Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Queensland

ക്വീ​ന്‍​സ്‌​ലാ​ന്‍​ഡി​ല്‍ നി​ന്നു​ള്ള ആ​ദ്യ മ​ല​യാ​ള ചി​ത്രം 'ഗോ​സ്റ്റ് പാ​ര​ഡൈ​സ്' തി‍​യ​റ്റ​റു​ക​ളി​ലേ​ക്ക്

ക്വീ​ന്‍​സ്‌​ലാ​ന്‍​ഡി​ല്‍ നി​ന്നു​ള്ള ആ​ദ്യ മ​ല​യാ​ള ച​ല​ച്ചി​ത്ര​മാ​യ "ഗോ​സ്റ്റ് പാ​ര​ഡൈ​സ്' ഈ ​മാ​സം 27 മു​ത​ല്‍ ഓ​സ്‌​ട്രേ​ലി​യ​യി​ലെ വി​വി​ധ തി​യ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തും. ബ്രി​സ്‌​ബെ​യ്നി​ലെ മൗ​ണ്ട് ഗ്ര​വ​റ്റ് ഇ​വ​ന്‍റ് സി​നി​മാ​സി​ന്‍റെ സ്ക്രീ​ൻ ര​ണ്ടി​ലാ​ണ് ആ​ദ്യ പ്ര​ദ​ര്‍​ശ​നം ന​ട​ക്കു​ന്ന​ത്.

27ന് ​പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന പ്ര​ദ​ര്‍​ശ​ന ഉ​ദ്ഘാ​ട​ന​ത്തി​ല്‍ ക​ലാ, ആ​ത്മീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. ഡി​സം​ബ​ര്‍ ര​ണ്ടി​ന് വൈ​കു​ന്നേ​രം 5.45ന് ​ഹാ​ര്‍​ബ​ര്‍ ടൗ​ണ്‍ ഗോ​ള്‍​ഡ് കോ​സ്റ്റി​ലെ റീ​ഡിം​ഗ് സി​നി​മാ​സി​ലാ​ണ് ര​ണ്ടാ​മ​ത്തെ പ്ര​ദ​ര്‍​ശ​നം.

തു​ട​ര്‍​ന്ന് ഓ​സ്‌​ട്രേ​ലി​യ​യി​ലെ വി​വി​ധ തി​യ​റ്റ​റു​ക​ളി​ല്‍ ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ക്കും. കേ​ര​ള​ത്തി​ലും ക്വീ​ന്‍​സ്‌​ലാ​ന്‍​ഡി​ലു​മാ​യി ആ​ണ് സി​നി​മ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ന​ട​നും സം​വി​ധാ​യ​ക​നും ലോ​ക റി​ക്കാ​ര്‍​ഡ് ജേ​താ​വു​മാ​യ ജോ​യ് കെ. ​മാ​ത്യു​വാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം, സം​വി​ധാ​നം എ​ന്നി​വ നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഗ്ലോ​ബ​ല്‍ മ​ല​യാ​ളം സി​നി​മ​യു​ടെ ബാ​ന​റി​ല്‍ ഓ​സ്ട്രേ​ലി​യ​ന്‍ മ​ല​യാ​ളം ഫി​ലിം ഇ​ന്‍​ഡ​സ്ട്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ചി​ത്രം പു​റ​ത്തി​റ​ക്കു​ന്ന​ത്.

കെെ​ലാ​ഷ്, ശി​വ​ജി ഗു​രു​വാ​യൂ​ര്‍, സോ​ഹ​ന്‍ സീ​നു​ലാ​ല്‍, സാ​ജു കൊ​ടി​യ​ന്‍, മോ​ളി ക​ണ്ണ​മ്മാ​ലി, ലീ​ലാ​കൃ​ഷ്ണ​ന്‍, അം​ബി​ക മോ​ഹ​ന്‍, പൗ​ളി വ​ല്‍​സ​ന്‍, കു​ള​പ്പു​ള്ളി ലീ​ല, ടാ​സോ, അ​ല​ന എ​ന്നി​വ​രാ​ണ് മു​ഖ്യ വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്.

ഷാ​മോ​ന്‍, സാ​ജു, ജോ​ബി, ജോ​ബി​ഷ്, ഷാ​ജി, മേ​രി, ഇ​ന്ദു, ആ​ഷ, ജ​യ​ല​ക്ഷ്മി, മാ​ര്‍​ഷ​ല്‍, സൂ​ര്യ, ര​മ്യ, പൗ​ലോ​സ്, ടെ​സ, ശ്രീ​ല​ക്ഷ്മി, ഷീ​ജ, തോ​മ​സ്, ജോ​സ്, ഷി​ബു, റ​ജി, ജി​ബി, സ​ജി​നി, അ​ലോ​ഷി, ത​ങ്കം, ജി​ന്‍​സി, സ​തി തു​ട​ങ്ങി​യ 26 പു​തു​മു​ഖ​ങ്ങ​ൾ ചി​ത്ര​ത്തി​ലൂ​ടെ അ​ര​ങ്ങേ​റ്റം കു​റി​ക്കും.

ആ​ദം കെ.​അ​ന്തോ​ണി, സാ​ലി മൊ​യ്ദീ​ന്‍ (ഛായാ​ഗ്ര​ഹ​ണം), എ​ലി​സ​ബ​ത്ത്, ജ​ന്നി​ഫ​ര്‍, മ​ഹേ​ഷ് ചേ​ര്‍​ത്ത​ല (ച​മ​യം), മൈ​ക്കി​ള്‍ മാ​ത്സ​ണ്‍, ഷാ​ജി കൂ​ന​മ്മാ​വ് (വ​സ്ത്രാ​ല​ങ്കാ​രം), ഡോ.​രേ​ഖ റാ​ണി, സ​ഞ്ജു സു​കു​മാ​ര​ന്‍ (സം​ഗീ​തം), ഗീ​ത് കാ​ര്‍​ത്തി​ക, ബാ​ലാ​ജി (ക​ലാ സം​വി​ധാ​നം), ഷാ​ബു പോ​ള്‍ (നി​ശ്ച​ല ഛായാ​ഗ്ര​ഹ​ണം), സ​ലിം ബാ​വ (സം​ഘ​ട്ട​നം), ലി​ന്‍​സ​ണ്‍ റാ​ഫേ​ല്‍ (എ​ഡി​റ്റിം​ഗ്) ജു​ബി​ന്‍ രാ​ജ് (സൗ​ണ്ട് മി​ക്‌​സിം​ഗ്), സി.​ആ​ര്‍.​സ​ജ​യ് (ക​ള​റി​സ്റ്റ്), കെ.​ജെ. മാ​ത്യു ക​ണി​യാം​പ​റ​മ്പി​ല്‍ (എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍), ജി​ജോ ജോ​സ് (ഫൈ​നാ​ന്‍​സ് ക​ണ്‍​ട്രോ​ള​ര്‍), ക്ലെ​യ​ര്‍, ജോ​സ് വ​രാ​പ്പു​ഴ (പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍), രാ​ധാ​കൃ​ഷ്ണ​ന്‍ ചേ​ലേ​രി (പ്രൊ​ഡ​ക്ഷ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ്), യൂ​ണി​റ്റ് (മ​ദ​ര്‍​ലാ​ൻ​ഡ് കൊ​ച്ചി, മ​ദ​ര്‍ വി​ഷ​ന്‍), കാ​മ​റ (ലെ​ന്‍​സ് മാ​ര്‍​ക്ക് 4 മീ​ഡി​യ എ​റ​ണാ​കു​ളം, മ​ദ​ര്‍ വി​ഷ​ന്‍), ഷി​ബി​ന്‍ സി.​ബാ​ബു (പോ​സ്റ്റ​ര്‍ ഡി​സൈ​ന്‍), ഡേ​വി​സ് വ​ര്‍​ഗീ​സ് (പ്രൊ​ഡ​ക്ഷ​ന്‍ മാ​നേ​ജ​ര്‍), നി​തി​ന്‍ ന​ന്ദ​കു​മാ​ര്‍ (അ​നി​മേ​ഷ​ന്‍) എ​ന്നി​വ​രാ​ണ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍.

Latest News

Up