Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PoK

Special

യുദ്ധമുണ്ടായാൽ പാകിസ്താൻ തീരും; പാക് സൈന്യത്തെ ലൈവായി റോസ്റ്റ് ചെയ്ത് പാകിസ്താനി പെൺകുട്ടി

പാ​കി​സ്താ​നി​ലെ തെ​രു​വു​ക​ളി​ൽ നി​ന്ന് ഉ​യ​രു​ന്ന സാ​ധാ​ര​ണ​ക്കാ​രു​ടെ ശ​ബ്ദ​ങ്ങ​ൾ പ​ല​പ്പോ​ഴും അ​വി​ടു​ത്തെ ഭ​ര​ണ​കൂ​ട​ത്തെ​യും സൈ​ന്യ​ത്തെ​യും പ്ര​തി​രോ​ധ​ത്തി​ലാ​ക്കാ​റു​ണ്ട്.

ഇ​ന്ത്യ​യെ​ക്കു​റി​ച്ചും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൈ​നി​ക സ​ന്തു​ലി​താ​വ​സ്ഥ​യെ​ക്കു​റി​ച്ചും പാ​ക് അ​ധി​കാ​രി​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന ഔ​ദ്യോ​ഗി​ക ഭാ​ഷ്യ​ങ്ങ​ളി​ൽ നി​ന്ന് എ​ത്ര​ത്തോ​ളം അ​ക​ലെ​യാ​ണ് അ​വി​ടു​ത്തെ പൊ​തു​ജ​ന​ത്തി​ന്‍റെ ചി​ന്താ​ഗ​തി​യെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്.

ഒ​രു പാ​ക് പെ​ൺ​കു​ട്ടി ന​ട​ത്തു​ന്ന വെ​ട്ടി​ത്തു​റ​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ൾ പാ​കി​സ്താ​ൻ സൈ​ന്യ​ത്തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തെ പ​രി​ഹ​സി​ക്കു​ന്ന​തും ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ ക​രു​ത്തി​നെ അം​ഗീ​ക​രി​ക്കു​ന്ന​തു​മാ​ണ്.

ഒ​രു പ്രാ​ദേ​ശി​ക റി​പ്പോ​ർ​ട്ട​ർ പാ​ക് അ​ധീ​ന ക​ശ്മീ​രി​നെ​ക്കു​റി​ച്ച് ചോ​ദി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്കാ​ണ് ആ ​പെ​ൺ​കു​ട്ടി അ​പ്ര​തീ​ക്ഷി​ത​മാ​യ മ​റു​പ​ടി​ക​ൾ ന​ൽ​കി​യ​ത്.

ഇ​ന്ത്യ ഒ​രു വ​ലി​യ രാ​ജ്യ​മാ​ണെ​ന്നും അ​തി​നാ​ൽ ജ​മ്മു ക​ശ്മീ​ർ പാ​കി​സ്ഥാ​ന് വി​ട്ടു​ന​ൽ​കാ​ൻ അ​വ​ർ​ക്ക് മ​ന​സ് കാ​ണി​ക്കാ​മെ​ന്നു​മാ​യി​രു​ന്നു പെ​ൺ​കു​ട്ടി​യു​ടെ ആ​ദ്യ​ത്തെ നി​ഷ്ക​ള​ങ്ക​മാ​യ പ​രാ​മ​ർ​ശം.

എ​ന്നാ​ൽ ഇ​ന്ത്യ​ക്ക് അ​ത്ത​ര​മൊ​രു പ​ദ്ധ​തി​യു​മി​ല്ലെ​ന്നും മ​റി​ച്ച് പാ​കി​സ്താ​ന്‍റെ പ​ക്ക​ലു​ള്ള ക​ശ്മീ​ർ ഭാ​ഗം കൂ​ടി തി​രി​ച്ചു​പി​ടി​ക്കാ​നാ​ണ് ഇ​ന്ത്യ നീ​ങ്ങു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ട​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ പെ​ൺ​കു​ട്ടി​യു​ടെ മ​റു​പ​ടി ആ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു.

ഇ​ന്ത്യ​ക്ക് വേ​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചാ​ൽ വ​ള​രെ എ​ളു​പ്പ​ത്തി​ൽ പാ​ക് അ​ധീ​ന ക​ശ്മീ​ർ അ​വ​ർ​ക്ക് പി​ടി​ച്ചെ​ടു​ക്കാ​മെ​ന്നും പാ​കി​സ്താ​ൻ സൈ​ന്യ​ത്തി​ന് അ​ത് ത​ട​യാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​വ​ൾ തു​റ​ന്ന​ടി​ച്ചു.

റി​പ്പോ​ർ​ട്ട​ർ പാ​ക് സൈ​ന്യ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പെ​ൺ​കു​ട്ടി ത​ന്‍റെ നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ന്നു. പാ​കി​സ്താ​ൻ സൈ​ന്യം ഇ​ന്ന് പ​ഴ​യ​തു​പോ​ലെ ശ​ക്ത​മ​ല്ലെ​ന്നും ഇ​ന്ത്യ​യു​മാ​യി ഒ​രു യു​ദ്ധ​മു​ണ്ടാ​യാ​ൽ പാ​കി​സ്താ​ൻ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു​പോ​കു​മെ​ന്നും അ​വ​ൾ ഓ​ർ​മ്മി​പ്പി​ച്ചു.

യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ തി​രി​ച്ച​റി​യാ​ത്ത ഔ​ദ്യോ​ഗി​ക പ്ര​ചാ​ര​ണ​ങ്ങ​ളേ​ക്കാ​ൾ വ​സ്തു​ത​ക​ൾ​ക്കാ​ണ് അ​വ​ൾ മു​ൻ​ഗ​ണ​ന ന​ൽ​കി​യ​ത്. 'ന്യൂ​സ് ആ​ൽ​ജി​ബ്ര' എ​ന്ന എ​ക്സ് ഹാ​ൻ​ഡി​ലി​ലൂ​ടെ പു​റ​ത്തു​വ​ന്ന ഈ ​വീ​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്ക​കം വൈ​റ​ലാ​യി മാ​റി.

വി​കാ​ര​ങ്ങ​ളെ​ക്കാ​ൾ ഉ​പ​രി​യാ​യി വ​സ്തു​ത​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി സം​സാ​രി​ച്ച പെ​ൺ​കു​ട്ടി​യു​ടെ ധൈ​ര്യ​ത്തെ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ പ്ര​ശം​സി​ച്ചു.

സ്വ​ന്തം നാ​ട്ടി​ലെ ഭ​ര​ണ​കൂ​ടം പ​ട​ച്ചു​വി​ടു​ന്ന തി​ര​ക്ക​ഥ​ക​ളേ​ക്കാ​ൾ മി​ക​ച്ച രീ​തി​യി​ൽ ഒ​രു ചെ​റി​യ പെ​ൺ​കു​ട്ടി കാ​ര്യ​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്യു​ന്നു​വെ​ന്നാ​ണ് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

സ​ത്യം എ​പ്പോ​ഴും ക​യ്പ്പു​ള്ള​താ​ണെ​ന്നും എ​ന്നാ​ൽ അ​ത് വി​ളി​ച്ചു​പ​റ​യാ​ൻ കാ​ണി​ച്ച ആ​ർ​ജ്ജ​വം അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നും വീ​ഡി​യോ​ക്ക് താ​ഴെ വ​ന്ന ക​മ​ന്‍റു​ക​ൾ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ ക​രു​ത്തും പാ​കി​സ്താ​ൻ നേ​രി​ടു​ന്ന ആ​ഭ്യ​ന്ത​ര ത​ക​ർ​ച്ച​യും അ​വി​ടു​ത്തെ പു​തു​ത​ല​മു​റ കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കു​ന്നു​ണ്ടെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​യാ​ണ് ഈ ​വീ​ഡി​യോ​യെ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്.

അ​തി​ർ​ത്തി​യി​ലെ സു​ര​ക്ഷ​യെ​ക്കു​റി​ച്ചും സൈ​നി​ക ശേ​ഷി​യെ​ക്കു​റി​ച്ചും പാ​ക് മാ​ധ്യ​മ​ങ്ങ​ൾ ന​ൽ​കു​ന്ന പൊ​ള്ള​യാ​യ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ സ്വ​ന്തം ജ​ന​ത പോ​ലും വി​ശ്വ​സി​ക്കു​ന്നി​ല്ല എ​ന്ന് ഈ ​പെ​ൺ​കു​ട്ടി​യു​ടെ വാ​ക്കു​ക​ൾ അ​ടി​വ​ര​യി​ടു​ന്നു.

 

Latest News

Up