Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PWD

തൊ​ടു​പു​ഴ​യി​ലേ​ത് മ​നഃ​പൂ​ർ​വ​മു​ള്ള ന​ര​ഹ​ത്യ

പ​തി​ന​ഞ്ച് വ​ർ​ഷം തു​റ​ന്നു​കി​ട​ന്ന ഒ​രു കു​ഴി​യി​ൽ വീ​ണ് നി​ര​വ​ധി​പ്പേ​ർ​ക്കു പ​രി​ക്കേ​റ്റി​ട്ടും അ​ന​ങ്ങാ​തി​രു​ന്ന​വ​ർ, ഒ​ടു​വി​ലൊ​രു യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ൽ പൊ​റാ​ട്ടു​നാ​ട​ക​ത്തി​നി​റ​ങ്ങി​യി​രി​ക്കു​ന്നു. പ്ര​തി​സ്ഥാ​ന​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ടാ​നു​ള്ള പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ന്‍റെ തൊ​ടു​ന്യാ​യ​ങ്ങ​ൾ, ന​ഗ​ര​സ​ഭ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മൊ​ഴി​യ​ൽ, ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ്ര​തി​ഷേ​ധ​നാ​ട​കം, സം​ര​ക്ഷി​ക്ക​പ്പെ​ടു​മെ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​ഘ​ടി​ത ധൈ​ര്യം, ഉ​ത്ത​ര​വാ​ദി​ക​ൾ ത​യാ​റാ​ക്കു​ന്ന റി​പ്പോ​ർ​ട്ടി​നു കാ​ത്തി​രി​ക്കു​ന്ന പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് മ​ന്ത്രി... ഈ ​നാ​ട​ക​ങ്ങ​ൾ​ക്കു തി​ര​ശീ​ല​യി​ട​ണം.

ഇ​ത് അ​പ​ക​ട​മ​ല്ല, 15 കൊ​ല്ലം കെ​ണി​വ​ച്ചു വീ​ഴ്ത്തി​യ​താ​ണ്, കൊ​ല​പാ​ത​ക​മാ​ണ്. ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രേ മ​നഃ​പൂ​ർ​വ​മു​ള്ള ന​ര​ഹ​ത്യ​ക്കു കേ​സെ​ടു​ത്താ​ൽ അ​ന്നു തീ​രും ഈ ​കെ​ടു​കാ​ര്യ​സ്ഥ​ത. തൊ​ടു​പു​ഴ​യി​ൽ ന​ര​ഹ​ത്യ​ക്കു കേ​സെ​ടു​ത്ത് മു​ന്ന​റി​യി​പ്പു കൊ​ടു​ത്താ​ൽ‌, കേ​ര​ള​മൊ​ട്ടാ​കെ തു​റ​ന്നി​രി​ക്കു​ന്ന ഇ​ത്ത​രം മ​ര​ണ​ക്കെ​ണി​ക​ൾ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ മൂ​ടി​യി​രി​ക്കും. തു​ട​ർ​ഭ​ര​ണ​ത്തി​നു​ള്ള വ​ള​ഞ്ഞ സ​ർ​വേ​ക​ളി​ല​ല്ല, ക​ൺ​മു​ന്നി​ലെ പ​രാ​ജ​യ​ങ്ങ​ളി​ലാ​ണ് പാ​ഠ​ങ്ങ​ൾ.

തി​ങ്ക​ളാ​ഴ്ച രാ​ത്രി തൊ​ടു​പു​ഴ​യി​ല്‍​നി​ന്നു മു​ത​ല​ക്കോ​ട​ത്തെ വീ​ട്ടി​ലേ​ക്കു പോ​ക​വേ, തു​റ​ന്നു​കി​ട​ന്നി​രു​ന്ന കു​ഴി​യി​ൽ വീ​ണാ​ണ് മു​ത​ല​ക്കോ​ടം സ്വ​ദേ​ശി ജെ​യി​സ് മ​രി​ച്ച​ത്. വി​ദേ​ശ​ത്തു ജോ​ലി​യി​ലാ​യി​രു​ന്ന 27 വ​യ​സു​കാ​ര​ൻ അ​ടു​ത്ത ദി​വ​സം മ​ട​ങ്ങാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു സ​ർ​വേ​യു​മി​ല്ലാ​തെ മി​നി​ട്ടു​ക​ൾ​ക്കു​ള്ളി​ൽ തെ​ളി​ഞ്ഞ യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​ണ്ട്.

ഒ​ന്നാ​മ​ത്, 15 വ​ർ​ഷ​മാ​യി ഈ ​മ​ര​ണ​ക്കു​ഴി മു​ത​ല​ക്കോ​ടം മാ​വി​ൻ​കു​ഴി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. 15 കൊ​ല്ലം മു​ൻപ് ബ​സി​ടി​ച്ചു ത​ക​ർ​ന്ന ക​ലു​ങ്കാ​യി​രു​ന്നു ഇ​ത്. പ​ല​രും അ​പ​ക​ട​ത്തി​ൽ പെ​ട്ടെ​ന്ന വി​വ​രം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും ന​ഗ​ര​സ​ഭ​യ്ക്കും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും അ​റി​വു​ള്ള​തു​മാ​ണ്. ഏ​ക​ദേ​ശം ര​ണ്ടു വ​ർ​ഷം മു​ൻപ്, വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യ​പ്പോ​ൾ ന​ഗ​ര​സ​ഭ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ത​ട​സം നീ​ക്കി. പി​ന്നെ പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ന്‍റെ ത​ട​സ​ങ്ങ​ൾ അ​തി​ന്‍റെ പേ​രി​ലാ​യെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

എ​ട്ടു മാ​സം മു​ൻപ്, ഇ​തി​ന​ടു​ത്തു​ള്ള ക​ട​മു​റി​ക​ളു​ടെ ഉ​ട​മ പി.​എ. കൃ​ഷ്ണ​കു​മാ​ർ സ്വ​ന്തം ചെ​ല​വി​ൽ ഇ​തു പ​ണി​തു മൂ​ടി​യും സ്ഥാ​പി​ക്കാ​മെ​ന്ന് ന​ഗ​ര​സ​ഭ​യെ​യും തു​ട​ർ​ന്നു പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​നെ​യും അ​റി​യി​ച്ചി​രു​ന്നു. ക​രി​ങ്ക​ല്ലു​കൊ​ണ്ട് കെ​ട്ട​രു​ത് തു​ട​ങ്ങി പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ച​ട്ട​പ്പ​ടി നി​ബ​ന്ധ​ന​ക​ളും ക​ടും​പി​ടി​ത്ത​വും മു​റു​കി​യ​തോ​ടെ സൗ​ജ​ന്യ​മാ​യി ചെ​യ്യാ​മെ​ന്നേ​റ്റ​യാ​ൾ ‘വ​യ്യാ​വേ​ലി’ വേ​ണ്ടെ​ന്നു​വ​ച്ചു. പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് പ​ണി​തു​മി​ല്ല.

ഇ​തേ വ​കു​പ്പി​ന്‍റെ വി​ജി​ല​ന്‍​സ് ഡെ​പ്യൂ​ട്ടി എ​ൻ​ജി​നി​യ​റി​ല്‍ നി​ന്നാ​ണ് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് ഇ​പ്പോ​ൾ റി​പ്പോ​ര്‍​ട്ട് തേ​ടി​യി​ട്ടു​ള്ള​ത്. വീ​ഴ്ച സം​ഭ​വി​ച്ചെ​ങ്കി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഇ​ങ്ങ​നെ ഉ​ത്ത​ര​വാ​ദി​ക​ളാ​യേ​ക്കാ​വു​ന്ന​വ​ർ കൊ​ടു​ക്കു​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ‘ന​ട​പ​ടി’ സ്വീ​ക​രി​ച്ചാ​ണ് ന​മ്മു​ടെ സം​സ്ഥാ​ന​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​തു തെ​റ്റു ചെ​യ്താ​ലും സു​ര​ക്ഷി​ത​രാ​യി തു​ട​രു​ന്ന​ത്. നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി​ട്ടും 15 വ​ർ​ഷ​മെ​ങ്കി​ലും ഈ ​കു​ഴി ഉ​ദ്യോ​ഗ​സ്ഥ​ർ നി​ല​നി​ർ​ത്തി​യെ​ങ്കി​ൽ ഇ​പ്പോ​ഴ​ത്തേ​ത് അ​പ​ക​ട​മ​ര​ണ​മാ​ണോ കൊ​ല​പാ​ത​ക​മാ​ണോ? 

പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ന്‍റെ ഉ​ദ്യോ​ഗ​സ്ഥ​ര​ല്ല, വി​വി​ധ ത​ല​ത്തി​ലു​ള്ള ക​രാ​റു​കാ​രും പൊ​തു​ജ​ന​വു​മാ​ണ് ഇ​വ​രു​ടെ അ​ഴി​മ​തി മു​ത​ൽ കെ​ടു​കാ​ര്യ​സ്ഥ​ത വ​രെ​യു​ള്ള റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കേ​ണ്ട​ത്. ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടു​ക​യാ​ണ്. ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി ഈ ​കെ​ണി നി​ങ്ങ​ളു​ടെ ക​ൺ​മു​ന്നി​ലു​ണ്ടാ​യി​രു​ന്നു.

പൊ​തു​മ​രാ​മ​ത്ത് ചെ​യ്തി​ല്ല എ​ന്നു പ​റ​ഞ്ഞൊ​ഴി​യാ​ന​ല്ല ജ​നം വോ​ട്ട് ത​ന്ന​ത്. സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ ജ​ന​സേ​വ​നം ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ന്ന് അ​റി​യാ​വു​ന്ന മാ​ധ്യ​മ​ങ്ങ​ൾ ഇ​ത്ത​രം ആ​പ​ത്തു​ക​ൾ ഒ​ന്നോ ര​ണ്ടോ ത​വ​ണ​യ​ല്ല നി​ര​ന്ത​രം ചൂ​ണ്ടി​ക്കാ​ണി​ക്കേ​ണ്ട​തു​ണ്ട്. കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ ഭ​ര​ണ​ര​ഥ​ത്തി​ൽ വി​നോ​ദ​യാ​ത്ര ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​വൃ​ന്ദം അ​ത്ര സു​ഖി​മാ​ന്മാ​രും ഉ​ദാ​സീ​ന​രു​മാ​യെ​ന്ന​ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ബോ​ധ്യ​മാ​ക​ണം.

ഇ​നി​യൊ​രു നാ​ട്ടു​ന​ട​പ്പ് ആ​ചാ​ര​പ്ര​കാ​രം ന​ട​ന്നേ​ക്കും. 15 കൊ​ല്ലം മു​ട​ന്ത​ൻ​ന്യാ​യം എ​ഴു​ന്ന​ള്ളി​ച്ച​വ​ർ ഉ​ട​നെ ക​ലു​ങ്കു​പ​ണി തു​ട​ങ്ങും. ബ​ഹ​ളം തീ​രു​ന്ന മു​റ​യ്ക്ക് ഉ​ത്ത​ര​വാ​ദി​ക​ളി​ല്ലാ​ത്ത ഒ​രു റി​പ്പോ​ർ​ട്ട് പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് ‘ബ​ഹു.’ മ​ന്ത്രി​ക്കു സ​മ​ർ​പ്പി​ക്കും. അ​പ​ക​ട​ക്കെ​ണി ഒ​ഴി​വാ​കു​ന്ന​തോ​ടെ ജ​ന​ങ്ങ​ളും അ​തു മ​റ​ക്കും. പ​രി​ക്കേ​റ്റ​വ​രു​ടെ​യും കൊ​ല്ല​പ്പെ​ട്ട ജെ​യി​സി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ന​ഷ്‌​ട​ങ്ങ​ൾ സ്വ​കാ​ര്യ വി​ഷ​യ​ങ്ങ​ളാ​യി മാ​റും.

മൂ​ടി​യി​ല്ലാ​ത്ത ഓ​ട​ക​ൾ, നി​ർ​മാ​ണ​ബാ​ക്കി​ക​ൾ, മു​ന്ന​റി​യി​പ്പി​ല്ലാ​ത്ത അ​പ​ക​ട​ക്കെ​ണി​ക​ൾ, ത​ക​ർ​ന്ന മു​ന്ന​റി​യി​പ്പു ബോ​ർ​ഡു​ക​ൾ, വെ​ള്ള​ക്കെ​ട്ടു​ക​ൾ, പു​തി​യ റോ​ഡി​ലെ അ​പ്ര​തീ​ക്ഷി​ത കു​ഴി​ക​ൾ, പു​ത്ത​ൻ റോ​ഡി​ലെ ജ​ല അ​ഥോ​റി​റ്റി​യു​ടെ വെ​ട്ടി​പ്പൊ​ളി​ക്ക​ലു​ക​ൾ, ത​ക​ർ​ന്ന റി​ഫ്ല​ക്ട​റു​ക​ൾ, റോ​ഡ് സു​ര​ക്ഷാ ക​ണ്ണാ​ടി​ക​ൾ (Convex Mirrors)... നൂ​റു​ക​ണ​ക്കി​ന് അ​പ​ക​ട​ക്കെ​ണി​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ള​മു​ള്ള​ത്. ഈ ​ചെ​റി​യ കാ​ര്യ​ങ്ങ​ളെ​ങ്കി​ലും ചെ​യ്തി​ല്ലെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഈ ​മാ​സ​ത്തെ ശ​ന്പ​ളം കൊ​ടു​ക്കി​ല്ലെ​ന്നു പ​റ​യാ​നു​ള്ള ആ​ർ​ജ​വം സ​ർ​ക്കാ​രി​നു​ണ്ടാ​യാ​ൽ പ​രി​ഹ​രി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മ​തി. പ​ക്ഷേ, ഇ​ച്ഛാ​ശ​ക്തി വേ​ണം.

Latest News

Up