Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Attack

പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സ്: അ​ൽ​ക്ക ലാം​ബ​യ്‌​ക്കെ​തി​രാ​യ കു​റ്റ​പ​ത്രം ശ​രി​വെ​ച്ച് ഡ​ൽ​ഹി കോ​ട​തി

ന്യൂ​ഡ​ൽ​ഹി: 2024-ൽ ​ജ​ന്ത​ർ മ​ന്ത​റി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ൽ​ക്ക ലാം​ബ​യ്‌​ക്കെ​തി​രെ കു​റ്റം ചു​മ​ത്തി​യ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വ് ഡ​ൽ​ഹി സെ​ഷ​ൻ​സ് കോ​ട​തി ശ​രി​വെ​ച്ചു. മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി ഒ​ന്നു​മി​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ച അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ദി​ഗ് വി​ന​യ് സിം​ഗ്, അ​ൽ​ക്ക ലാം​ബ സ​മ​ർ​പ്പി​ച്ച പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി ത​ള്ളി.


2024 ജൂ​ലൈ 29-ന് ​പാ​ർ​ല​മെ​ന്‍റി​ൽ വ​നി​താ സം​വ​ര​ണ ബി​ൽ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ഹി​ളാ കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. അ​ന്ന് നി​രോ​ധ​നാ​ജ്ഞ നി​ല​വി​ലു​ണ്ടാ​യി​രു​ന്നി​ട്ടും അ​ൽ​ക്ക ലാം​ബ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​ഷേ​ധ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്യാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് കേ​സ്.
‌പ്ര​തി​ഷേ​ധ​ക്കാ​ർ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ മ​റി​ക​ട​ന്നു​വെ​ന്നും, വ​നി​താ-​പു​രു​ഷ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ത​ള്ളു​ക​യും മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്തു​വെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു. അ​ൽ​ക്ക ലാം​ബ പ്ര​തി​ഷേ​ധ​ക്കാ​രെ പ്ര​കോ​പി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വീ​ഡി​യോ തെ​ളി​വാ​യി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു.


പ്ര​തി​ക്കെ​തി​രെ പ്ര​ഥ​മ​ദൃ​ഷ്ട്യാ കേ​സെ​ടു​ക്കാ​ൻ മ​തി​യാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ സെ​ക്ഷ​ൻ 132 (പൊ​ലീ​സി​നെ ആ​ക്ര​മി​ക്ക​ൽ), 221 (ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്ത​ൽ), 223(എ), 285 ​എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കു​റ്റം ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. പ്ര​തി​ഷേ​ധം സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു​വെ​ന്നും സ്വ​ത​ന്ത്ര സാ​ക്ഷി​ക​ളി​ല്ലെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചെ​ങ്കി​ലും, കു​റ്റം ചു​മ​ത്തു​ന്ന ഘ​ട്ട​ത്തി​ൽ വി​ചാ​ര​ണ​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും ല​ഭി​ച്ച തെ​ളി​വു​ക​ൾ മ​തി​യെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ഈ ​ഉ​ത്ത​ര​വോ​ടെ, റോ​സ് അ​വ​ന്യൂ കോ​ട​തി​യി​ൽ അ​ൽ​ക്ക ലാം​ബ​യ്‌​ക്കെ​തി​രാ​യ ക്രി​മി​ന​ൽ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ തു​ട​രും.

Latest News

Up