Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RBI

കൂ​ടു​ത​ൽ സു​ര​ക്ഷാ ഫീ​ച്ച​റു​ള്ള 100, 500 രൂ​പ നോ​ട്ടു​ക​ൾ വരുന്നു

പ​​​​ര​​​​വൂ​​​​ർ: രാ​​​​ജ്യ​​​​ത്തു നി​​​​ല​​​​വി​​​​ല്‍ പ്ര​​​​ചാ​​​​ര​​​​ത്തി​​​​ലു​​​​ള്ള 100, 500 രൂ​​​​പ നോ​​​​ട്ടു​​​​ക​​​​ളി​​​​ല്‍ പ്ര​​​​ധാ​​​​ന സു​​​​ര​​​​ക്ഷാ​​​മാ​​​​റ്റ​​​​ങ്ങ​​​​ള്‍ വ​​​​രു​​​​ത്താ​​​​ൻ റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് തീ​​​രു​​​മാ​​​നി​​​ച്ചു. 2026ലെ ​​​​ക​​​​റ​​​​ൻ​​​​സി അ​​​​പ്‌​​​​ഡേ​​​​റ്റി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണു ന​​​​ട​​​​പ​​​​ടി.

എ​​​​ന്നാ​​​​ല്‍, ഇ​​​​ത് 2016ലേ​​​​തു​​​പോ​​​​ലു​​​​ള്ള നോ​​​​ട്ട് നി​​​​രോ​​​​ധ​​​​ന​​​​മ​​​​ല്ലെ​​​​ന്നും നി​​​​ല​​​​വി​​​​ലു​​​​ള്ള നോ​​​​ട്ടു​​​​ക​​​​ള്‍ അ​​​​സാ​​​​ധു​​​​വാ​​​​കി​​​​ല്ലെ​​​​ന്നും ആ​​​​ർ​​​​ബി​​​​ഐ വ്യ​​​​ക്ത​​​​മാ​​​​ക്കി. ​നോ​​​​ട്ടു​​​​ക​​​​ളു​​​​ടെ രൂ​​​​പ​​​​ക​​​​ല്പ​​​​ന​​​​യി​​​​ല്‍ മാ​​​​റ്റ​​​​മി​​​​ല്ലെ​​​​ങ്കി​​​​ലും അ​​​​വ​​​​യു​​​​ടെ സു​​​​ര​​​​ക്ഷ​​​​യും ഈ​​​​ടു​​​​നി​​​​ല്പും ​വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യു​​​​ള്ള പ​​​​രി​​​​ഷ്കാ​​​​ര​​​​ങ്ങ​​​​ളാ​​​​ണ് വ​​​​രു​​​​ത്തു​​​​ന്ന​​​​ത്. നോ​​​​ട്ടു​​​​ക​​​​ളു​​​​ടെ പ്രി​​​​ന്‍റിം​​​​ഗി​​​​ല്‍ കൂ​​​​ടു​​​​ത​​​​ല്‍ വ്യ​​​​ക്ത​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കും.

നോ​​​​ട്ടു​​​​ക​​​​ള്‍ കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​മ്പോ​​​​ള്‍ മ​​​​ഷി മ​​​​ങ്ങു​​​​ന്ന​​​​തു ത​​​​ട​​​​യാ​​​​ൻ കൂ​​​​ടു​​​​ത​​​​ല്‍ ക​​​​ടുപ്പമുള്ള മ​​​​ഷി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കും. വാ​​​​ട്ട​​​​ർ​​​​മാ​​​​ർ​​​​ക്കി​​​​ന്‍റെ വ്യ​​​​ക്ത​​​​ത വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ക​​​​യും മൈ​​​​ക്രോ ലെ​​​​റ്റ​​​​റിം​​​​ഗ് കൂ​​​​ടു​​​​ത​​​​ല്‍ ശ​​​​ക്ത​​​​മാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും. കാ​​​​ഴ്ച​​​പ​​​​രി​​​​മി​​​​തി​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്കും മ​​​​റ്റും നോ​​​​ട്ട് തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന ടാ​​​​ക്റ്റൈ​​​​ല്‍ മാ​​​​ർ​​​​ക്കു​​​​ക​​​​ള്‍ കൂ​​​​ടു​​​​ത​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കും.​ ദൈ​​​​നം​​​​ദി​​​​ന ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ളി​​​​ല്‍ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന നോ​​​​ട്ടു​​​​ക​​​​ളാ​​​​ണ് നൂറും അഞ്ഞൂറും.

കൂ​​​​ടാ​​​​തെ, ക​​​​ള്ള​​​​നോ​​​​ട്ടു​​​​ക​​​​ള്‍ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തു ത​​​​ട​​​​യാ​​​​ൻ ആ​​​​ധു​​​​നി​​​​ക സു​​​​ര​​​​ക്ഷാ​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തേ​​​​ണ്ട​​​​ത് അ​​​​ത്യാ​​​​വ​​​​ശ്യ​​​​മാ​​​​ണെ​​​​ന്നും ആ​​​​ർ​​​​ബി​​​​ഐ ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടു​​​​ന്നു. പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍ ആശങ്കപ്പെടേണ്ട സാ​​​​ഹ​​​​ച​​​​ര്യ​​​​മി​​​​ല്ലെ​​​​ന്ന് ആ​​​​ർ​​​​ബി​​​​ഐ അ​​​​റി​​​​യി​​​​ച്ചു. നി​​​​ല​​​​വി​​​​ല്‍ കൈ​​​​വ​​​​ശ​​​​മു​​​​ള്ള 100, 500 രൂ​​​​പ നോ​​​​ട്ടു​​​​ക​​​​ള്‍ നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി സാ​​​​ധു​​​​ത​​​​യു​​​​ള്ള​​​​താ​​​​ണ്.

അ​​​​വ തു​​​​ട​​​​ർ​​​​ന്നും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാം. പ​​​​ഴ​​​​യ നോ​​​​ട്ടു​​​​ക​​​​ള്‍ ബാ​​​​ങ്കു​​​​ക​​​​ളി​​​​ല്‍ ന​​​​ല്‍​കി മാ​​​​റ്റേ​​​​ണ്ട ആ​​​​വ​​​​ശ്യ​​​​മി​​​​ല്ല. പു​​​​തി​​​​യ സു​​​​ര​​​​ക്ഷാ​​​ ഫീ​​​​ച്ച​​​​റു​​​​ക​​​​ളു​​​​ള്ള നോ​​​​ട്ടു​​​​ക​​​​ള്‍ ബാ​​​​ങ്കു​​​​ക​​​​ള്‍ വ​​​​ഴി​​​​യും എ​​​​ടി​​​​എ​​​​മ്മു​​​​ക​​​​ള്‍ വ​​​​ഴി​​​​യും ഘ​​​​ട്ടം​​​​ഘ​​​​ട്ട​​​​മാ​​​​യി മാ​​​​ത്ര​​​​മേ വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തു​​​​ക​​​​യു​​​​ള്ളൂ.​​​​

Business

റി​​പോ നി​​ര​​ക്കി​​ല്‍ ഇ​​ള​​വി​​ന് പ​​രി​​മി​​ത സാ​​ധ്യ​​ത​​യെ​​ന്നു കൊ​​ട്ടാ​​ക് മ​​ഹീ​​ന്ദ്ര ബാ​​ങ്ക്

കൊ​​ച്ചി: റി​​സ​​ര്‍വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ (ആ​​ര്‍ബി​​ഐ) ഏ​​റ്റ​​വും പു​​തി​​യ പ​​ണ​​ന​​യ പ്ര​​ഖ്യാ​​പ​​നം പ​​ലി​​ശ​​നി​​ര​​ക്കു​​ക​​ളും ന​​യ​​നി​​ല​​പാ​​ടും ഉ​​ള്‍പ്പെ​​ടെ വി​​പ​​ണി പ്ര​​തീ​​ക്ഷ​​ക​​ള്‍ക്ക് പൂ​​ര്‍ണ​​മാ​​യും അ​​നു​​സൃ​​ത​​മാ​​ണെ​​ന്ന് കൊ​​ട്ടാക് മ​​ഹീ​​ന്ദ്ര ബാ​​ങ്ക് ചീ​​ഫ് ഇ​​ക്ക​​ണോ​​മി​​സ്റ്റ് ഉ​​പാ​​സ​​ന ഭ​​ര​​ദ്വാ​​ജ് പ​​റ​​ഞ്ഞു.

റി​​പ്പോ നി​​ര​​ക്കി​​ല്‍ കൂ​​ടു​​ത​​ല്‍ ഇ​​ള​​വു​​ക​​ള്‍ ന​​ല്‍കാ​​നു​​ള്ള സാ​​ധ്യ​​ത പ​​രി​​മി​​ത​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

National

സാന്പത്തിക സർവേ റിപ്പോർട്ട്; പണപ്പെരുപ്പം: ദേശീയതലത്തിൽ എക്കാലത്തെയും വലിയ കുറവ്‌


ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​പ​​​ഭോ​​​ക്തൃ വി​​​ല സൂ​​​ചി​​​ക (സി​​​പി​​​ഐ) അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി പ​​​ണ​​​പ്പെ​​​രു​​​പ്പം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി തു​​​ട​​​ങ്ങി​​​യ​​​തി​​​നു​​​ശേ​​​ഷ​​​മു​​​ള്ള എ​​​ക്കാ​​​ല​​​ത്തെ​​​യും കു​​​റ​​​ഞ്ഞ പ​​​ണ​​​പ്പെ​​​രു​​​പ്പ​​​മാ​​​ണ് 2025 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലെ ആ​​​ദ്യ മൂ​​​ന്ന് പാ​​​ദ​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്ന് 2025-26ലെ ​​​സാ​​​ന്പ​​​ത്തി​​​ക സ​​​ർ​​​വേ റി​​​പ്പോ​​​ർ​​​ട്ട്.

2025 ഏ​​​പ്രി​​​ൽ മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ വ​​​രെ രാ​​​ജ്യ​​​ത്തി​​​ന്‍റെ ആ​​​ഭ്യ​​​ന്ത​​​ര പ​​​ണ​​​പ്പെ​​​രു​​​പ്പം 1.72 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണെ​​​ന്ന് ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. വ​​​രു​​​ന്ന സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലും പ​​​ണ​​​പ്പെ​​​രു​​​പ്പ​​​ത്തി​​​ൽ ആ​​​ശ​​​ങ്ക​​​പ്പെ​​​ടേ​​​ണ്ടി വ​​​രി​​​ല്ലെ​​​ന്നും റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ (ആ​​​ർ​​​ബി​​​ഐ) പ​​​ണ​​​പ്പെ​​​രു​​​പ്പ​​​ത്തി​​​ന്‍റെ അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ലാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

സി​​​പി​​​ഐ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള രാ​​​ജ്യ​​​ത്തി​​​ന്‍റെ റീ​​​ട്ടെ​​​യ്ൽ പ​​​ണ​​​പ്പെ​​​രു​​​പ്പം ക​​​ഴി​​​ഞ്ഞ നാ​​​ല് സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലും തു​​​ട​​​ർ​​​ച്ച​​​യാ​​​യി കു​​​റ​​​യു​​​ക​​​യാ​​​ണെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ട് ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു​​​ണ്ട്. റ​​​ഷ്യ-​​​യു​​​ക്രെ​​​യ്ൻ സം​​​ഘ​​​ർ​​​ഷം ആ​​​രം​​​ഭി​​​ച്ച 2022-23ൽ ​​​പ​​​ണ​​​പ്പെ​​​രു​​​പ്പം 6.66 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നി​​​ട​​​ത്തു​​​നി​​​ന്നാ​​​ണ് 2025-26ൽ ​​​ശ​​​രാ​​​ശ​​​രി പ​​​ണ​​​പ്പെ​​​രു​​​പ്പം 1.72 ആ​​​യി കു​​​റ​​​ഞ്ഞ​​​ത്. ആ​​​ർ​​​ബി​​​ഐ​​​യു​​​ടെ അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ പ​​​ണ​​​പ്പെ​​​രു​​​പ്പം (ടോ​​​ള​​​റ​​​ൻ​​​സ് ബാ​​​ൻ​​​ഡ്) ര​​​ണ്ടു മു​​​ത​​​ൽ ആ​​​റ് ശ​​​ത​​​മാ​​​നം വ​​​രെ​​​യാ​​​യി​​​രി​​​ക്കു​​​ന്പോ​​​ൾ ഇ​​​തി​​​ലും കു​​​റ​​​വാ​​​ണ് രാ​​​ജ്യ​​​ത്തെ ശ​​​രാ​​​ശ​​​രി പ​​​ണ​​​പ്പെ​​​രു​​​പ്പം.

വ​​​രു​​​ന്ന സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം രാ​​​ജ്യ​​​ത്തെ ശ​​​രാ​​​ശ​​​രി പ​​​ണ​​​പ്പെ​​​രു​​​പ്പം നാ​​​ല് ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ പി​​​ടി​​​ച്ചു​​​നി​​​ർ​​​ത്താ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണ് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നാ​​​ണ​​​യ​​​നി​​​ധി ഫ​​​ണ്ടും (ഐ​​​എം​​​എ​​​ഫ്) ആ​​​ർ​​​ബി​​​ഐ​​​യും പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. രാ​​​ജ്യ​​​ത്തെ പ​​​ണ​​​പ്പെ​​​രു​​​പ്പം 2026ൽ 2.8 ​​​ശ​​​ത​​​മാ​​​ന​​​വും 2027ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ൽ നാ​​​ല് ശ​​​ത​​​മാ​​​ന​​​വു​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് ഐ​​​എം​​​എ​​​ഫ് പ്ര​​​വ​​​ച​​​നം.

അ​​​തി​​​നി​​​ടെ 2025 ഏ​​​പ്രി​​​ൽ മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ അ​​​നു​​​വ​​​ദ​​​നീ​​​യ പ​​​രി​​​ധി​​​യേക്കാൾ മു​​​ക​​​ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലും ല​​​ക്ഷ​​​ദ്വീ​​​പി​​​ലും മാ​​​ത്ര​​​മാ​​​ണ് പ​​​ണ​​​പ്പെ​​​രു​​​പ്പ​​​മു​​​ള്ള​​​തെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ട് ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു​​​ണ്ട്. ആ​​​ർ​​​ബി​​​ഐ​​​യു​​​ടെ ഏ​​​റ്റ​​​വു​​​മു​​​യ​​​ർ​​​ന്ന ടോ​​​ള​​​റ​​​ൻ​​​സ് ബാ​​​ൻ​​​ഡ് ആ​​​റ് ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രി​​​ക്കു​​​ന്പോ​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ 8.05 ശ​​​ത​​​മാ​​​ന​​​വും ല​​​ക്ഷ​​​ദ്വീ​​​പി​​​ൽ 6.69 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണ് ഈ ​​​സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ ആ​​​ദ്യ മൂ​​​ന്ന് പാ​​​ദ​​​ങ്ങ​​​ളി​​​ലു​​​ള്ള പ​​​ണ​​​പ്പെ​​​രു​​​പ്പം. 2025 ജ​​​നു​​​വ​​​രി മു​​​ത​​​ൽ രാ​​​ജ്യ​​​ത്ത് ഏ​​​റ്റ​​​വും വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തോ​​​തു​​​ള്ള സം​​​സ്ഥാ​​​നം കേ​​​ര​​​ള​​​മാ​​​ണ്.

രാ​​​ജ്യ​​​ത്ത് ആ​​​ളോ​​​ഹ​​​രി സ്വ​​​ർ​​​ണ ഉ​​​പ​​​ഭോ​​​ഗ​​​ത്തി​​​ൽ കേ​​​ര​​​ളം മു​​​ന്നി​​​ലാ​​​ണെ​​​ന്ന​​​തും മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ചു​​​ള്ള മെ​​​ച്ച​​​പ്പെ​​​ട്ട വേ​​​ത​​​ന​​​നി​​​ര​​​ക്കും ജി​​​സി​​​സി രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് വ​​​ൻ തോ​​​തി​​​ൽ പ​​​ണ​​​മെ​​​ത്തു​​​ന്ന​​​തും പ​​​ച്ച​​​ക്ക​​​റി​​​ക​​​ള​​​ട​​​ക്കം മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​തും കേ​​​ര​​​ള​​​ത്തി​​​ലെ പ​​​ണ​​​പ്പെ​​​രു​​​പ്പം വ​​​ർ​​​ധി​​​ക്കാ​​​ൻ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ്.

Kerala

ചെ​റി​യ നോ​ട്ടു​ക​ൾ മാ​ത്ര​മു​ള്ള എ​ടി​എ​മ്മു​ക​ൾ സ്ഥാ​പി​ക്കു​ന്നു

പ​ര​വൂ​ർ: ചെ​റി​യ മൂ​ല്യ​മു​ള്ള ക​റ​ൻ​സി​ക​ൾ മാ​ത്രം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് മാ​ത്രം പു​തി​യ എ​ടി​എ​മ്മു​ക​ൾ സ്ഥാ​പി​ക്കു​ന്നു. ദൈ​നം​ദി​ന ഇ​ട​പാ​ടു​ക​ൾ​ക്കാ​യി ഇ​പ്പോ​ഴും ചെ​റി​യ തു​ക​ക​ളെ ആ​ശ്ര​യി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്ക് 10, 20, 50 രൂ​പ നോ​ട്ടു​ക​ൾ എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് പു​തി​യ എ​ടി​എ​മ്മു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് പി​ന്നി​ലെ പ്ര​ധാ​ന ല​ക്ഷും.

ദി​വ​സ വേ​ത​ന​ക്കാ​ർ, തെ​രു​വ് ക​ച്ച​വ​ട​ക്കാ​ർ / ചെ​റു​കി​ട ക​ട​യു​ട​മ​ക​ൾ, യാ​ത്ര​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ ഇ​പ്പോ​ഴും പ​തി​വ് വാ​ങ്ങ​ലു​ക​ൾ​ക്കും കൊ​ടു​ക്ക​ലു​ക​ൾ​ക്കും ചെ​റി​യ തു​ക​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​രം ചെ​റി​യ തു​ക​ക​ളു​ടെ ക​റ​ൻ​സി​ക​ൾ ഇ​പ്പോ​ൾ എ​ടി​എ​മ്മു​ക​ളി​ൽ ല​ഭ്യ​മ​ല്ല.

ഇ​പ്പോ​ൾ രാ​ജ്യ​ത്തെ ഭൂ​രി​ഭാ​ഗം എ​ടി​എ​മ്മു​ക​ളി​ൽ 500, 200, 100 രൂ​പ നോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​തി​ൽ ത​ന്നെ കൂ​ടു​ത​ലും 500 രൂ​പ നോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് മി​ക്ക എ​ടി​എ​മ്മു​ക​ളി​ലു​മു​ള്ള​ത്. ഈ ​ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് ചെ​റി​യ തു​ക​യ്ക്കു​ള്ള നോ​ട്ടു​ക​ൾ മാ​ത്രം ല​ഭി​ക്കു​ന്ന എ​ടി​എ​മ്മു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.

ഇ​ത് കൂ​ടാ​തെ 500 രൂ​പ അ​ട​ക്ക​മു​ള്ള വ​ലി​യ തു​ക​യു​ടെ നോ​ട്ടു​ക​ൾ ചെ​റി​യ തു​ക​യു​ടെ നോ​ട്ടു​ക​ളാ​യി മാ​റ്റി വാ​ങ്ങാ​ൻ സൗ​ക​ര്യ​മു​ള്ള ഹൈ​ബ്രി​ഡ് എ​ടി​എ​മ്മു​ക​ളും ഇ​തോ​ടൊ​പ്പം സ്ഥാ​പി​ക്കു​ന്ന​തും അ​ധി​കൃ​ത​രു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

ചെ​റി​യ നോ​ട്ടു​ക​ൾ മാ​ത്രം വി​ത​ര​ണം ചെ​യ്യു​ന്ന പു​തി​യ എ​ടി​എ​മ്മു​ക​ൾ മും​ബൈ​യി​ൽ പൈ​ല​റ്റ് പ്രോ​ജ​ക്ടാ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. പ്രാ​ദേ​ശി​ക മാ​ർ​ക്ക​റ്റു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, ബ​സ് ഡി​പ്പോ​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ എ​ന്നി​വ​യ്ക്ക് സ​മീ​പ​മാ​ണ് പു​തി​യ എ​ടി​എ​മ്മു​ക​ൾ പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

ഈ ​ശ്ര​മ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നാ​യി ചെ​റി​യ മൂ​ല്യ​മു​ള്ള നോ​ട്ടു​ക​ൾ കൂ​ടു​ത​ലാ​യി അ​ച്ച​ടി​ക്കു​ന്ന കാ​ര്യ​വും റി​സ​ർ​വ് ബാ​ങ്കി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി മാ​ത്രം ല​ഭി​ച്ചാ​ൽ മ​തി.

ഇ​ട​പാ​ടു​കാ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പു​തി​യ എ​ടി​എ​മ്മു​ക​ൾ ഗു​ണ​ക​ര​മാ​ണെ​ങ്കി​ലും പ​ദ്ധ​തി വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ​താ​യി​രി​ക്കും എ​ന്നാ​ണ് രാ​ജ്യ​ത്തെ വി​വി​ധ ബാ​ങ്കു​ക​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ.

പു​തി​യ മെ​ഷീ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും അ​വ പ​രി​പാ​ലി​ക്കു​ന്ന​തി​നും ഉ​യ​ർ​ന്ന ചെ​ല​വു​ക​ൾ വ​ഹി​ക്കേ​ണ്ടി വ​ന്നേ​ക്കാം എ​ന്ന​താ​ണ് ബാ​ങ്കു​ക​ളു​ടെ പ്ര​ധാ​ന ആ​ശ​ങ്ക. മാ​ത്ര​മ​ല്ല സു​ര​ക്ഷാ കാ​ര്യ​ങ്ങ​ളി​ലും കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തേ​ണ്ടി വ​രു​മെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

Business

സം​സ്ഥാ​ന​ത്തെ ബാ​ങ്കു​ക​ളി​ൽ അ​വ​കാ​ശി​ക​ളി​ല്ലാ​തെ 2133 കോ​ടി രൂ​പ

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​ത്തു വി​​​​വി​​​​ധ ബാ​​​​ങ്കു​​​​ക​​​​ളി​​​​ലാ​​​​യി അ​​​​വ​​​​കാ​​​​ശി​​​​ക​​​​ളി​​​​ല്ലാ​​​​തെ കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന​​​​ത് 2133 കോ​​​​ടി രൂ​​​​പ. എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​യി​​​​ലാ​​​​ണ് ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ തു​​​​ക അ​​​​ണ്‍​ക്ലെ​​​​യിം​​​​ഡ് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളു​​​​ള്ള​​​​തെ​​​​ന്ന് ലീ​​​​ഡ് ബാ​​​​ങ്ക് ഡി​​​​സ്ട്രി​​​​ക്‌​​​​ട് മാ​​​​നേ​​​​ജ​​​​ര്‍ സി. ​​​​അ​​​​ജി​​​​ലേ​​​​ഷ് പ​​​​റ​​​​ഞ്ഞു.

307 കോ​​​​ടി​​​​ക്കു മു​​​​ക​​​​ളി​​​​ല്‍ രൂ​​​​പ​​​​യാ​​​​ണു ജി​​​​ല്ല​​​​യി​​​​ലെ വി​​​​വി​​​​ധ ബാ​​​​ങ്കു​​​​ക​​​​ളി​​​​ലാ​​​​യി അ​​​​വ​​​​കാ​​​​ശി​​​​ക​​​​ളി​​​​ല്ലാ​​​​തെ​​​​യു​​​​ള്ള​​​​ത്. 11.93 ല​​​​ക്ഷം അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലാ​​​​യാ​​​​ണ് ഇ​​​​ത്ര​​​​യും തു​​​​ക​​​​യു​​​​ള്ള​​​​ത്.

അ​​​തേ​​​സ​​​മ​​​യം, പ​​​​ത്തു വ​​​​ര്‍​ഷം ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍ ന​​​​ട​​​​ക്കാ​​​​ത്ത ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലെ നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ള്‍ റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കി​​​​ലേ​​​​ക്കു (ആ​​​​ര്‍​ബി​​​​ഐ) മാ​​​​റ്റും. നി​​​​ശ്ചി​​​​ത​​​സ​​​​മ​​​​യ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഈ ​​​​തു​​​​ക നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യി അ​​​​ക്കൗ​​​​ണ്ട് ഉ​​​​ട​​​​മ​​​​യോ അ​​​​വ​​​​കാ​​​​ശി​​​​ക​​​​ളോ പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​ക​​​​യോ ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ക​​​​യോ ചെ​​​​യ്തി​​​​ല്ലെ​​​​ങ്കി​​​​ലാ​​​​ണ് ആ​​​​ർ​​​​ബി​​​​ഐ​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റു​​​​ക.

ആ​​​​ർ​​​​ബി​​​​ഐ​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ തു​​​​ക അ​​​​ക്കൗ​​​​ണ്ട് ഉ​​​​ട​​​​മ​​​​യു​​​​ടെ അ​​​​വ​​​​കാ​​​​ശി​​​​ക​​​​ൾ​​​​ക്കു നി​​​​യ​​​​മ​​​​പ​​​​ര​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി തി​​​​രി​​​​ച്ചു​​​​കി​​​​ട്ടാ​​​​ൻ അ​​​​വ​​​​സ​​​​ര​​​​മു​​​​ണ്ടെ​​​​ന്ന് ലീ​​​​ഡ് ബാ​​​​ങ്ക് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

നോ​​​​മി​​​​നി​​​​യെ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള അ​​​​ൺ​​​​ക്ലെ​​​​യിം​​​​ഡ് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലെ തു​​​​ക തി​​​​രി​​​​ച്ചു​​​​കി​​​​ട്ടാ​​​​ൻ എ​​​​ളു​​​​പ്പ​​​​മാ​​​​ണ്. ഇ​​​​തി​​​​ല്ലാ​​​​ത്ത അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ൽ അ​​​​വ​​​​കാ​​​​ശി​​​​ക​​​​ള്‍​ക്കു ബ​​​​ന്ധം തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ള്‍ ഹാ​​​​ജ​​​​രാ​​​​ക്കി അ​​​​പേ​​​​ക്ഷി​​​​ച്ചാ​​​​ൽ തു​​​​ക ല​​​​ഭി​​​​ക്കും.

ഉ​​​​ദ്ഗം പോ​​​​ര്‍​ട്ട​​​​ലി​​​​ലൂ​​​​ടെ ആ​​​​ര്‍​ബി​​​​ഐ​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​ണ്. അ​​​​തു​​​​പ്ര​​​​കാ​​​​രം ബ​​​​ന്ധ​​​​പ്പെ​​​​ട്ട ബാ​​​​ങ്കു​​​​ക​​​​ൾ വ​​​​ഴി​​​​യാ​​​​ണ് തു​​​​ക തി​​​​രി​​​​ച്ചു​​​​കി​​​​ട്ടാ​​​​നു​​​​ള്ള അ​​​​പേ​​​​ക്ഷ​​​​ക​​​​ളും മ​​​​റ്റു ന​​​​ട​​​​പ​​​​ടി​​​ക്ര​​​​മ​​​​ങ്ങ​​​​ളും ന​​​​ട​​​​ത്തേ​​​​ണ്ട​​​​തെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

"നി​​​​ങ്ങ​​​​ളു​​​​ടെ പ​​​​ണം നി​​​​ങ്ങ​​​​ളു​​​​ടെ അ​​​​വ​​​​കാ​​​​ശം’ എ​​​​ന്ന പ്ര​​​​മേ​​​​യ​​​​വു​​​​മാ​​​​യി ബാ​​​​ങ്കു​​​​ക​​​​ളി​​​​ൽ അ​​​​വ​​​​കാ​​​​ശി​​​​ക​​​​ളി​​​​ല്ലാ​​​​തെ കി​​​​ട​​​​ക്കു​​​​ന്ന അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നും തു​​​​ക തി​​​​രി​​​​ച്ചു​​​​കി​​​​ട്ടു​​​​ന്ന​​​​തി​​​​നും ലീ​​​​ഡ് ബാ​​​​ങ്കു​​​​ക​​​​ൾ‌ ജി​​​​ല്ല​​​​ക​​​​ൾ തോ​​​​റും പ്ര​​​​ത്യേ​​​​ക ക്യാ​​​​ന്പു​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്.

Business

ര​​ണ്ടാം ദി​​ന​​വും രൂ​​പ​​യ്ക്കു നേ​​ട്ടം

മും​​ബൈ: വി​​ദേ​​ശ വി​​പ​​ണി​​യി​​ൽ അ​​മേ​​രി​​ക്ക​​ൻ ക​​റ​​ൻ​​സി​​യു​​ടെ ശ​​ക്തി ഉ​​ണ്ടാ​​യി​​രു​​ന്നി​​ട്ടും ഇ​​ന്ന​​ലെ യു​​എ​​സ് ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ​​യു​​ടെ മൂ​​ല്യം 12 പൈ​​സ വ​​ർ​​ധി​​ച്ചു. രൂ​​പ​​യു​​ടെ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടു ദി​​വ​​സ​​ത്തെ നേ​​ട്ട​​ത്തി​​നു പി​​ന്നി​​ൽ വി​​പ​​ണി​​യി​​ൽ റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ ഇ​​ട​​പെ​​ട​​ലു​​ണ്ടെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്.

ഇ​​ന്‍റ​​ർ​​ബാ​​ങ്ക് ഫോ​​റി​​ൻ എ​​ക്സ്​​ചേ​​ഞ്ചി​​ൽ ഡോ​​ള​​റി​​നെ​​തി​​രേ രൂ​​പ 90.35 എ​​ന്ന താ​​ഴ്ന്ന നി​​ല​​യി​​ലാ​​ണ് വ്യാ​​പാ​​രം ആ​​രം​​ഭി​​ച്ച​​ത്. വ്യാ​​പാ​​ര​​ത്തി​​നി​​ടെ ത​​ലേ​​ന്ന​​ത്തെ വി​​ല​​യേ​​ക്കാ​​ൾ 34 പൈ​​സ ഉ​​യ​​ർ​​ന്ന് 90.04 എ​​ന്ന നി​​ല​​യി​​ലെ​​ത്തി. വ്യാ​​പാ​​ര സെ​​ഷ​​ന്‍റെ അ​​വ​​സാ​​നം രൂ​​പ​​യു​​ടെ മൂ​​ല്യം 12 പൈ​​സ ഉ​​യ​​ർ​​ന്ന് 90.26ൽ ​​ക്ലോ​​സ് ചെ​​യ്തു.

ബു​​ധ​​നാ​​ഴ്ച​​ഡോ​​ള​​റി​​നെ​​തി​​രെ രൂ​​പ​​യു​​ടെ മൂ​​ല്യം എ​​ക്കാ​​ല​​ത്തെ​​യും താ​​ഴ്ന്ന നി​​ല​​യി​​ൽ നി​​ന്ന് 55 പൈ​​സ ഉ​​യ​​ർ​​ന്ന് 90.38ൽ ​​ക്ലോ​​സ് ചെ​​യ്തിരുന്നു.
ആ​​റു ക​​റ​​ൻ​​സി​​ക​​ൾ​​ക്കെ​​തി​​രേ ഡോ​​ള​​ർ സൂ​​ചി​​ക ശ​​ക്ത​​മാ​​യ നി​​ല​​യി​​ലാ​​ണ്. 0.16 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 98.58ലാ​​ണ് വ്യാ​​പാ​​രം ന​​ട​​ത്തു​​ന്ന​​ത്. അ​​സം​​സ്കൃ​​ത എ​​ണ്ണ​​വി​​ല 0.35 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് ബാ​​ര​​ലി​​ന് 59.89 ഡോ​​ള​​റി​​ലാ​​ണ്.

ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ൽ ന​​ഷ്ടം

ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി സൂ​​ചി​​ക​​ക​​ളാ​​യ സെ​​ൻ​​സെ​​ക്സും നി​​ഫ്റ്റി​​യും ഇ​​ന്ന​​ലെ ന​​ഷ്ട​​ത്തി​​ൽ ക്ലോ​​സ് ചെ​​യ്തു. തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം ദി​​വ​​സ​​മാ​​ണ് വി​​പ​​ണി ഇ​​ടി​​വി​​ലാ​​കു​​ന്ന​​ത്. നി​​ര​​വ​​ധി ചാ​​ഞ്ചാ​​ട്ട​​ങ്ങ​​ൾ ക​​ണ്ട നി​​ഫ്റ്റി​​ക്ക് 25,800 എ​​ന്ന നി​​ല​​വാ​​ര​​ത്തി​​ന് മു​​ക​​ളി​​ൽ തു​​ട​​രാ​​നാ​​യി. ഇ​​ന്ത്യ-​​യു​​എ​​സ് വ്യാ​​പാ​​ര​​ക്ക​​രാ​​റി​​ൽ തു​​ട​​രു​​ന്ന അ​​നി​​ശ്ച​​ത​​ത്വ​​വും ദു​​ർ​​ബ​​ല​​മാ​​യ ആ​​ഗോ​​ള സൂ​​ച​​ന​​ക​​ളും വി​​പ​​ണി​​യെ വ​​ല്ലാ​​തെ ബാ​​ധി​​ച്ചു. സെ​​ൻ​​സെ​​ക്സ് 78 പോ​​യി​​ന്‍റ് ഇ​​ടി​​ഞ്ഞ് 84,481.81ലും ​​നി​​ഫ്റ്റി 3 പോ​​യി​​ന്‍റ് താഴ്ന്ന്25,815.55ലും ​​ക്ലോ​​സ് ചെ​​യ്തു. നി​​ഫ്റ്റി മി​​ഡ്കാ​​പ് സൂ​​ചി​​ക 0.34 ശതമാനം നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​​പ്പോ​​ൾ സ്മോ​​ൾ​​കാ​​പ് സൂ​​ചി​​ക 0.13 ശതമാനം ഇ​​ടി​​ഞ്ഞു.

എഫ്ഐഐകൾ നിക്ഷേപകരായി രണ്ടാം ദിവസം

വി​​ദേ​​ശ നി​​ക്ഷേ​​പ​​ക​​ർ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടു ദി​​വ​​സ​​മാ​​യി ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ൽ നി​​ക്ഷേ​​പ​​ക​​രാ​​യി. ബു​​ധ​​നാ​​ഴ്ച 1,171.71 കോ​​ടി രൂ​​പ​​യു​​ടെ നി​​ക്ഷേ​​പ​​മാ​​ണ് ന​​ട​​ത്തി​​യ​​ത്. തു​​ട​​ർ​​ച്ച​​യാ​​യ 14 ദി​​വ​​സ​​ത്തെ പി​​ൻ​​വ​​ലി​​ക്ക​​ലി​​നു​​ശേ​​ഷ​​മാ​​ണ് ബു​​ധ​​നാ​​ഴ്ച എ​​ഫ്ഐ​​ഐ​​ക​​ൾ നി​​ക്ഷേ​​പ​​ക​​രാ​​യി തി​​രി​​ച്ചു​​വ​​ന്ന​​ത്. ഇ​​ന്ന​​ലെ 565.78 കോ​​ടി രൂ​​പയുടെ നി​​ക്ഷേ​​പ​​മാ​​ണ് ന​​ട​​ത്തി​​യ​​ത്.

 

Business

ന​വം​ബ​റി​ൽ മാ​ത്രം തി​രി​കെ​യെ​ത്തി​യ​ത് 74 കോ​ടി​യു​ടെ ₹ 2,000 രൂ​പ നോ​ട്ടു​ക​ൾ

പ​ര​വൂ​ർ: ന​വം​ബ​റി​ൽ മാ​ത്രം തി​രി​കെ​യെ​തി​യ​ത് 74 കോ​ടി​യു​ടെ നി​രോ​ധി​ച്ച 2,000 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ. റി​സ​ർ​വ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ ക​ണ​ക്കി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.

ന​വം​ബ​ർ 30 -ലെ ​ക​ണ​ക്ക് അ​നു​സ​രി​ച്ച് ഇ​നി തി​രി​കെ എ​ത്താ​നു​ള്ള​ത് 5,743 കോ​ടി രൂ​പ​യു​ടെ 2,000 ന്‍റെ ക​റ​ൻ​സി​ക​ളാ​ണ്. ഒ​ക്ടോ​ബ​ർ 31 ലെ ​ക​ണ​ക്കു​ക​ൾ പ്ര​കാ​രം 5,817 കോ​ടി രൂ​പ​യു​ടെ നോ​ട്ടു​ക​ളാ​ണ് തി​രി​കെ എ​ത്താ​ൻ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​താ​ണ് ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ 5,743 കോ​ടി രൂ​പ​യാ​യി കു​റ​ഞ്ഞ​ത്.

2023 മേ​യി​ലാ​ണ് റി​സ​ർ​വ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ 2,000 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ പ്ര​ചാ​ര​ത്തി​ൽ നി​ന്ന് പി​ൻ​വ​ലി​ച്ച​ത്. അ​തി​നു ശേ​ഷം രാ​ജ്യ​ത്തെ ബാ​ങ്കു​ക​ളി​ൽ ഈ ​നോ​ട്ടു​ക​ൾ നി​ക്ഷേ​പി​ക്കു​ന്ന​തി​നും മാ​റ്റി​യെ​ടു​ക്കു​ന്ന​തി​നും 2023 ഒ​ക്ടോ​ബ​ർ ഏ​ഴു​വ​രെ അ​വ​സ​ര​വും ന​ൽ​കി​യി​രു​ന്നു.

2023 ഒ​ക്ടോ​ബ​ർ ഒ​മ്പ​ത് മു​ത​ൽ ഈ ​നോ​ട്ടു​ക​ൾ റി​സ​ർ​വ് ബാ​ങ്കി​ന്‍റെ രാ​ജ്യ​ത്തെ 19 ഇ​ഷ്യൂ ഓ​ഫീ​സു​ക​ളി​ൽ വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ക്ഷേ​പി​ക്കാ​നും അ​വ​സ​രം ന​ൽ​കി​യി​ട്ടു​ണ്ട്. അ​ത് ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

ഇ​ത് കൂ​ടാ​തെ വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും 2,000 രൂ​പ​യു​ടെ നോ​ട്ടു​ക​ൾ പോ​സ്റ്റ് ഓ​ഫീ​സു​ക​ൾ വ​ഴി റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ഇ​ഷ്യൂ ഓ​ഫീ​സു​ക​ളി​ലേ​ക്ക് ത​പാ​ലി​ൽ അ​യ​ച്ചു കൊ​ടു​ക്കാ​നും സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ങ്ങ​നെ അ​യ​യ്ക്കു​ന്ന തു​ക അ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ക്ഷേ​പി​ക്കും.

2023 മേ​യ് 19ന് ​റി​സ​ർ​വ് ബാ​ങ്ക് ഒ​ഫ് ഇ​ന്ത്യ 2,000 രൂ​പ നോ​ട്ടു​ക​ൾ പി​ൻ​വ​ലി​ച്ച​പ്പോ​ൾ രാ​ജ്യ​ത്താ​കെ പ്ര​ചാ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് 3.56 ല​ക്ഷം കോ​ടി രൂ​പ​യു​ടെ ക​റ​ൻ​സി​ക​ളാ​ണ്.

Business

വെള്ളിയും ഈടു വയ്ക്കാം

മും​​ബൈ: സ്വ​​ർ​​ണം പ​​ണ​​യം വ​​ച്ച് വാ​​യ്പ​​യെ​​ടു​​ക്കു​​ന്ന​​ത് സാ​​ധാ​​ര​​ണ​​യാ​​ണ്. ഇ​​പ്പോ​​ഴി​​താ സ്വ​​ർ​​ണ പ​​ണ​​യം പോ​​ലെ വെള്ളി ഈടായി നൽകി കൊണ്ട് ലഭിക്കുന്ന വായ്പ അ​​നു​​വ​​ദി​​ക്കാ​​ൻ റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ പു​​റ​​പ്പെ​​ടു​​വി​​ച്ചി​​രി​​ക്കു​​ന്നു. അ​​ടു​​ത്ത വ​​ർ​​ഷം ഏ​​പ്രി​​ൽ ഒ​​ന്നു മു​​ത​​ലാ​​കും വെ​​ള്ളി വാ​​യ്പ ന​​ട​​പ്പി​​ൽ വ​​രി​​ക. ഇ​​ക്കാ​​ര്യ​​ത്തി​​ൽ കൃ​​ത്യ​​മാ​​യ ച​​ട്ട​​ക്കൂ​​ട് ഒ​​രു​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ് ആ​​ർ​​ബി​​ഐ.

ആർക്കൊക്കെ വായ്പ നൽകാം

വാ​​ണി​​ജ്യ ബാ​​ങ്കു​​ക​​ൾ, സ​​ഹ​​ക​​ര​​ണ ബാ​​ങ്കു​​ക​​ൾ, ബാ​​ങ്കി​​ത​​ര ധ​​ന​​കാ​​ര്യ സ്ഥാ​​പ​​ന​​ങ്ങ​​ൾ, ഹൗ​​സിം​​ഗ് ഫി​​നാ​​ൻ​​സ് ക​​ന്പ​​നി​​ക​​ൾ എ​​ന്നി​​വ​​യ്ക്കാ​​ണ് വെ​​ള്ളി പ​​ണ​​യം​​വാ​​ങ്ങി വാ​​യ്പ കൊ​​ടു​​ക്കാ​​ൻ അ​​നു​​മ​​തി​​യു​​ള്ള​​ത്. പ​​ണ​​യ​​മാ​​യി വാ​​ങ്ങു​​ന്പോ​​ൾ കൃ​​ത്യ​​മാ​​യ പ​​രി​​ശോ​​ധ​​ന വേ​​ണ​​മെ​​ന്ന് ആ​​ർ​​ബി​​ഐ നി​​ർ​​ദേ​​ശം ന​​ല്കി​​യി​​ട്ടു​​ണ്ട്.

വായ്പയ്ക്കായുള്ള വെള്ളി

ഒ​​രു വാ​​യ്പ​​ക്കാ​​ര​​ൻ എ​​ടു​​ക്കു​​ന്ന എ​​ല്ലാ ലോ​​ണു​​ക​​ൾ​​ക്കു​​മാ​​യി പ​​ണ​​യം വ​​യ്ക്കു​​ന്ന ആ​​ഭ​​ര​​ണ​​ങ്ങ​​ളു​​ടെ ആ​​കെ ഭാ​​ര​​ത്തി​​നു പ​​രി​​ധി നി​​ശ്ച​​യി​​ച്ചി​​ട്ടു​​ണ്ട്. സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ൾ​​ക്ക് ഒ​​രു കി​​ലോ​​ഗ്രാ​​മി​​ൽ കൂ​​ട​​രു​​തെ​​ന്നും വെ​​ള്ളി​​യാ​​ഭ​​ര​​ണ​​ങ്ങ​​ൾ​​ക്ക് 10 കി​​ലോ​​ഗ്രാ​​മി​​ൽ കൂ​​ട​​രു​​തെ​​ന്നും സ​​ർ​​ക്കു​​ല​​റി​​ൽ പ​​റ​​യു​​ന്നു. സ്വ​​ർ​​ണ നാ​​ണ​​യ​​ങ്ങ​​ളാ​​ണെ​​ങ്കി​​ൽ 50 ഗ്രാ​​മും വെ​​ള്ളി നാ​​ണ​​യ​​ങ്ങ​​ൾ​​ക്ക് ഈ​​ടാ​​യി സ്വീ​​ക​​രി​​ക്കാ​​വു​​ന്ന​​ത് പ​​ര​​മാ​​വ​​ധി 500 ഗ്രാം ​​ആ​​ണ്.

എത്ര രൂപ വരെ

ര​​ണ്ട​​ര ല​​ക്ഷം രൂ​​പ വ​​രെ വാ​​യ്പ ന​​ല്കു​​ക​​യാ​​ണെ​​ങ്കി​​ൽ പ​​ണ​​യം​​വ​​ച്ച വെ​​ള്ളി​​യു​​ടെ വി​​പ​​ണി​​വി​​ല​​യു​​ടെ 85 ശ​​ത​​മാ​​നം വ​​രെ ന​​ല്കാം. അ​​ഞ്ചു ല​​ക്ഷം രൂ​​പ വ​​രെ​​യാ​​ണെ​​ങ്കി​​ൽ വി​​പ​​ണി വി​​ല​​യു​​ടെ 80 ശ​​ത​​മാ​​നം വ​​രെ​​യാ​​കും ഇ​​ത്. അ​​ഞ്ചു ല​​ക്ഷ​​ത്തി​​ന് മു​​ക​​ളി​​ലാ​​ണ് വാ​​യ്പ​​യാ​​യി ന​​ല്കു​​ന്ന​​തെ​​ങ്കി​​ൽ 75 ശ​​ത​​മാ​​നം തു​​ക​​യെ ന​​ല്കാ​​ൻ പാ​​ടു​​ള്ളൂ. വെ​​ള്ളി​​യി​​ൽ പ​​തി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന വി​​ല കൂ​​ടി​​യ ക​​ല്ലു​​ക​​ൾ വാ​​യ്പ​​യ്ക്കാ​​യി പ​​രി​​ഗ​​ണി​​ക്ക​​രു​​തെ​​ന്നും ഉ​​ത്ത​​ര​​വി​​ൽ പ​​റ​​യു​​ന്നു.

ഇവയ്ക്കു നൽകില്ല

വെള്ളി ബാറുകൾ, ശു​​ദ്ധ​​മാ​​യ രൂ​​പ​​ത്തി​​ലു​​ള്ള വെ​​ള്ളി ഈട് വ​​ച്ച് ലോ​​ണ്‍ ന​​ൽ​​കാ​​ൻ അ​​നു​​മ​​തി​​യി​​ല്ല. വെ​​ള്ളി​​യി​​ൽ നി​​ക്ഷേ​​പി​​ച്ച ഇ​​ടി​​എ​​ഫു​​ക​​ൾ, മ്യൂച്ചൽ ഫണ്ടുകൾ എന്നിവയ്​​ക്ക് വാ​​യ്പ ല​​ഭി​​ക്കി​​ല്ല. പ​​ണ​​യം​​വ​​ച്ച വെ​​ള്ളി വീ​​ണ്ടും വ​​ച്ച് വാ​​യ്പ എ​​ടു​​ക്കാ​​ൻ സാ​​ധി​​ക്കി​​ല്ല. ഉടമസ്ഥാവകാശത്തിൽ സംശയപരമായി എന്തെങ്കിലും കണ്ടെത്തിയാൽ വായ്പ നല്കില്ല. ഇ​​ത് സ്വ​​ർ​​ണ​​ത്തി​​നും ബാ​​ധ​​ക​​മാ​​ണ്. വാ​​യ്പ​​യു​​ടെ തി​​രി​​ച്ച​​ട​​വ് 12 മാ​​സം കൊ​​ണ്ട് പൂ​​ർ​​ത്തി​​യാ​​ക്ക​​ണം.

Business

പ​ലി​ശ നി​ര​ക്ക് കു​റ​യ്ക്കാ​തെ റി​സ​ർ​വ് ബാ​ങ്ക്, റി​പ്പോ നി​ര​ക്കി​ൽ മാ​റ്റ​മി​ല്ല

തി​രു​വ​ന​ന്ത​പു​രം: റി​സ​ർ​വ് ബാ​ങ്ക് പ​ണ​ന​യം പ്ര​ഖ്യാ​പി​ച്ചു. ഇ​ത്ത​വ​ണ റി​പ്പോ നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല. റി​പ്പോ നി​ര​ക്ക് 5.50 ശ​ത​മാ​ന​ത്തി​ൽ തു​ട​രും. അ​തി​നാ​ൽ​ത​ന്നെ, പ​ലി​ശ നി​ര​ക്കു​ക​ൾ കു​റ​യി​ല്ല. വാ​യ്പ, നി​ക്ഷേ​പ നി​ര​ക്കു​ക​ൾ മാ​റ്റ​മി​ല്ലാ​തെ തു​ട​രും.

അ​തേ​സ​മ​യം ജി​ഡി​പി അ​നു​മാ​നം 6.8 ശ​ത​മാ​ന​മാ​യി പ​രി​ഷ്‌​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ധ​ന​ന​യ നി​ല​പാ​ട് നി​ഷ്‌​പ​ക്ഷ​മാ​യി നി​ല​നി​ർ​ത്താ​ൻ എം​പി​സി തീ​രു​മാ​നി​ച്ച​താ​യി ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ സ​ഞ്ജ​യ് മ​ൽ​ഹോ​ത്ര പ​റ​ഞ്ഞു.

ഉ​പ​ഭോ​ക്തൃ വി​ല​ക്ക​യ​റ്റം ല​ഘൂ​ക​രി​ക്കു​ന്ന​തി​നി​ട​യി​ൽ, ആ​ർ​ബി​ഐ റി​പ്പോ നി​ര​ക്ക് ഈ ​വ​ർ​ഷം ആ​ദ്യം മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി 100 ബേ​സി​സ് പോ​യി​ന്‍റു​ക​ൾ കു​റ​ച്ചി​രു​ന്നു. നി​ല​വി​ലെ രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി​ക​ൾ വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​ണ് ന​യ​പ്ര​ഖ്യാ​പ​നം.

2026 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ പ​ണ​പ്പെ​രു​പ്പം 2.6% ആ​യി പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ആ​ദ്യ പാ​ദ​ത്തി​ലും മൂ​ന്നാം പാ​ദ​ത്തി​ലും ഇ​ത് 1.8 ശ​ത​മാ​ന​വും നാ​ലാം പാ​ദ​ത്തി​ൽ നാ​ല് ശ​ത​മാ​ന​മാ​യി​രി​ക്കു​മെ​ന്നും ആ​ർ‌​ബി‌​ഐ ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

Leader Page

വീണ്ടും ബാങ്ക് സ്വകാര്യവത്കരണമോ?
സ്വ​​​​​ത​​​​​ന്ത്ര ഇ​​​​​ന്ത്യ ക​​​​​ണ്ട ഏ​​​​​റ്റ​​​​​വും ധീ​​​​​ര​​​​​വും ശ​​​​​ക്ത​​​​​വു​​​​​മാ​​​​​യ സാ​​​​​മൂ​​​​​ഹ്യ നി​​​​​യ​​​​​മനി​​​​​ർ​​​​​മാ​​​​​ണ​​​​​മാ​​​​യി​​​​​രു​​​​​ന്നു 1969ൽ ​​​​​ഇ​​​​​ന്ദി​​​​​രാഗാ​​​​​ന്ധി കൊ​​​​​ണ്ടു​​​​​വ​​​​​ന്ന ബാ​​​​​ങ്ക് ദേ​​​​​ശസാ​​​​​ത്ക​​​​​ര​​​​​ണ ബി​​​​​ല്ലും രാ​​​​​ജാ​​​​​ക്ക​​​​​ന്മാ​​​​​രു​​​​​ടെ​​​​​യും സാ​​​​മ​​​​​ന്ത​​​​​ന്മാ​​​​​രു​​​​​ടെ​​​​​യും പ്രി​​​​​വി​​​​പ​​​​​ഴ്സ് നി​​​​​ർ​​​​​ത്ത​​​​​ലാ​​​​​ക്ക​​​​​ലും.

രാ​​​​​ജ്യ​​​​​ത്ത് അ​​​​​ന്നു​​​​വ​​​​​രെ​​​​യു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന സാ​​​​​മ്പ​​​​​ത്തി​​​​​ക അ​​​​​സ​​​​​മ​​​​​ത്വ​​​​​ത്തി​​​​​ന്‍റെ വേ​​​​​ര​​​​​റു​​​​​ക്കു​​​​ക​​​​യാ​​​​​ണ് ബാ​​​​​ങ്ക് ദേ​​​​​ശാ​​​​​സാ​​​​​ത്ക​​​​​ര​​​​​ണം കൊ​​​​​ണ്ട് ഉ​​​​​ദ്ദേ​​​​​ശി​​​​​ച്ച​​​​​തെ​​​​​ങ്കി​​​​​ൽ, വി​​​​​ക്‌​​​​ടോ​​​​റി​​​​​യ​​​​​ൻ കോ​​​​​ള​​​​​നി​​​​വാ​​​​​ഴ്ച​​​​യു​​​​​ടെ അ​​​​​നു​​​​​ബ​​​​​ന്ധ​​​​​മാ​​​​യി ന​​​​​ട​​​​​ന്നി​​​​​രു​​​​​ന്ന കീ​​​​​ഴ്‌വ​​​​​ഴ​​‌​​​ക്ക​​​​മാ​​​​​യി​​​​​രു​​​​​ന്നു പ്രി​​​​വി​​​​പ​​​​ഴ്സ് എ​​​​ന്ന പ​​​​ണ​​​​ക്കി​​​​ഴി.‌

കേ​​​​​വ​​​​​ലം ഒ​​​​​രു പി​​​​​ടി കു​​​​​ത്ത​​​​​ക​​​​​ക​​​​​ളു​​​​​ടെ കൈ​​​​യി​​​​ല​​​​​മ​​​​​ർ​​​​​ന്നി​​​​​രു​​​​​ന്ന ഇ​​​​​ന്ത്യ​​​​​ൻ ബാ​​​​​ങ്കിം​​​​​ഗ് വ്യ​​​​​വ​​​​​സാ​​​​​യ​​​​​ത്തെ ദേ​​​​​ശാ​​​​​സാ​​​​ത്​​​​​ക​​​​​രി​​​​​ച്ചു​​​​കൊ​​​​​ണ്ട് ഒ​​​​​രു സാ​​​​​മ്പ​​​​​ത്തി​​​​​ക വി​​​​​പ്ല​​​​​വ​​​​​ത്തി​​​​​ന് നാ​​​​​ന്ദികു​​​​​റി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു 1969 ജൂ​​​​​ലൈ 19ന് ​​​​​ഇ​​​​​ന്ദി​​​​​രാഗാ​​​​​ന്ധി ചെ​​​​​യ്ത​​​​​ത്. അ​​​​​ന്നു​​​​വ​​​​​രെ സാ​​​​​ധാ​​​​​ര​​​​​ണ​​​​​ക്കാ​​​​​ര​​​​​ന് അ​​​​​പ്രാ​​​​പ്യ​​​​​മാ​​​​​യി​​​​​രു​​​​​ന്ന വ​​​​​ൻ​​​​​കി​​​​​ട​​​​ബാ​​​​​ങ്കു​​​​​ക​​​​​ളു​​​​​ടെ വാ​​​​​തി​​​​​ലു​​​​​ക​​​​​ൾ സാ​​​​​ധാ​​​​​ര​​​​​ണക്കാ​​​​​ർ​​​​​ക്കു വേ​​​​​ണ്ടി തു​​​​​റ​​​​​ന്നു​​​​കൊ​​​​​ടു​​​​​ത്ത​​​​​ത് സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ൽ തു​​​​​ല്യ​​​​നീ​​​​​തി ഉ​​​​​റ​​​​​പ്പി​​​​​ക്കു​​​​​ക, സാ​​​​​മ്പ​​​​​ത്തി​​​​​ക അ​​​​​സ​​​​​മ​​​​​ത്വം ഇ​​​​​ല്ലാ​​​​​താ​​​​​ക്കു​​​​​ക, അ​​​​​തി​​​​​ലൂ​​​​​ടെ ത്വ​​​​​രി​​​​​ത​​​​​മാ​​​​​യ സാ​​​​​മ്പ​​​​​ത്തി​​​​​ക​​​​വ​​​​​ള​​​​​ർ​​​​​ച്ച നേ​​​​​ടി രാ​​​​​ജ്യ​​​​​ത്തെ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​ക്കു​​​​​ക എ​​​​​ന്നീ മ​​​​​ഹ​​​​​ത്താ​​​​​യ ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ൾ മു​​​​​ൻ​​​​​നി​​​​​ർ​​​​​ത്തി​​​​​യാ​​​​​യി​​​​​രു​​​​​ന്നു. അ​​​​​ന്ന് 50 കോ​​​​​ടി നി​​​​​ക്ഷേ​​​​​പം ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന വ​​​​​ൻ​​​​​കി​​​​​ട ബാ​​​​​ങ്കു​​​​​ക​​​​​ളെ​​​​യാ​​​​​ണ് ദേ​​​​​ശ​​​​​സാ​​​​ത്ക​​​​​രി​​​​​ച്ച​​​​​തെ​​​​​ങ്കി​​​​​ൽ വീ​​​​​ണ്ടും 1980ൽ ​​​​ആ​​​​റ് ​ബാ​​​​​ങ്കു​​​​​ക​​​​​ളെ കൂ​​​​​ടി ദേ​​​​​ശ​​​​സാ​​​​ത്ക​​​​രി​​​​​ക്കു​​​​​ക​​​​​യു​​​​​ണ്ടാ​​​​​യി. ഇ​​​​​ന്നു സാ​​​​​ധാ​​​​​ര​​​​​ണ ബാ​​​​​ങ്കിം​​​​​ഗ് അ​​​​​ക്കൗ​​​​​ണ്ടു​​​​​ക​​​​​ൾ വി​​​​​പു​​​​​ലീ​​​​​ക​​​​​രി​​​​​ച്ചു എ​​​​​ന്ന് ഊ​​​​​റ്റം കൊ​​​​​ള്ളു​​​​​ന്ന​​​​​വ​​​​​ർ സാ​​​​​ധാ​​​​​ര​​​​​ണ​​​​ക്കാ​​​​​ര​​​​​നു​​​​​വേ​​​​​ണ്ടി​​​​​യു​​​​​ള്ള ബാ​​​​​ങ്കു​​​​​ക​​​​​ൾ ഇ​​​​​ന്ത്യ​​​​​യി​​​​​ൽ എ​​​​​ന്നു​​​​​ണ്ടാ​​​​​യി എ​​​​​ന്നു​​​​കൂ​​​​​ടി ആ​​​​​ലോ​​​​​ചി​​​​​ക്ക​​​​​ണം.

ഇ​​​​​ന്ന് ബാ​​​​​ങ്ക് ദേ​​​​​ശ​​​​​സാ​​​​ത്​​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ ഫ​​​​​ല​​​​​ങ്ങ​​​​​ൾ നു​​​​​ക​​​​​രു​​​​​വാ​​​​​ൻ വെ​​​​​മ്പ​​​​​ൽകൊ​​​​​ള്ളു​​​​​ന്ന​​​​​വ​​​​​ർ വീ​​​​​ണ്ടും സ്വ​​​​​കാ​​​​​ര്യ​​​​വ​​​​​ത്ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ പാ​​​​​ത​​​​​യി​​​​​ലാ​​​​​ണ്. 1991ൽ ​​​​​ആ​​​​​ഗോ​​​​​ളീ​​​​ക​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ സ്വ​​​​​കാ​​​​​ര്യ​​​​വ​​​​​ത്ക​​​​ര​​​​​ണം തു​​​​​ട​​​​​ങ്ങി​​​​വ​​​​​ച്ചു​​​​​വെ​​​​​ങ്കി​​​​​ലും ഒ​​​​​രു ബാ​​​​​ങ്ക് പോ​​​​​ലും സ്വ​​​​​കാ​​​​​ര്യ​​​​വ​​​​​ത്ക​​​​​രി​​​​​ക്ക​​​​​പ്പെ​​​​​ട്ടി​​​​​ല്ല. ലാ​​​​​ഭ​​​​​ത്തി​​​​​ലോ​​​​​ടു​​​​​ന്ന ഒ​​​​​രു പൊ​​​​​തു​​​​മേ​​​​​ഖ​​​​​ലാ ക​​​​​മ്പ​​​​​നി​​​​​യും സ്വ​​​​​കാ​​​​​ര്യ​​​​വ​​​​​ത്ക​​​​രി​​​​​ച്ചി​​​​​ല്ല. ഇ​​​​​ന്ന് പൊ​​​​​തു​​​​മേ​​​​​ഖ​​​​​ലാ ബാ​​​​​ങ്കു​​​​​ക​​​​​ൾ മാ​​​​​ത്ര​​​​​മ​​​​​ല്ല പ്രാ​​​​​ദേ​​​​​ശി​​​​​ക ഗ്രാ​​​​​മീ​​​​​ണ ബാ​​​​​ങ്കു​​​​ക​​​​​ൾ​​​​പോ​​​​​ലും സ്വ​​​​​കാ​​​​​ര്യ​​​​വ​​​​​ത്ക​​​​​ര​​​​​ണ പാ​​​​​ത​​​​​യി​​​​​ലാ​​​​​ണ്. ഒ​​​​​രു പി​​​​​ടി പ്രാ​​​​​ദേ​​​​​ശി​​​​​ക ബാ​​​​​ങ്കു​​​​​ക​​​​​ളു​​​​​ടെ ഷെ​​​​​യ​​​​​റു​​​​​ക​​​​​ൾ ലി​​​​​സ്റ്റ് ചെ​​​​​യ്യ​​​​​പ്പെ​​​​​ടാ​​​​​ൻ പോ​​​​​കു​​​​​ന്നു.

ഈ ​​​​​വ്യ​​​​​ഗ്ര​​​​​ത കാ​​​​​ണി​​​​​ക്കു​​​​​ന്ന കേ​​​​​ന്ദ്ര സ​​​​​ർ​​​​​ക്കാ​​​​​ർ ബാ​​​​​ങ്കു​​​​​ക​​​​​ളു​​​​​ടെ ലാ​​​​​ഭ​​​​​വി​​​​ഹി​​​​​തം റി​​​​​സ​​​​ർ​​​​​വ് ബാ​​​​​ങ്കി​​​​​ന്‍റെ ക്രെ​​​​​ഡി​​​​​റ്റി​​​​​ൽ വീ​​​​​ഴാ​​​​​ൻ കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് അ​​​​​ത് കേ​​​​​ന്ദ്ര ഫ​​​​​ണ്ടി​​​​​ലേ​​​​​ക്കു മാ​​​​​റ്റാൻ. ചി​​​​​ല്ല​​​​​റ​​​​​യൊ​​​​​ന്നുമ​​​​​ല്ല, ഈ ​​​​​ക​​​​​ഴി​​​​​ഞ്ഞ അ​​​​​ഞ്ചു വ​​​​​ർ​​​​​ഷം കൊ​​​​​ണ്ട് കേ​​​​​ന്ദ്രസർക്കാർ റി​​​​​സ​​​​ർ​​​​​വ് ബാ​​​​​ങ്കി​​​​​ന്‍റെ സ​​​​​ർ​​​​​പ്ല​​​​​സ് ഫ​​​​​ണ്ടി​​​​​ൽ​​​​നി​​​​​ന്ന് പൊ​​​​​തു മേ​​​​​ഖ​​​​​ലാ ബാ​​​​​ങ്കി​​​​​ന്‍റെ ലാ​​​​​ഭ​​​​വി​​​​​ഹി​​​​​ത​​​​​മാ​​​​​യി കൈ​​​​​പ്പ​​​​​റ്റി​​​​​യ​​​​​ത്. 2023ൽ 2.11 ​​​​​ല​​​​​ക്ഷം കോ​​​​​ടി ആ​​​​​യി​​​​​രു​​​​​ന്നു ലാ​​​​​ഭ​​​​വി​​​​​ഹി​​​​​ത​​​​​മെ​​​​​ങ്കി​​​​​ൽ ഈ ​​​​​ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം അ​​​​​ത് 2.69 ല​​​​​ക്ഷം കോ​​​​​ടി​​​​​യാ​​​​​യി ഉ​​​​​യ​​​​​ർ​​​​ന്നു.

2021-22 ​കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ കേ​​​​​ന്ദ്രം കൈ​​​​​പ്പ​​​​​റ്റി​​​​​യ​ ലാ​​​​​ഭ​​​​വി​​​​​ഹി​​​​​തം 84,000 കോ​​​​​ടി ആ​​​​​യി​​​​​രു​​​​​ന്നു എ​​​​​ന്നും ഓ​​​​​ർ​​​​​ക്കു​​​​​ക. അ​​​​​തി​​​​​നു മു​​​​​ന്നി​​​​​ലു​​​​​ള്ള വ​​​​​ർ​​​​​ഷ​​​​​ത്തെ ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ ല​​​​​ഭ്യ​​​​​മ​​​​​ല്ല.​​​​​ ഓ​​​​​രോ വ​​​​​ർ​​​​​ഷ​​​​​വും 20 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല​​​​​ധി​​​​​കം വ​​​​​ർ​​​​​ധ​​​​​ന​​​​​യാ​​​​​ണ് പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നലാ​​​​​ഭ​​​​​ത്തി​​​​​ൽ ബാ​​​​​ങ്കു​​​​​ക​​​​​ൾ കാ​​​​​ണി​​​​​ക്കു​​​​​ന്ന​​​​​ത്. രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ പു​​​​​ന​​​​​ർനി​​​​​ർ​​​​മാ​​​​ണ​​​​​ത്തി​​​​​ലും വി​​​​​ക​​​​​സ​​​​​ന​​​​​ത്തി​​​​​ലും പൊ​​​​​തു​​​​മേ​​​​​ഖ​​​​​ലാ ബാ​​​​​ങ്കു​​​​​ക​​​​​ൾ വ​​​​​ഹി​​​​​ക്കു​​​​​ന്ന പ​​​​​ങ്ക് എ​​​​​ത്ര വ​​​​​ലു​​​​​താ​​​​​ണ് എ​​​​​ന്ന് ഊ​​​​​ഹി​​​​​ക്കു​​​​​ക.

ബാ​​​​​ങ്കിം​​​​​ഗ് സ​​​​​ർ​​​​​വീ​​​​സി​​​​ന്‍റെ അ​​​​​പ​​​​​ര്യാ​​​​​പ്ത​​​​​ത​​​​​ക​​​​​ൾ എ​​​​​ണ്ണി​​​​പ്പ​​​​റ​​​​​ഞ്ഞു സ്വ​​​​​കാ​​​​​ര്യ​​​​വ​​​​ത്​​​​​ക​​​​​ര​​​​​ണം വേ​​​​​ണ​​​​​മെ​​​​​ന്നു ശ​​​​​ഠി​​​​ക്കു​​​​​ന്ന കു​​​​​ത്ത​​​​​ക​​​​​ക​​​​​ൾ​​​​​ക്ക് വീ​​​​​ര്യം പ​​​​​ക​​​​​രാ​​​​​ൻ പു​​​​​തി​​​​​യ ആ​​​​​ശ​​​​​യ​​​​​ങ്ങ​​​​​ളു​​​​​മാ​​​​​യി വ​​​​​രു​​​​​ന്ന ധ​​​​​ന​​​​കാ​​​​​ര്യ മ​​​​​ന്ത്രാ​​​​​ല​​​​​യം 2008-2009 കാ​​​​​ല​​​​​ത്തെ ആ​​​​​ഗോ​​​​​ള ബാ​​​​​ങ്കിം​​​​​ഗ് ത​​​​​ക​​​​​ർ​​​​​ച്ച​​​​​യി​​​​​ൽ​​​​പ്പെ​​​​​ടാ​​​​​തെ ന​​​​​മ്മു​​​​​ടെ ബാ​​​​​ങ്കു​​​​​ക​​​​​ൾ സ​​​​​മ്പ​​​​ദ്ഘ​​​​​ട​​​​​ന​​​​​യ്ക്ക് എ​​​​​ങ്ങി​​​​​നെ താ​​​​​ങ്ങാ​​​​​യി നി​​​​​ന്നു​​​​​വെ​​​​ന്ന് ആ​​​​​ലോ​​​​​ചി​​​​​ക്കു​​​​​ന്ന​​​​​തു ന​​​​​ന്നാ​​​​​യി​​​​​രി​​​​​ക്കും. ​രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ ത്വ​​​​​രി​​​​​ത​​​​​മാ​​​​​യ സാ​​​​​മ്പ​​​​​ത്തി​​​​​ക വ​​​​​ള​​​​​ർ​​​​​ച്ച​​​​​യ്ക്ക് താ​​​​​ങ്ങാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന ബാ​​​​​ങ്കു​​​​​ക​​​​​ളെ ഇ​​​​​ല്ലാ​​​​​താ​​​​​ക്കി വി​​​​​ദേ​​​​​ശ​​​​ബാ​​​​​ങ്കു​​​​​ക​​​​​ൾ​​​​​ക്ക് ഇ​​​​​ന്ത്യ​​​​​യി​​​​​ൽ യ​​​​​ഥേ​​​​​ഷ്ടം പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കാ​​​​​ൻ പ​​​​​ര​​​​​വ​​​​​താ​​​​​നി വി​​​​​രി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ സ​​​​​മ്പ​​​​​ദ്ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ ക​​​​​ട​​​​​യ്ക്ക​​​​​ൽ കോ​​​​​ടാ​​​​​ലിവ​​​​യ്ക്കു​​​​​ക​​​​​യാ​​​​​ണ് ചെ​​​​​യ്യു​​​​​ന്ന​​​​​ത്.

(പൊ​​​​തു​​​​മേ​​​​ഖ​​​​ലാ​​​​ബാ​​​​ങ്കി​​​​ൽനി​​​​ന്ന് സീ​​​​നി​​​​യ​​​​ർ മാ​​​​നേ​​​​ജ​​​​രാ​​​​യി വി​​​​ര​​​​മി​​​​ച്ച​​​​യാ​​​​ളാ​​​​ണ് ലേ​​​​ഖ​​​​ക​​​​ൻ.)
 
 

Business

യു​​പി​​ഐ ഇ​​ട​​പാ​​ടു​​ക​​ൾ അ​​ധി​​ക​​ കാ​​ലം സൗ​​ജ​​ന്യ​​മാ​​കി​​ല്ലെ​​ന്ന് ആ​​ർ​​ബി​​ഐ ഗ​​വ​​ർ​​ണ​​ർ

ന്യൂ​​ഡ​​ൽ​​ഹി: യു​​പി​​ഐ (യൂ​​ണി​​ഫൈ​​ഡ് പേ​​യ്മെ​​ന്‍റ് ഇ​​ന്‍റ​​ർ​​ഫേ​​സ്) ഇ​​ട​​പാ​​ടു​​ക​​ൾ അ​​ധി​​ക കാ​​ലം സൗ​​ജ​​ന്യ​​മാ​​യി തു​​ട​​രാ​​നാ​​കി​​ല്ലെ​​ന്ന് സൂ​​ച​​ന ന​​ൽ​​കി റി​​സ​​ർ​​വ് ബാ​​ങ്ക് ഗ​​വ​​ർ​​ണ​​ർ സ​​ഞ്ജ​​യ് മ​​ൽ​​ഹോ​​ത്ര.


യു​​പി​​ഐ സം​​വി​​ധാ​​നം ഭാവി യിൽ സാ​​ന്പ​​ത്തി​​ക​​മാ​​യി സു​​സ്ഥി​​ര​​മാ​​ക്കണമെന്ന് അദ്ദേഹം ഊന്നി പ്പറഞ്ഞു. നി​​ല​​വി​​ൽ ഉ​​പ​​യോ​​ക്താ​​ക്ക​​ളി​​ൽ നി​​ന്ന് യാ​​തൊ​​രു ഫീ​​സും ഈ​​ടാ​​ക്കാ​​തെ​​യാ​​ണ് യു​​പി​​ഐ സേ​​വ​​നം ല​​ഭ്യ​​മാ​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ ഇ​​തി​​നാ​​യി ബാ​​ങ്കു​​ക​​ൾ​​ക്കും മ​​റ്റ് സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും റി​​സ​​ർ​​വ് ബാ​​ങ്ക് സ​​ബ്സി​​ഡി ന​​ൽ​​കു​​ന്നു​​ണ്ട്. ഈ ​​ചെ​​ല​​വ് ക​​ണ്ടെ​​ത്തേ​​ണ്ടി വ​​രുമെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ സ്ഥി​ര​ത​യോ​ടെ നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ ആ​രെ​ങ്കി​ലും ചെ​ല​വ് വ​ഹി​ക്കേ​ണ്ടി​വ​രും. സൗ​ജ​ന്യ യു​പി​ഐ വി​നി​മ​യം എ​ല്ലാ​ക്കാ​ല​ത്തേ​ക്കും തു​ട​ർ​ന്നു​കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കു​ക​യി​ല്ല. ഏ​തെ​ങ്കി​ലും ഒ​രു സേ​വ​നം എ​ല്ലാ​ക്കാ​ല​ത്തും കാ​ര്യ​ക്ഷ​മ​മാ​യി നി​ല​നി​ൽ​ക്ക​ണ​മെ​ങ്കി​ൽ ഒ​ന്നു​കി​ൽ എ​ല്ലാ​വ​രും ചേ​ർ​ന്ന് ചെ​ല​വ് വ​ഹി​ക്ക​ണം, അ​ല്ലെ​ങ്കി​ൽ ഉ​പ​യോ​ക്താ​വ് ചാ​ർ​ജ് ന​ൽ​ക​ണം അ​ദ്ദേ​ഹം പ​റ​ഞ്ഞു.


നി​​ല​​വി​​ലു​​ള്ള സീ​​റോ മ​​ർ​​ച്ച​​ന്‍റ് ഡി​​സ്കൗ​​ണ്ട് റേ​​റ്റ് ന​​യം തു​​ട​​ര​​ണ​​മോ എ​​ന്ന തീ​​രു​​മാ​​നം ആ​​ത്യ​​ന്തി​​ക​​മാ​​യി സ​​ർ​​ക്കാ​​രിന്‍റേതാ​​ണെ​​ന്നും മ​​ൽ​​ഹോ​​ത്ര വ്യ​​ക്ത​​മാ​​ക്കി.

Business

ഇ​​ന്ത്യ​​ൻ സാ​​ന്പ​​ത്തി​​കാ​​വ​​സ്ഥ സ്ഥി​​ര​​ത​​യി​​ലെ​​ന്ന് ആ​​ർ​​ബി​​ഐ


മും​​ബൈ: ആ​​ഗോ​​ള സാ​​ന്പ​​ത്തി​​ക, വ്യാ​​പാ​​ര, ഭൗ​​മ​​രാ​​ഷ്‌ട്രീ​​യ അ​​നി​​ശ്ചി​​ത​​ത്വ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലും ഇ​​ന്ത്യ​​ൻ സ​​ന്പ​​ദ്‌വ്യ​​വ​​സ്ഥ ഇ​​പ്പോ​​ഴും സ്ഥി​​ര​​ത പു​​ല​​ർ​​ത്തു​​ന്നു​​ണ്ടെ​​ന്ന് റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ ജൂ​​ണ്‍ ബു​​ള്ള​​റ്റി​​നി​​ലെ ‘സ​​ന്പ​​ദ്‌വ്യ​​വ​​​​സ്ഥ​​യു​​ടെ അ​​വ​​സ്ഥ​​’ എ​​ന്ന ലേ​​ഖ​​നം പ​​റ​​യു​​ന്നു.

വ്യാ​​പാ​​രന​​യ അ​​നി​​ശ്ചി​​ത​​ത്വ​​ങ്ങ​​ളു​​ടെ​​യും ഭൗ​​മ​​രാ​​ഷ്ട്രീ​​യ പി​​രി​​മു​​റു​​ക്ക​​ങ്ങ​​ളു​​ടെ​​യും ഇ​​ര​​ട്ട ആ​​ഘാ​​ത​​ങ്ങ​​ളി​​ൽ ആ​​ഗോ​​ള സ​​ന്പ​​ദ്‌വ്യ​​വ​​സ്ഥ അ​​സ്ഥി​​ര​​മാ​​യ അ​​വ​​സ്ഥ​​യി​​ലാ​​ണെ​​ന്ന് ലേ​​ഖ​​നം പ​​റ​​യു​​ന്നു.


തു​​ട​​ർ​​ച്ച​​യാ​​യ നാ​​ലാം മാ​​സ​​വും പ​​ണ​​പ്പെ​​രു​​പ്പം ല​​ക്ഷ്യ​​ത്തേ​​ക്കാ​​ൾ താ​​ഴെ​​യാ​​ണെ​​ന്നും ആ​​ഭ്യ​​ന്ത​​ര പ​​ണ​​പ്പെ​​രു​​പ്പം സൗ​​മ്യ​​മാ​​യി തു​​ട​​രു​​ന്ന​​താ​​യും ബു​​ള്ള​​റ്റി​​ൻ അ​​റി​​യി​​ച്ചു.

Latest News

Up