Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Planning Committee

Pathanamthitta

ആ​റ് വാ​ര്‍​ഷി​ക പ​ദ്ധ​തി​ക​ൾ​ക്ക് ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ അം​ഗീ​കാ​രം

പ​ത്ത​നം​തി​ട്ട: ആ​റ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ 2026-27 വാ​ര്‍​ഷി​ക പ​ദ്ധ​തി​ക​ള്‍​ക്ക് ജി​ല്ലാ അ​സൂ​ത്ര​ണ സ​മി​തി അം​ഗീ​കാ​രം. ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി സെ​ക്ര​ട്ടേ​റി​യ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി യോ​ഗ​ത്തി​ല്‍ റാ​ന്നി, കോ​യി​പ്രം, നാ​രാ​ങ്ങാ​നം, മ​ല​യാ​ല​പ്പു​ഴ, കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ 2026-2027 വാ​ര്‍​ഷി​ക പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ല്‍​കി.

പ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​ന​മ്മാ റോ​യി പ​റ​ഞ്ഞു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കോ​ന്നി, പു​ളി​ക്കീ​ഴ്, മ​ല്ല​പ്പ​ള്ളി, പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും മൈ​ല​പ്ര, കോ​ന്നി, ഇ​ല​ന്തൂ​ര്‍, മ​ല്ല​പ്പ​ള്ളി, ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും 2025-26 വാ​ര്‍​ഷി​ക പ​ദ്ധ​തി ഭേ​ദ​ഗ​തി പ്രോ​ജ​ക്ടു​ക​ള്‍​ക്കും യോ​ഗ​ത്തി​ല്‍ അം​ഗീ​കാ​രം ല​ഭി​ച്ചു.

എ​ഡി​എം ബി. ​ജ്യോ​തി, അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ സു​നി​ല്‍ സേ​വ്യ​ർ, ത​ദ്ദേ​ശ​സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Up