Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pdarambham

തമസ്കരിക്കപ്പെട്ടുപോയ ഒരു അത്യപൂർവ കൃതി

യാ​ദൃ​ച്ഛി​ക​മാ​യി​ട്ടാ​ണ് ‘വ​ലി​യ​പാ​ഠാ​രം​ഭം’ എ​ന്ന പേ​രി​ൽ ഒ​രു കൃ​തി​യു​ടെ പി​ഡി​എ​ഫ് കോ​പ്പി ല​ഭി​ച്ച​ത്. പു​സ്ത​ക​ത്തി​ന്‍റെ പേ​ര് ക​ണ്ട​പ്പോ​ൾ, അ​തൊ​രു മ​ത​ബോ​ധ​ന​ഗ്ര​ന്ഥ​മാ​യി​രി​ക്കു​മെ​ന്നു ക​രു​തി മാ​റ്റി​വ​ച്ചു. അ​ങ്ങ​നെ ചി​ന്തി​ക്കാ​ൻ കാ​ര​ണ​മു​ണ്ട്. 1772ൽ ​റോ​മി​ലെ സേ​ക്ര​ഡ് കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ദി ​പ്രൊ​പ്പ​ഗേ​ഷ​ൻ ഓ​ഫ് ദി ​ഫെ​യ്ത്ത് പ്ര​സി​ദ്ധീ​ക​രി​ച്ച, മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യി അ​ച്ച​ടി​ക്ക​പ്പെ​ട്ട, ക്ലെ​മ​ന്‍റ് പി​യാ​നി​യസിന്‍റെ ‘സം​ക്ഷേ​പ വേ​ദാ​ർ​ഥം’ പോ​ലെ ഒ​രു ക്രി​സ്തീ​യ മ​ത​ബോ​ധ​ന ഗ്ര​ന്ഥ​മാ​യി​രി​ക്കും “വ​ലി​യ ​പാ​ഠാ​രം​ഭ”വും എ​ന്നു ക​രു​തി​പ്പോ​യി.

2018ൽ ​ആ​രം​ഭി​ച്ച അ​ക്ഷ​ര​സ​മ​രം ക​ത്തി​നി​ല്ക്കു​ന്ന സ​മ​യ​മാ​യി​രു​ന്ന​തി​നാ​ലും അ​ത് അ​യ​ച്ചു​ത​ന്ന​ത് അ​ക്ഷ​ര​സ​മ​ര​ത്തി​ൽ പ​ങ്കാ​ളി​യാ​യ കൊ​യി​ലാ​ണ്ടി ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് ച​രി​ത്രാ​ധ്യാ​പ​ക​നും സു​ഹൃ​ത്തു​മാ​യ ഡോ. ​ശ്രീ​ജി​ത്ത് ആ​യ​തി​നാ​ലും ര​ണ്ടും ക​ല്പി​ച്ച് അ​തി​ന്‍റെ ഒ​രു പ്രി​ന്‍റ് എ​ടു​ത്തു. അ​തു പ​രി​ശോ​ധി​ച്ചുനോ​ക്കി​യ​പ്പോ​ഴാ​ണ് ആ ​കൃ​തി​യു​ടെ മൂ​ല്യ​വും മ​ഹ​ത്വ​വും മ​ന​സി​ലാ​യ​ത്. അ​തി​ന്‍റെ ഓ​രോ പേ​ജും കൗ​തു​ക​വും ജി​ജ്ഞാ​സ​യും വി​സ്മ​യ​വും ജ​നി​പ്പി​ച്ചു. അ​തി​ന്‍റെ അ​വ​താ​രി​ക​ത​ന്നെ അ​ന്പ​ര​പ്പി​ച്ചു ക​ള​ഞ്ഞു;

അ​തി​ങ്ങ​നെ

സം​സ്കൃ​ത​സ്വ​ര​ങ്ങ​ളാ​മാ​ദ്യ​മാ​മെ​ഴു​ത്തു​ക​ൾ |
സം​സ്കൃ​ത​വ​ർ​ഗ്ഗ​ങ്ങ​ളാം വ്യ​ഞ്ജ​ന​ങ്ങ​ളും പി​ന്നെ ||
സ്വ​ര​ത്തി​ൽ കു​റ​വാ​കും ദ്രാ​വി​ഡ​ക്കൂ​ട്ട​ങ്ങ​ളും |
സ്വ​ര​സം​യു​ക്ത​മാ​യ വ​ർ​ഗ്ഗ​ങ്ങ​ൾ പി​ന്പു​ണ്ടി​തി​ൽ ||

അ​ന്ത​ത്തി​ൽ ചേ​ർ​ന്നീ​ടു​ന്ന വ​ർ​ഗ്ഗ​ങ്ങ​ള​ന്പോ​ടു ഞാ​ൻ |
അ​നു​സ്വാ​രം കൂ​ടു​ന്ന വ​ർ​ഗ്ഗ​വു​മു​ര​ച്ചി​തു ||
അ​ന്ത​മാ​ധ​മ​സ്ഥ​ങ്ങ​ൾ ത​ന്നാ​ലെ ഭ​വി​ക്കു​ന്നു |
അ​ക്ഷ​ര​സം​യു​ക്ത​ത്താ​ൽ ഭേ​ദ​ങ്ങ​ള​നു​ക്ര​മാ​ൽ ||

അ​ർ​ദ്ധാ​ക്ഷ​ര​ങ്ങ​ളെ​ല്ലാ​മ​ർ​ദ്ധ​മേ​ഹ​ങ്ങ​ള​ത്രെ |
അ​ർ​ത്ഥ​ത്തെ കു​റി​പ്പി​പ്പാ​നു​ണ്ടു സം​ഖ്യാ​വ​ർ​ണ്ണ​വും ||
ര​ണ്ടാ​മം​ശ​ത്തി​ൽ പി​ന്നെ കൂ​ട്ട​വാ​യ​നാ​പ​ദം |
ഇ​ണ്ട​ലാം യ​ത്ന​മേ​റെ​യി​ല്ലാ​തെ കി​ടാ​ക്ക​ൾ​ക്കും ||

ഏ​കാ​ക്ഷ​രി​ക​ളാ​കും വാ​ക്കു​ക​ളു​ടെ ശേ​ഷം |
ഏ​ക​സ്വ​ര​ത്തി​നോ​ടു ചേ​രു​മ​ർ​ദ്ധാ​ക്ഷ​ര​ങ്ങ​ൾ ||
ഏ​ക​ന്നേ​ൻ അ​ന്പോ​ടി​ന്നു ബു​ദ്ധി​യി​ൽ ദൃ​ഢം ചെ​യ്‌വാ​ൻ |
ഏ​ക​ദേ​ശ​മെ​ന്ന​ല്ല ചാ​ല​വെ സ​മ​സ്ത​വും ||

ത്വ​രി​തം ബാ​ലന്മാ​രി​ൽ ബു​ദ്ധി​വ​ർ​ദ്ധ​ന​ത്തി​ന്നു |
ദ്വി​ത്വാ​ക്ഷ​രി​ക​ളോ​ടു​മ​ർ​ദ്ധാ​ക്ഷ​ര​ങ്ങ​ൾ ചേ​ർ​ന്നും ||
വി​ഘ്നം കൂ​ടാ​തെ ത​ന്നെ കാ​ണു​ന്നു ത്ര്യ​ക്ഷ​രി​ക​ൾ |
ദ്വി​ഗു​ണി​ത​ങ്ങ​ളാ​കും ബ​ഹ്വാ​ക്ഷ​രി​ക​ൾ താ​നും ||

മൂ​ന്നാ​മ​താ​കും പ​ങ്കി​ൽ വാ​യ​ന​യാ​രം​ഭി​ച്ചു |
മു​ന്നം ഗു​ണ​മാ​യു​ള്ള വാ​ക്യം ക​ഥി​ച്ചി​ട്ട​ഹൊ ||
പി​ന്നീ​ടി​ൽ ബു​ദ്ധി​വാ​ക്കാം പ​ഴ​ഞ്ചൊ​ൽ കാ​ങ്കെ ഭ​വാ​ൻ |
നി​ന്ദ​ക​ളി​കൂ​ടാ​തെ നോ​ക്കെ​ണം നാ​ലാം ക​ഥ ||

അ​നു​തു​ല്യ​മാ​യു​ള്ള ഏ​ക ഉ​പ​മ കാ​ണ്മി​ൻ |
അ​നു​താ​പ​ക​ഥ​യും ക​ഥി​ച്ച​തു​മോ​ർ​ക്കു​ന്പോ​ൾ ||
അ​നു​താ​പം പൂ​ണ്ടു​ട​ൻ ദൈ​വ​ത്തെ തേ​ടീ​ടു​വി​ൻ |
അ​നു​രാ​ഗ​ഭാ​വേ​ന ശ​ബ​രീ​വാ​ക്യം കേ​ൾ​പ്പി​ൻ ||

മ​ഹാ​ഭാ​ര​ത​മാ​കും ക​ർ​ണ്ണ​പ​ർ​വ്വ​ത്തി​ൽ​നി​ന്നും |
സാ​ഹ​സ​മു​ള്ള ബാ​ലന്മാ​ർ​ക്കു ബോ​ധം വ​രു​വാ​ൻ ||
സ​ഹ​ദേ​വ​ന്‍റെ വാ​ക്യ​ശ്ലോ​ക​ങ്ങ​ള​വ​സാ​നം |
സ​ഹാ​യം പ​ഠി​ക്കു​വാ​ൻ സ​ത്യ​ദൈ​വ​മെ​ന്ന​റി ||

‘കേ​ക’​വൃ​ത്ത​ത്തി​ൽ ക​വി​താ​രൂ​പ​ത്തി​ൽ പു​സ്ത​ക​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം കൃ​ത്യ​വും ഹൃ​ദ്യ​വു​മാ​യി ഒ​രു ‘കാ​പ്സ്യൂ​ൾ’​പ​രു​വ​ത്തി​ൽ ചേ​ർ​ത്തി​രി​ക്കു​ക​യാ​ണ്!

പു​സ്ത​കം അ​വ​സാ​നി​ക്കു​ന്ന​താ​ക​ട്ടെ, ‘മ​ട്ട’​ത്തി​ന്‍റെ (Set square) ആ​കൃ​തി​യി​ൽ, ച​തു​ഷ്ക്രി​യ പ​ഠി​പ്പി​ക്കു​ന്ന​തി​ന് ഉ​പ​ക​രി​ക്കു​ന്ന ഒ​രു വി​സ്മ​യചി​ത്ര​വു​മാ​യി.

മ​ല​യാ​ള​ഭാ​ഷ​യ്ക്ക് ഒ​രി​ക്ക​ലും വി​സ്മ​രി​ക്കാ​നാ​വാ​ത്ത നി​ഘ​ണ്ടു​വും വ്യാ​ക​ര​ണ​വും ഉ​ൾ​പ്പെ​ടെ വി​ല​പ്പെ​ട്ട സം​ഭാ​വ​ന​ക​ൾ ന​ല്കി അ​നു​ഗ്ര​ഹി​ച്ച ജ​ർ​മ​ൻ മി​ഷ​ന​റി ഡോ. ​ഹെ​ർ​മ​ൻ ഗു​ണ്ട​ർ​ട്ട് 1848ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച പു​സ്ത​ക​ത്തി​ന്‍റെ 1871ലെ ​പ​തി​നൊ​ന്നാ​മ​ത്തെ പതിപ്പാ​ണ് എ​ന്‍റെ പ​ക്ക​ലെ​ത്തി​യ​ത്. അ​തു പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്, മാം​ഗളൂരി​ൽ സി. ​സ്റ്റോ​ൾ​സ് ബാ​സ​ൽ മി​ഷ​ൻ ബു​ക്ക് ആ​ൻ​ഡ് ട്രാ​ക്റ്റ് ഡെ​പ്പോ​സി​റ്റ​റി​യി​ൽ​നി​ന്നാ​ണ്. അ​തി​ന്‍റെ വി​ല​യോ; ര​ണ്ട് അ​ണ (12 പൈ​സ)!

അ​ദ്ഭു​ത​പ്പെ​ടു​ത്തി​യ ഒ​രു കാ​ര്യം, ഈ ​കൃ​തി​യെ​പ്പ​റ്റി കേ​ട്ടു​കേ​ൾ​വി​യ​ല്ലാ​തെ ക​ണ്ടി​ട്ടു​ള്ള​വ​രാ​രും എ​ന്‍റെ അ​റി​വി​ലി​ല്ല എ​ന്ന​താ​ണ്. എ​ന്തു​കൊ​ണ്ട് ഈ ​കൃ​തി ഇ​ങ്ങ​നെ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടും വി​സ്മ​രി​പ്പി​ക്ക​പ്പെ​ട്ടും പോ​യി എ​ന്ന​ത് ഉ​ത്ത​രം കി​ട്ടാ​ത്ത ഒ​രു ചോ​ദ്യ​മാ​യി അ​വ​ശേ​ഷി​ക്കു​ന്നു! ഗു​ണ്ട​ർ​ട്ട് കാ​ല​യ​വ​നി​ക​യ്ക്കു​ള്ളി​ൽ മ​റ​ഞ്ഞി​ട്ട് ഒ​രു നൂ​റ്റാ​ണ്ട് ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ഗു​ണ്ട​ർ​ട്ട് എ​ന്ന മ​ഹാ​നാ​യ മ​ല​യാ​ളി​യെ​പ്പ​റ്റി ചി​ല​രെ​ങ്കി​ലും ചി​ന്തി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. അ​ങ്ങ​നെ ചി​ന്തി​ക്കു​ക​യും എ​ഴു​തു​ക​യും ചെ​യ്തി​ട്ടു​ള്ള​വ​രി​ൽ പ്ര​ധാ​നി​ക​ളാ​ണ് ഡോ. ​സ്ക​റി​യ സ​ക്ക​റി​യ, ഡോ. ​ചെ​റി​യാ​ൻ കു​നി​യ​ന്തോ​ട​ത്ത്, ഡോ. ​വ​ള്ളി​ക്കാ​വ് മോ​ഹ​ൻ​ദാ​സ്, ഡോ. ​അ​ജ​യ​പു​രം ജ്യോ​തി​ഷ്കു​മാ​ർ, ഡോ. ​ശ്രീ​ജി​ത്ത് മു​ത​ലാ​യ​വ​ർ. അ​വ​രു​ടെ പ​ഠ​ന​ങ്ങ​ളി​ൽ “വ​ലി​യ പാ​ഠാ​രം​ഭ​”ത്തെ​പ്പ​റ്റി പ​റ​യു​ന്നു​ണ്ട്.

അ​ക്ഷ​രസ​മ​ര​വു​മാ​യി മു​ന്പോ​ട്ടു നീ​ങ്ങി​യ​പ്പോ​ൾ എ​തി​ർ​വാ​ദ​മു​ന്ന​യി​ച്ച​വ​രെ പ്ര​തി​രോ​ധി​ക്കാ​ൻ “വ​ലി​യ​ പാ​ഠാ​രം​ഭം” ഏ​റെ പ്ര​യോ​ജ​ന​പ്പെ​ട്ടു. ഒ​രു ഭാ​ഷ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം, പ്ര​ത്യേ​കി​ച്ച് ആ​ക്ഷ​രി​ക​ഭാ​ഷ​യാ​യ മ​ല​യാ​ള​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം, എ​ഴു​ത്തും വാ​യ​ന​യും അ​ഭ്യ​സി​ക്കാ​തെ മു​ന്നോ​ട്ടു നീ​ങ്ങാ​നാ​വി​ല്ല​ല്ലോ. ആ ​നി​ല​യ്ക്ക് എ​ഴു​ത്തും വാ​യ​ന​യും പ​ഠി​ക്കു​ന്ന​തി​നും പ​ഠി​പ്പി​ക്കു​ന്ന​തി​നും “വ​ലി​യ​ പാ​ഠാ​രം​ഭ”​ത്തേ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട ഒ​രു കൃ​തി വേ​റെ ഉ​ണ്ടെ​ന്നു തോ​ന്നു​ന്നി​ല്ല. മ​ല​യാ​ള​ഭാ​ഷ​യെ സം​ബ​ന്ധി​ച്ച് ഒ​രു​പാ​ട് പ​ഠ​ന​ങ്ങ​ളും പാ​ഠ​ങ്ങ​ളു​മു​ണ്ട​ല്ലോ. അ​വ​യു​ടെ​യെ​ല്ലാം ആ​രം​ഭം “വ​ലി​യ​ പാ​ഠാ​രം​ഭ”​ത്തി​ലു​ണ്ടെ​ന്ന് ഉ​റ​പ്പി​ച്ചു പ​റ​യാ​ൻ സാ​ധി​ക്കും.

ഹെ​ർ​മ​ൻ ഗു​ണ്ട​ർ​ട്ടി​നെ മ​ഹാ​നാ​യ മ​ല​യാ​ളി എ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം മ​ഹാ​നാ​യ മ​നഃ​ശാ​സ്ത്ര ​വി​ദ​ഗ്ധ​ൻ, മ​ഹാ​നാ​യ വി​ദ്യാ​ഭ്യാ​സ​വി​ച​ക്ഷ​ണ​ൻ, മ​ഹാ​നാ​യ വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​ൻ, മ​ഹാ​നാ​യ അ​ധ്യാ​പ​ക​ശ്രേ​ഷ്ഠ​ൻ എ​ന്നെ​ല്ലാം​കൂ​ടി വി​ശേ​ഷി​പ്പി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട് എ​ന്നാ​ണ് “വ​ലി​യ ​പാ​ഠാ​രം​ഭം” എ​ന്ന ഒ​റ്റ​കൃ​തി വി​ല​യി​രു​ത്തു​ന്പോ​ൾ തോ​ന്നി​പ്പോ​കു​ന്ന​ത്.

ത​ന്‍റെ “വ​ലി​യ​പാ​ഠാ​രം​ഭം” ഏ​തെ​ങ്കി​ലും ലൈ​ബ്ര​റി​യി​ലി​രു​ന്ന് ഒ​റ്റ​യി​രിപ്പി​ൽ എ​ഴു​തി ത​യാ​റാ​ക്കി​യ​ത​ല്ല എ​ന്ന സൂ​ച​ന ന​ല്കി​ക്കൊ​ണ്ടാ​ണ് ഗു​ണ്ട​ർ​ട്ട് ആ ​പു​സ്ത​കം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മു​ഖ​വു​ര​യു​ടെ ആ​രം​ഭം ശ്ര​ദ്ധി​ക്കാം: “ംരം ​പാ​ഠാ​രം​ഭ​ത്തെ ഏ​റി​യ കൊ​ല്ല​മാ​യി ഗു​രു​ക്ക​ന്മാ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഉ​ത​വി​ക്കാ​യി​ട്ടു തീ​ർ​ത്തി​രി​ക്കു​ന്നു.” (‘ഈ’ ​എ​ന്ന​തി​ന്‍റെ പ​ഴ​യ ലി​പി​യാ​ണ് ‘ംരം’) ​അ​താ​യ​ത്, ഏ​റെ​നാ​ളാ​യി അ​ദ്ദേ​ഹം സ്വ​ന്തം നി​ല​യി​ൽ പ​രീ​ക്ഷി​ച്ചു ബോ​ധ്യ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണ് ഈ ​പു​സ്ത​ക​ത്തി​ന്‍റേ​ത് എ​ന്ന് അ​ടി​വ​ര​യി​ട്ടു പ​റ​യു​ന്നു. “ഏ​ട്ടി​ലെ പ​ശു പു​ല്ലു​തി​ന്നു​കേ​ല” എ​ന്നു പ​റ​യു​ന്ന​തു​പോ​ലെ, ഈ ​പാ​ഠ​പു​സ്ത​കം കു​ട്ടി​ക​ൾ​ക്കു പ്ര​യോ​ജ​ന​പ്പെ​ട​ണ​മെ​ങ്കി​ൽ ഗു​രു​വി​ന്‍റെ സ​ഹാ​യം കൂ​ടി​യേ തീ​രൂ എ​ന്ന​ദ്ദേ​ഹം എ​ടു​ത്തു​പ​റ​യു​ന്നു​ണ്ട്. അ​തേ​സ​മ​യം, ഓ​രോ ഗു​രു​വി​ന്‍റെ​യും വ്യ​ക്തി​ത്വ​ത്തെ​യും സ്വാ​ത​ന്ത്ര്യ​ത്തെ​യും അ​ദ്ദേ​ഹം അ​ങ്ങേ​യ​റ്റം ആ​ദ​രി​ക്കു​ന്നു​മു​ണ്ട്.

താ​ൻ സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത പ​ഠ​ന​രീ​തി അ​വ​ത​രി​പ്പി​ക്കു​ന്പോ​ൾ, അ​ദ്ദേ​ഹം കാ​ണി​ക്കു​ന്ന, ഔ​ചി​ത്യ​ബോ​ധ​വും വി​ശാ​ല​വീ​ക്ഷ​ണ​വും ശ്ര​ദ്ധേ​യ​മാ​ണ്. ത​ന്‍റെ പ​ഠ​ന​രീ​തി ഒ​രു കാ​ര​ണ​വ​ശാ​ലും അ​ദ്ദേ​ഹം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്നി​ല്ല. “ബു​ദ്ധി​മാ​ന്മാ​ർ സാ​ര​മാ​യ​ത് എ​ടു​ത്താ​ൽ​ മ​തി” എ​ന്നാ​ണ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. അ​തു​പോ​ലെ​ത​ന്നെ, സ്വ​ന്ത​മാ​യ ഒ​രു പാ​ഠ്യ​ക്ര​മം ചി​ട്ട​പ്പെ​ടു​ത്തി​യെ​ടു​ക്കു​ന്ന​തി​ന് അ​ധ്യാ​പ​ക​ർ​ക്ക് പൂ​ർ​ണ​മാ​യ സ്വാ​ത​ന്ത്ര്യം ന​ല്കു​ന്ന​തോ​ടൊ​പ്പം, അ​തി​നാ​യി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ഗു​ണ്ട​ർ​ട്ടി​ന്‍റെ ത​ന്നെ വാ​ക്കു​ക​ൾ: “ംരം ​പാ​ഠാ​രം​ഭ​ത്തെ ഏ​റി​യ കൊ​ല്ല​മാ​യി ഗു​രു​ക്ക​ന്മാ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഉ​ത​വി​ക്കാ​യി​ട്ടു തീ​ർ​ത്തി​രി​ക്കു​ന്നു. എ​ന്നാ​ൽ ംരം ​ചെ​റു​പു​സ്ത​കംകൊ​ണ്ടു കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടു​ന്ന ഉ​പ​കാ​രം വ​രേ​ണ്ട​തി​ന്നു ഗു​രു​ക്ക​ന്മാ​രു​ടെ സ​ഹാ​യം ആ​വ​ശ്യം എ​ന്നു സ​മ്മ​തം ഉ​ണ്ടാ​കു​മ​ല്ലൊ. ഓ​രോ ഗു​രു​ക്ക​ന്മാ​ർ​ക്കു അ​വ​രു​ടെ പ​ഠി​പ്പു​ക്ര​മ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും അ​വ​ര​വ​ർ​ക്കു സ​ലാം ചെ​യ്തു, ന​ന്നാ​യി എ​ന്നു തോ​ന്നു​ന്ന ചി​ല ക്ര​മ​ങ്ങ​ളെ പ​റ​വാ​ൻ തു​നി​യു​ന്നു. ബു​ദ്ധി​മാ​ന്മാ​ർ സാ​ര​മാ​യ​തു എ​ടു​ത്താ​ൽ മ​തി.” (വ​ലി​യ പാ​ഠാ​രം​ഭം, പുറം 3)

അ​തേ​സ​മ​യം, വി​വാ​ദ​മാ​യ പു​തി​യ വി​ദ്യാ​ഭ്യാ​സ​ ച​ട്ട​ക്കൂ​ട്ടി​ൽ, പ​ഠി​പ്പി​ക്കു​ന്ന​തു​പോ​ലും ഉ​ദ്ഗ്ര​ഥ​ന​ സി​ദ്ധാ​ന്ത​മ​നു​സ​രി​ച്ചു വേ​ണ​മെ​ന്ന ശാ​ഠ്യ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ. സ്ഥൂ​ല​ത്തി​ൽ​നി​ന്നു സൂ​ക്ഷ്മ​ത്തി​ലേ​ക്ക് എ​ന്ന ക്ര​മ​മാ​ണു പാ​ലി​ക്കേ​ണ്ട​തെ​ന്നും അ​ത​നു​സ​രി​ച്ച് ആ​ശ​യം, വാ​ക്യം, വാ​ക്ക്, അ​ക്ഷ​രം എ​ന്ന ക്ര​മ​മാ​ണു സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നു​മാ​ണ് എ​സ്‌​സി​ഇ​ആ​ർ​ടി​യു​ടെ നി​ല​പാ​ട്. സൂ​ക്ഷ്മ​ത്തി​ൽ​നി​ന്നു സ്ഥൂ​ല​ത്തി​ലേ​ക്ക് (അ​ക്ഷ​രം, വാ​ക്ക്, വാ​ക്യം, ആ​ശ​യം) എ​ന്ന​തു പ​ഴ​ഞ്ച​ൻ രീ​തി​യാ​യ​തി​നാ​ൽ, അ​തു പാ​ടി​ല്ലെ​ന്നും അ​വ​ർ ശ​ഠി​ക്കു​ന്നു. അ​ങ്ങ​നെ, പ​റ​ഞ്ഞു​പ​റ​ഞ്ഞ്, അ​ക്ഷ​ര​മേ വേ​ണ്ടാ എ​ന്ന നി​ല​വ​രെ എ​ത്തി. അ​ങ്ങ​നെ, അ​ക്ഷ​ര​മാ​ല പാ​ഠ​പു​സ്ത​ക​ത്തി​ൽ​നി​ന്നു വെ​ട്ടി​നീ​ക്കി. ന​മ്മു​ടെ മാ​തൃ​ഭാ​ഷ​യു​ടെ അ​ക്ഷ​ര​സ​ന്പ​ത്തി​ന്‍റെ മ​ഹ​ത്വം മ​ന​സി​ലാ​ക്കാ​തെ കാ​ട്ടി​ക്കൂ​ട്ടി​യ ഒ​രു ആ​ന മ​ണ്ട​ത്ത​രം!

ബ്രാ​ഹ്മി ഭാ​ഷ​യി​ൽ​നി​ന്നു​രു​ത്തി​രി​ഞ്ഞ്, ത​മി​ഴി​ന്‍റെ​യും സം​സ്കൃ​ത​ത്തി​ന്‍റെ​യും സം​ര​ക്ഷ​ണ​ത്തി​ൽ വ​ള​ർ​ന്ന്, മ​ണി​പ്ര​വാ​ള ഭാ​ഷ​യി​ലൂ​ടെ​യും ക​ണ്ണ​ശ്ശ ഭാ​ഷ​യി​ലൂ​ടെ​യും സ​ഞ്ച​രി​ച്ച്, വ​ട്ടെ​ഴു​ത്തും കോ​ലെ​ഴു​ത്തും ക​ട​ന്ന്, ചെ​റു​ശേ​രി​യു​ടെ​യും എ​ഴു​ത്ത​ച്ഛ​ന്‍റെ​യും അ​ർ​ണോ​സ് പാ​തി​രി​യു​ടെ​യും ക​ര​സ്പ​ർ​ശ​ത്തി​ലൂ​ടെ ക​രു​ത്താ​ർ​ജി​ച്ച്, ഗു​ണ്ട​ർ​ട്ടി​ന്‍റെ​യും എ.​ആ​ർ.​ന്‍റെ​യും പ​രി​പോ​ഷ​ണ​ത്താ​ൽ ന​വോ​ന്മേ​ഷം പ്രാ​പി​ച്ച്, കു​രു​ന്നു​ക​ളു​ടെ വി​ര​ൽ​ത്തു​ന്പി​ൽ​പോ​ലും വി​രി​ഞ്ഞു​വി​ക​സി​ച്ചു​നി​ന്ന അ​ക്ഷ​ര​പ്പൂ​ക്ക​ളാ​ണ് പാ​ഠ​പു​സ്ത​ക​ത്തി​ൽ​നി​ന്നു വെ​ട്ടി​നീ​ക്ക​പ്പെ​ട്ട​ത്. അ​ഞ്ചു​വ​ർ​ഷ​ക്കാ​ലം നീ​ണ്ടു​നി​ന്ന അ​ക്ഷ​ര​സ​മ​ര​ത്തി​ലൂ​ടെ വെ​ട്ടി​നീ​ക്ക​പ്പെ​ട്ട അ​ക്ഷ​ര​മാ​ല പാ​ഠ​പു​സ്ത​ക​ത്തി​ൽ പു​നഃ​പ്ര​തി​ഷ്ഠി​ക്കാ​ൻ ന​മു​ക്കു ക​ഴി​ഞ്ഞെ​ങ്കി​ലും ന​മ്മു​ടെ ഇ​ളം​ത​ല​മു​റ ഇ​ന്നും സാ​ക്ഷ​ര​ നി​ര​ക്ഷ​ര​രാ​യി ക​ഴി​യു​ന്നു.

ഫ​ല​മോ? ന​മ്മു​ടെ കു​ട്ടി​ക​ൾ എ​വി​ടെ​യും പു​റം​ത​ള്ള​പ്പെ​ടു​ന്നു. പേ​രു​കേ​ട്ട പോ​ലീ​സ് മേ​ധാ​വി എ​ന്ന​തി​ലു​പ​രി, ഒ​രു സാ​മൂ​ഹി​ക​പ​രി​ഷ്ക​ർ​ത്താ​വ് എ​ന്ന നി​ല​യി​ൽ ശോ​ഭി​ക്കു​ന്ന ഡോ. ​ഋ​ഷി​രാ​ജ്സിം​ഗ്, ആ​റാ​യി​ര​ത്തോ​ളം വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി ആ​ഴ​ത്തി​ൽ പ​ഠി​ച്ച​ശേ​ഷം ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം ദീ​പി​ക​യി​ൽ എ​ഴു​തി: “അ​ക്ഷ​ര​പ​രി​ജ്ഞാ​ന​മി​ല്ലാ​യ്മ മ​ല​യാ​ളി​യെ യു​പി​എ​സ്‌​സി പോ​ലു​ള്ള ഓ​ൾ ഇ​ന്ത്യാ ലെ​വ​ൽ പ​രീ​ക്ഷ​ക​ളി​ൽ പി​ന്നോ​ട്ട​ടി​ക്കു​മെ​ന്ന​ത് ഞെ​ട്ട​ലോ​ടെ​യാ​ണെ​ങ്കി​ലും ന​മ്മ​ൾ കേ​ട്ടേ മ​തി​യാ​വൂ.”

Latest News

Up