Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Periyartheeram

America

പെ​രി​യാ​ർ​തീ​രം അ​സോ​സി​യേ​ഷ​ൻ മ​ല​യാ​റ്റൂ​രി​ൽ നി​ർ​മി​ച്ച സ്നേ​ഹ​വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റ്റം ഇ​ന്ന്

എ​ഡ്മ​ന്‍റ​ൺ: കാ​ന​ഡ​യി​ലെ ആ​ൽ​ബെ​ർ​ട്ട പ്ര​വി​ശ്യ​യി​ലെ എ​ഡ്മ​ന്‍റ​ൺ ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ പെ​രി​യാ​ർ തീ​രം അ​സോ​സി​യേ​ഷ​ൻ പ​ത്താം വാ​ർ​ഷി​ക നി​റ​വി​ൽ.

എ​ഡ്മ​ന്‍റ​ണി​ൽ താ​മ​സി​ക്കു​ന്ന അ​ങ്ക​മാ​ലി, മ​ല​യാ​റ്റൂ​ർ - നീ​ലേ​ശ്വ​രം, മ​ഞ്ഞ​പ്ര, കാ​ല​ടി, കാ​ഞ്ഞൂ​ർ, നെ​ടു​മ്പാ​ശേ​രി, അ​യ്യ​മ്പു​ഴ, ക​റു​കു​റ്റി, മൂ​ക്ക​ന്നൂ​ർ, തു​റ​വൂ​ർ, പാ​റ​ക്ക​ട​വ്, ശ്രീ​മൂ​ല​ന​ഗ​രം, ചെ​ങ്ങ​മ​നാ​ട് തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് പെ​രി​യാ​ർ​തീ​രം.

സാം​സ്കാ​രി​കം, വി​ദ്യാ​ഭ്യാ​സം, ജീ​വ​കാ​രു​ണ്യം, കാ​യി​കം, സാ​മൂ​ഹി​കം തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​രി​യാ​ർ തീ​രം, അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ലും പു​റ​ത്തും സൗ​ഹൃ​ദം ഊ​ട്ടി​യു​റ​പ്പി​ക്കാ​നും കേ​ര​ളീ​യ പൈ​തൃ​കം അ​ടു​ത്ത ത​ല​മു​റ​യി​ലേ​ക്ക് കൈ​മാ​റാ​നും ല​ക്ഷ്യ​മി​ടു​ന്നു.

അം​ഗ​ങ്ങ​ളു​ടെ മാ​തൃ​സ്ഥ​ല​ങ്ങ​ളി​ലെ നി​ർ​ധ​ന​രാ​യ​വ​ർ​ക്ക് വ​ർ​ഷാ​വ​ർ​ഷം ചി​കി​ത്സാ സ​ഹാ​യം ന​ൽ​കു​ന്ന​തി​ലും അ​സോ​സി​യേ​ഷ​ൻ ശ്ര​ദ്ധേ​യ​മാ​യ പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ട്. ത​ങ്ങ​ളു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പെ​രി​യാ​ർ തീ​രം അ​സോ​സി​യേ​ഷ​ൻ മ​ല​യാ​റ്റൂ​ർ - നീ​ലേ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡി​ലെ ഒ​രു നി​ർ​ധ​ന കു​ടും​ബ​ത്തി​ന് പു​തി​യ വീ​ട് നി​ർ​മി​ച്ച് ന​ൽ​കി.

ഈ ​സ്നേ​ഹ​ഭ​വ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഇ​ന്ന് ന​ട​ക്കും. അ​ങ്ക​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യാ ത​ങ്ക​ച്ച​ൻ, മ​ല​യാ​റ്റൂ​ർ-​നീ​ലേ​ശ്വ​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​യി ആ​വോ​ക്കാ​ര​ൻ, പെ​രി​യാ​ർ തീ​രം മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സ​ൺ കൊ​നു​കു​ടി, മ​റ്റ് വി​ശി​ഷ്ട വ്യ​ക്തി​ക​ൾ താ​ക്കോ​ൽ ദാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

പെ​രി​യാ​ർ തീ​രം അ​സോ​സി​യേ​ഷ​ന്‍റെ പ​ത്താം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ 2026 ജ​നു​വ​രി ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ എ​ഡ്മ​ന്‍റ​ണി​ലെ ബാ​ൽ​വി​ൻ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്ത​പ്പെ​ടും.

പെ​രി​യാ​ർ തീ​രം പ്ര​സി​ഡ​ന്‍റ് ജോ​സ് തോ​മ​സ്, പ​ത്താം വാ​ർ​ഷി​ക ക​ൺ​വീ​ന​ർ സു​നി​ൽ തെ​ക്കേ​ക്ക​ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റി​യാ​ണ് ദ​ശ​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്.

 

Latest News

Up