Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Postmortem Report

ഐ​ഷാ ഫാ​ത്തി​മ​യു​ടെ മ​ര​ണം; ന്യൂ​മോ​ണി​യ മൂ​ല​മെ​ന്ന് പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ൽ ര​ണ്ട​ര വ​യ​സു​കാ​രി​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ കു​ടും​ബം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കെ​തി​രെ ചി​കി​ത്സ പി​ഴ​വ് ആ​രോ​പി​ച്ച സം​ഭ​വ​ത്തി​ൽ മ​ര​ണം ന്യൂ​മോ​ണി​യ മൂ​ല​മെ​ന്ന് പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്.

ച​ക്കി​പ്പാ​റ സ്വ​ദേ​ശി സി​ദ്ദി​ഖി​ന്‍റെ മ​ക​ൾ ഐ​ഷാ ഫാ​ത്തി​മ ആ​ണ് മ​രി​ച്ച​ത്. കാ​ട്ടാ​ക്ക​ട മ​മ​ൽ മ​ൾ​ട്ടി സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​ക്കെ​തി​രെ ആ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി. എ​ന്നാ​ൽ വി​ശ​ദ​മാ​യ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന് ശേ​ഷം മാ​ത്ര​മേ മ​ര​ണ​കാ​ര​ണ​ത്തി​ൽ അ​ന്തി​മ നി​ഗ​മ​നം സാ​ധ്യ​മാ​കൂ.

ശ്വാ​സ​ത​ട​സ​വും ദേ​ഹാ​സ്വാ​സ്ഥ്യ​വും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് കു​ട്ടി​യെ കാ​ട്ടാ​ക്ക​ട മ​മ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ശ്വാ​സ​ത​ട​സ​ത്തി​ന് ആ​വി ന​ൽ​കി​യ ശേ​ഷം കു​ട്ടി​ക്ക് ര​ണ്ട് ഇ​ഞ്ച​ക്ഷ​ൻ എ​ടു​ത്തി​രു​ന്നു. ഇ​ഞ്ച​ക്ഷ​ന് പി​ന്നാ​ലെ കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​താ​യാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം.

ഉ​ട​ൻ ത​ന്നെ കു​ട്ടി​യെ ആം​ബു​ല​ൻ​സി​ൽ നെ​യ്യാ​ർ മെ​ഡി​സി​റ്റി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ഞ്ഞി​ന്‍റെ ബ​ന്ധു​ക്ക​ളെ ആം​ബു​ല​ന്‍​സി​ല്‍ ക​യ​റാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു.

Kerala

ദേ​ഹ​മാ​സ​ക​ലം മ​ർ​ദ​ന​മേ​റ്റു, വാ​രി​യെ​ല്ല് ഒ​ടി​ഞ്ഞു, ഞ​ര​മ്പു​ക​ൾ ത​ക​ർ​ന്നു; രാം ​നാ​രാ​യ​ണ​ൻ ക്രൂ​ര​മ​ർ​ദ​ന​മേ​റ്റെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്

പാ​ല​ക്കാ​ട്: വാ​ള​യാ​ർ ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്ത്‌. രാം​നാ​രാ​യ​ണ​ന്‍റെ ത​ല​യ്ക്ക് ഉ​ൾ​പ്പ​ടെ ദേ​ഹ​മാ​സ​ക​ലം മ​ർ​ദ​ന​മേ​റ്റു​വെ​ന്നും അ​ടി​യേ​റ്റ് മ​സി​ലി​ലെ ര​ക്ത ഞ​ര​മ്പു​ക​ൾ അ​ട​ക്കം ത​ക​ർ​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

രാം​നാ​രാ​യ​ണ​ൻ നേ​രി​ട്ട​ത് പ​റ​ഞ്ഞ​റി​യി​ക്കാ​ൻ ക​ഴി​യാ​ത്ത ക്രൂ​ര പീ​ഡ​ന​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലു​ണ്ട്. വ​ടി​കൊ​ണ്ട് ശ​രീ​ര​ത്തി​ൽ ക്രൂ​ര​മാ​യ അ​ടി​യേ​റ്റു. വാ​രി​യെ​ല്ല് ഒ​ടി​ഞ്ഞു. മ​ർ​ദ​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ മ​സി​ലു​ക​ൾ അ​ട​ക്കം ച​ത​ഞ്ഞ​ര​ഞ്ഞു. ഞ​ര​മ്പു​ക​ൾ പൊ​ട്ടി​യൊ​ഴു​കി​യ ചോ​ര ച​ർ​മ​ത്തി​ൽ പ​ട​ർ​ന്നു പി​ടി​ച്ചെ​ന്നും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം, നി​ല​വി​ൽ അ​റ​സ്റ്റി​ലാ​യ അ​ഞ്ചു പ്ര​തി​ക​ൾ​ക്ക് പു​റ​മെ കൃ​ത്യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റു പ്ര​തി​ക​ൾ നാ​ടു​വി​ട്ട​താ​യി സൂ​ച​ന​യു​ണ്ട്. റാം ​നാ​രാ​യ​ണ​നെ മ​ർ​ദ്ദി​ച്ച​വ​രി​ൽ സ്ത്രീ​ക​ളും ഉ​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പാ​ല​ക്കാ​ട് അ​ട്ട​പ്പ​ള്ളം സ്വ​ദേ​ശി​ക​ളാ​യ അ​നു, പ്ര​സാ​ദ്, മു​ര​ളി, വി​പി​ൻ എ​ന്നി​വ​ർ ബി​ജെ​പി അ​നു​ഭാ​വി​ക​ളാ​ണെ​ന്നാ​ണ് സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്. നാ​ലാം പ്ര​തി ആ​ന​ന്ദ​ൻ സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​നാ​ണ്.

Kerala

ആ​ന്ത​രി​ക ര​ക്ത​സ്രാ​വം മ​ര​ണ​കാ​ര​ണം, ന​ട്ടെ​ല്ലും വാ​രി​യെ​ല്ലും ത​ക​ർ​ന്നു; കാ​ളി​മു​ത്തു​വി​ന്‍റെ പ്രാ​ഥ​മി​ക പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്ത്

പാ​ല​ക്കാ​ട്: ക​ടു​വാ സെ​ൻ​സ​സി​നി​ടെ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട കാ​ളി​മു​ത്തു​വി​ന്‍റെ പ്രാ​ഥ​മി​ക പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വി​വ​ര​ങ്ങ​ൾ പു​റ​ത്ത്.

ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​മാ​ണ് മ​ര​ണ കാ​ര​ണം. ന​ട്ടെ​ല്ലും വാ​രി​യെ​ല്ലു​ക​ളും ത​ക​ർ​ന്നി​രു​ന്നു. ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ​ക്കെ​ല്ലാം ക്ഷ​ത​മേ​റ്റു. ആ​ന പി​ന്നി​ൽ നി​ന്നും തു​മ്പി​ക്കൈ​കൊ​ണ്ട് എ​റി​ഞ്ഞ​തി​ന്‍റെ ക്ഷ​ത​ങ്ങ​ളും ശ​രീ​ര​ത്തി​ലു​ണ്ട്. തു​മ്പി​ക്കൈ കൊ​ണ്ട് എ​റി​ഞ്ഞ ശേ​ഷം കാ​ട്ടാ​ന നെ​ഞ്ചി​ൽ ച​വി​ട്ടി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലെ വി​വ​ര​ങ്ങ​ൾ.

ക​ഴി​ഞ്ഞ ദി​വ​സം അ​ട്ട​പ്പാ​ടി പു​തൂ​രി​ലാ​ണ് ഫോ​റ​സ്റ്റ് ബീ​റ്റ് അ​സി​സ്റ്റ​ന്‍റ് കാ​ളി​മു​ത്തു കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്.

കാ​ളി​മു​ത്തു, പു​തൂ​ർ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ആ​ർ. ക​ണ്ണ​ൻ, വ​നം വാ​ച്ച​ർ അ​ച്ചു​ത​ൻ എ​ന്നി​വ​രു​ടെ മൂ​ന്നം​ഗ സം​ഘ​മാ​ണ് മു​ള്ളി വ​ന​മേ​ഖ​ല​യി​ൽ ക​ടു​വാ സെ​ൻ​സ​സി​നാ​യെ​ത്തി​യ​ത്.

കാ​ട്ടി​നു​ള്ളി​ലെ​ത്തി​യ ഇ​വ​ർ കാ​ട്ടാ​ന​യു​ടെ മു​ന്നി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഓ​ടി​ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ കാ​ളി​മു​ത്തു​വി​നെ കാ​ട്ടാ​ന ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Latest News

Up