ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന പാട്രിയാറ്റിൽ വില്ലൻ വേഷമാണെന്ന് വെളിപ്പെടുത്തി നടൻ ഫഹദ് ഫാസിൽ. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ പറ്റുന്നത് തന്നെ മുൻജന്മഭാഗ്യമാണെന്നും താരം കൂട്ടിച്ചേർത്തു.
സാമുവൽ വർഗീസ് ബ്ലു ഹിൽ ഫൗണ്ടേഷൻ ഒന്നാം വാർഷികത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഫഹദ്.
‘‘അടുത്ത മലയാളം റിലീസ് ‘പാട്രിയറ്റ്’ ആണ്. മമ്മൂട്ടി സാറിനും മോഹൻലാൽ സാറിനും ഒപ്പമാണ്. മുൻജന്മഭാഗ്യമാണ് ഇവരുടെ കൂടെ ഒരു സ്ക്രീൻ ഷെയർ ചെയ്യാൻ പറ്റുക എന്നത്. എല്ലാവരെയും പോലെ ഞാനും ആകാംക്ഷയിലാണ്. ഏപ്രിൽ 23ന് ചിത്രം റിലീസ് ചെയ്യും. പാട്രിയറ്റിൽ ഞാൻ വില്ലനാണ്.
ആവേശം രണ്ടാം ഭാഗം ഉണ്ട്. എവിടെ ചെന്നാലും ആളുകൾ ചോദിക്കുന്നൊരു ചോദ്യമാണ്. 2027ലോ, 2028ലോ ചിത്രം സംഭവിച്ചേക്കാം.’’ഫഹദ് പറഞ്ഞു.
മമ്മൂട്ടിയും മോഹൻലാലും പത്തൊമ്പതുവർഷത്തിനുശേഷം ഒരുമിക്കുന്ന ഈ സിനിമ മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്.
വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണമായിരുന്നു പേട്രിയറ്റിന് ഉണ്ടായിരുന്നത്.