കോഴിക്കോട്: സ്ത്രീകള്‍ക്കു സമൂഹത്തില്‍ ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാവേണ്ടത് അനിവാര്യമാണെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി. സതീദേവി.
സംസ്ഥാനത്തെ പല തൊഴില്‍ സ്ഥാപനങ്ങളിലും 2013ല്‍ പ്രാബല്യത്തില്‍ വന്ന തൊഴില്‍ നിയമം നടപ്പാക്കുന്നില്ലെന്നത് ആശങ്കാജനകമാണെന്നും അവര്‍ പറഞ്ഞു.
കോഴിക്കോട് കെടിഡി സൊസൈറ്റി ഹാളില്‍ വനിതാ കമ്മീഷന് സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു സതീദേവി. നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ അതൃപ്തിയുണ്ടെന്നും അവർ പറഞ്ഞു.