ന്യൂഡൽഹി: ഗുരുഗ്രാമിൽ വിദേശവനിതയ്ക്ക് നേരെ ഫിസിയോതെറാപ്പിസ്റ്റിന്റെ ലൈംഗീകാതിക്രമം. ദക്ഷിണ കൊറിയൻ സ്വദേശിനിയായ 55കാരിയെയാണ് സെക്ടർ 53ലെ ക്ലിനിക്കിൽ വച്ച് ഇയാൾ പീഡിപ്പിച്ചത്.
പ്രതി ഒളിവിലാണെന്നും ഉടൻതന്നെ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. ഗുരുഗ്രാമിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതി നവംബർ 14 നാണ് പരാതി നൽകിയത്.
നവംബർ ഏഴിന് ചികിത്സയ്ക്കായി സെക്ടർ 53 ലെ ഒരു ഫിസിയോതെറാപ്പി സെന്ററിൽ ഇവർ പോയിരുന്നു. ഇവിടെ വച്ച് ഫിസിയോതെറാപ്പിസ്റ്റ് ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്.
പീഡനശ്രമം എതിർത്തപ്പോൾ പ്രതി തന്നോട് മോശമായി പെരുമാറിയെന്നും പരാതിക്കാരി ആരോപിക്കുന്നു.പരിഭാഷകന്റെ അഭാവം മൂലം സ്ത്രീയുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.