Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Papanagara Today

Kottayam

കോ​ട്ട​യം ഇ​ന്നു പ​പ്പാ​ന​ഗ​ര​മാ​കും

ബോ​ണ്‍ ന​ത്താ​ലേ സീ​സ​ണ്‍ - 5ല്‍ അ​ണി​നി​ര​ക്കുന്നത്
5000 ​ക്രി​സ്മ​സ് പ​പ്പാ​മാ​ര്‍

കോ​ട്ട​യം: കോ​ട്ട​യം ഇ​ന്നു പ​പ്പാ ന​ഗ​ര​മാ​കും. ഒ​ന്നും ര​ണ്ടു​മ​ല്ല ആ​യി​ര​ക്ക​ണ​ക്കി​നു ക്രി​സ്മ​സ് പ​പ്പ​മാ​ര്‍ ന​ഗ​ര​ത്തി​നു ക്രി​സ്മ​സ് വി​രു​ന്നാ​യി​യെ​ത്തും. കോ​ട്ട​യം സി​റ്റി​സ​ണ്‍സ് ഫോ​റ​ത്തി​ന്‍റെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ടു​ള്ള ക്രി​സ്മ​സ് പ​പ്പാ വി​ളം​ബ​ര റാ​ലി (ബോ​ണ്‍ ന​ത്താ​ലേ സീ​സ​ണ്‍-5) ഇ​ന്നു ന​ട​ക്കും. ഈ ​വ​ര്‍ഷം 5000 പപ്പാ​മാ​രാ​ണ് റാ​ലി​യി​ല്‍ അ​ണി​ചേ​രു​ന്ന​ത്.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ല്‍ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഷാ​ഹു​ല്‍ ഹ​മീ​ദ് ഫ്‌​ളാ​ഗ് ഓ​ഫ് നി​ര്‍വ​ഹി​ക്കും. തു​ട​ര്‍ന്ന് നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളു​ടെ​യും താ​ള​മേ​ള​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ശാ​സ്ത്രി റോ​ഡ്, സെ​ന്‍ട്ര​ല്‍ ജം​ഗ്ഷ​ന്‍, കെ​കെ റോ​ഡ് വ​ഴി മാ​മ്മ​ന്‍ മാ​പ്പി​ള ഹാ​ളി​ല്‍ എ​ത്തി​ച്ചേ​രും. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടു​ന്ന സ​മ്മേ​ള​നം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

കെ. ​ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് എം​പി, കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട്, കാ​രി​ത്താ​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ റ​വ.​ഡോ. ബി​നു കു​ന്ന​ത്ത്, കെ​ഇ സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​ജ​യിം​സ് മു​ല്ല​ശേ​രി, ദ​ര്‍ശ​ന സാം​സ്‌​കാ​രി​ക കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​എ​മി​ല്‍ പു​ള്ളി​ക്കാ​ട്ടി​ല്‍, പാ​ലാ ചാ​വ​റ പ​ബ്ലി​ക് സ്‌​കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​സാ​ബു കൂ​ട​പ്പാ​ട്ട്, കാ​ഞ്ഞി​ര​പ്പ​ള്ളി മേ​രി ക്വീന്‍സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ഫാ. ​സ​ന്തോ​ഷ് മാ​ത്ത​ന്‍കു​ന്നേ​ല്‍, മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​സോ​ജി ക​ന്നാ​ലി​ല്‍, ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ര്‍ ഫാ. ​ജ​യിം​സ് കു​ന്ന​ത്ത്, ക​ട്ട​ച്ചി​റ മേ​രി മൗ​ണ്ട് പ​ബ്ലി​ക് സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ലി​സി സെ​ബാ​സ്റ്റ്യ​ന്‍, ബി​സി​എം കോ​ള​ജ് ബ​ര്‍സാ​ര്‍ ഫാ. ​ഫി​ല്‍മോ​ന്‍ ക​ള​ത്ര, തി​രു​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ് പ്രി​ന്‍സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ആ​ലീ​സ് മ​ണി​യ​ങ്ങാ​ട്ട്, ഗി​രി​ദീ​പം എ​ച്ച്എ​സ്എ​സ് പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​സൈ​ജു കു​ര്യ​ന്‍ ഒ​ഐ​സി, ഏ​റ്റു​മാ​നൂ​ര്‍ എ​സ്എ​ഫ്എ​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ ഫാ.​പി.​കെ. റോ​യി എ​സ്എ​ഫ്എ​സ്, ക​ടു​ത്തു​രു​ത്തി എ​സ്‌​കെ​പി​എ​സ് പ്രി​ന്‍സി​പ്പ​ല്‍ ഫാ. ​അ​ജീ​ഷ് കാ​ഞ്ഞി​ര​ക്കാ​ട്ട്, എ​സ്എ​ച്ച് മൗ​ണ്ട് എ​സ്എ​ച്ച് പ​ബ്ലി​ക് സ്‌​കൂ​ള്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ. ​റെ​ജി ജോ​ര്‍ജ് ഒ​എ​സ്എ​ച്ച്, പ്രോ​ഗ്രാം കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍ മാ​ത്യു കൊ​ല്ല​മ​ല​ക്ക​രോ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

പാ​ലാ ചാ​വ​റ പ​ബ്ലി​ക് സ്‌​കൂ​ള്‍, കെ​ഇ സ്‌​കൂ​ൾ, ബി​സി​എം കോ​ള​ജ്, മു​ണ്ട​ക്ക​യം എം​എം​ടി ന​ഴ്‌​സിം​ഗ് കോ​ള​ജ്, ചെ​ത്തി​പ്പു​ഴ ന​ഴ്‌​സിം​ഗ് കോ​ള​ജ്, കാ​രി​ത്താ​സ് ന​ഴ്‌​സിം​ഗ് കോ​ള​ജ്, മേ​രി മൗ​ണ്ട് പ​ബ്ലി​ക് സ്‌​കൂ​ള്‍, കോ​ട്ട​യം എ​സ്എ​ച്ച് ന​ഴ്‌​സിം​ഗ് കോ​ള​ജ് എ​ന്നി​വ​ര്‍ ക്രി​സ്മ​സ് ദൃ​ശ്യാ​വി​ഷ്‌​കാ​ര​ങ്ങ​ള്‍ ഒ​രു​ക്കു​മെ​ന്ന് കോ​ട്ട​യം സി​റ്റി​സ​ണ്‍ ഫോ​റം പ്ര​സി​ഡ​ന്‍റ് റ​വ.​ഡോ. ബി​നു കു​ന്ന​ത്ത് അ​റി​യി​ച്ചു.

Latest News

Up