ഡാളസ്: പാലത്തുങ്കൽ വർഗീസ് മാണിയുടെയും അന്നമ്മ മാണിയുടേയും മകൻ പി.എം. സ്കറിയ അന്തരിച്ചു. ഭാര്യ: മേരിക്കുട്ടി സ്കറിയ. മകൻ സോജി. മരുമകൾ ലിജി. കൊച്ചുമക്കൾ ജോഷ്വ, ജേക്കബ്.
മധുരപലഹാരങ്ങൾ പോക്കറ്റിൽ കരുതിവയ്ക്കുന്ന അദ്ദേഹം കുട്ടികൾക്ക് പ്രിയപ്പെട്ട കാൻഡി അപ്പച്ചനും മുതിർന്നവർക്ക് ഏത് പ്രതിസന്ധിയിലും കൂടെനിൽക്കുന്ന വിശ്വസ്തനായ സുഹൃത്തുമായിരുന്നു. 84 വർഷം നീണ്ട ആ ജീവിതം ലാളിത്യത്തിന്റെയും സേവനത്തിന്റെയും മനോഹരമായ ഒരു പാഠപുസ്തകമായിരുന്നു.
സീമെൻസിലെ ഔദ്യോഗിക ജീവിതത്തിന് ശേഷം ഏകദേശം രണ്ട് ദശാബ്ദങ്ങൾക്ക് മുൻപാണ് അദ്ദേഹം ഡാളസിൽ എത്തുന്നത്. ബോറിവിലി ഇമ്മാനുവൽ മാർത്തോമ്മാ സഭയുടെ സ്ഥാപകാംഗമായിരുന്നു.
ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ചർച്ചിലും സജീവസാന്നിധ്യമായിരുന്നു. ആരാധന തുടങ്ങുന്നതിന് മുൻപേ പള്ളിയിലെത്തി വാതിൽക്കൽ നിന്ന് എല്ലാവരെയും ചിരിച്ചുകൊണ്ട് സ്വീകരിക്കുന്ന ആ വലിയ മനുഷ്യൻ സഭയുടെ അഭിമാനമായിരുന്നു ഇടവകാംഗങ്ങൾ ഓർമിക്കുന്നു.