Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Principal Tahsildar

Malappuram

മി​ക​ച്ച പ്രി​ൻ​സി​പ്പ​ൽ ത​ഹ​സി​ൽ​ദാ​ർ​ക്ക് ആ​ദ​രം

പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള​ത്തി​ലെ മി​ക​ച്ച പ്രി​ൻ​സി​പ്പ​ൽ ത​ഹ​സി​ൽ​ദാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പെ​രി​ന്ത​ൽ​മ​ണ്ണ ത​ഹ​സി​ൽ​ദാ​ർ എ. ​വേ​ണു​ഗോ​പാ​ലി​നെ സി​പി​ഐ പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ദ​രി​ച്ചു. ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എം.​എ. അ​ജ​യ്കു​മാ​ർ ത​ഹ​സി​ൽ​ദാ​ർ വേ​ണു​ഗോ​പാ​ലി​നെ പൊ​ന്നാ​ട അ​ണി​യി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഇ. ​പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​മീ​ള, വാ​സു​ദേ​വ​ൻ, ശ്രീ​നി​വാ​സ​ൻ, എം.​ആ​ർ. മ​നോ​ജ്, താ​ലൂ​ക്ക് എ​ഐ​ടി​യു​സി യൂ​ണി​യ​ൻ അം​ഗം സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഏ​ലം​കു​ളം സ്വ​ദേ​ശി​യാ​യ വേ​ണു​ഗോ​പാ​ല​ൻ 1998 മു​ത​ൽ റ​വ​ന്യു സ​ർ​വീ​സി​ലു​ണ്ട്. 2014 ൽ ​മി​ക​ച്ച വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കു​ള്ള അ​വാ​ർ​ഡ് നേ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം മി​ക​ച്ച രീ​തി​യി​ലു​ള്ള റ​വ​ന്യു പി​രി​വ്, പൊ​തു​ജ​ന സേ​വ​നം എ​ന്നീ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് അ​ദ്ദേ​ഹ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഭാ​ര്യ: സ​ജി​ത. മ​ക്ക​ൾ: വി​ജി​ത്,വ​രു​ണ്‍.

Latest News

Up