NRI
ഡാളസ്: മുട്ടം ചാങ്ങോത്ത് വടക്കേതിൽ പരേതനായ സി.എം. ചെറിയാന്റെ ഭാര്യ ഏലിയാമ്മ ചെറിയാൻ (ചിന്നമ്മ, 87) ഡാളസ് ടെക്സസിൽ അന്തരിച്ചു. പരേത തുമ്പമൺ പെരുംമ്പലത്ത് കിഴക്കതിൽ കുടുംബാംഗം.
മക്കൾ: സണ്ണി ചെറിയാൻ (തുമ്പമൺ), സോമി ലൂക്കോസ് (ഡാളസ്). മരുമക്കൾ: മിനി സണ്ണി (തുമ്പമൺ), യോഹന്നാൻ ലുക്കോസ് (ബേബിക്കുട്ടി, ഡാളസ്).
പൊതുദർശനം വ്യാഴാഴ്ച വൈകുന്നേരം 6.30 മുതൽ ഒമ്പത് വരെ ഷാരോൺ ഫെലോഷിപ് ചർച്ചിൽ (940 Barnes Bridge Rd, Mesquite TX 75150).
സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഷാരോൺ ചർച്ചിൽ ആരംഭിച്ച് 12.30ന് ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം & മെമ്മോറിയൽ ഗാർഡനിൽ (500 US - 80, Sunnyvale TX 75182).
കൂടുതൽ വിവരങ്ങൾക്ക്: യോഹന്നാൻ ലുക്കോസ് - 214 755 1026, സാമുവൽ പനവേലി - 214 435 0124.
NRI
ന്യൂയോർക്ക്: പാലാ ചേർപ്പുങ്കൽ കുളപ്പുരത്താഴെ പരേതനായ കെ.സി. മാത്യുവിന്റെ (പാപ്പച്ചൻ) ഭാര്യ മറിയാമ്മ മാത്യു (88) ന്യൂയോർക്കിൽ അന്തരിച്ചു. പരേത വൈക്കം പാലക്കൽ കുടുംബാംഗമാണ്.
മക്കൾ: ടെസി ഹോർമിസ് വാര്യംപറമ്പിൽ, ജെയിംസ് മാത്യു (സിബി), ഷീല ജോണി രാമപുരം, ജോഷി മാത്യു, ജിനു മാത്യു. മരുമക്കൾ: ഹോർമിസ് വാര്യംപറമ്പിൽ, ആഷ വന്യംപറമ്പിൽ, ജോണി രാമപുരം, പ്രിയ മറ്റം, നിഷ മനയാനിക്കൽ.
വ്യൂവിംഗ് സർവീസ്: ഡിസംബർ 5 വെള്ളിയാഴ്ച വൈകുന്നേരം നാല് മുതൽ എട്ട് വരെ. പ്ലെസന്റ് മാനർ ഫ്യൂണറൽ ഹോം, തോൺവുഡ്, ന്യൂയോർക്ക്(Pleasant Manor Funeral Home, 575 Columbus Ave, Thornwood, NY 10594)
സംസ്ക്കാര ശുശ്രുഷകൾ ശനിയാഴ്ച രാവിലെ 9.30ന് ബ്രോങ്ക്സ് സെന്റ് തോമസ് സീറോമലബാർ ദേവാലയത്തിൽ ആരംഭിച്ചു, വൈറ്റ് പ്ലൈൻസിലുള്ള മൗണ്ട് കാൽവരി സെമിത്തേരിയിൽ നടത്തപ്പെടും.
Church Address: St. Thomas Syro Malabar Church, 810E, 221 St. Bronx).
Cemetery Address: Mount Calvary, 575 Hillside Ave, White Plains, NY 10603).
Contact : Jinu Mathew - 914 310 9183.
Kerala
കുമ്പളങ്ങി: ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ കുമ്പളങ്ങി നെടുങ്ങയിൽ എൻ.എൻ. സുഗുണപാലൻ (86) അന്തരിച്ചു.സംസ്കാരം ഇന്ന് 10.30 ന് കുമ്പളങ്ങിയിലെ വീട്ടുവളപ്പിൽ.
ആറു പതിറ്റാണ്ടായി ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രവർത്തിച്ചു വന്ന അദ്ദേഹം, എറണാകുളത്തെ പ്രമുഖ അഭിഭാഷക സ്ഥാപനമായ ചന്ദ്രശേഖരൻ ആൻഡ് ചന്ദ്രശേഖര മേനോൻ അസോസിയേറ്റ്സിന്റെ സീനിയർ പാർട്ട്ണറായിരുന്നു.
കൊച്ചി, കോഴിക്കോട് വിമാനത്താവള കമ്പനികൾ, ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ്, പൊല്യൂഷൻ കൺട്രോൾ ബോർഡ്, എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓഫീസ് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ ഹൈക്കോടതിയിലെ സ്റ്റാൻഡിംഗ് കോൺസലായിരുന്നു.
ഭാര്യ: ഡോ. മോഹന സുഗുണൻ. മക്കൾ: ഡോ. നിഷ, അഡ്വ. നിത. മരുമക്കൾ: ശ്രീകുമാർ (എൻജിനിയർ, മസ്ക്കറ്റ്), അഡ്വ. എസ്. സുജിൻ (കേരള ഹൈക്കോടതി).
പത്രപ്രവർത്തകനും കേരള മീഡിയ അക്കാദമി കോഴ്സ് ഡയറക്ടറുമായിരുന്ന പരേതനായ എൻ.എൻ. സത്യവ്രതൻ, മൂവാറ്റുപുഴയിലെ പ്രമുഖ ഡോക്ടറായിരുന്ന പരേതനായ എൻ.എൻ. അശോകൻ, പരേതരായ എൻ.എൻ. നന്ദിനി, ഡോ. എൻ.എൻ. ശാന്തിമതി എന്നിവർ സഹോദരങ്ങളാണ്.
NRI
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി (റിച്ചാർഡ് ബ്രൂസ് ചിനി- 84) അന്തരിച്ചു. പ്രാദേശിക സമയം തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം.
ന്യുമോണിയ, ഹൃദയസംബന്ധമായ രോഗങ്ങൾ, വാസ്കുലര്‍ രോഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സങ്കീർണതകളാണ് മരണകാരണമായതെന്നു കുടുംബം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ശക്തനായ വൈസ് പ്രസിഡന്റായാണ് ഡിക് ചിനി അറിയപ്പെടുന്നത്. 2003ലെ ഇറാക്ക് അധിനിവേശത്തിന്റെ പ്രധാന സൂത്രധാരനായിരുന്നു.
ഒരു ദശാബ്ദത്തിലേറെ കാലം ജോർജ് എച്ച്.ഡബ്ല്യു. ബുഷിന്റെ കീഴിൽ പ്രതിരോധ സെക്രട്ടറിയായിരുന്നു. തുടർന്ന് ബുഷിന്റെ മകൻ ജോർജ് ഡബ്ല്യു. ബുഷിന്റെ കീഴിൽ ചെനി വൈസ് പ്രസിഡന്റായി.