Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Association

Pathanamthitta

പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ തിരു. റൂ​റ​ൽ ജി​ല്ലാ സ​മ്മേ​ള​നം

വെ​ഞ്ഞാ​റ​മൂ​ട്: കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ല​യു​ടെ 39-ാമ​ത് സ​മ്മേ​ള​നം നെ​ടു​മ​ങ്ങാ​ട്ട് ന​ട​ന്നു. റൂ​റ​ൽ ആ​റ്റി​ങ്ങ​ൽ, വ​ർ​ക്ക​ല, നെ​ടു​മ​ങ്ങാ​ട്, കാ​ട്ടാ​ക്ക​ട, നെ​യ്യാ​റ്റി​ൻ​ക​ര സ​ബ് ഡി​വി​ഷ​നു​ക​ളി​ൽ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ, സെ​മി​നാ​റു​ക​ൾ, പ​രി​സ്ഥി​തി സൗ​ഹൃ​ദ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ച്ചു.

നെ​ടു​മ​ങ്ങാ​ട് എം.​ടി. ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം അ​ഡ്വ. ഡി ​കെ. മു​ര​ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്.​ബി. ഷൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം കെ.​എ​സ്. നി​ഖി​ൽ അ​നു​സ്മ​ര​ണം ന​ട​ത്തി.

വൈ​കു​ന്നേ​രം ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം നെ​ടു​മ​ങ്ങാ​ട് മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ആ​ർ. ജ​യ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​ഒ​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ർ.​കെ. ജ്യോ​തി​ഷ്, നെ​ടു​മ​ങ്ങാ​ട് ഡി​വൈ​എ​സ്പി ബൈ​ജു​കു​മാ​ർ, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി വി​ജു, തി​രു​വ​ന​ന്ത​പു​രം സി​റ്റി ജി​ല്ലാ സെ​ക്ര​ട്ട​റി ര​തീ​ഷ്, എ​സ്എ​പി ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​ജെ. സു​ജി​ത്ത്, സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ ചി​ന്തു പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Up