Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Paradise

Pathanamthitta

പാ​റ​പ്പു​റ​ത്ത് പ​റു​ദീ​സ ഒ​രു​ക്കി മ​ഹി​ളാ മ​ന്ദി​രം

കോ​ഴ​ഞ്ചേ​രി: കീ​ഴു​ക​ര​യി​ല്‍ വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ മ​ഹി​ളാ മ​ന്ദി​രം സ്ഥാ​പ​നാ​ധി​ഷ്ഠി​ത പ​ച്ച​ക്ക​റി കൃ​ഷി​യി​ലൂ​ടെ പ​റു​ദീ​സ​യാ​യി.


17 താ​മ​സ​ക്കാ​രും നാ​ല് ജീ​വ​ന​ക്കാ​രു​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ഹി​ളാ മ​ന്ദി​രം കൃ​ഷി വ​കു​പ്പു​മാ​യി ചേ​ര്‍​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. 35 സെ​ന്‍റ് സ്ഥ​ലം സ്ഥാ​പ​ന​ത്തി​നു​ണ്ടെ​ങ്കി​ലും ഇ​ത് പാ​റ​പ്പു​റ​മാ​ണ്.35 സെന്‍റിലാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഈ ​സ്ഥാ​പ​നം പാ​റ​പ്പു​റ​ത്താ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. 45,000 രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് സ്ഥാ​പ​നാ​ധി​ഷ്ഠി​ത പ​ച്ച​ക്ക​റി കൃ​ഷി​ക്ക് വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്.

മ​ഹി​ളാ​മ​ന്ദി​ര​ത്തി​ലെ താ​മ​സ​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാരുടെയും മാ​ന​സി​ക ശാ​രീ​രി​ക ഉ​ന്മേ​ഷ​വും ഉ​ണ​ർ​വും ല​ക്ഷ്യ​മി​ട്ടി​രു​ന്ന പ​ദ്ധ​തി​യി​ൽ കെ​ട്ടി​ട​ത്തി​ന് ചു​റ്റു​മു​ള്ള പാ​റ​പ്പു​റ​ത്തും ത​രി​ശു​ഭൂ​മി​യി​ലു​മാ​യി സ്ഥാ​പ​ന​ത്തി​ലെ അം​ഗ​ങ്ങ​ള്‍ ത​ന്നെ പ​ച്ച​ക്ക​റി​ത്തോ​ട്ടം ഉ​ണ്ടാ​ക്കു​ക​യും വി​വി​ധ ഇ​ന​ത്തി​ലു​ള്ള പ​ച്ച​ക്ക​റി​ക​ള്‍ സ​മൃ​ദ്ധ​മാ​യി വി​ള​വെ​ടു​ക്കു​ക​യും ചെ​യ്തു.

കോ​ഴ​ഞ്ചേ​രി കൃ​ഷി ഓ​ഫീ​സ​ര്‍ പി. ​ര​മേ​ഷ് കു​മാ​റി​ന്‍റെ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലും അ​ധ്വാ​ന ത​ത്പ​ര​രാ​യ മ​ഹി​ളാ മ​ന്ദി​രം അം​ഗ​ങ്ങ​ളു​ടെ പ്ര​യ​ത്ന​വു​മാ​ണ് പാ​റ​പ്പു​റ​ത്തെ പ​ച്ച​ക്ക​റിത്തോ​ട്ടം പ​ദ്ധ​തി വി​ജ​യി​ച്ച​ത്.പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ പു​തു​പ്പ​റ​ന്പി​ൽ നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ ബി​ജോ പി. ​മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ല്‍ നി​ന്ന് വി​ള​വെ​ടു​ത്ത ചീ​ര​യി​ല്‍ നി​ന്നും നി​ർ​മി​ച്ച സ്‌​ക്വാ​ഷി​ന്‍റെ ആ​ദ്യ വി​ല്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത സ​ജീ​വ് ഭാ​സ്‌​ക​ര്‍ നി​ര്‍​വ​ഹി​ച്ചു.

പ​ത്ത​നം​തി​ട്ട പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ ഷേ​ര്‍​ളി സ​ക്ക​റി​യ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ജാ​ന​റ്റ് ഡാ​നി​യ​ല്‍ ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ റോ​ളി മാ​ത്യു, അ​ശോ​ക് ഗോ​പി​നാ​ഥ്, കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ത ഫി​ലി​പ്പ്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ല​താ ചെ​റി​യാ​ന്‍, സി​ല്‍​വി​യ തോ​മ​സ്, സ​ജി ജോ​ര്‍​ജ്, കോ​ഴ​ഞ്ചേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പി.​എ​സ്. സ​രി​ഗ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ആ​ലി​യ ഫ​ര്‍​സാ​ന, കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ കെ.​ആ​ർ. സ​ന്ധ്യ, മ​നീ​ഷ് മോ​ഹ​ന്‍, അ​നീ​ഷ് ച​ക്കു​ങ്ക​ല്‍, വി​നീ​ത കോ​ശി, എം.​എ​ന്‍.​ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, അ​നു എം.​വ​ര്‍​ഗീ​സ്, മൃ​ദു​ല റോ​യ്, ജി​ബി തോ​മ​സ്, ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ര്‍ ആ​ശ മോ​ള്‍, ജി​ല്ലാ വ​നി​താ സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ എ. ​നി​സ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​ഹി​ളാ മ​ന്ദി​രം സൂ​പ്ര​ണ്ട് പി.​എ​സ്. ഷ​ഹീ​ന സ്വാ​ഗ​ത​വും കൃ​ഷി ഓ​ഫീ​സ​ർ പി. ​ര​മേ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Up