ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ പ്രൊവിഡൻസ് കോളജ് ഓഫ് എന്‍ജിനിയറിംഗിൽ നടന്ന ജോർജ് മാത്യു മെമ്മോറിയൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് ബാസ്കറ്റ്ബോൾ ടൂർണമെന്റ് പുരുഷ വിഭാഗത്തിൽ സെന്റ് ആൽബർട്ട്സ് കോളജും വനിതാ വിഭാഗത്തിൽ ചാലക്കുടി സേക്രഡ് ഹാർട്ട് കോളജ് ജേതാക്കളായി.
സെന്റ് ആൽബർട്ട്സ് കോളജ് 82-67 സ്കോറിന് ശ്രീ കേരള വർമ കോളജിനെ പരാജയപ്പെടുത്തി. സേക്രഡ് ഹാർട്ട് കോളജ് 35-22 സ്കോറിന് കോഴിക്കോട് പ്രൊവിഡൻസ് കോളജിനെയും പരാജയപ്പെടുത്തി.
വനിതകളിൽ മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിൽ അൽഫോൻസ കോളജ് പാലാ ഇടപ്പള്ളിയിലെ അമൃത മെഡിക്കൽ കോളജിനെ (55-28) നു പരാജയപെടുത്തി.
പുരുഷ വിഭാഗത്തിൽ മാന്നാനം കെഇ കോളജ്, (62-32)നു തിരുവനന്തപുരം മോഹൻ ദാസ് കോളജ് ഓഫ് എന്‍ജിനിയറിംഗിനെ പരാജയപ്പെടുത്തി വെങ്കലം നേടി.
മികച്ച പുരുഷ താരമായി സെന്റ് ആൽബർട്ട്സിന്റെ വിനയ് ശങ്കറും സേക്രഡ് ഹാർട്ടിന്റെ അലീന മാത്യു വനിതാ താരമായും തെരഞ്ഞെടുക്കപ്പെട്ടു.