ഹ​ൻ​ലാ​ൽ?

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ, ഓ​പ്പ​റേ​ഷ​ൻ മ​ഹാ​ദേ​വ് എ​ന്നീ ഇ​ന്ത്യ​ൻ സൈ​നി​ക​രു​ടെ മു​ന്നേ​റ്റ​ങ്ങ​ൾ പ്ര​മേ​യ​മാ​ക്കി പു​തി​യ ചി​ത്ര​വു​മാ​യി സം​വി​ധാ​യ​ക​ൻ മേ​ജ​ർ ര​വി എത്തുന്നു.

‘പ​ഹ​ൽ​ഗാം’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ പൂ​ജ മൂ​കാം​ബി​കാ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു. ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി മോ​ഹ​ൻ​ലാ​ലും ശ​ര​ത് കു​മാ​റു​മാ​ണ് എ​ത്തു​ന്ന​തെ​ന്നാ​ണ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ടാ​ത്ത റി​പ്പോ​ർ​ട്ടു​ക​ൾ.

പ്ര​സി​ഡ​ൻ​ഷ്യ​ൽ മൂ​വീ​സ് ഇ​ന്‍റ​ർ​നാ​ഷ്ണ​ൽ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം, മേ​ജ​ർ ര​വി​യും നി​ർ​മാ​താ​വ് അ​നൂ​പ് മോ​ഹ​നും ചേ​ർ​ന്നാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

പാ​ൻ-​ഇ​ന്ത്യ റി​ലീ​സ് ആ​യി ഒ​രു​ങ്ങു​ന്ന ചി​ത്രം ഒ​ന്നി​ല​ധി​കം ഭാ​ഷ​ക​ളി​ലേ​ക്ക് ഡ​ബ് ചെ​യ്യാ​നാ​ണ് പ​ദ്ധ​തി. സ്‌​ക്രി​പ്റ്റ് പൂ​ജ പൂ​ർ​ത്തി​യാ​യ​തോ​ടെ ചി​ത്രീ​ക​ര​ണ​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു.

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റും ഓ​പ്പ​റേ​ഷ​ൻ മ​ഹാ​ദേ​വും പ്ര​മേ​യ​മാ​ക്കി എ​ത്തു​ന്ന ചി​ത്രം ആ​ക്ഷ​നും വി​കാ​ര​ഭ​രി​ത​മാ​യ ക​ഥ​യും ചേ​ർ​ന്ന ദൃ​ശ്യാ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കി.

ജ്യോ​തി​ഷ പ​ണ്ഡി​ത​ൻ ജി​തേ​ഷ് പ​ണി​ക്ക​ർ, സം​വി​ധാ​യ​ക​ൻ ജ​യ​റാം കൈ​ലാ​സ് എ​ന്നി​വ​ർ ചി​ത്ര​ത്തി​നും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഛായാ​ഗ്ര​ഹ​ണം: എ​സ്. തി​രു​നാ​വു​ക്ക​രാ​സു, എ​ഡി​റ്റിം​ഗ്: ഡോ​ൺ മാ​ക്സ്, സം​ഗീ​തം: ഹ​ർ​ഷ​വ​ർ​ധ​ൻ ര​മേ​ശ്വ​ർ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ: വി​നീ​ഷ് ബം​ഗ്ലാ​ൻ, മേ​ക്ക​പ്പ്: റോ​ണെ​ക്സ് സേ​വ്യ​ർ, ആ​ക്ഷ​ൻ ഡ​യ​റ​ക്ഷ​ൻ: കേ​ച ഖം​ഫ​ഖ്ഡീ, സെ​ക്ക​ൻ​ഡ് യൂ​ണി​റ്റ് കാ​മ​റ: അ​ർ​ജു​ൻ ര​വി, പി​ആ​ർ​ഒ: ആ​തി​ര ദി​ൽ​ജി​ത്ത്.

National

ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​റി​ല്‍ ഇ​ന്ത്യ​യ്ക്ക് ഒ​ന്നും ന​ഷ്ട​പെ​ട്ടി​ല്ല; തെ​ളി​വ് പു​റ​ത്തു​വി​ടാ​ൻ വി​ദേ​ശ​മാ​ധ്യ​മ​ങ്ങ​ളെ വെ​ല്ലു​വി​ളി​ച്ച് അ​ജി​ത് ഡോ​വ​ല്‍

ചെ​ന്നൈ: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് തി​രി​ച്ച​ടി​യാ​യി ഇ​ന്ത്യ ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​റി​ല്‍ ഇ​ന്ത്യ​യ്ക്ക് ഒ​ന്നും ന​ഷ്ട​പെ​ട്ടി​ല്ലെ​ന്ന് ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ല്‍. പാ​ക്കി​സ്ഥാ​ന്‍റെ 13 വ്യോ​മ​താ​വ​ള​ങ്ങ​ള്‍ ത​ക​ര്‍​ത്തു. ഒ​മ്പ​ത് ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ള്‍ ന​ശി​പ്പി​ച്ചെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ വി​ദ്യാ​ഥി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​ജ​യ​ക​ര​മാ​യാ​ണ് ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ര്‍ ന​ട​പ്പാ​ക്കി​യ​ത്.

ഇ​ന്ത്യ​യ്ക്ക് ഒ​രു​പി​ഴ​വു​പോ​ലും സം​ഭ​വി​ച്ചി​ട്ടി​ല്ല. ഇ​ന്ത്യ ഉ​ദ്ദേ​ശി​ച്ച ഒ​രു ല​ക്ഷ്യം പോ​ലും ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​യി​ല്ല.

ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മു​ണ്ടാ​യെ​ന്ന വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ളി​ലെ റി​പ്പോ​ര്‍​ട്ടു​ക​ള്‍ അ​ദ്ദേ​ഹം ത​ള്ളി. ഇ​ന്ത്യ​യ്ക്ക് എ​ന്തെ​ങ്കി​ലും നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​തി​ന്‍റെ ഒ​രു ഉ​പ​ഗ്ര​ഹ ചി​ത്ര​മെ​ങ്കി​ലും ഹാ​ജ​രാ​ക്കാ​നും ഡോ​വ​ല്‍ വി​ദേ​ശ​മാ​ധ്യ​മ​ങ്ങ​ളെ വെ​ല്ലു​വി​ളി​ച്ചു. പാ‌‌‌​ക്കി​സ്ഥാ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഏ​തെ​ങ്കി​ലും ജ​ന​ൽ ചി​ല്ല് ത​ക​ര്‍​ന്ന​തി​ന്‍റെ ചി​ത്ര​മെ​ങ്കി​ലും കാ​ണി​ച്ചു ത​രാ​നാ​കു​മോ‌​യെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

Latest News

Up