Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prashant Tamang

നടനും ഗായകനുമായ പ്രശാന്ത് തമാംഗ് അന്തരിച്ചു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ന​​​​ട​​​​നും ഗാ​​​​യ​​​​ക​​​​നും റി​​​​യാ​​​​ലി​​​​റ്റി ഷോ ​​​​ജേ​​​​താ​​​​വു​​​​മാ​​​​യ പ്ര​​​​ശാ​​​​ന്ത് ത​​​​മാം​​​​ഗ് (43) അ​​​​ന്ത​​​​രി​​​​ച്ചു. ഹൃ​​​​ദ​​​​യാ​​​​ഘാ​​​​ത​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഡ​​​​ൽ​​​​ഹി ജ​​​​ന​​​​ക്പു​​​​രി​​​​യി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യം. 2007ലെ ഇ​​​​ന്ത്യ​​​​ൻ ഐ​​​​ഡ​​​​ൽ റി​​​​യാ​​​​ലി​​​​റ്റി ഷോ​​​​ ജേ​​​​താ​​​​വാ​​​​ണ് ത​​​​മാം​​​​ഗ്. 2010ൽ ​​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ ‘ധ​​​​ന്യ​​​​വാ​​​​ദ്’ ആ​​​​ണ് ആ​​​​ദ്യ ആ​​​​ൽ​​​​ബം. 2010ൽ ​​​​ഗൂ​​​​ർ​​​​ഖ പാ​​​​ൽ​​​​ട്ട​​​​ൺ എ​​​​ന്ന നേ​​​​പ്പാ​​​​ളി സി​​​​നി​​​​മ​​​​യി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ത​​​​മാം​​​​ഗ് അ​​​​ഭി​​​​ന​​​​യ​​​​രം​​​​ഗ​​​​ത്ത് അ​​​​ര​​​​ങ്ങേ​​​​റ്റം കു​​​​റി​​​​ച്ച​​​​ത്.

ഏ​​​​പ്രി​​​​ൽ 17നു ​​​​റി​​​​ലീ​​​​സ് ചെ​​​​യ്യാ​​​​നി​​​​രി​​​​ക്കു​​​​ന്ന സ​​​​ൽ​​​​മാ​​​​ൻ ഖാ​​​​ൻ ച​​​​ല​​​​ച്ചി​​​​ത്രം ബാ​​​​റ്റി​​​​ൽ ഓ​​​​ഫ് ഗ​​​​ൽ​​​​വാ​​​​നി​​​​ൽ പ്ര​​​​ശാ​​​​ന്ത് ത​​​​മാം​​​​ഗ് അ​​​​ഭി​​​​ന​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

1983 ജ​​​​നു​​​​വ​​​​രി നാ​​​​ലി​​​​ന് ഡാ​​​​ർ​​​​ജി​​​​ലിം​​​​ഗി​​​​ലെ ഗൂ​​​​ർ​​​​ഖ കു​​​​ടും​​​​ബ​​​​ത്തി​​​​ലാ​​​​ണ് ത​​​​മാം​​​​ഗ് ജ​​​​നി​​​​ച്ച​​​​ത്. ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പി​​​​താ​​​​വ് ബം​​​​ഗാ​​​​ൾ പോ​​​​ലീ​​​​സി​​​​ൽ സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചി​​​​ട്ടു​​​​ണ്ട്. സ​​​​ർ​​​​വീ​​​​സി​​​​ലി​​​​രി​​​​ക്കേ പി​​​​താ​​​​വ് മ​​​​രി​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​ശാ​​​​ന്ത് ത​​​​മാം​​​​ഗി​​​​നു പോ​​​​ലീ​​​​സി​​​​ൽ ജോ​​​​ലി ല​​​​ഭി​​​​ച്ചു.

സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളു​​​​ടെ പ്രേ​​​​ര​​​​ണ​​​​യാ​​​​ലാ​​​​ണ് ത​​​​മാം​​​​ഗ് ഇ​​​​ന്ത്യ​​​​ൻ ഐ​​​​ഡ​​​​ൽ റി​​​​യാ​​​​ലി​​​​റ്റി ഷോ​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തത്. ത​​​​മാം​​​​ഗി​​​​ന്‍റെ വി​​​​ജ​​​​യ​​​​ത്തി​​​​ൽ ഡാ​​​​ർ​​​​ജി​​​​ലിം​​​​ഗ് കു​​​​ന്നു​​​​ക​​​​ളി​​​​ലും സി​​​​ക്കി​​​​മി​​​​ലും നേ​​​​പ്പാ​​​​ളി​​​​ലും വ​​​​ലി​​​​യ ആ​​​​ഘോ​​​​ഷം ന​​​​ട​​​​ന്നു.

Latest News

Up