നടുവിൽ: റൈസിംഗ് സ്റ്റാര്‍സ് നടുവില്‍ സംഘടിപ്പിച്ച രണ്ടാമത് ഓള്‍കേരളാ ടെന്നീസ് ബോള്‍ (മീഡിയം) പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിൽ നൈറ്റ് റൈഡേഴ്സ് തിരുവനന്തപുരം ചാമ്പ്യൻമാർ. ഫ്രണ്ട്സ് ആന്‍ഡ് ആര്‍എസ്എ നീലേശ്വരം റണ്ണേഴ്സ് അപ്പായി. വൺനെസ് നല്ലങ്കരിയുടെ രാംരാജിനെ മികച്ച കളിക്കാരനായും നൈറ്റ് റൈഡേഴ്സിന്റെ ലാവിനെ മികച്ച ബാറ്ററായും എംവൈറ്റി കടന്നപ്പള്ളിയുടെ മോഹിത് കുമാറിനെ മികച്ച ബൗളറായും തെരഞ്ഞെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള 16 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുത്തത്. വിജയികള്‍ക്കു നടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് മോളി സജി ട്രോഫിയും സമ്മാനങ്ങളും നൽകി. വൈസ് പ്രസിഡന്റ് കെ മൊയ്തീന് അധ്യക്ഷത വഹിച്ചു. നൗഷാദ് നടുവിൽ, പഞ്ചായത്ത് അംഗങ്ങളായ എം.ഡി. സജി, പി.പി. മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.