പെരുമ്പാവൂർ : പെരുമ്പാവൂർ താലൂക്ക് ആശുപത്രിക്ക് മൂന്നുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.
പുതുതായി ഈ പദ്ധതിയിൽ ഉൾപ്പെടുത്തി ആശുപത്രിക്ക് സ്വന്തമായി ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതോടെ വൈദ്യുത തടസം ഇല്ലാതെ ആശുപത്രിക്ക് പ്രവർത്തിക്കാൻ കഴിയും . ഈ പദ്ധതിയിൽ ലിഫ്റ്റ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു .
സാങ്കേതിക അനുമതി ലഭിച്ച് ഒരു മാസത്തിനകം ടെൻഡർ ചെയ്തു പണി ആരംഭിക്കുവാൻ കഴിയുമെന്നും എംഎൽഎ അറിയിച്ചു .